നാളറിവ്
Get up  Stand up
 • ഗായത്രി മേനോൻ
 • 10:33 AM
 • 10/12/2019

ഡിസംബർ 10 മനുഷ്യാവകാശ ദിനം
 

2019 Theme
Youth Standing Up for Human Rights 


മനുഷ്യ​െൻറ അവകാശങ്ങൾക്കായി ഒരു ദിനം, എല്ലാ വർഷവും ഡിസംബർ 10 മനുഷ്യാവകാശ ദിനമായി ആചരിച്ചുവരുന്നു. ​െഎക്യരാഷ്​ട്ര സഭയുടെ പ്രഖ്യാപന പ്രകാരമാണിത്​. 1948 ഡിസംബർ 10നാണ്​ ഇൗ ദിനം പ്രഖ്യാപിക്കപ്പെട്ടത്​. 1950 ഡിസംബർ നാലിന്​ എല്ലാ അംഗരാജ്യങ്ങളെയും വിളിച്ചുചേർത്ത്​ ഇൗ ദിനം ആഘോഷിക്കാൻ തീരുമാനമെടുത്തു. ഒാരോ വ്യക്തിക്കും അന്തസ്സും സുരക്ഷയും ഉറപ്പാക്കി സമൂഹത്തിൽ ജീവിക്കാനുള്ള അവകാശമാണ്​ മനുഷ്യാവകാശം. സ്വകാര്യത, മതവിശ്വാസം, അഭിപ്രായപ്രകടനം എന്നിവക്കുള്ള സംരക്ഷണം, വീട്​, ഭക്ഷണം, വസ്​ത്രം എന്നിവയോടു കൂടിയ ജീവിതം നയിക്കാനുള്ള അവകാശം, വാർധക്യം, വൈധവ്യം, ശാരീരിക ബലഹീനതകൾ ഉൾ​പ്പെടെയുള്ള അവശത എന്നീ അവസ്ഥയിൽ ലഭിക്കേണ്ട സംരക്ഷണം, നിയമത്തിനു മുന്നിലുള്ള സംരക്ഷണം, കുറ്റവാളി എന്ന്​ തെളിയിക്കപ്പെടുംവരെ നിരപരാധിയായി പരിഗണിക്കപ്പെടാനുള്ള അവകാശം, അന്യായമായി തടങ്കലിൽ പാർപ്പിക്കില്ലെന്ന ഉറപ്പ്​ ഇവയെല്ലാം അന്താരാഷ്​ട്ര തലത്തിൽതന്നെ മനുഷ്യാവകാശങ്ങളായി പരിഗണിക്കപ്പെട്ടിരിക്കുന്നു.
എല്ലാ മനുഷ്യരുടെയും അർഹതയായി കരുതപ്പെടുന്ന അടിസ്ഥാന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമാണ്​ മനുഷ്യാവകാശം എന്നറിയപ്പെടുന്നത്​. പൗരാവകാശം, രാഷ്​ട്രീയ കാര്യങ്ങളിലുള്ള അവകാശം, സാമ്പത്തികാവകാശം, സാമൂഹികാവകാശം, സാംസ്​കാരികാവകാശം ഇ​െതല്ലാം ഒത്തുചേരുന്നതാണ്​ മനുഷ്യാവകാശത്തി​െൻറ നിർവചനം.

തുടക്കം ഇങ്ങനെ
1215ൽ ഇംഗ്ലണ്ടിലെ റണ്ണിമിഡ്​ എന്ന സ്​ഥലത്തുവെച്ച്​ ഒപ്പുവെച്ച മാഗ്​നാകാർട്ടയാണ്​ മനുഷ്യാവകാശ സംരക്ഷണത്തി​െൻറ ആദ്യ ചുവടുവെപ്പ്​. അന്യായമായി തടങ്കലിൽ പാർപ്പിക്കുന്നതിൽനിന്നും നാടുകടത്തുന്നതിൽനിന്നും നികുതി പിരിക്കുന്നതിൽനിന്നും രാജാവിനെ തടയുന്ന എഴുതപ്പെട്ട രേഖയായിരുന്നു മാഗ്​നാകാർട്ട. 1689ൽ ബ്രിട്ടീഷ്​ പാർലമെൻറ്​ പാസാക്കിയ അവകാശ നിയമം ഇതി​െൻറ മറ്റൊരു ചവിട്ടുപടിയായി. മനുഷ്യാവകാശം സംബന്ധിച്ച ആദ്യ ആഗോളരേഖ 1945 ജൂൺ  25ന്​ അംഗീകരിച്ച യു.എൻ ചാർട്ടറാണ്​.

അന്താരാഷ്​ട്ര മനുഷ്യാവകാശ ബിൽ
1948 ഡിസംബർ 10ന്​ പാരിസിൽ ചേർന്ന ​െഎക്യരാഷ്​ട്രസഭയു​െട പൊതുസഭ (ജനറൽ അസംബ്ലി) പാസാക്കി അംഗീകരിച്ചതാണ്​ അന്താരാഷ്​ട്ര മനുഷ്യാവകാശ പ്രഖ്യാപനം (Universal Declaration of Human Rights ^UDHR). അന്താരാഷ്​ട്ര മനുഷ്യാവകാശ പ്രഖ്യാപനം, സാമൂഹിക, സാമ്പത്തിക, സാംസ്​കാരിക അവകാശങ്ങൾക്കായുള്ള അന്താരാഷ്​ട്ര ഉടമ്പടി, സിവിൽ രാഷ്​ട്രീയ അവകാശങ്ങൾക്കായുള്ള അന്താരാഷ്​ട്ര ഉടമ്പടി എന്നിവയെ ചേർത്ത്​ അന്താരാഷ്​ട്ര മനുഷ്യാവകാശ ബിൽ എന്ന്​ വിളിക്കുന്നു.

​െഎക്യരാഷ്​ട്രസഭ നിരീക്ഷണ സമിതികൾ
മനുഷ്യാവകാശങ്ങളെ സംബന്ധിക്കുന്ന 10 െഎക്യരാഷ്​ട്രസഭ നിരീക്ഷണ സമിതികളാണുള്ളത്​. സ്വതന്ത്ര വിദഗ്​ധർ ഉൾക്കൊള്ളുന്ന ഇൗ സമിതികളാണ്​ ​പ്രധാനപ്പെട്ട അന്താരാഷ്​ട്ര മനുഷ്യാവകാശ ഉടമ്പടികളുടെ നിർവഹണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നത്​. 
ഇൗ സമിതികളിൽ ഉൾപ്പെട്ട വിദഗ്​ധരെയെല്ലാം മനുഷ്യാവകാശങ്ങളെ സംബന്ധിച്ച അവരുടെ വൈദഗ്​ധ്യത്തി​െൻറ അടിസ്ഥാനത്തിൽ, അംഗരാജ്യങ്ങളാണ്​ നിർദേശിക്കുകയും തെരഞ്ഞെടുക്കുകയും ചെയ്യുന്നത്​. നാലുവർഷമാണ്​ സേവന കാലാവധി.

 • ^മനുഷ്യാവകാശ സമിതി (സി.സി.പി.ആർ)
 • പൊതു^രാഷ്​ട്രീയ അവകാശങ്ങൾക്കുള്ള അന്താരാഷ്​ട്ര ഉടമ്പടി 1966​െൻറയും അതി​െൻറ ​െഎച്ഛിക പെരുമാറ്റച്ചട്ടങ്ങളുടെയും നിർവഹണം നിരീക്ഷിക്കുന്നു.
 • ^സാമ്പത്തിക, സാമൂഹിക, സാംസ്​കാരിക അവകാശങ്ങൾക്കായുള്ള സമിതി (സി.ഇ.എസ്​.സി.ആർ)
 • ^വംശീയ വിവേചനത്തി​െൻറ നിരാകരണത്തിനുള്ള സമിതി (സി.ഇ.ആർ.ഡി)
 • ^സ്​ത്രീകൾക്കെതിരെയുള്ള വിവേചനത്തി​െൻറ നിരാകരണത്തിനായുള്ള സമിതി (സി.ഇ.ഡി.എ.ഡബ്ല്യു)
 • ^പീഡനങ്ങൾക്കെതിരായ സമിതി (സി.എ.ടി)
 • ^കുട്ടിയുടെ അവകാശങ്ങൾക്കായുള്ള സമിതി (സി.ആർ.സി)
 • ^കുടിയേറ്റത്തൊഴിലാളികൾക്കായുള്ള സമിതി (സി.എം.ഡബ്ല്യു)
 • ^ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള സമിതി
 • ^നിർബന്ധിത പലായനത്തെ സംബന്ധിച്ച സമിതി (സി.ഇ.ഡി)
 • ^പീഡനം, ക്രൂരവും മനുഷ്യത്വഹീനവും അപമാനകരവുമായ മറ്റു പെരുമാറ്റങ്ങളും ശിക്ഷയും എന്നിവയുടെ നിരാകരണത്തിനായുള്ള ​െഎക്യരാഷ്​ട്ര ഉപസമിതി

ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തി​െല അവകാശങ്ങൾ

 • സമത്വം
 • വിവേചനത്തി​െനതിരായ അവകാശം
 • ജീവിക്കാനും സ്വാതന്ത്ര്യം, വ്യക്തിസുരക്ഷിതത്വം എന്നിവ അനുഭവിക്കാനുമുള്ള അവകാശം
 • അടിമത്തത്തിൽനിന്ന്​ സംരക്ഷണം
 • പീഡനം, ഹീനമോ ക്രൂരമോ ആയ ശിക്ഷ, പെരുമാറ്റം എന്നിവയിൽനിന്ന്​ സംരക്ഷണം
 • നിയമത്തി​നു മുന്നിൽ മനുഷ്യോചിതമായ പരിഗണന
 • നിയമത്തിനു മുന്നിൽ തുല്യ പരിഗണന
 • അവകാശലംഘനങ്ങൾക്ക്​ നൈതികപ്രതിവിധികൾ
 • സ്വേച്ഛാപരമായ അറസ്​റ്റ്​, തടവ്​, നാടുകടത്തൽ എന്നിവയിൽനിന്ന്​ സംരക്ഷണം
 • ന്യായമായ വിചാരണ
 • കുറ്റകൃത്യം തെളിയിക്കപ്പെടുന്നതുവരെ നിരപരാധിയായി പരിഗണിക്കപ്പെടുക
 • സ്വകാര്യത, കുടുംബം, കത്തിടപാടുകൾ എന്നിവയിലെ ഇടപെടലുകൾക്കെതിരെ സംരക്ഷണം
 • സഞ്ചാര സ്വാതന്ത്ര്യം
 • പീഡനത്തിനെതിരെ ഇതര രാജ്യങ്ങളിൽ രാഷ്​ട്രീയ അഭയം തേടാനുള്ള അവകാശം
 • പൗരത്വത്തിനുള്ള അവകാശം
 • വിവാഹത്തിനും കുടുംബം സ്ഥാപിക്കാനുമുള്ള അവകാശം
 • സ്വത്തവകാശം (മനുഷ്യാവകാശ കരാറുകളിൽ ഉൾപ്പെടുത്തിയിട്ടില്ല)
 • മത ^വിശ്വാസ സ്വാതന്ത്ര്യങ്ങൾ
 • അഭിപ്രായ സ്വാതന്ത്ര്യം, അറിയാനുള്ള അവകാശം
 • സമാധാനപരമായി സമ്മേളിക്കാനും സംഘടിക്കാനുമുള്ള സ്വാതന്ത്ര്യം 
 • ഭരണത്തിൽ പങ്കാളിത്തം
 • സാമൂഹിക സുരക്ഷിതത്വം
 • തൊഴിലിനുള്ള അവകാശം
 • വിശ്രമവും വിനോദവും
 • തൃപ്​തികരമായ ജീവിതനിലവാരം
 • വിദ്യാഭ്യാസത്തിനുള്ള അവകാശം
 • സാംസ്​കാരിക അവകാശങ്ങൾ
 • അനുയോജ്യമായ അന്താരാഷ്​ട്ര സാമൂഹികക്രമം
 • സ്വതന്ത്രവും സമ്പൂർണവുമായ വളർച്ചക്കനുപേക്ഷണീയമായ സാമൂഹിക ഉത്തരവാദിത്തങ്ങൾ
 • ഇൗ അവകാശങ്ങളിൽ രാഷ്​ട്രീയ, സ്വകാര്യ ഇടപെടലുകൾക്കെതിരെ സംരക്ഷണം

ദേശീയ മനുഷ്യാവകാശ കമീഷൻ
ഭരണഘടനയിലോ അന്താരാഷ്​ട്ര ​പ്രഖ്യാപനങ്ങളിലോ ഉറപ്പുനൽകുന്നതും വ്യക്തിയുടെ ജീവനും സ്വാതന്ത്ര്യത്തിനും സമത്വത്തിനും അന്തസ്സിനും ഉള്ളതും മാനുഷികവുമായ ഏതൊരവകാശത്തെയും മനുഷ്യാവകാശം എന്നു വിളിക്കാം. ഇന്ത്യയിൽ ഇത്തരം അവകാശങ്ങളുടെ പരിരക്ഷ മുൻനിർത്തി രൂപംനൽകിയ സ്ഥാപനമാണ്​ ദേശീയ മനുഷ്യാവകാശ കമീഷൻ. 1993ൽ നിലവിൽവന്ന മനുഷ്യാവകാശ സംരക്ഷണ നിയമം അനുശാസിക്കുന്ന അധികാരങ്ങളും ഉത്തരവാദിത്തങ്ങളും നിർവഹിക്കുകയാണ്​ കമീഷ​െൻറ ചുമതല.
ദേശീയ മനുഷ്യാവകാശ കമീഷ​െൻറ രൂപവത്​കരണം നടത്തുന്നത്​ കേന്ദ്ര സർക്കാറാണ്​. ഒാരോ സംസ്ഥാനങ്ങളിലും സംസ്ഥാന മനുഷ്യാവകാശ കമീഷനും പ്രവർത്തിക്കുന്നുണ്ട്​.
ദേശീയ കമീഷനിൽ ചെയർമാൻ ഇന്ത്യൻ ചീഫ്​ ജസ്​റ്റിസ്​ പദവി വഹിച്ചിരിക്കുന്നയാൾ ആയിരിക്കണം. ചെയർമാന്​ പുറമെ മറ്റു നാലംഗങ്ങൾകൂടി കമീഷനിൽ ഉൾപ്പെടുന്നു.

സംസ്ഥാന കമീഷൻ
ഹൈകോടതി ചീഫ്​ ജസ്​റ്റിസ്​ പദവി വഹിച്ചിരുന്നയാളായിരിക്കണം സംസ്ഥാന മനുഷ്യാവകാശ കമീഷ​െൻറ ചെയർമാൻ. കേരളത്തിലെ കമീഷന്​ നിലവിൽ ചെയർമാൻ കൂടാതെ രണ്ടംഗങ്ങൾ കൂടിയുണ്ട്​. അത്​ നാലുവരെയാകാം. ദേശീയ മനുഷ്യാവകാശ കമീഷ​െൻറ അതേ അധികാരങ്ങൾതന്നെയാണ്​ സംസ്ഥാന കമീഷനുകൾക്കും ഉള്ളത്​.
മനുഷ്യാവകാശ ധ്വംസനങ്ങൾ നടക്കു​േമ്പാൾ അവയെ സംബന്ധിച്ച പരാതി, ധ്വംസനങ്ങൾക്കിരയായ വ്യക്തിക്കോ അയാൾക്കുവേണ്ടി മറ്റാർക്കെങ്കിലുമോ പരാതി സൗജന്യമായി നൽകാം. പരാതിക്ക്​ പ്രത്യേക രൂപം നിഷ്​കർഷിക്കുന്നില്ല. പരാതിയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശം ലംഘിക്കപ്പെട്ടതായി കമീഷന്​ ബോധ്യപ്പെട്ടാൽ നഷ്​ടപരിഹാരം നൽകുന്നതിനായി കമീഷന്​ ഭരണകൂടത്തോട്​ ശിപാർശ ചെയ്യാം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ജോലിസ്ഥലങ്ങൾ തുടങ്ങിയവയിലൊക്കെ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ പരിശോധിച്ച്​ അന്വേഷണം നടത്താൻ കമീഷന്​ അധികാരമുണ്ട്​.

കുട്ടികളുടെ അവകാശം
കുട്ടികളായിരിക്കാനാണ്​ എല്ലാവർക്കും ഇഷ്​ടം. നിങ്ങൾ നിങ്ങളുടെ അവകാശങ്ങളെ കുറിച്ച്​ ചിന്തിച്ചിട്ടുണ്ടോ? എന്നാൽ അറിഞ്ഞോളൂ. നിങ്ങളുടെ അവകാശങ്ങൾ മറ്റുള്ളവരെക്കാൾ ഒരുപടി മുന്നിലാണ്​. നിങ്ങൾക്കു മാത്രമായി പ്ര​േത്യക നിയമമുണ്ട്​. നല്ല ആഹാരം ലഭിക്കാതിരിക്കൽ, വിദ്യാഭ്യാസ സൗകര്യങ്ങളുടെ അപര്യാപ്​തത, ആവ​ശ്യമായ സംരക്ഷണവും ലാളനയും ലഭിക്കാതിരിക്കൽ, ശാരീരികവും ലൈംഗികവുമായ പീഡനങ്ങൾ, ബാലവേല, ബാലഭിക്ഷാടനം, ശൈശവ വിവാഹം എന്നിവയെല്ലാം നിങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നവയാണ്​. 1984ലാണ്​ ​െഎക്യരാഷ്​ട്ര സഭ കുട്ടികളുടെ അവകാശ ഉടമ്പടി അംഗീകരിക്കുന്നത്. ഇതിൽ കുട്ടികളുടെ അതിജീവനം, സംരക്ഷണം വികസനം എന്നിവക്ക്​ പ്രാധാന്യം നൽകുന്നു.  18 വയസ്സിൽ താ​െഴയുള്ളവരെയാണ്​ ഇന്ത്യയിൽ കുട്ടികളായി കണക്കാക്കുന്നത്​. ​ 2009ൽ ഇന്ത്യയിൽ നിലവിൽ വന്ന സൗജന്യവും നിർബന്ധിതവുമായ അവകാശം കുട്ടികളുടെ അവകാശങ്ങളിലെ സുപ്രധാന ഏടായി. ഇതുപ്രകാരം ആറുമുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക്​ നിർബന്ധമായും വിദ്യാഭ്യാസം നൽകിയിരിക്കണം. രാജ്യത്തി​െൻറ സമ്പത്ത്​ കുട്ടികളാണല്ലോ. നമ്മുടെ സഹജീവികൾക്ക്​ നൽകേണ്ട ബഹുമാനവും സ്​നേഹവും ചെറുപ്പംമുതൽ നൽകി ശീലിച്ചാൽ നിങ്ങളും നല്ലൊരു മനുഷ്യ സ്​നേഹിയാകും.