കറിവേപ്പില തഴച്ചുവളരാൻ

സൂര്യപ്രകാശം
കറിവേപ്പിലയ്ക്ക് ദിവസവും കുറഞ്ഞത് 6 മണിക്കൂറെങ്കിലും നേരിട്ടുള്ള സൂര്യപ്രകാശം ലഭിക്കണം
തലപ്പുകൾ നുള്ളിക്കൊടുക്കുക
ചെടി ഉയരത്തിൽ മാത്രം വളർന്നുപോകാതിരിക്കാൻ മുകൾഭാഗത്തെ ഇലകൾ ഇടയ്ക്കിടെ നുള്ളിക്കളയുക. ഇത് വശങ്ങളിലേക്ക് കൂടുതൽ പുതിയ ശാഖകൾ ഉണ്ടാകാൻ സഹായിക്കും
പുളിച്ച മോരും അരിവെള്ളവും
ആഴ്ചയിലൊരിക്കൽ പുളിച്ച മോര് വെള്ളത്തിൽ നേർപ്പിച്ച് ഒഴിച്ചു കൊടുക്കുന്നത് കറിവേപ്പിലയ്ക്ക് എറ്റവും മികച്ച വളമാണ്. അരി കഴുകിയ വെള്ളം ഒഴിക്കുന്നതും ചെടിയുടെ വളർച്ച വേഗത്തിലാക്കും
പുഴുക്കളെ അകറ്റാം
ഇലകളിൽ കറുത്ത പുള്ളികളോ പുഴുക്കളോ കണ്ടാൽ വേപ്പെണ്ണ-സോപ്പ് ലായനി തളിച്ചു കൊടുക്കുക. കടലപ്പിണ്ണാക്കും വേപ്പിൻപിണ്ണാക്കും പുളിപ്പിച്ച് തടത്തിൽ ഒഴിക്കുന്നത് ചെടിക്ക് പ്രതിരോധശേഷി നൽകും
Explore