19hrs. 16,700km ലോ​ക​ത്തി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ യാ​ത്ര
  • പി. ജസീല
  • 01:53 PM
  • 22/22/2018

മേ​ഘ​ങ്ങ​ളെ തൊ​ട്ടു​രു​മ്മി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ആ​കാ​ശ​യാ​ത്ര ചെ​യ്ത് മ​തി​വ​രാ​ത്ത​വ​ർ​ക്ക് സ​ന്തോ​ഷി​ക്കാം. സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻ​സ് (എ​യ​ർ​ബ​സ്  എ350-900 ​യു.​എ​ൽ.​ആ​ർ) ലോ​ക​ത്തി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ വി​മാ​ന​യാ​ത്ര സ​ർ​വി​സ് തു​ട​ങ്ങി. സിം​ഗ​പ്പൂ​രി​ൽ​നി​ന്ന്​ ന്യൂ​യോ​ര്‍ക്കി​ലേ​ക്കാ​ണ് 19 മ​ണി​ക്കൂ​ര്‍ നീ​ണ്ട നോ​ൺ​സ്​​റ്റോ​പ് യാ​ത്ര തു​ട​ങ്ങി​യ​ത്. 16,700 കി.​മീ​റ്റ​ർ ദൂ​ര​മാ​ണ് സിം​ഗ​പ്പൂ​രി​ൽ​നി​ന്ന് ന്യൂ​യോ​ർ​ക്കി​ലേ​ക്കു​ള്ള​ത്. കാ​ലാ​വ​സ്ഥ ച​തി​ച്ചി​ല്ലെ​ങ്കി​ൽ 18 മ​ണി​ക്കൂ​ർ 45 മി​നി​റ്റു​കൊ​ണ്ട് ന്യൂ​യോ​ർ​ക്കി​ലി​റ​ങ്ങാം. പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യാ​ൽ 20 മ​ണി​ക്കൂ​റെ​ങ്കി​ലു​മെ​ടു​ക്കും. ആ​ഴ്ച​യി​ൽ മൂ​ന്നു​ദി​വ​സ​മാ​ണ് സ​ർ​വി​സ്. ഇ​ര​ട്ട എ​ൻ​ജി​നു​ള്ള ഇൗ ​എ​യ​ർ​ൈ​ല​ൻ​സി​ന് മ​റ്റു വി​മാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് 25 ശ​ത​മാ​നം കു​റ​വ് ഇ​ന്ധ​നം മ​തി.
 ഉ​ഗ്ര​ൻ ഭ​ക്ഷ​ണ​വും സി​നി​മ പോ​ലു​ള്ള വി​നോ​ദ​ങ്ങ​ളും ര​സ​ക​ര​മാ​യ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ളും യാ​ത്ര​ക്കാ​ർ​ക്ക്  സ​മ​യം​പോ​ക്കാ​ൻ ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​തു​പോ​രാ​ത്ത​വ​ർ​ക്ക് ര​ണ്ടോ മൂ​ന്നോ ക​ട്ടി​പ്പു​സ്ത​ക​ങ്ങ​ൾ കൈ​യി​ൽ ക​രു​താം.161 പേ​ർ​ക്കാ​ണ് ആ​ദ്യം അ​വ​സ​രം.  ഇ​ക്കോ​ണ​മി ടി​ക്ക​റ്റി​ല്ലാ​ത്ത​തി​നാ​ൽ യാ​ത്ര​ക്ക് കാ​ശി​റ​ക്കേ​ണ്ടി​വ​രും. പ്രീ​മി​യം ഇ​ക്കോ​ണ​മി, ബി​സി​ന​സ് ക്ലാ​സ് സീ​റ്റു​ക​ളാ​ണ് ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്. അ​തി​ൽ 94 പ്രീ​മി​യം ഇ​ക്കോ​ണ​മി​യും 67 ബി​സി​ന​സ് ക്ലാ​സു​ക​ളു​മാ​ണ്. വി​മാ​ന​ത്തി​ൽ ര​ണ്ടു  പൈ​ല​റ്റു​മാ​രു​ൾ​പ്പെ​ടെ 15 ജീ​വ​ന​ക്കാ​രാ​ണു​ള്ള​ത്.  
 പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ ഒാ​ർ​ഗാ​നി​ക് ഭ​ക്ഷ​ണ​ങ്ങ​ളാ​ണ് അ​നു​വ​ദി​ക്കു​ക. സാ​ധാ​ര​ണ വി​മാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് മേ​ൽ​ക്കൂ​ര​ക്ക് ന​ല്ല ഉ​യ​ര​മു​ണ്ട്. തു​ട​ർ​ച്ച​യാ​യി മ​ണി​ക്കൂ​റു​ക​ളോ​ളം അ​ന​ങ്ങാ​തെ​യി​രി​ക്കു​ന്ന​ത് ചി​ല​പ്പോ​ൾ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കി​യേ​ക്കാം. ഖ​ത്ത​ർ എ​യ​ർ​വേ​യ്സിെ​ൻ​റ ഒാ​ക്​​ലൻ​ഡ്^​ദോ​ഹ സ​ർ​വി​സാ​ണ് ഇ​തു​വ​രെ​യു​ള്ള​തി​ൽ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ സ​ർ​വി​സ്. അ​ത് 18 മ​ണി​ക്കൂ​റും അ​ഞ്ചു മി​നി​റ്റു​മെ​ടു​ത്താ​ണ് 14,535 കി​ലോ​മീ​റ്റ​ർ ദൂ​രം താ​ണ്ടു​ന്ന​ത്. അ​താ​ണി​പ്പോ​ൾ പ​ഴ​ങ്ക​ഥ​യാ​കു​ന്ന​ത്. 
 ഖാ​ന്താ​സിെ​ൻ​റ ല​ണ്ട​ൻ^​പെ​ർ​ത് സ​ർ​വി​സ് (14,496 കി.​മീ), എ​മി​റേ​റ്റ്സിെ​ൻ​റ ദു​ബൈ^​ഒാ​ക്​​ലൻ​ഡ്​ സ​ർ​വി​സ് (14,200 കി.​മീ), യു​നൈ​റ്റ​ഡ് എ​യ​ർ​ലൈ​ൻ​സിെ​ൻ​റ ലോ​സ് ആ​ഞ്​​ജ​ല​സ്^​സിം​ഗ​പ്പൂ​ർ സ​ർ​വി​സ്(14,113 കി.​മീ) സ​ർ​വി​സ് എ​ന്നി​വ​യാ​ണ് മ​റ്റ് ദീ​ർ​ഘ​ദൂ​ര യാ​ത്ര വി​മാ​ന​ങ്ങ​ൾ. നേ​ര​ത്തേ സിം​ഗ​പ്പൂ​ർ എ​യ​ർ​ൈ​ല​ൻ​സ് ന്യൂ​യോ​ർ​ക്കി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്നു. അ​മി​ത ഇ​ന്ധ​ന​ച്ചെ​ല​വും ന​ഷ്​​ട​വു​മാ​യ​തി​നാ​ൽ 2013ൽ ​നി​ർ​ത്തു​ക​യാ​യി​രു​ന്നു. സിം​ഗ​പ്പൂ​രി​ല്‍നി​ന്ന് ലോ​സ് ആ​ഞ്​​ജ​ല​സി​ലേ​ക്ക് നോ​ണ്‍ സ്​​റ്റോ​പ് സ​ർ​വി​സ് ആ​രം​ഭി​ക്കാ​നും സിം​ഗ​പ്പൂ​ര്‍ എ​യ​ര്‍ലൈ​ന്‍സി​ന് പ​ദ്ധ​തി​യു​ണ്ട്.