നാളറിവ്
‘അഴി’മതി
  • വി.കെ. ഹരിദാസ്​
  • 10:42 AM
  • 06/12/2018

ഡിസംബർ 9 ലോക അഴിമതി വിരുദ്ധദിനം

കോഴ വാങ്ങി ചെയ്യുന്ന ന്യായക്കേട്​, നീതി വിരുദ്ധമായ പ്രവൃത്തി എന്നൊക്കെയാണ്​ അഴിമതി എന്ന പദത്തിന്​ അർഥം. വളഞ്ഞ വഴിക്ക്​ കാര്യം സാധിച്ചെടുക്കാൻ പണം കൊടുത്ത്​ സ്വാധീനിക്കുന്നത്​ അഴിമതിയാണ്​. അഴിമതി നടത്തിയതി​െൻറ പേരിൽ മന്ത്രിമാർക്ക്​ രാജിവെക്കേണ്ടിവന്നിട്ടുണ്ട്. ജയിൽ ശിക്ഷ അനുഭവിക്കേണ്ടിയും വന്നിട്ടുണ്ട്​. മന്ത്രിമാർ മാത്രമല്ല, വകുപ്പു മേധാവികളും ഉന്നത ഉദ്യോഗസ്ഥരും നീതിന്യായ വ്യവസ്ഥപ്രകാരം വിധിപറയേണ്ട ന്യായാധിപന്മാരും അഴിമതിയാരോപണങ്ങളുടെ ശരങ്ങൾ ഏറ്റിട്ടുണ്ട്​.


മനുസ്​മൃതിയിലെ ശിക്ഷാവിധികൾ
പുരാതന കാലത്ത്​ മനുസ്​മൃതിയിലെ ശിക്ഷാവിധികൾ പ്രാകൃതവും ഭീകരവുമാണ്​. കുറ്റം ചെയ്​താൽ ഉടനെ ശിക്ഷ ഉറപ്പ്​. കണ്ണ്​, മൂക്ക്, നാവ്​, കൈ, കാൽ, ചെവി തുടങ്ങി ഏതവയവം കൊണ്ടാ​േണാ കുറ്റം ചെയ്​തത്​ ആ അവയവങ്ങളെ നോവിച്ചും ഛേദിച്ചുമാണ്​ കുറ്റക്കാർക്ക്​ ശിക്ഷ നൽകിയിരുന്നത്​.

അഴിമതി നിവാരണ നിയമം
മന്ത്രിമാർ, ലോക്​സഭാംഗങ്ങൾ, നിയമസഭാംഗങ്ങൾ, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥന്മാർ തുടങ്ങിയവരെല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഭരണകാര്യങ്ങളുമായി ബന്ധപ്പെട്ടവരാണ്​. അങ്ങനെയുള്ള വ്യക്തികൾ തങ്ങളുടെ ഒൗദ്യോഗിക പദവി ദുരുപയോഗപ്പെടുത്തി ആ​ർക്കെങ്കിലും അവിഹിതമായ ലാഭമോ ഗുണമോ ഉണ്ടാക്കുകയോ ഉണ്ടാക്കാൻ ശ്രമിക്കുകയോ ​അതിനുവേണ്ടി നിയമാനുസൃതം ബാധ്യസ്ഥമായ പ്രവൃത്തി ചെയ്യാതിരിക്കുകയോ അതിനു പ്രതിഫലം വാങ്ങുകയോ ചെയ്യുന്നത്​ അഴിമതിയാണ്​. രാജ്യ ഭരണകാര്യങ്ങളുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ട ആളുകൾ നടത്തിയേക്കാവുന്ന അഴിമതികൾ തടയാനും ശിക്ഷിക്കാനും ഉദ്ദേശിക്ക​െപ്പട്ടിട്ടുള്ള നിയമമാണ്​ ‘അഴിമതി നിവാരണ നിയമം’. 1947ലാണ്​ ഇന്ത്യയിൽ ഇൗ നിയമം പ്രാബല്യത്തിൽ വന്നത്​.
 

വാറൻറുകൂടാതെ അറസ്​റ്റ്
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 161ാം വകുപ്പിൽ വിവരിച്ചിട്ടുള്ള കുറ്റകൃത്യങ്ങൾ ഇന്ത്യൻ അഴിമതി നിവാരണ നിയമത്തി​െൻറ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. സർക്കാർ ജീവനക്കാരുടെ കുറ്റകൃത്യങ്ങളാണ്​ ഇവിടെ വിവരിക്കപ്പെട്ടിരിക്കുന്നത്​. ഏതെങ്കിലു​െമാരു ഉദ്യോഗസ്ഥൻ ത​െൻറ ഒൗദ്യോഗിക കൃത്യനിർവഹണത്തിൽ അന്യായമായ പ്രതിഫലമോ സമ്മാനമോ വാങ്ങുകയോ വാങ്ങാൻ ശ്രമിക്കുകയോ പകരം എന്തെങ്കിലും ആനുകൂല്യങ്ങൾ ചെയ്യു​കയോ ഒൗദ്യോഗിക പദവി ദുരുപയോഗപ്പെടുത്തുകയോ ചെയ്യുന്നത്​ കുറ്റകരമാണ്​. ഇത്തരം കുറ്റത്തിന്​ വാറൻറുകൂടാതെ അറസ്​റ്റ്​ ചെയ്യാൻ പൊലീസിന്​ അധികാരം നൽകിയിട്ടുണ്ട്​. മൂന്നുവർഷത്തെ തട​േവാ പിഴയോ രണ്ടും കൂടിയുൾപ്പെട്ട ശിക്ഷ​േയാ വിധിക്കപ്പെടാവുന്നതു​മാണ്​.

കൈക്കൂലി കൊടുക്കുന്നതും കുറ്റകരം
കൈക്കൂലി വാങ്ങുന്നതുപോലെ കൊടുക്കുന്നതും ശിക്ഷാർഹമാണ്​. 1952 വരെ ഇന്ത്യയിൽ കൈക്കൂലി ​െകാടുക്കുന്നയാളിന്​ പ്രേരണക്കുറ്റം മാത്രമേ കൽപിച്ചിരുന്നുള്ളൂ. എന്നാൽ, 1952ലെ ക്രിമിനൽ ഭേദഗതി നിയമമനുസരിച്ച്​ കൈക്കൂലി കൊടുക്കുന്നത്​ വാങ്ങുന്നതിനു തുല്യമായ കുറ്റകൃത്യമായി പ്രഖ്യാപിച്ചിട്ടുണ്ട്​.


വേണമെങ്കിൽ പിരിച്ചുവിടും
നിലവിലുള്ള ‘അഴിമതി നിവാരണ നിയമം’ മൂലം ഉ​ദ്യോഗസ്ഥരുടെ അഴിമതിക്കുറ്റങ്ങൾ നിയന്ത്രിക്കപ്പെടുന്നു. മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും മറ്റു പൊതുപ്രവർത്തകരുടെയും അഴിമതി തടയുന്നതിനായി പുതിയ നിയമനിർമാണ നടപടികൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്​. അഴിമതിക്കുറ്റങ്ങൾ സംബന്ധിച്ച കേസുകൾ വിചാരണ ചെയ്യുന്നത്​ പ്രത്യേക കോടതികളാണ്​. കുറ്റക്കാരായ ഉദ്യോഗസ്ഥന്മാർക്ക്​ തരംതാഴ്​ത്തൽ, സസ്​പെൻഷൻ, പിരിച്ചുവിടൽ തുടങ്ങിയ ഒൗദ്യോഗിക ശിക്ഷകൾ വിധിക്കപ്പെടുന്നു.

ഒാംബുഡ്​സ്​മാൻ
സർക്കാറി​െൻറ ഭരണനിർവഹണംമൂലം സങ്കടമനുഭവിക്കേണ്ടിവരുന്ന ഒരു പൗരൻ കൊടുക്കുന്ന പരാതി അന്വേഷിക്കുന്നതിനും മറ്റുമായി നിയമനിർമാണ മണ്ഡലം നിയമിക്കുന്ന ഉദ്യോഗസ്ഥനെയാണ്​ ‘ഒാംബുഡ്​സ്​മാൻ’ എന്നു പറയുന്നത്​. ‘ഒാംബുഡ്​’ എന്ന പദത്തി​െൻറ അർഥം മറ്റൊരാൾക്കുവേണ്ടി വാദിക്കുകയോ പ്രതിനിധാനം ചെയ്യുകയോ ചെയ്യുന്ന ഒരാളെന്നാണ്​. സ്വീഡിഷ്​ ഭാഷയിലെ ഒാംബുഡ്​ (ombud) എന്ന പദത്തിൽ നിന്നാണ്​ ‘ഒാംബുഡ്​സ്​മാൻ’ എന്ന പദമുണ്ടായത്​.

ചുമതലകൾ
ഒാംബുഡ്​സ്​മാനെ നിയമനിർമാണ മണ്ഡലമാണ്​ നിയമിക്കുന്നത്​. ഇദ്ദേഹം സ്വത​ന്ത്രനാണ്​. ഇദ്ദേഹത്തിന്​ ഒരു രാഷ്​ട്രീയ കക്ഷിയോടും ബന്ധമുണ്ടായിരിക്കുകയില്ല. ഭരണസംബന്ധമായ എല്ലാ കാര്യങ്ങളുടെയും മേൽനോട്ടം വഹിക്കുന്ന ചുമതല ഇദ്ദേഹത്തിനുണ്ട്​. ഒാംബുഡ്​സ്​മാ​െൻറ അധികാരങ്ങളും കർത്തവ്യങ്ങളും ഭരണഘടനയോ നിയമനിർമാണ സഭയോ പാസാക്കുന്ന നിയമമോ വ്യവസ്ഥ​പ്പെടുത്തിയിരിക്കും. ഭരണ നിർവഹണത്തിൽ ഉദ്യോഗസ്ഥന്മാർ ചെയ്യുന്ന അഴിമതിക്കും അനീതിക്കും ദുർഭരണത്തിനും എതിരായി പൊതുജനങ്ങൾ സമർപ്പിക്കുന്ന വ്യക്തമായ ആരോപണങ്ങളാണ്​ ഒാംബുഡ്​സ്​മാൻ കൈകാര്യം ചെയ്യുന്നത്​. അത്തരം ആരോപണങ്ങളെക്കുറിച്ച്​ അന്വേഷണം നടത്തുന്നതിനും വിചാരണ ചെയ്യുന്നതിനും അദ്ദേഹത്തിന്​ അധികാരമുണ്ട്​.

ലോക്​പാൽ
വിദേശരാജ്യങ്ങളിൽ അഴിമതിവിരുദ്ധ സംവിധാനമായി പ്രവർത്തിക്കുന്ന ഒാംബുഡ്​സ്​മാൻ എന്ന ആശയത്തി​െൻറ ഇന്ത്യൻ രൂപമാണ്​ ‘ലോക്​പാൽ’. പൊതുജനങ്ങളുടെ പരാതി കേൾക്കാനുള്ള ഇൗ സംവിധാനത്തെയാണ്​ ‘ലോക്​പാൽ’ എന്നു പറയുന്നത്​. സംസ്​കൃതത്തിൽ നിന്നാണ്​ ഇൗ പദമുണ്ടായത്. ​‘ലോക്​’ എന്നാൽ ജനം എന്നും ‘പാൽ’ എന്നാൽ സംരക്ഷകൻ അഥവാ പരിപാലകൻ എന്നുമാണ്​ അർഥം. 

ലോക്​പാലും ലോകായുക്തയും
1966ൽ ഇന്ത്യയിൽ അന്നത്തെ രാഷ്​ട്രപതിയായിരുന്ന ഡോ. എസ്. രാധാകൃഷ്​ണൻ നി​േയാഗിച്ച ഭരണപരിഷ്​കാര കമീഷൻ അഴിമതി തടയാനായി ‘ലോക്​പാൽ’​ എന്നൊരു സംവിധാനത്തിനായി നിയമനിർമാണം നടത്തണമെന്ന്​ നിർദേശിച്ചതോടെയാണ്​ ഇതിനു തുടക്കം കുറിച്ചത്​. കേന്ദ്ര-സംസ്ഥാന സർക്കാറുകളിലെ മന്ത്രിമാരുടെയോ സെക്രട്ടറിമാരുടെയോ ഭരണപരമായ കൃത്യനിർവഹണത്തെ കുറിച്ചുള്ള പരാതികൾക്ക്​ പരിഹാരം കാണുന്നതിനായി ലോക്​പാൽ, ഉദ്യോഗസ്ഥന്മാരെക്കുറിച്ചുള്ള പരാതികൾക്ക്​ പരിഹാരം കണ്ടെത്താൻ ലോകായുക്ത എന്നീ സ്വതന്ത്ര സംവിധാനങ്ങളാണ്​ ഉദ്ദേശിച്ചത്​. കേന്ദ്ര മന്ത്രിസഭകൾ പലതും വന്നുപോയി. അരനൂറ്റാണ്ടു കഴിഞ്ഞിട്ടും ഇതുവരെ ലോക്​പാൽ ബില്ല്​ നിയമമാക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. ഭരണപരിഷ്​കാര കമീഷ​െൻറ നിർദേശപ്രകാരം സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസിന്​ തുല്യമായ സ്ഥാനമായിരിക്കണം ലോക്​പാലി​േൻറത്​ എന്നും ലോകായുക്തക്ക്​ ഹൈകോടതി ചീഫ്​ ജസ്​റ്റിസി​െൻറ സ്ഥാനമായിരിക്കണമെന്നുമുണ്ട്​.

യോഗങ്ങൾ കലക്ക​േല്ല...
നിയമസഭകളിലേക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നത്​ അഴിമതിയായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. തെരഞ്ഞെടുപ്പു യോഗങ്ങൾ കലക്കാൻ ശ്രമിക്കുക, വാഹനങ്ങൾ ഉപയോഗിച്ച്​ സമ്മതിദായകരെ പോളിങ്​ ബൂത്തുകളിൽ എത്തിക്കുക തുടങ്ങിയവ അഴിമതി കുറ്റങ്ങളാണ്. തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിയോ അയാളുടെ അംഗീകൃത ഏജ​േൻറാ അഴിമതി നടത്തിയതായി തെളിഞ്ഞാൽ തെരഞ്ഞെടുപ്പുതന്നെ അസാധുവാക്കാനും കുറ്റവാളികൾക്ക്​ അ​േയാഗ്യത കൽപിക്കാനും തെരഞ്ഞെടുപ്പ്​ കമീഷന്​ അധികാരമുണ്ട്​.

ഫ്രോഡ്​ പണി വേണ്ട​
നിയമാവകാശമില്ലാത്ത ഉദ്യോഗസ്ഥന്മാർ സ്വകാര്യ ബിസിനസുകൾ നടത്തുന്നതും വേറെ ജോലികൾ ചെയ്യുന്നതും അഴിമതിക്കുറ്റമാണ്​. കള്ളപ്രമാണങ്ങൾ ഉണ്ടാക്കിയും നിയമവിരുദ്ധമായി പ്രവർത്തിച്ചും മറ്റൊരാൾക്ക്​ ആനുകൂല്യം ചെയ്യുന്നതും അഴിമതിയുടെ പരിധിയിൽപെടുന്നു. സ്വകാര്യ വ്യക്തികൾ ഉദ്യോഗസ്ഥന്മാരുടെയോ ജനപ്രതിനിധികളുടെയോ പേരിൽ തങ്ങൾക്കുള്ള വ്യക്തിപരമായ സ്വാധീനമുപയോഗിച്ച്​ നിയമവിധേയമല്ലാ​ത്ത ഏതെങ്കിലും പ്രവൃത്തി ചെയ്യുന്നതിനുവേണ്ടി​ െകെക്കൂലി വാങ്ങിയാലും അഴിമതിയാണ്​. സ്വകാര്യ വ്യക്തികൾ തങ്ങൾ ഉദ്യോഗസ്ഥന്മാരാണെന്ന്​ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ച്​ ചെയ്യുന്ന പ്രവൃത്തികളും ഒൗദ്യോഗിക വേഷത്തിൽ മറ്റുള്ള​വരെ കബളിപ്പിക്കുന്ന പ്രവൃത്തികളും ശിക്ഷാർഹമായ അഴിമതി തന്നെ.