‘തന്മയ്​’ ഭാവങ്ങൾ...
  • സൗമ്യ ആർ. കൃഷ്​ണ
  • 02:40 PM
  • 27/27/2017
തന്മയ്​ ബക്ഷി

സോഫ്​റ്റ്​​െവയർ ​െഡവലപ്പർ, െഎ.ബി.എം ക്ലൗഡ്​ ചാമ്പ്യൻ,​ പ്രാസംഗികൻ എന്നിങ്ങനെ തന്മയ്​ ബക്ഷി എന്ന കുട്ടി എണ്ണിയെണ്ണി പറയുമ്പോൾ ഇതൊക്കെ ഒരു പതിമൂന്നുകാര​െൻറ സ്വപ്​നങ്ങളാണെന്ന്​ കരുതിയെങ്കിൽ തെറ്റി. ‘വാട്ട്​ ആർ യു’ എന്ന ​േചാദ്യത്തിന്​ തന്മയിയുടെ ഉത്തരങ്ങളാണിതെല്ലാം. കുറഞ്ഞ പ്രായംെകാണ്ട്​ നേടിയെടുത്ത കാര്യങ്ങളുടെ നിര നീളുമ്പോഴും നിഷ്​കളങ്കമായി ചിരിക്കുകയാണ്​​ തന്മയ്. ഇന്ത്യക്കാരായ പുനീത്​ ബക്ഷിയുടെയും സുമിതയുടെയും മകനാണ്​ തന്മയ്​. മകൻ കുഞ്ഞായിരിക്കുമ്പോൾതന്നെ ഇവർ കാനഡയിലേക്ക്​ താമസംമാറി. അവിടെ ഒരു ട്രക്കിങ്​ കമ്പനിയിൽ കമ്പ്യൂട്ടർ പ്രോഗ്രാമറാണ്​ പുനീത്​. രാത്രികാലങ്ങളിൽ മാത്​സ്,​ സയൻസ്​ ക്ലാസുകൾ എടുക്കുകയും ചെയ്യും. വളരെ ചെറുപ്പത്തിൽ തന്നെ അച്ഛ​െൻറ പാത പിന്തുടരാൻ തീരുമാനിച്ച തന്മയ്​ ഇന്ന്​ പല മുൻനിര സോഫ്​റ്റ്​​െവയർ കമ്പനികളുടെയും  ഉപദേശകനാണ്​. പൂർണപിന്തുണ നൽകി യൂനിവേഴ്​സിറ്റിയിൽ പഠിക്കുന്ന സഹോദരിയുമുണ്ട്​. കൊച്ചുകാലുകൾ ​െവച്ച്​ നടന്നുകയറിയ പടവുകളെക്കുറിച്ച്​ വളരെ ഗൗരവമായാണ്​ തന്മയ്​ സംസാരിക്കുന്നത്​.
അഞ്ചാം വയസ്സിലാണ്​ തന്മയിക്ക്​ കമ്പ്യൂട്ടറിനോടുള്ള കമ്പം മനസ്സിലാകുന്നത്​. ​േപ്ല സ്​കൂളിലെ കമ്പ്യൂട്ടർ ഉപയോഗിക്കാൻ ടീച്ചറുടെ അനുവാദം ചോദിച്ചപ്പോൾ ലഭിച്ചില്ല. കാരണം രണ്ട്​ കമ്പ്യൂട്ടറുകളിൽ ഒന്ന്​ തകരാറാണ്​. മ​റ്റൊന്ന്​ ഒരു കുട്ടി ഉപയോഗിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇത്​ കേട്ടപ്പേൾ ആ കമ്പ്യൂട്ടർ ശരിയാക്കാൻ ഞാനൊന്ന്​ നോക്ക​െട്ടയെന്നായി തന്മയ്​. ടീച്ചർ സമ്മതംമൂളേണ്ട താമസം തന്മയ്​ കമ്പ്യൂട്ടർ പരിശോധിക്കാൻ തുടങ്ങി. ഞൊടിയിടയിൽ സംഭവം ശരിയായി. ഒന്നു ശ്രമിച്ചുനോക്കാം എന്ന തന്മയിയുടെ ഇൗ ചിന്തതന്നെയാണ്​ പിന്നീടും അവനെ നയിച്ചത്​.
 ചെറിയ ചെറിയ പ്രോഗ്രാമുകൾ എഴുതിയാണ്​ പ്രോഗ്രാമിങ്ങിലേക്ക്​ കടന്നത്​. ഒമ്പതാം വയസ്സിൽ  ത​െൻറ ടൈംസ്​ ടേബ്​ൾ (ഗുണനപ്പട്ടിക) പഠിക്കാൻ വേണ്ടിയാണ്​​ വിൻ​േഡാസിൽ സ്വന്തമാ​യൊര​ു ആപ് വികസിപ്പിച്ചത്​. അത്​ വളരെ ഉപകാരപ്രദമാ​െണന്ന്​​ ​ബോധ്യ​പ്പെട്ടപ്പോൾ അത്​ മറ്റുള്ളവരി​ലേക്കും എത്തിക്കണം എന്ന്​ ​തോന്നി. അങ്ങ​െനയാണ്​ ​െഎ.ഒ.എസിൽ ടീ ​ടേബ്​ൾ എന്ന ആപ് വികസിപ്പിക്കുന്നത്​.  
െഎ.ബി.എം വാട്​സൺ എന്ന കമ്പ്യൂട്ടർ സിസ്​റ്റ​മാണ്​ ആർട്ടിഫിഷ്യൽ ഇൻറലിജൻസിലേക്കുള്ള വഴി തന്മയിക്കു തുറന്നുകൊടുക്കുന്നത്​. ഇപ്പോൾ ഏറ്റവും പ്രായം കുറഞ്ഞ വാട്​സൺ ​െഡവലപ്പറാണ്​ തന്മയ്.​ ആ താൽപര്യം കാരണമാണ്​ പിന്നീട്​ ഒരു ശാസ്​ത്രസംഘത്തിനൊപ്പം ചേർന്ന്​ പ്രോജക്​ട്​ ചെയ്യാൻ കഴിഞ്ഞത്. റെഡ്​ സിൻഡ്രോം പോലുള്ള രോഗങ്ങൾ ബാധിച്ച്​ സംവദിക്കാനോ ഇടപെടാനോ ഒന്ന്​ ഇളകാൻപോലുമോ ആവാതെ ഒറ്റപ്പെടലനുഭവിക്കുന്നവർക്ക്​ ആശയ സംവേദനത്തിനുതകുന്ന ഒരു മെഷീനാണ്​ തന്മയ്​ വികസിപ്പിച്ചത്​. തലയിൽ ഘടിപ്പിക്കാവുന്ന ഒരുതരം ഹെഡ്​സെറ്റിലൂടെ തലച്ചോറിലെ വേവുകളെ (തരംഗം) സ്വീകരിച്ച്​ പ്രത്യേകം പരിശീലിപ്പിച്ചെടുത്ത ന്യൂറോൺ നെറ്റ്​വർക് ഉപയോഗിച്ച്​ അതിനെ ഇൻറർപ്രെറ്റ് ചെയ്യുന്നു. അങ്ങനെ ​ഇത്തരം 
രോഗികൾക്ക്​ ചെറിയ ചെറിയ വാക്കുകൾ സംവേദനം ചെയ്യാൻ സാധിക്കുന്നു. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​ ജീവിതം യാന്ത്രികമാക്കുമെന്നും റോബോട്ടുകൾ മനുഷ്യനെ നശിപ്പിക്കുമെന്നുമൊക്കെ ഹോളിവുഡ്​ സിനിമകളുടെ ഹാങ്​ഒാവറിലിരുന്ന്​​ ചിന്തിക്കുന്നവർക്കുള്ള ഉത്തരമാണ്​ തന്മയിയുടെ ഇൗ ​പ്രോജക്​​ട്​. ഇത്തരത്തിൽ ഇ.എ.െഎ എന്ന സാ​​േങ്കതികവിദ്യ മനുഷ്യ​െൻറ പരിമിതികളെ കുറക്കാനും ജീവിതം സുഖകരമാക്കാനും സഹായിക്കും എന്ന്​ തന്മയ്​ ഉറച്ചുവിശ്വസിക്കുന്നു.
 താൻ നേടിയ അറിവുകൊണ്ട്​ സ്വയം പരീക്ഷണങ്ങൾ നടത്തുക മാത്രമല്ല, പ്രോഗ്രാമിങ്ങിൽ തുടക്കക്കാർക്ക്​ തന്മയ്​ ടീച്ചസ്​ എന്ന യൂട്യൂബ്​ പേജിലൂടെ ക്ലാസുകളും നടത്തുന്നുണ്ട്​. ആദ്യത്തെ ആപ് വികസിപ്പച്ചതു മുതലുള്ള അനുഭവങ്ങൾ ഒരു ബുക്കായി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. 
എല്ലാറ്റിലുമുപരി താൻ നേടിയ അറിവുകൾ ലോകനന്മക്കായും മനുഷ്യജീവിതം മെച്ചപ്പെടുത്താനും പ്രത്യേകിച്ച്​ സമൂഹത്തിൽ ഒറ്റപ്പെടുന്നവർക്കുവേണ്ടി ഉപയോഗിക്കാനും കഴിയണമെന്ന ചിന്തക്കാണ്​​ ഏറ്റവും വലിയ കൈയടി നൽകേണ്ടത്.

​െഎ.ബി.എം വാട്​സൺ 
​െഎ.ബി.എം അഥവാ ഇൻറർനാഷനൽ ബിസിനസ്​ മെഷീൻസ്​ കോർപറേഷൻ എന്നത്​ അമേരിക്കയിലെ ഒരു ടെക്​നോളജിക്കൽ മൾട്ടി നാഷനൽ കമ്പനിയാണ്​. നമ്മുടെ എ.ടി.എമ്മും ​േഫ്ലാപ്പി ഡിസ്​ക്കും ഹാർഡ്​ ഡിസ്​ക്​ ഡ്രൈവും എസ്​.ക്യു.എൽ എന്ന പ്രോഗ്രാമിങ്ങുമെല്ലാം കണ്ടുപിടിച്ചത്​ ​െഎ.ബി.എം ആണ്​. ​െഎ.ബി.എം വികസിപ്പിച്ചെടുത്ത  ഒരു കമ്പ്യൂട്ടർ സിസ്​റ്റമാണ്​ വാട്​സൺ. െഎ.ബി.എമ്മി​െൻറ ആദ്യത്തെ സി.ഇ.ഒ ആയ വാട്​സ​െൻറ പേരിലാണ്​ ഇൗ സിസ്​റ്റം. സ്വാഭാവിക ഭാഷയിൽ അവതരിപ്പിക്കുന്ന ഏത​ു ചോദ്യത്തിനും ഉത്തരം കണ്ടെത്തുന്ന സംവിധാനമാണ്​ വാട്​സൺ. േഡവിഡ്​ ഫെറൂസി എന്ന റിസർച്ചറുടെ നേതൃത്വത്തിലുള്ള സംഘമാണ്​ ഇത്​ വികസിപ്പിച്ചത്. മെർവ്​ ഗ്രിഫിൻ ആരംഭിച്ച ജിയോപാഡി എന്ന അമേരിക്കൻ ടെലിവിഷൻ ഗെയിം ഷോയിൽ മത്സരിക്കാൻ വേണ്ടിയാണ്​ വാട്​സൺ വികസിപ്പിച്ചത്​. 2011ൽ ആ മത്സരത്തിൽ പ​െങ്കടുത്ത വാട്​സൺ  മുൻ വിജയികളായ ബ്രാഡ്​​ റട്ടറിനെയും കെൻ ജിന്നിങ്​സിനെയും തോൽപിച്ച്​​ ഒന്നാം സമ്മാനമായ ഒരു മില്യൺ നേടി. വാട്​സ​െൻറ ആദ്യത്തെ കമേഴ്​സ്യൽ ആപ്ലിക്കേഷൻ ആരോഗ്യ മേഖലയിലായിരുന്നു.