തെങ്ങ് മൂന്ന് ഇനം

വളർച്ചാരീതിയേയും സ്വഭാവത്തേയും അടിസ്ഥാനമാക്കി മൂന്നാക്കി തിരിച്ചിരിക്കുന്നു
നെടിയ ഇനങ്ങൾ
20 മുതൽ 30 മീറ്റർ വരെ ഉയരം. 80 മുതൽ 90 വർഷം വരെ ആയുസ്സ്. പ്രധാന ഇനങ്ങൾ: വെസ്റ്റ് കോസ്റ്റ് ടോൾ, ഈസ്റ്റ് കോസ്റ്റ് ടോൾ, ലക്ഷദ്വീപ് സാധാരണ, കാസർകോട് തുടങ്ങിയവ
കുറിയ ഇനങ്ങൾ
5 മുതൽ 10 മീറ്റർ വരെ മാത്രം ഉയരം. ഏകദേശം 40 മുതൽ 50 വർഷം വരെ ആയുസ്സ്. കരിക്കിനായി വ്യാപകമായി ഉപയോഗിക്കുന്നു. പ്രധാന ഇനങ്ങൾ: ചാവക്കാട് ഓറഞ്ച് കുള്ളൻ, ഗംഗാപാനി, മാലദ്വീപ് കുള്ളൻ
സങ്കരയിനങ്ങൾ
നെടിയ ഇനങ്ങളും കുറിയ ഇനങ്ങളും തമ്മിൽ പരാഗണം നടത്തി ഉണ്ടാക്കിയെടുക്കുന്നവ. രോഗപ്രതിരോധശേഷിയും ഉയർന്ന വിളവും. പ്രധാന ഇനങ്ങൾ: ലക്ഷ്കംഗംഗ, ചന്ദ്രലക്ഷ്മി, കേന്ദ്രാമൃത
Explore