ഇൻഫോസിസ് വിടാനുള്ള ആറ് കാരണങ്ങൾ എണ്ണിപ്പറയുന്ന പുനെയിൽ നിന്നുള്ള ടെക്കി യുവാവിന്റെ പോസ്റ്റ് വൈറലാകുന്നു

സാമ്പത്തിക നേട്ടമില്ല: സിസ്റ്റം എൻജിനീയർ എന്ന പോസ്റ്റിൽ നിന്ന് സീനിയർ സിസ്റ്റം എൻജിനീയർ ആയി ​സ്ഥാനക്കയറ്റം ലഭിക്കുമ്പോൾ ശമ്പളത്തിൽ ഒരു വർധനയും ഉണ്ടാകുന്നില്ല എന്നതാണ് യുവാവിന്റെ ആദ്യ പരാതി
പക്ഷപാതം നിറഞ്ഞ ജോലി ഭാര വിന്യാസം: ആദ്യം 50 ടീമംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. പിന്നീടത് 30 ആയി ചുരുങ്ങിയപ്പോഴും തൊഴിൽ ഭാരം വർധിച്ചതല്ലാതെ കുറഞ്ഞില്ല.
കരിയറിലെ വളർച്ച സ്തംഭനം: പരിമിതമായ ശമ്പള വർധനയും കരിയർ വളർച്ച സ്തംഭിച്ചതും വലിയ ഭാരമായി തോന്നി.
മോശം ക്ലയന്റ് എൻവയൺമെന്റ്: ജോലി സ്ഥലത്ത് ചെറിയ കാര്യങ്ങൾക്ക് പോലും കലഹമുണ്ടാകുന്നത് ജീവനക്കാരുടെ മാനസിക നിലയെ ബാധിച്ചു. സമ്മർദം എല്ലാതലത്തിലും കൂടിവരികയായിരുന്നു.
അംഗീകാരം ലഭിച്ചില്ല: നന്നായി ജോലി ചെയ്തിട്ടും അതിനനുസരിച്ചുള്ള അംഗീകാരം സഹപ്രവർത്തകരിൽ നിന്നും മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ചില്ല.
ചുമതലകൾ നൽകുന്നതിലെ പ്രാദേശിക പക്ഷപാതം: ചുമതലകൾ നൽകിയിരുന്നത് ഒരിക്കലും യോഗ്യതയുടെ അടിസ്ഥാനത്തിലായിരുന്നില്ല, മറിച്ച് പക്ഷ​പാതപരമായിരുന്നു. ഹിന്ദി പോലെ ചില പ്രത്യേക ഭാഷകൾ സംസാരിക്കുന്നവരെ മാറ്റിനിർത്തുകയും ചെയ്തു. തെലുങ്ക്, തമിഴ്,മലയാളം ഭാഷകൾ സംസാരിക്കുന്നവർക്കാണ് കൂടുതൽ പരിഗണന ലഭിച്ചത്.
Explore