Gallery

കാമ്പസ് പ്രണയത്തി​െൻറ തീവ്രതയും കലാലയ രാഷ്​ട്രീയത്തി​െൻറ തീക്ഷ്​ണതയുമായി ഏയ്​ മാഷേ എന്ന ഹ്രസ്വ ചിത്രം പുറത്തിറങ്ങി. യു ട്യുബിലൂടെയാണ്​ ചിത്രം പ്രേക്ഷകരിലേക്കെത്തി​യത്​. കണ്ടു മടുത്ത കാമ്പസ്​ പ്രണയത്തിൽ നിന്നെല്ലാം വ്യത്യസ്​തമായി മനുഷ്യ ബന്ധങ്ങളുടെ ദൃഢതയിലൂന്നി തികച്ചും വ്യത്യസ്​തമായാണ്​ ഇൗ ഹ്രസ്വചിത്രം പ്രണയത്തെ കൈകാര്യം ചെയ്​തിരിക്കുന്നത്​​. 

കാമ്പസിലെ ഒരു വിദ്യാർഥിനിക്ക് ഒരു പ്രശ്​നം വരികയും അതിൽ​ വിദ്യാർഥികൾക്ക്​ പ്രിയങ്കരനായ സഖാവ്​ ഹരിയുടെ ഇടപെടലുകളും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ്​ ഏയ്​ മാഷേ എന്ന ഹ്ര്വസ്വ ചിത്രത്തി​െൻറ ഇതിവൃത്തം. 

 ഫ്ലവേഴ്​സ്​ ചാനലിലെ കോമഡി ഉത്സവം എന്ന പരിപാടിയിലൂടെ പ്രശസ്​തനായ വിപിൻ ബാലനാണ്​ ചിത്രത്തി​െല നായകൻ. ലച്ചുവാണ്​ നായിക. ഗംഗ്​ സഫാറ മീഡിയയുടെ ബാനറിൽ സജിൽ മമ്പാട്​ സംവിധാനം ചെയ്​ത ചിത്രം റംഷീദ്​ മമ്പാടും ബാബു പോൾ തുരുത്തിയും ചേർന്നാണ്​ നിർമിച്ചത്​. ജസിൻ ജസീലാണ്​ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്​. 

COMMENTS