കുട്ടികളുടെ ആഗ്രഹങ്ങൾക്ക് ബൗണ്ടറി ​വെക്കണോ?

ഹസ്ന ജഹാൻ കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്
കുട്ടികൾക്ക് ‘ആഗ്രഹിച്ച ഉടനെ എല്ലാം സാധിച്ചു കൊടുക്കുക’ എന്നത് നോർമൽ ആയി മാറികഴിഞ്ഞു
എല്ലാ ആഗ്രഹങ്ങളും ഉടൻ തന്നെ സാധിച്ചു കിട്ടുന്ന കുട്ടിക്ക് ക്ഷമ, ആത്മനിയന്ത്രണം, നിരാശ കൈകാര്യം ചെയ്യുക തുടങ്ങിയവ വിഷമകരമായിരിക്കും
ഇല്ല പറ്റില്ല എന്ന് പറയുന്നതിന് പകരം സ്വീകാര്യമായ, പരിമിതികൾക്കുള്ളിൽനിന്ന് ചെയ്യാവുന്ന മറ്റു മാർഗങ്ങൾ പറഞ്ഞു കൊടുക്കുക
കുട്ടികൾ ചിലപ്പോൾ വാശിപിടിച്ച് കരയും. എന്നാൽ, അവരുടെ വിഷമത്തിൽ നമുക്കും വിഷമം ഉണ്ട് എന്ന് അവരെ അറിയിക്കുക. ശേഷം എന്തുകൊണ്ട് ഇപ്പോൾ ആ ആവശ്യം നടക്കില്ല എന്നുള്ളത് വിശദീകരിക്കുക
രക്ഷിതാക്കൾ ക്ഷമയും ആത്മനിയന്ത്രണവും ബൗണ്ടറിയും എല്ലാം പരിശീലിക്കുന്നുണ്ടെങ്കിൽ കുട്ടികൾ അതെല്ലാം കണ്ടും കേട്ടും പിന്തുടരും
പേരന്റിങ് -സൈക്കോളജിക്കൽ കൗൺസലിങ് സംബന്ധമായി ബിക്കമിങ് വെൽനെസിനെ സമീപിക്കാം.
Explore