2024 ജ​നു​വ​രി ര​ണ്ടി​ന് ഗ്രാ​മി​ന് 5875 രൂ​പ​യും പ​വ​ന് 47,000 രൂ​പ​യു​മാ​യി​രു​ന്നു. ഒ​ക്ടോ​ബ​ർ 31ന് ​ഗ്രാ​മി​ന് 7455 രൂ​പ​യും പ​വ​ന് 59640 രൂ​പ​യു​മാ​യി വ​ർ​ധി​ച്ചു.

2019ൽ ​ഒ​രു ​ട്രോ​യ്​ ഔ​ൺ​സി​ന്​ (31.103ഗ്രാം) 1300 ​ഡോ​ള​റി​ൽ​നി​ന്ന് 2076 വ​രെ ഉ​യ​ർ​ന്ന വി​ല നാ​ല​ഞ്ച് വ​ർ​ഷ​മാ​യി 1700- 2000 ഡോ​ള​റി​ൽ​നി​ന്ന് കാ​ര്യ​മാ​യി ഉ​യ​രാ​തെ നി​ല​നി​ന്നി​രു​ന്നു. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ഒ​റ്റ വ​ർ​ഷം 2050 ഡോ​ള​റി​ൽ​നി​ന്ന് 2790 ഡോ​ള​ർ വ​രെ ഉ​യ​ർ​ന്നു
ഡോ​ള​റി​ന്​ 83.25 രൂ​പ എ​ന്ന നി​ല​യി​ൽ​നി​ന്ന് 85ലേ​ക്ക്​ രൂ​പ​യു​ടെ മൂ​ല്യം ദു​ർ​ബ​ല​മാ​യ​തും സ്വ​ർ​ണ​വി​ല ഉ​യ​രാ​ൻ കാ​ര​ണ​മാ​യി.
കേ​ന്ദ്ര സ​ർ​ക്കാ​ർ സ്വ​ർ​ണ​ത്തി​ന്‍റെ ഇ​റ​ക്കു​മ​തി​ത്തീ​രു​വ 15 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് ആ​റാ​ക്കി കു​റ​ച്ച​ത് വി​ല​യി​ൽ ഒ​മ്പ​തു ശ​ത​മാ​ന​ത്തോ​ളം കു​റ​വ് വ​രു​ത്തി.
അ​മേ​രി​ക്ക പ​ലി​ശ​നി​ര​ക്ക് കു​റ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ കേ​ന്ദ്ര ബാ​ങ്കു​ക​ളു​ടെ വാ​ങ്ങ​ൽ ഇ​സ്രാ​യേ​ൽ-​ഹ​മാ​സ്, റ​ഷ്യ-​ഉ​ക്രൈ​ൻ യു​ദ്ധ​വും മ​റ്റ് അ​ന്ത​ർ​ദേ​ശീ​യ സം​ഘ​ർ​ഷ​ങ്ങ​ളും ഉ​യ​ർ​ന്ന വി​ല നി​ക്ഷേ​പ​ക​രി​ൽ ഉ​ണ​ർ​ത്തി​യ ശു​ഭാ​പ്തി വി​ശ്വാ​സ​ത്തി​ൽ​നി​ന്നു​ള്ള ഡി​മാ​ൻ​ഡ് എന്നിവ വില ഉയരാനുള്ള കാരണങ്ങളാണ്
അ​മേ​രി​ക്ക​യി​ലെ ഭ​ര​ണ​മാ​റ്റം, യു.​എ​സി​ൽ പ​ലി​ശ​നി​ര​ക്ക് കു​റ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ, അ​ന്ത​ർ​ദേ​ശീ​യ സം​ഘ​ർ​ഷ​ങ്ങ​ളി​ൽ അ​യ​വ്, ട്രം​പ്, ഇ​ലോ​ൺ മ​സ്​​ക്​ അ​ട​ക്ക​മു​ള്ള ടീം ​നി​ല​വി​ൽ ഉ​യ​ർ​ന്ന ക​ട​ത്തി​ൽ പോ​കു​ന്ന യു.​എ​സ്​ സ​മ്പ​ദ് വ്യ​വ​സ്ഥ​യെ സം​ര​ക്ഷി​ക്കാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കാ​നു​ള്ള സാ​ധ്യ​ത എ​ന്നീ ഘ​ട​ക​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ൽ അ​ന്താ​രാ​ഷ്ട്ര വി​ല 2200-2300 ഡോ​ള​റി​ലേ​ക്ക്​ ശ​ക്ത​മാ​യ തി​രു​ത്ത​ൽ സം​ഭ​വി​ക്കാം
അ​ന്ത​ർ​ദേ​ശീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ വ​ർ​ധി​ക്കു​ക​യും യു.​എ​സ്​ കേ​ന്ദ്ര​ബാ​ങ്ക്​ പ​ലി​ശ നി​ര​ക്ക് പ്ര​തീ​ക്ഷി​ച്ച​തി​നേ​ക്കാ​ൾ കു​റ​ക്കു​ക​യും ചെ​യ്താ​ൽ വി​ല 2900-3000 ഡോ​ള​റി​ലേ​ക്ക് മു​ന്നേ​റാം.
Explore