ഇ.പി.എഫ് പിൻവലിക്കുന്നുണ്ടോ? അറിഞ്ഞിരിക്കണം ഈ പുതിയ മാറ്റങ്ങൾ

തൊഴിൽ നഷ്ടപ്പെട്ടാൽ
ജോലി നഷ്ടപ്പെട്ടാൽ പി.എഫ് ബാലൻസിന്‍റെ 75% വരെ ഉടൻ തന്നെ പിൻവലിക്കാൻ തൊഴിലാളികൾക്ക് സാധിക്കും
പിൻവലിക്കൽ വിഭാഗങ്ങൾ
നേരത്തെ 13 വിഭാഗങ്ങളിലായിരുന്ന പിൻവലിക്കൽ സൗകര്യം അസുഖം, വിദ്യാഭ്യാസം, വിവാഹം എന്നിവക്കായി മാത്രം കുറച്ചു
സേവന കാലാവധി
വിവിധ പിൻവലിക്കലുകൾക്കുള്ള കുറഞ്ഞ സേവന കാലാവധി ഏഴ് വർഷത്തിൽ നിന്ന് 12 മാസമായി കുറച്ചു
ഭവന വായ്പയും നിർമാണവും
വീട് വാങ്ങുന്നതിനും, പ്ലോട്ട് വാങ്ങുന്നതിനും, വീട് നിർമിക്കുന്നതിനും, വായ്പ തിരിച്ചടക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനും പി.എഫ് തുക ഉപയോഗിക്കാം
പൂർണ തുക
പിൻവലിക്കാൻ അർഹതയുള്ള തുകയിൽ തൊഴിലാളിയുടെയും തൊഴിലുടമയുടെയും വിഹിതവും പലിശയും ഉൾപ്പെടും. എന്നാൽ, അടിസ്ഥാന വേതനത്തിന്‍റെ 12% എന്ന നിർബന്ധിത വിഹിതത്തിൽ മാറ്റമില്ല
Explore