ചോദ്യവാരം
ചോദ്യവാരം
  • ഗായത്രി മേ​നോൻ
  • 12:58 PM
  • 12/12/2018

Q. 2018ലെ അണ്ടർ 19 ലോകകപ്പ്​ ക്രിക്കറ്റ്​ ജേതാക്കൾ?

A. ഇന്ത്യ. ഫൈനലിൽ ആസ്​ട്രേലിയയെ തോൽപിച്ചാണ്​ രാഹുൽദ്രാവിഡ്​ പരിശീലിപ്പിക്കുന്ന സംഘം കിരീടം നേടിയത്​.

Q. കന്നിയാത്രയിൽതന്നെ സ്​പോർട്​സ്​ കാർ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച്​ റെക്കോഡിട്ട സ്​പേസ്​ കമ്പനി?

A. സ്​പേസ്​എക്​സ്​. ‘ഫാൽക്കൺ ഹെവി’ റോക്കറ്റ്​ ആണ്​ കാർ ഭ്രമണപഥത്തിലെത്തിച്ചത്​. എലൻ മസ്​ക്​ എന്ന വ്യവസായിയാണ്​ സ്​പേസ്​ എക്​സ്​ ഉടമ.

Q. ഇൗയിടെ അരങ്ങിൽ കുഴഞ്ഞുവീണ്​ മരിച്ച കഥകളിയാചാര്യൻ?

A. മടവൂർ വാസുദേവൻ നായർ

Q. ആരാധനാലയങ്ങളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ തുടങ്ങുന്ന പദ്ധതി?

A. ‘ഭോജ്​’ (ബ്ലിസ്​ഫുൾ ഹൈജിനിക്​ ഒാഫറിങ്​ ടുഗോഡ്​)

Q. ഒരു ദിവസം 980 വിമാനങ്ങൾ പറത്തി റെക്കോഡിട്ട വിമാനത്താവളം?

A. മുംബൈ ഛത്രപതി ശിവജി അന്താരാഷ്​ട്ര വിമാനത്താവളം

Q. ട്രാഫിക്​ കുറ്റകൃത്യങ്ങൾ അറിയിക്കാനും കുറക്കാനുമായി സംസ്​ഥാന സർക്കാർ ആരംഭിച്ച ആപ്ലിക്കേഷനുകൾ?

A. 1. ട്രാഫിക്​ ഒഫൻസ്​ റിപ്പോർട്ടിങ്​ ആൻഡ്​ ​ഫൈൻ റെമിറ്റൻസ്​ 2. ഡയൽ എ കോപ്​ 3. രക്ഷ 4. നോ യുവർ ജൂറിസ്​ഡിക്​ഷൻ

Q. ഇന്ത്യ വിജയകരമായി പരീക്ഷിച്ച അണ്വായുധ ശേഷിയുള്ള തദ്ദേശീയ മിസൈലുകൾ

A. അഗ്​നി 1, പൃഥ്വി 2