ചെടികൾ പെട്ടെന്ന് വളരാനും പുഷ്പിക്കാനും നല്ല വളങ്ങൾ ചേർക്കേണ്ടതുണ്ട്. രാസവളങ്ങൾ അമിതമായാൽ വിഷമാണ്. അതിന് പകരം നമുക്ക് അടുക്കളയിലെത്തന്നെ ചില ജൈവവളങ്ങൾ ഉപയോഗിക്കാം
ഉപയോഗിച്ച ചായപ്പൊടി
ചായ ഉണ്ടാക്കിയ ശേഷം ബാക്കി വരുന്ന ചായപ്പൊടി കഴുകി ഉണക്കി ചെടികളുടെ ചുവട്ടിലിടുന്നത് നൈട്രജൻ ലഭിക്കാൻ സഹായിക്കും. പ്രത്യേകിച്ച് റോസാച്ചെടികൾക്ക് ഇത് വളരെ ഉപകാരപ്രദമാണ്
മുട്ടത്തോട്
കാൽസ്യത്തിന്റെ കലവറയാണിത്. മുട്ടത്തോട് നന്നായി പൊടിച്ച് മണ്ണിൽ ചേർക്കുന്നത് ചെടികളുടെ വേരുകൾ ബലപ്പെടാനും തക്കാളി പോലുള്ളവയിൽ കായ് ചീയൽ തടയാനും സഹായിക്കും
ഉള്ളിത്തൊലി
ഉള്ളിത്തൊലി 24 മണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം ആ വെള്ളം ചെടികൾക്ക് ഒഴിക്കുക. ഇതിലെ പൊട്ടാസ്യം ചെടികൾ നന്നായി പൂക്കാൻ സഹായിക്കും
കഞ്ഞിവെള്ളം
കഞ്ഞിവെള്ളം രണ്ടുദിവസം വെച്ച് പുളിപ്പിച്ച ശേഷം ഇരട്ടി വെള്ളം ചേർത്ത് ചെടികൾക്ക് ഒഴിക്കുന്നത് മികച്ചൊരു ടോണിക്കാണ്
കടലപ്പിണ്ണാക്ക്
കടലപ്പിണ്ണാക്ക് വെള്ളത്തിൽ കലക്കി പുളിപ്പിച്ച് ചെടികൾക്ക് ഒഴിച്ചാൽ ഇലകൾക്ക് നല്ല പച്ചപ്പും കരുത്തും ലഭിക്കും
രാസവളങ്ങളോട് വിട പറയാം, ജൈവരീതിയിലേക്ക് മാറാം. ഈ അറിവ് സുഹൃത്തുക്കൾക്കും ഷെയർ ചെയ്യൂ!