ഇവയൊന്നും ചെടികൾക്ക് ഒഴിക്കല്ലേ..? പ്രശ്നമാകും

എണ്ണയും നെയ്യും
എണ്ണ ഒഴിക്കുന്നത് മണ്ണിലെ സൂക്ഷ്മ സുഷിരങ്ങളെ അടക്കുന്നു. ഇത് വേരുകളിലേക്ക് വായുസഞ്ചാരം എത്തുന്നതിനെ തടയുകയും ക്രമേണ ചെടി ചീഞ്ഞുപോകുകയും ചെയ്യും
സോപ്പ് വെള്ളവും ഡിറ്റര്‍ജന്റും
ഇവയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളും ഉയര്‍ന്ന അളവിലുള്ള സോഡിയവും മണ്ണിലെ അമ്ലതയം ബാധിക്കുന്നതിന് കാരണമാകുന്നു. ഇത് വേരുകളെ പൊള്ളിക്കുകയും ചെടികളെ കരിക്കുകയും ചെയ്യും
ഉപ്പ് കലര്‍ന്ന ദ്രാവകങ്ങള്‍
മണ്ണില്‍ ഉപ്പിന്റെ അളവ് അധികമായാല്‍ അത് ഓസ്‌മോസിസ് പ്രക്രിയയെ ബാധിക്കുന്നു. ഇത് ചെടിക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാതിരിക്കാൻ കാരണമാകുന്നു
പുളിപ്പുള്ള, കാര്‍ബണേറ്റഡ് ആയ പാനീയങ്ങൾ
ദ്രാവകങ്ങളിലെ ഉയര്‍ന്ന അസിഡിറ്റിയും പഞ്ചസാരയുടെ സാന്നിധ്യവും മണ്ണിലെ ബാക്ടീരിയകളുടെയും മണ്ണിരകളുടെയും ആവാസവ്യവസ്ഥയെ തകരാറിലാക്കുന്നു. അത് ചെടിയെ പ്രതികൂലമായി ബാധിക്കുന്നു
Explore