സിമന്റ് തൂണുകളാണ് സാധാരണയായി താങ്ങായി ഉപയോഗിക്കുന്നത്
ഏകദേശം 5-6 അടി വരെ ഉയരമുള്ള സിമന്റ് തൂണുകൾ തിരഞ്ഞെടുക്കാം. തൂണിന് ആവശ്യത്തിന് കനവും ബലവും ഉണ്ടായിരിക്കണം
നിലത്തു കുഴിയെടുത്ത് സിമന്റ് തൂണ് ഉറപ്പിച്ചു നിർത്തുക. കാറ്റിനെയും പടർന്നുപിടിക്കുന്ന ചെടിയുടെ ഭാരത്തെയും താങ്ങാൻ തക്കവണ്ണം ഉറപ്പുള്ളതായിരിക്കണം
തൂണിന്റെ ഏറ്റവും മുകൾഭാഗത്ത് ചെടികൾക്ക് വട്ടത്തിൽ പടർന്നു പന്തലിക്കാൻ സൗകര്യമൊരുക്കണം. ചെടിയുടെ ശാഖകൾ ഇരുവശത്തേക്കും കുടപോലെ തൂങ്ങിക്കിടക്കാൻ ഇത് സഹായിക്കും
അതിനായി പഴയ ബൈക്കിന്റെയോ മോട്ടോർ സൈക്കിളിന്റെയോ ടയറുകൾ, സിമന്റ് റിങ്ങുകൾ, ഇരുമ്പ്-പി.വി.സി വളയങ്ങൾ തൂണിന്റെ തലപ്പത്ത് ഉറപ്പിക്കാവുന്നതാണ്
തണ്ടുകൾ തൂണിൽ പറ്റിപ്പിടിച്ചു വളരാൻ പാകത്തിൽ ചരടോ തുണിക്കഷണങ്ങളോ ഉപയോഗിച്ച് അയഞ്ഞ രീതിയിൽ കെട്ടിക്കൊടുക്കുന്നതും അനിവാര്യം