Gallery

ബന്ധങ്ങൾക്ക്​ മുഖവിലകൽപ്പിക്കാത്ത ന്യൂജൻ കാലഘട്ടത്തിൽ തീവ്രമായ രക്​തബന്ധത്തി​െൻറ കഥ പറയുകയാണ്​ ഗ്രേറ്റ്​ മീഡിയവിഷൻ നിർമിച്ച ‘ഇവർക്ക്​ സമയമില്ല’ എന്ന ഹ്രസ്വചിത്രം. വാർദ്ധക്യ കാലഘട്ടമാകു​േമ്പാൾ മാതാപിതാക്കളെ തെരുവോരങ്ങളിലും അമ്പലപ്പറമ്പുകളിലും വീടി​​െൻറ ഉള്ളറകളിലും തളച്ചിടുന്ന കാഴ്​ചയാണ്​ ഇന്ന്​ നാം കണ്ടു കൊണ്ടിരിക്കുന്നത്​. ജന്മം നൽകിയ പിതാവിനെ അവസാന നാളുകളിൽ പരിചരിക്കാൻ മക്കൾക്ക്​ സമയമില്ല എന്നതാണ്​ ഇൗ ചിത്രത്തി​െൻറ ഇതിവൃത്തം. 

സാമൂഹിക പ്രസക്​തിയു​ള്ള ‘ലൈഫ്​ ടിക്കറ്റ്​’ ഭാവി ഭൂതം വർത്താനം തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്​തിട്ടുള്ള എസ്​. ബിൻയാമിനാണ്​ ഇൗ ചിത്രവും  ഒരുക്കിയിട്ടുള്ളത്​. ഹഫ്​സു എൻറർടൈൻമെൻറി​െൻറ ബാനറിൽ ഗ്രേറ്റ്​ മീഡിയ വിഷനാണ് നിർമാണം. തിരക്കഥ ഹാജ. സിയാദ്​, അപർണ നായർ, പിറവം രാമചന്ദ്രൻ, മണികണ്​ഠൻ, സുനിൽവിക്രം, ഗംഗ തുടങ്ങിയവരാണ്​ അഭിനേതാക്കൾ. 

കേന്ദ്ര യുവജനക്ഷേമ കായിക മന്ത്രാലയം അവാർഡ്​, അടൂർഭാസി ഫൗണ്ടേഷൻ അവാർഡ്​, കേരളചലച്ചിത്ര അക്കാദമി -കോൺടാക്​ട്​ അവാർഡ്​, തിക്കുറിശ്ശി ഫൗണ്ടേഷൻ അവാർഡ്​, ജെ.സി. ഡാനിയേൽ അവാർഡ്​, ഭരരൻ ഫൗ​ണ്ടേഷൻ അവാർഡ്​, അടൂർ ഫിലിം സൊസൈറ്റി അവാർഡ്​, ഗോ ടു ലൈവ്​ അവാർഡ്​, മലബാർ സൗഹൃദവേദി അവാർഡ്​ തുടങ്ങി 20 അവാർഡുകളാണ്​ ഇൗ ചിത്രം വാരിക്കൂട്ടിയത്​. 

COMMENTS