ജി.എസ്.ടി രജിസ്ട്രേഷനെ കുറിച്ചുള്ള പ്രധാന സംശയങ്ങൾ

ഒരേ പാൻ കാർഡിൽ വ്യത്യസ്ത ബിസിനസുകൾ രജിസ്റ്റർ ചെയ്യാമോ?
ഒരേ സംസ്ഥാനത്ത് തന്നെ വ്യത്യസ്ത തരത്തിലുള്ള ബിസിനസ് മേഖലകൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് വെവ്വേറെ ജി.എസ്.ടി രജിസ്ട്രേഷൻ എടുക്കാവുന്നതാണ്
ബിസിനസ് ടേൺഓവർ വർഷം തോറും മാറിയാൽ?
ഏതെങ്കിലും ഒരു ഘട്ടത്തിൽ നിങ്ങളുടെ വിറ്റുവരവ് നിശ്ചിത പരിധി കഴിഞ്ഞാൽ ജി.എസ്.ടി രജിസ്ട്രേഷൻ എടുക്കൽ നിർബന്ധമാണ്
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള ബിസിനസിന് ജി.എസ്.ടി വേണോ?
സോഷ്യൽ മീഡിയ വഴിയാണ് വിൽപന നടത്തുന്നതെങ്കിലും, ജി.എസ്.ടി മാനദണ്ഡങ്ങളിൽ ഏതെങ്കിലും ഒന്ന് പരിധിയിൽ വരുന്നുണ്ടെങ്കിൽ രജിസ്ട്രേഷൻ എടുക്കണം
വീട്ടിലിരുന്ന് നടത്തുന്ന ബിസിനസുകൾക്ക് ജി.എസ്.ടി രജിസ്ട്രേഷൻ?
ജി.എസ്.ടി ടേൺഓവർ പരിധി കടക്കുകയോ മറ്റ് നിബന്ധനകളിൽ വരികയോ ചെയ്താൽ രജിസ്ട്രേഷൻ വേണം
ബിസിനസ് താൽക്കാലികമായി നിർത്തിവെച്ചാൽ?
ബിസിനസ് പൂർണമായും അവസാനിപ്പിച്ചാൽ മാത്രമേ ജി.എസ്.ടി റദ്ദാക്കാൻ സാധിക്കൂ. താൽക്കാലികമായി നിർത്തിയാൽ റദ്ദാക്കാൻ കഴിയില്ല.
കയറ്റുമതി ചെയ്യുന്നതിന് ജി.എസ്.ടി ബാധകമാണോ?
അതെ, എന്നാൽ ജി.എസ്.ടിയിൽ കയറ്റുമതികളെ 'സീറോ-റേറ്റഡ് സപ്ലൈസ്' ആയാണ് കണക്കാക്കുന്നത്.
Explore