മികച്ച നടീൽ മിശ്രിതം വീട്ടിൽ തയാറാക്കാം

ചെടികൾ പെട്ടെന്ന് വളരാനും സമൃദ്ധമായി വിളവ് തരാനും അനുയോജ്യമായ നടീൽ മിശ്രിതം അത്യന്താപേക്ഷിതമാണ്
നല്ല ഉപരിതല മണ്ണ്, ചകിരിച്ചോറ്, കമ്പോസ്റ്റ് അല്ലെങ്കിൽ ചാണകപ്പൊടി 1:1:1 എന്ന അനുപാതത്തിൽ എടുക്കണം
എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് പൊടിച്ചത്, ട്രൈക്കോഡെർമ എന്നിവ അൽപം വേണം
എല്ലാ ചേരുവകളും കട്ടകളില്ലാതെ നന്നായി ഇളക്കി യോജിപ്പിക്കുക
മിശ്രിതത്തിൽ വായുസഞ്ചാരവും വെള്ളം വാർന്നുപോകാനുള്ള ശേഷിയും ഉണ്ടെന്ന് ഉറപ്പാക്കണം
തയാറാക്കിയ മിശ്രിതം ഗ്രോബാഗുകളിലോ ചട്ടികളിലോ നിറയ്ക്കാം. അൽപം വെള്ളം തളിച്ച് 2-3 ദിവസത്തിന് ശേഷം തൈകൾ നടുന്നതാണ് ഏറ്റവും ഉചിതം
Explore