മഴക്കാലത്ത് നട്ടുവളർത്താൻ അഞ്ച് പ്രധാന പച്ചക്കറികൾ

മഴക്കാലത്ത് വെറുതെ വിത്തിട്ടാൽതന്നെ വളരുന്ന പച്ചക്കറികളാണിവ. അടുക്കളത്തോട്ടത്തിൽ നട്ടുപിടിപ്പിച്ചാൽ മായമില്ലാതെ നൂറുമേനി വിളയിക്കാം
ചീര: മഴക്കാലത്ത് ഏറ്റവും വേഗത്തിൽ വളരുന്ന ഇലയിനത്തിൽ പെട്ട പച്ചക്കറിയാണിത്. തടങ്ങളിൽ വിതറി വളർത്താം
തക്കാളി: മഴ നേരിട്ട് അടിക്കാത്ത തണലിലോ ടെറസ്സിലോ ഗ്രോബാഗുകളിൽ കൃഷി ചെയ്യാം. ആദ്യം തൈകൾ പാകി മുളപ്പിച്ച ശേഷമാണ് മാറ്റി നടേണ്ടത്
വെണ്ട: ഈ കാലാവസ്ഥയിൽ തഴച്ചുവളരുന്ന ഒന്നാണ് വെണ്ട. നടുന്നതിന് മുമ്പ് വിത്തുകൾ അല്പം വെള്ളത്തിൽ കുതിർക്കുന്നത് വേഗത്തിൽ മുളയ്ക്കാൻ സഹായിക്കും
മുളക്: അമിതമായി വെള്ളം കെട്ടിക്കിടക്കാത്ത ഇടങ്ങളിൽ മുളക് നന്നായി വളരും. വിത്തുകൾ പാകി മുളപ്പിച്ച ശേഷം മാറ്റി നടാം
മുള്ളങ്കി: നട്ട് 3-4 ആഴ്ചയ്ക്കുള്ളിൽ വിളവെടുക്കാൻ സാധിക്കുന്ന കിഴങ്ങുവർഗമാണിത്. മണ്ണിലേക്ക് ഊർന്നിറങ്ങുന്ന മഴവെള്ളം ഇത് പെട്ടെന്ന് വളരാൻ സഹായിക്കുന്നു
Explore