മണ്ണൊരുക്കുമ്പോൾ ശ്രദ്ധിച്ചാൽ പുതിന വീട്ടിലും വളർത്താം

ഔഷധ ചെടിയായ പുതിന വീട്ടിൽ ആര്‍ക്കും വളർത്തിയെടുക്കാവുന്നതാണ്
ഇവ ഇടതൂർന്ന് വളരാൻ ചില കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി
പാത്രത്തിലും ചട്ടിയിലുമല്ലാതെ മണ്ണിൽ നടുന്നതാണ് ഏറ്റവും നല്ലത്
പാത്രത്തിലാണ് നടുന്നതെങ്കിൽ വെള്ളം കെട്ടി നിൽക്കാതിരിക്കാൻ ഓട്ടയിടുക
ഉണക്കിപ്പൊടിച്ച ചാണകവും കരിയിലയും ചേർത്ത് മേൽ മണ്ണുമായി മിക്സ് ചെയ്ത് പാത്രത്തിലാക്കി ഇതിലേക്ക് ഒരാഴ്ച പഴക്കമുള്ള പുതിനയുടെ തണ്ട് വെട്ടി കുത്തിവെക്കുക
നേരിട്ട് സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് വെക്കരുത്
അമിതമായി നനക്കുകയോ അമിത വളപ്രയോഗവും ചെയ്യരുത്
പത്ത് ദിവസം കഴിയുമ്പോൾ ഇല വന്ന് തുടങ്ങും. ഇലകൾ ആവുന്നതിനനുസരിച്ച് വിളവെടുക്കുക.
Explore