Gallery

ബാലവേല വിരുദ്ധ സന്ദേശമുയർത്തി  ഒരു കൂട്ടം യുവാക്കള്‍ അണിയിച്ചൊരുക്കിയ 'ഇവള്‍ ആണോ' എന്ന ഹ്രസ്വചിത്രം പുറത്തിറക്കി. ബാലപീഡനത്തിനെതിരെ നടക്കുന്ന ബോധവല്‍ക്കരണ പരിപാടികള്‍ കൂടി ബാലപീഡനമായി മാറിയാലോ? ഇത്തരമൊരു കാഴ്ച പങ്കുവെക്കുന്ന ഹ്രസ്വചിത്രമാണ്  'ഇവള്‍ ആണോ'. ഏഴു മിനിറ്റോളം ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം 'ചങ്ക്‌സ് മീഡിയയുടെ'  ബാനറില്‍ ശിബിപോട്ടോരാണ് സംവിധാനം ചെയ്തിരിക്കുന്നത്. ത്രത്തിന്റെ കഥ, തിരക്കഥ, കളര്‍ കറക്ഷന്‍ എന്നിവ നിര്‍വഹിച്ചിരിക്കുന്നതും ശിബിയാണ്.  

റേഡിയോ ജോക്കിയായും ടെലിവിഷന്‍ അവതാരികയുമായ ലക്ഷ്മിയും മാസ്റ്റര്‍ ജഗന്‍ശ്യാംലാലുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തൃശൂര്‍ കാല്‍ഡിയന്‍ സിറിയന്‍ സ്‌കൂള്‍ പശ്ചാത്തലമായ ചിത്രത്തില്‍ ഇതേ സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ ഡോ.അബിപോളും പ്രധാനാധ്യാപിക പ്രിന്‍സിയും മറ്റ് അധ്യാപകരും കുട്ടികളുമാണ്  കഥാപാത്രങ്ങളായി രംഗത്തുള്ളത്. വിജേഷ്‌നാഥ് മരത്തങ്കോട്, ജിഷ്ണു കെ.രാജ് എന്നിവര്‍ ഛായാഗ്രഹണവും, ഷിജീഷ് ഷണ്‍മുഖ എഡിറ്റിംഗും  പശ്ചാത്തല സംഗീതം സന്തേഷ് റെയിന്‍ മങ്കിയും നിര്‍വഹിച്ചു. 
 

COMMENTS