ഹൈഡ്രോപോണിക്സ് അഥവാ മണ്ണില്ലാത്ത കൃഷി

മണ്ണില്ലാതെ, വെറും വെള്ളത്തിലൂടെ ചെടികൾക്ക് ആവശ്യമായ പോഷകങ്ങൾ നൽകി വളർത്തുന്ന അത്യാധുനിക കൃഷിരീതിയാണ് ഹൈഡ്രോപോണിക്സ്
സ്ഥലപരിമിതിയില്ലാതെ എവിടെയും കൃഷി ചെയ്യാം, പരമ്പരാഗത കൃഷിയെ അപേക്ഷിച്ച് 90% വെള്ളം ലാഭിക്കാം, ചെടികൾക്ക് ആവശ്യമായ പോഷകങ്ങൾ നേരിട്ട് ലഭിക്കുന്നതിനാൽ പെട്ടെന്ന് വളരുന്നു, മണ്ണ് ഉപയോഗിക്കാത്തതുകൊണ്ട് കീടശല്യവും രോഗങ്ങളും വളരെ കുറവാണ്
ഒരു വാട്ടർ ടാങ്ക് അല്ലെങ്കിൽ പൈപ്പ് ലൈൻ സിസ്റ്റം, ചെടികൾക്ക് ആവശ്യമായ ന്യൂട്രിയന്റ് സൊല്യൂഷൻ, സൂര്യപ്രകാശം ആവശ്യത്തിന് ലഭിക്കുന്ന സ്ഥലം, ഒരു ചെറിയ വാട്ടർ പമ്പ് എന്നീ സാമഗ്രികൾ വേണം. തുടക്കത്തിൽ ചെറിയ രീതിയിൽ മാത്രം പരീക്ഷിച്ച് നോക്കുക
പച്ചിലകൾ, പച്ചക്കറികൾ, ഔഷധ സസ്യങ്ങൾ സാധാരണയായി ഈ രീതിയിലൂടെ കൃഷി ചെയ്യാറുണ്ട്
വിഷരഹിതമായ പച്ചക്കറികൾ സ്വന്തമായി ഉത്പാദിപ്പിക്കാൻ ഈ കൃഷിരീതി സഹായിക്കുന്നു. ആധുനിക കാലഘട്ടത്തിന് യോജിച്ചതും പാരിസ്ഥിതിക സൗഹൃദവുമായ ഈ കൃഷിരീതിയാണ് ഹൈഡ്രോപോണിക്സ്
Explore