ഇൻഡോർ ഗാർഡനിങ്; തിരഞ്ഞെടുക്കാം ഈ അഞ്ച് ചെടികൾ

വീടിന് ഒരേ സമയം ശാന്തമായ അന്തരീക്ഷവും മനോഹാരിതയും നൽകുന്ന ഒന്നാണ് ഇൻപ്ലാന്‍റിങ്. കുറഞ്ഞ പരിചരണവും നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യവുമായ, വീടിനകത്ത് വളർത്താൻ കഴിയുന്ന 5 ഇൻഡോർ ചെടികൾ പരിചയപ്പെടാം
മണി പ്ലാന്റ്
വളരെ വേഗത്തിൽ വളരുന്ന മണി പ്ലാന്റിന് വലിയ പരിചരണമൊന്നും ആവശ്യമില്ല. മണ്ണിലും വെള്ളത്തിലും ഒരുപോലെ വളർത്താം. വീടിനുള്ളിലെ വായു ശുദ്ധീകരിക്കാൻ ഇത് സഹായിക്കുന്നുവെന്നതാണ് പ്രത്യേകത
സ്നേക്ക് പ്ലാന്റ്
ദിവസങ്ങളോളം നനയ്ക്കാൻ മറന്നാൽ പോലും ഇവ വാടിപ്പോകില്ല. വളരെ കുറഞ്ഞ സൂര്യപ്രകാശത്തിലും ഇവയ്ക്ക് നിലനിൽക്കാൻ കഴിയും. രാത്രികാലങ്ങളിൽ പോലും ഓക്സിജൻ പുറത്തുവിടുന്നതിനാൽ കിടപ്പുമുറികളിൽ വെക്കാൻ ഏറ്റവും മികച്ച ഇൻഡോർ ചെടിയാണിത്
പീസ് ലില്ലി
ഇലകളുടെ ഭംഗിക്കൊപ്പം മനോഹരമായ വെളുത്ത പൂക്കൾ കൂടി നൽകുന്ന ഒരു ചെടിയാണിത്. വീടിനുള്ളിലെ ഈർപ്പമുള്ള അന്തരീക്ഷം ഇവയ്ക്ക് വളരെ അനുയോജ്യമാണ്. രോഗങ്ങൾക്ക് കാരണമായേക്കാവുന്ന വായുവിലെ വിഷാംശങ്ങളെ നീക്കം ചെയ്യാൻ ഇവയ്ക്ക് പ്രത്യേക കഴിവുണ്ട്
സെഡ് സെഡ് പ്ലാന്റ്
കടും പച്ചനിറത്തിൽ തിളങ്ങുന്ന ഇലകളോട് കൂടിയ സെഡ് സെഡ് പ്ലാന്റ് ആഡംബര ഭംഗി നൽകുന്നവയാണ്. കുറഞ്ഞ വെളിച്ചവും വളരെ കുറച്ചു വെള്ളവും മാത്രം മതിയാകും. ആഴ്ചയിലൊരിക്കൽ നനച്ചാൽ പോലും ഇവ നന്നായി വളരും
അഗ്ലോനിമ
വ്യത്യസ്ത നിറങ്ങളിലും പാറ്റേണുകളിലും ഇലകളുള്ള അഗ്ലോനിമ ചെടികൾ വീടിനകം കൂടുതൽ കളർഫുൾ ആക്കും. ചൂടുള്ള കാലാവസ്ഥയെ പ്രതിരോധിക്കാൻ ഇവയ്ക്ക് കഴിയും
Explore