വീട്ടിൽ വളർത്തുന്ന ക്യൂട്ട് പൂച്ചകൾ!

ഇന്ത്യൻ ബില്ലി
രോഗപ്രതിരോധ ശേഷി കൂടിയ, പരിപാലിക്കാൻ വളരെ എളുപ്പമുള്ള ഇനമാണിത്. ബുദ്ധിസാമർഥ്യവും സ്നേഹവും ഇവയുടെ പ്രത്യേകതയാണ്. സാധാരണയായി സൗജന്യമായി അഡോപ്റ്റ് ചെയ്യാം. ബ്രീഡർമാരിൽനിന്ന് വാങ്ങുമ്പോൾ 1000 മുതൽ 5000 വരെ വില
സയാമീസ് ക്യാറ്റ്
തായ്‍ലൻഡ് സ്വദേശിയായതിനാൽ കേരളത്തിലെ ചൂട് കാലാവസ്ഥ ഇവയ്ക്ക് പ്രശ്നമല്ല. ചെറിയ രോമങ്ങളുള്ള ശരീരമാണ്. വളരെ സജീവവും, ഉടമസ്ഥരോട് എപ്പോഴും സംസാരിക്കുന്നതുപോലെ ശബ്ദമുണ്ടാക്കുന്നതുമായ സ്വഭാവക്കാരാണ്. 15,000 മുതൽ 40,000 രൂപ വരെയാണ് വില
പേർഷ്യൻ ക്യാറ്റ്
കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ വളർത്തുന്ന രാജകീയ ഇനം. ശാന്ത സ്വഭാവക്കാരാണ്. നീളമുള്ള രോമങ്ങളായതിനാൽ എയർകണ്ടീഷണർ ഉള്ള മുറികളിലോ ചൂട് കുറഞ്ഞയിടങ്ങളിലോ വളർത്തുന്നതാണ് നല്ലത്. ദിവസവും ചീകി ഒതുക്കണം. 12,000 മുതൽ 35,000 രൂപ വരെയാണ് വില
ബംഗാൾ ക്യാറ്റ്
ചെറിയൊരു പുലിയെപ്പോലെ തോന്നിക്കുന്ന ആകർഷകമായ രൂപം. ചെറിയ രോമങ്ങളായതിനാൽ ചൂട് താങ്ങാൻ കഴിയും. നല്ല ഊർജസ്വലരും കളിക്കാൻ ഇഷ്ടപ്പെടുന്നവരുമാണ്. വലിയ വീടുകൾക്കും ഫ്ലാറ്റുകൾക്കും അനുയോജ്യം. വില 30,000 മുതൽ 80,000 രൂപ വരെ
ബ്രിട്ടീഷ് ഷോർട്ട് ഹെയർ
വട്ടമുഖവും തുടുത്ത ശരീരവുമുള്ള ക്യൂട്ട് പൂച്ചകൾ. ചെറിയ രോമങ്ങളായതുകൊണ്ട് തന്നെ നമ്മുടെ നാട്ടിൽ വളർത്താൻ എളുപ്പമാണ്. അധികം ബഹളങ്ങളുണ്ടാക്കാത്ത ശാന്തപ്രകൃതക്കാരാണിവർ. വില 50,000 മുതൽ 1,20,000 രൂപ വരെ
Explore