കാലവർഷ സമയം കേരളത്തിൽ പഴവർഗങ്ങൾ നടാൻ ഏറ്റവും അനുയോജ്യമാണ്
ജൂൺ-ജൂലൈ മാസങ്ങളിൽ തൈകൾ നടാവുന്ന പഴവർഗങ്ങൾ
മാവ്
മധുരമൂറുന്ന പഴുത്ത മാങ്ങ പറിക്കുന്ന സമയം മാത്രമല്ല, പുതിയ മാവിൻതൈകൾ നടാനും ഈ സമയം മികച്ചതാണ്. അൽഫോൻസോ, പ്രിയൂർ, മൂവാണ്ടൻ തുടങ്ങിയ ഇനങ്ങളുടെ ഗ്രാഫ്റ്റ് തൈകൾ ഈ സമയത്ത് നട്ടാൽ മഴവെള്ളത്തിൽ തൈകൾ പെട്ടെന്ന് പിടിച്ചു കിട്ടും
പ്ലാവ്
ഔദ്യോഗിക ഫലമായ ചക്ക നൽകുന്ന പ്ലാവ് നടാൻ ഇതിലും നല്ലൊരു സമയമില്ല. വിയറ്റ്നാം ഏർലി, തായ്‌ലൻഡ് റെഡ് പോലുള്ള പെട്ടെന്ന് കായ്ക്കുന്ന ഇനങ്ങളും ആയുഷ്കാലം മുഴുവൻ ഫലം തരുന്ന നാടൻ വരിക്കപ്ലാവുകളും ഇപ്പോൾ നടാം. വേരുകൾക്ക് പെട്ടെന്ന് വളർച്ചയുണ്ടാകാൻ മഴ സഹായിക്കും
റമ്പൂട്ടാൻ
കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ ഒരു വിദേശ പഴവർഗമാണിത്. നല്ല നീർവാർച്ചയുള്ള മണ്ണും സമൃദ്ധമായ മഴയും ലഭിക്കുന്ന ഈ റംബുട്ടാൻ തൈകൾ നടാൻ മികച്ച സമയമാണ്. ബഡ്ഡ് തൈകൾ തിരഞ്ഞെടുത്താൽ വേഗത്തിൽ കായ്ഫലം ലഭിക്കും
മംഗോസ്റ്റിൻ
ഈർപ്പമുള്ള കാലാവസ്ഥയും തണലും ഇഷ്ടപ്പെടുന്ന മംഗോസ്റ്റിൻ തൈകൾ നടാൻ ജൂൺ, ജൂലൈ മാസങ്ങൾ തെരഞ്ഞെടുക്കാം. തുടക്കത്തിൽ ചെറിയ തണൽ ആവശ്യമാണെങ്കിലും കേരളത്തിലെ മഴക്കാലം ഇവയുടെ ആദ്യകാല വളർച്ചയ്ക്ക് വളരെയധികം ഗുണം ചെയ്യും
പേരയ്ക്ക
അധികം പരിചരണമില്ലാതെ തന്നെ വളരുന്ന ഒന്നാണ് പേര. അർക്ക കിരൺ, തായ് പെര, കിലോ പേര തുടങ്ങിയ മികച്ച ഇനങ്ങൾ ഈ സമയത്ത് നട്ടുപിടിപ്പിക്കാം. മികച്ച നീർവാർച്ചയുള്ള സ്ഥലങ്ങളിൽ വേണം തൈകൾ വെക്കാൻ