മുട്ടക്കോഴി വളർത്തലിലൂടെ ദിവസവും വരുമാനം ഉറപ്പാക്കാം. നാടൻ കോഴി, ബിവി 380, ഗ്രാമലക്ഷ്മി എന്നിവ മികച്ച ഇനങ്ങൾ. ബ്രോയിലർ കോഴിവളർത്തലും ലാഭം തരും
ആട് വളർത്തൽ
ഇറച്ചിക്കും പാലിനും വിപണിയിൽ എപ്പോഴും വൻ ഡിമാൻഡാണ്. മലബാറി, ജമ്‌നാപ്യാരി ഇനങ്ങൾ കേരളത്തിൽ വളർത്താൻ ഏറെ അനുയോജ്യം
പശു വളർത്തൽ
പാലിന് പുറമെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളായ നെയ്, പനീർ, തൈര് എന്നിവ ഉണ്ടാക്കി വിറ്റാൽ ഇരട്ടി ലാഭം കൊയ്യാം. ഓർഗാനിക് ചാണകത്തിനും ആവശ്യക്കാരേറെ
മുയൽ വളർത്തൽ
വളരെ കുറഞ്ഞ സ്ഥലത്ത് തുടങ്ങാം. ഇവ വേഗത്തിൽ പ്രജനനം നടത്തുന്നതിനാൽ ചുരുങ്ങിയ കാലം കൊണ്ട് എണ്ണം വർധിക്കും. കൊഴുപ്പ് കുറഞ്ഞ മുയലിറച്ചിക്ക് വലിയ വിപണിയുണ്ട്
പോത്ത് വളർത്തൽ
രോഗപ്രതിരോധ ശേഷി കൂടുതലായതിനാൽ പരിപാലിക്കാൻ എളുപ്പമാണ്. സീസണുകളിൽ പോത്തിറച്ചിക്ക് വൻ വില ലഭിക്കാറുണ്ട്