പാല, ക്രിക്കറ്റ് ബാള്‍, കല്‍ക്കട്ട റൗണ്ട്, ഓവല്‍, ബദാമി, ബാരമസി, പി.കെ.എം -1, കീര്ത്തിഭാരതി തുടങ്ങിയവയാണ് ഇന്ത്യയില്‍ കൃഷി ചെയ്യുന്ന പ്രധാന ഇനങ്ങള്‍. മേയ് -ജൂൺ മാസങ്ങളോടെ ചെടികൾ നടാം. കനത്ത മഴക്കാലത്ത് നടാതിരിക്കാൻ ശ്രദ്ധിക്കണം. തൈകൾ നഴ്സറികളിൽനിന്ന് വാങ്ങുന്നതാണ് ഏറ്റവും ഉത്തമം. ഗ്രാഫ്റ്റിങ്, ലെയറിങ്, ബഡ്ഡിങ് ചെയ്ത തൈകളും നടാനായി തെരഞ്ഞെടുക്കാം. വിത്തുപാകി മുളപ്പിച്ചാൽ മാതൃവൃക്ഷത്തിന്റെ അതേ ഗുണം ലഭിക്കണമെന്നില്ല.