ഏറ്റവും കുറഞ്ഞ വിലക്ക് സാധനങ്ങൾ കിട്ടുന്ന പത്ത് സ്ട്രീറ്റ് മാർക്കറ്റുകൾ

കൊളാബ കോസ്‌വേ: ട്രെൻഡി വസ്ത്രങ്ങൾ, പാദരക്ഷകൾ, ആന്‍റിക് വസ്തുക്കൾ എന്നിവക്ക് പേരുകേട്ട മുംബൈയിലെ ഏറ്റവും പ്രശസ്തമായ ഷോപ്പിങ് സ്ട്രീറ്റ്
ബഞ്ചാര മാർക്കറ്റ്, ഗുരുഗ്രാം: വീട്ടലങ്കാര വസ്തുക്കൾക്ക് പേരുകേട്ട ഇടം. തടിയിലുള്ള ഫർണിച്ചറുകൾ, മൺപാത്രങ്ങൾ, ആന്റിക് ഫ്രെയിമുകൾ എന്നിവ കുറഞ്ഞ വിലയിൽ ഇവിടെ ലഭിക്കും.
കമല നഗർ മാർക്കറ്റ്: ഫാഷനബിൾ വസ്ത്രങ്ങൾക്കും ആഭരണങ്ങൾക്കും പുറമെ മികച്ച സ്ട്രീറ്റ് ഫുഡും ഇവിടെ ലഭ്യമാണ്. തിങ്കളാഴ്ചകളിൽ ഈ മാർക്കറ്റ് അവധിയാണ്
സരോജിനി നഗർ മാർക്കറ്റ്: വളരെ കുറഞ്ഞ വിലയിൽ ബ്രാൻഡഡ് ഫാഷൻ വസ്ത്രങ്ങൾ ലഭിക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വിപണികളിലൊന്ന്.
ലാഡ് ബസാർ: ചാർമിനാറിന് സമീപം സ്ഥിതി ചെയ്യുന്ന ഈ മാർക്കറ്റ് പരമ്പരാഗത വളകൾക്കും ആഭരണങ്ങൾക്കും പേരുകേട്ടതാണ്
ന്യൂ മാർക്കറ്റ്: കൊൽക്കത്തയിലെ ഏറ്റവും പഴയ വിപണികളിലൊന്ന്. വസ്ത്രങ്ങൾ, പാദരക്ഷകൾ, പൂക്കൾ, വീട്ടുപകരണങ്ങൾ തുടങ്ങി എല്ലാം ഇവിടെ ലഭിക്കും.
എഫ്.സി റോഡ്: വസ്ത്രങ്ങൾ, ബാഗുകൾ, വാച്ചുകൾ, ആഭരണങ്ങൾ എന്നിവ കുറഞ്ഞ നിരക്കിൽ ലഭിക്കുന്നു.
ജോഹ്രി ബസാർ: രാജസ്ഥാനി ആഭരണങ്ങൾക്കും രത്നങ്ങൾക്കും പേരുകേട്ട മാർക്കറ്റ്. കുന്ദൻ, മീനകാരി സ്റ്റൈലിലുള്ള ആഭരണങ്ങൾക്കായി ഇവിടെ ആളുകൾ എത്തുന്നു.
കൊമേഴ്‌സ്യൽ സ്ട്രീറ്റ്: ബംഗളൂരുവിലെ ഏറ്റവും തിരക്കേറിയ വാണിജ്യ കേന്ദ്രങ്ങളിൽ ഒന്നാണിത്. വസ്ത്രങ്ങൾ, തുണിത്തരങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവ ഇവിടെ ലഭിക്കും.
പൊലീസ് മാർക്കറ്റ്: മേഘാലയയുടെ തനത് കലാരൂപങ്ങളും കരകൗശല വസ്തുക്കളും ലഭിക്കുന്ന ഇടം
Explore