സുരക്ഷിതമാവ​െട്ട ‘ഇ’ ലോകം
  • ഷാമിൽ അമീൻ പി.
  • 04:25 PM
  • 06/6/2018

ഇൻറർനെറ്റി​െൻറ അനന്തസാധ്യതകൾ ലോകവ്യാപകമായി പ്രയോജനപ്പെടുത്തുന്ന ഇക്കാലത്ത് അതിലെ സുരക്ഷയെന്നത് പ്രധാനമാണ്. കുട്ടികളിലും യുവജനങ്ങളിലും സുരക്ഷിത ഇൻറർനെറ്റ് ഉപയോഗം പ്രോത്സാഹിപ്പിക്കാനും ‘ഇൻറർനെറ്റ് സുരക്ഷ ഉറപ്പുവരുത്തുക’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചും എല്ലാ വർഷവും ഫെബ്രുവരിയിൽ ഇൻറർനെറ്റ് സുരക്ഷദിനം ആചരിക്കുന്നു. ഇത്തവണ ഫെബ്രുവരി ആറിനാണ് ആഗോളതലത്തിൽ ഇൻറർനെറ്റ് സുരക്ഷ ദിനം അഥവാ ‘സേഫർ ഇൻറർനെറ്റ് ഡേ’ ആചരിക്കുന്നത്. ഇൻറർനെറ്റ് സുരക്ഷ, ഇൻറർനെറ്റി​െൻറ ചില അടിസ്ഥാന വിവരങ്ങൾ എന്നിവ കൂട്ടുകാർക്കായി പരിചയപ്പെടുത്തുന്നു

ലോകമെമ്പാടുമുള്ള ഒട്ടനവധി സംഘടനകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കേന്ദ്രീകരിച്ച്​ വിപുലമായ പരിപാടികളാണ് ഇത്തവണ സുരക്ഷദിനവുമായി ബന്ധപ്പെട്ട് ഒരുക്കിയിരിക്കുന്നത്. ഇൻറർനെറ്റ് സുരക്ഷ ഉറപ്പുവരുത്താൻ ജനങ്ങളിൽ ബോധവത്​കരണ പരിപാടികൾ സംഘടിപ്പിച്ച്​ ഏത് മേഖലയിലും ഏത് പ്രായത്തിലുമുള്ളവർക്ക് തുല്യപ്രാധാന്യത്തോടെ ഇൻറർനെറ്റ് സുരക്ഷ ലഭ്യമാക്കുക എന്നതാണ് ഇൻറർനെറ്റ് സുരക്ഷദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. 

ഇൻറർനെറ്റ്​ സുരക്ഷ
എല്ലാ സാ​േങ്കതികവിദ്യയും പോലെ ഇൻറർനെറ്റിനും ഗുണങ്ങളും ദോഷങ്ങളുമുണ്ട്​. ഭക്ഷണം, വസ്​ത്രം, പാർപ്പിടം എന്നിവപോലെതന്നെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായി ഇൻറർനെറ്റ്​ മാറിയിരിക്കുന്നു. പ്രത്യേകിച്ച്​, വിദ്യാർഥികളുടെയ​ും യുവാക്കളുടെയും ജീവിതത്തി​െൻറ ഭാഗമാണ്​ ഇന്ന്​ ഇൻറർനെറ്റ്​. വിദ്യാർഥികൾ​ പ്രോജക്​ട്​, അസൈൻ​മെൻറ്​ തുടങ്ങി പലകാര്യങ്ങൾക്കും ഇൻറർനെറ്റിനെ ആശ്രയിക്കുന്നു. ഇൻറർനെറ്റ്​ അനന്തസാധ്യതകൾ തുറന്നിട്ടിരിക്കുന്നു. എന്നാൽ, ഇതി​െൻറ അമിതോപയോഗം ഒട്ടനവധി പ്രശ്​നങ്ങളും സൃഷ്​ടിക്കുന്നു. പല പുതിയ സർവേകളിലും ഇൻറർനെറ്റിന്​ അടിമപ്പെടുകയും അത്​ ദുരുപയോഗം ചെയ്യുകയും ​െചയ്യുന്ന വിദ്യാർഥികളുടെ എണ്ണം വർധിച്ചുവരുന്നതായി പറയുന്നു. വളരെ ചെറുപ്പത്തിൽതന്നെ സൈബർ കു​റ്റകൃത്യങ്ങളിൽ അകപ്പെടുന്നവരും വർധിക്കുന്നു. ഇത്​ ഏറെ ആശങ്ക ജനിപ്പിക്കുന്നതാണ്​. സമീപകാലത്ത്​ കേരളം ഞെട്ടലോടെയാണ്​ ബ്ലൂവെയ്​ൽ വാർത്തകൾ അറിഞ്ഞത്​. 
ഇൻറർനെറ്റിലെ ചതിക്കു​ഴികളിൽനിന്ന്​ രക്ഷനേടാൻ പ്രധാനമായും വേണ്ടത്​ നെറ്റിലെ എല്ലാകാര്യങ്ങളും സത്യമാണെന്ന്​ കരുതാതിരിക്കുകയാണ്​. ഇൻറർനെറ്റ്​ ഉപയോഗിക്കു​​േമ്പാൾ അറിയാത്ത കാര്യങ്ങൾ വന്നുപെട്ടാൽ അധ്യാപകരുടെയോ രക്ഷിതാക്കളുടെയോ നിർ​ദേശങ്ങൾ തേടണം. ദിവസം ആറു മണിക്കൂറിലധികം ഇൻറർനെറ്റ്​ ഉപയോഗിക്കുന്ന കുട്ടികളിൽ വിഷാദരോഗം, സൈക്കോസിസ്​ എന്നിവ​ക്കുള്ള സാധ്യത കൂടുതലാണെന്ന്​ വിദഗ്​ധർ അഭിപ്രായപ്പെടുന്നു. സൈബർ നിയമങ്ങളെക്കുറിച്ച്​ വേണ്ട അവബോധമില്ലാത്തതാണ്​ ചതിക്കു​ഴികളിൽ പലരും അകപ്പെടാൻ കാരണം​. ഇൗ ഇൻറർനെറ്റ്​ സുരക്ഷ ദിനത്തിൽ ഇൻറർനെറ്റ്​ സുരക്ഷിതമായേ ഉപയോഗിക്കൂ എന്ന​ പ്രതിജ്ഞയോടെ അതി​െൻറ സാധ്യതകളെ ഉപയോഗപ്പെടുത്താൻ കൂട്ടുകാർ ശ്രമിക്കുമല്ലോ...

ചരിത്രം
അമേരിക്കൻ പ്രതിരോധ വകുപ്പി​െൻറ കീഴിലുള്ള അഡ്വാൻസ്​ഡ്​ റിസർച്​​ പ്രോജക്​ട്​സ്​ ഏജൻസി (ARPA) 1969 ജനുവരി രണ്ടിന്​ തുടങ്ങിയ ഒരു കമ്പ്യൂട്ടർ ശൃംഖലയാണ്​ ഇന്ന്​ ഇൻറർനെറ്റ്​ എന്ന ആഗോള ശൃംഖലയായി വളർന്നത്​. ഇതി​െൻറ ലക്ഷ്യം യഥാർഥത്തിൽ അമേരിക്കൻ ​െഎക്യനാടുകളിലെ മാത്രം സൈനികപരമായ നേട്ടങ്ങളായിരുന്നു. 1983ൽ ആർപ്പാനെറ്റ്​ മിൽനെറ്റ്​, ആർപ്പാനെറ്റ്​ എന്നിങ്ങനെ രണ്ടായി മാറി. മിൽനെറ്റിനെ മിലിട്ടറി നെറ്റ്​വർക്ക്​ എന്ന്​ വിളിക്കുന്നു. തൊണ്ണൂറുകളുടെ മധ്യത്തോടെ ഇവ വാണിജ്യവത്കരിക്കപ്പെടുകയും മറ്റ്​ രാജ്യങ്ങളിലേക്ക്​ വ്യാപിക്കുകയും ചെയ്​തു. സാ​​േങ്കതികവിദ്യകളുടെ കടന്നുവരവും 1991ൽ ബെർണേഴ്​സ്​ ലീ വേൾഡ്​ വൈഡ്​ വെബ്​ എന്ന ആശയം പ്രാവർത്തികമാക്കിയതോടെയും ഇൻറർനെറ്റ്​ അതിവേഗം വളർച്ച പ്രാപിച്ചു.

ഇൻറർനെറ്റ്​ അഡ്രസ്​​ (IP Address)
തപാൽ സിസ്​റ്റംപോലെ ഇൻറർനെറ്റ്​ കൃത്യമായ ലക്ഷ്യത്തിലുള്ള കമ്പ്യൂട്ടറിലേക്ക്​ ​ഡാറ്റ അയക്കാൻ അഡ്രസിങ്​​ സിസ്​റ്റം ഉപയോഗിക്കുന്നു^​​െഎ.പി അഡ്രസ്​​ (ഇൻറർനെറ്റ്​ പ്രോ​​േട്ടാകോൾ അഡ്രസ്​​). ​െഎ.പി അഡ്രസിന്​​ നാല്​ ഗ്രൂപ്പുകളിലുള്ള നമ്പറുകൾ ഉണ്ട്​. അവ പീരിയഡിനാൽ ഭാഗിക്കപ്പെട്ടിരിക്കുന്നു. പൂജ്യത്തിനും 255നും ഇടയിൽ ഏത്​ നമ്പർ വേണമെങ്കിലും ആകാം. ഉദാഹരണത്തിന്​ നമ്പറുകൾ 220.42.72.20. ഇവ​യെല്ലാം ​െഎ.പി അഡ്രസുകളാണ്​. പൊതുവായി ​െഎ.പി അഡ്രസി​െൻറ ആദ്യഭാഗം നെറ്റ്​വർക്കിനെയും അന്തിമഭാഗം നിശ്ചിത കമ്പ്യൂട്ടറിനെയും സൂചിപ്പിക്കുന്നു. ​െഎ.പി അഡ്രസി​െൻറ ടെക്​സ്​റ്റ്​ വേർഷനാണ്​ ഡൊ
മെയിൻ നെയിം. ഡൊമെയിൻ നെയിമി​െൻറ വിവിധഭാഗങ്ങൾ ​െഎ.പി അഡ്രസുപോലെ പീരിയഡുകളാൽ വിഭജിച്ചിരിക്കുന്നു. ഒാരോ ഡൊമെയിനിലും ഒരു ടോപ്​​ ലെവൽ ഡൊമെയിൻ അബ്രിവേഷൻ അടങ്ങിയിരിക്കുന്നു. അത്​ ഡൊ
മെയിനുമായി ചേർന്നിട്ടുള്ള സംഘടനയുടെ ടൈപ്​ തിരിച്ചറിയുന്നു.
​െഎ.പി അഡ്രസ്​: 120.24.220.82
ഡൊമെയിൻ നെയിം: www.yahoo.com

ഇൻറർനെറ്റിലെ ഡൊമെയിൻ നാമങ്ങൾ
com / വാണിജ്യ സ്ഥാപനങ്ങൾ
edu / വിദ്യാഭ്യാസ സ്ഥാപനങ്ങൾ
gov / സർക്കാർ സ്ഥാപനങ്ങൾ
int / അന്താരാഷ്​ട്ര സ്ഥാപനങ്ങൾ
mil / സൈനിക സ്ഥാപനങ്ങൾ
net / നെറ്റ്​വർക്കുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ
org / സന്നദ്ധസംഘടനകൾ
arts / കലാ സാംസ്​കാരിക സ്ഥാപനങ്ങൾ 
firm / വ്യാപാര സ്ഥാപനങ്ങൾ
info / വിവരങ്ങൾ ലഭ്യമാക്കുന്ന സേവനങ്ങൾ
nom / വ്യക്തികൾക്കു വേണ്ടി
rec / വിനോദ സംബന്ധമായവ
store / വിൽപന സംബന്ധമായവ
web / വേൾഡ്​ വൈഡ്​ വെബുമായി ബന്ധപ്പെട്ടത്​

വേൾഡ്​ വൈഡ്​ വെബ്​ (www)
ഇൻറർനെറ്റ്​ എന്നാൽ ‘വേൾഡ്​ വൈഡ്​ വെബ്​’ എന്ന്​ വിശേഷിപ്പിക്കത്തക്കവണ്ണം ഇൻറർനെറ്റി​െൻറ ആകർഷണ കേന്ദ്രമായി തീർന്നിരിക്കുന്ന സംവിധാനമാണ്​ www. ഇത്​ പരസ്​പരം ബന്ധപ്പെടുത്തിയിട്ടുള്ള ഹൈപ്പർടെക്​സ്​റ്റ്​ പ്രമാണങ്ങളുടെ ഒരു സംവിധാനമാണ്. ആകർഷകമായ ചിത്ര രൂപങ്ങളിൽ അക്ഷരങ്ങൾക്ക്​ പുറമേ ശബ്​ദ, ചിത്ര, ചലച്ചിത്ര അകമ്പടിയോടെ അവതരിപ്പിച്ചിരിക്കുന്ന ലോകത്തിലെ വിവിധ കമ്പ്യൂട്ടറുകളിലായി വ്യാപിച്ച്​ കിടക്കുന്ന, പരസ്​പരം ബന്ധപ്പെട്ടിരിക്കുന്ന, പങ്കാളിത്ത സ്വഭാവമുള്ള, തെരഞ്ഞെടുക്കാൻ സാധ്യമായ ഒരു വമ്പൻ വിജ്ഞാന, വിനോദ, വിവര ശേഖരമാണ്​ വേൾഡ്​ വൈഡ്​ വെബ്​​. 

വെബി​െൻറ ചരിത്രം
കമ്പ്യൂട്ടർ പ്രചാരത്തിലെത്തിയതോടെ പല രേഖകളിലായി ചിതറിക്കിടന്നിരുന്ന വിവരങ്ങൾ കോർത്തിണക്കുക എന്ന ആശയം പലഭാഗങ്ങളിൽ നിന്നും ഉയർന്നുവന്നു. കമ്പ്യൂട്ടർ ശൃംഖലകളിലെ വിവിധ കമ്പ്യൂട്ടറുകളിൽ വ്യാപിച്ചുകിടക്കുന്ന രേഖകൾ തമ്മിൽ കോർത്തിണക്കിയതിന്​ പിന്നിൽ ജനീവയിലെ യൂറോപ്യൻ പാർട്ടിക്​ൾ ഫിസിക്​സ്​ പരീക്ഷണശാലയിലെ (സി.ഇ.ആർ.എൻ) ശാസ്​ത്രജ്ഞൻ ബെർണേഴ്​സ്​ ലീ ആണ്​. സി.ഇ.ആർ.എന്നിലെ ശാസ്​ത്രജ്ഞർ സംയുക്തമായി ഏർപ്പെട്ടിരുന്ന ഗവേഷണങ്ങളിൽ അവരോരോരുത്തരും കമ്പ്യൂട്ടറിൽ ശേഖരിച്ചിരുന്ന വിവരങ്ങളും പ്രോഗ്രാമുകളും മറ്റും മറ്റെല്ലാവർക്കും ലഭ്യമാകുന്ന വിധത്തിൽ ശേഖരിക്കേണ്ട ആവശ്യമുണ്ടായിരുന്നു. ഒാരോ രേഖയിൽനിന്നും ബന്ധപ്പെട്ട മറ്റു രേഖകളിലെത്തിച്ചേരാൻ ലളിതമായി സാധിക്കുകയും വേണമായിരുന്നു. സോഫ്​റ്റ്​ വെയർ വിദഗ്​ധനായ ബെർണേഴ്​സ്​ ലീ ഇതിലേക്കായി ‘എൻക്വിയർ’ എന്ന പ്രോഗ്രാം ആരംഭിച്ചു. സി.ഇ.ആർ.എന്നിൽ മാത്രമുണ്ടായിരുന്ന കമ്പ്യൂട്ടർ ശൃംഖലയിലായിരുന്നു ഇൗ പ്രോ
ഗ്രാം പ്രവർത്തിച്ച്​ വന്നിരുന്നത്​. എന്നാൽ, ഇൗ ആശയം അന്താരാഷ്​ട്ര തലത്തിലെ കമ്പ്യൂട്ടർ ശൃംഖലകളിലും ഉപയോഗിക്കാം എന്നായപ്പോ
ൾ വേൾഡ്​ ​വെബ്​ ജന്മമെടുത്തു. ഇൻറർനെറ്റിലെ ഏത്​ കമ്പ്യൂട്ടറിലും ശേഖരിച്ചിരിക്കുന്ന ഏത്​ രേഖയും പരാമർശിക്കാനായി ബെർണേഴ്​സ്​ ലീ രൂപം നൽകിയ യൂനിഫോം റിസോഴ്​സ്​ ലൊ
ക്കേറ്റർ (URL) ഇതിന്​ സഹായിച്ചു. ഇന്ന്​ ഇൻറർനെറ്റിൽ കോടിക്കണക്കിന്​ രേഖകൾ കോർത്തിണക്കിയ ഒരു വലയാണ്​ വേൾഡ്​ വെബ്​

വെബ്​ പേജ്​
ഇൻറർനെറ്റ്​ അല്ലെങ്കിൽ വെബിൽ ഇലക്​േ​​ട്രാണിക്​ ഡോക്യുമെൻറ്​സി​െൻറ വേൾഡ്​ വൈഡ്​ കലക്​ഷൻ അടങ്ങിയിരിക്കുന്നു. ഒരു വെബ്​ പേജിൽ ടെക്​സ്​റ്റ്​, ഗ്രാഫിക്​സ്​, സൗണ്ട്​, വിഡിയോ എന്നിവ കൂടാതെ മറ്റ്​ ഡോക്യുമെൻറ്​സുമായുള്ള ബിൽട്ട്​ ഇൻ കണക്​ഷനും അടങ്ങിയിരിക്കാം.

വെബ്​സൈറ്റ്​ 
ഒരു വെബ്​സൈറ്റ്​ എന്നാൽ ഒരു കോളജ്​, യൂനിവേഴ്​സിറ്റി, ഗവൺമെൻറ്​ ഏജൻസി, കമ്പനി, ഒാർഗനൈസേഷൻ, അല്ലെങ്കിൽ ഒരു വ്യക്തിയാൽ നിലനിൽക്കുന്ന വെബ്​പേജി​െൻറ സമാഹാരമാണ്​.

ഹൈപ്പർ ലിങ്ക്​സ്​
വെബ്​ പേജി​ൽ ഹൈലൈറ്റഡ്​ ടെക്​സ്​റ്റ്​ അല്ലെങ്കിൽ ഇമേജുകൾ അടങ്ങിയിരിക്കുന്നു. ഇവയെ ഹൈപ്പർ ലിങ്ക്​സ്​ എന്നു വിളിക്കുന്നു. അത്​ സൈറ്റിലെ മറ്റ്​ പേജുകളുമായി ബന്ധപ്പെടുത്തുന്നു.

യു.ആർ.എൽ (URL)
ഒ​ാരോ വെബ് ​പേജിനും ഒരു പ്രത്യേക അഡ്രസുണ്ട്​. അതാണ്​ യു.ആർ.എൽ (യൂനിഫോം റിസോഴ്​സ്​ ലൊക്കേറ്റർ). ഏതൊരു വെബ്​ പേജി​െൻറയും യു.ആർ.എൽ നിങ്ങൾക്കറിയാമെങ്കിൽ അവ ഇൻസ്​റ്റൻറായി നിങ്ങൾക്ക്​ ഡിസ്​പ്ലേ ചെയ്യാം. വെബ്​ പേജ്​ യു.ആർ.എൽ, എ.ച്ച്​.ടി.ടി.പി (ഹൈപർ ടെക്​സ്​റ്റ്​ ട്രാൻസ്​ഫർ ​പ്രോ​േട്ടാകോൾ) എന്നിവയോടെ ആരംഭിക്കുന്നു. ഇതിൽ കമ്പ്യൂട്ടർ നെയിം, ഡയറക്ടറി നെയിം, വെബ്​പേജി​െൻറ പേര്​ ഇവ അടങ്ങിയിരിക്കുന്നു. 

വെബ്​ ബ്രൗസറുകൾ
വേൾഡ്​ വൈഡ്​ വെബിലെ സൈറ്റുകൾ കാണാൻ വേണ്ട സോഫ്​റ്റ്​വെയറാണ്​ വെബ്​ ബ്രൗസർ. നമുക്ക്​ കാണേണ്ട വെബ്​സൈറ്റി​െൻറ വിലാസം കൃത്യമായി ടൈപ്​​ ചെയ്​ത്​ കൊ
ടുക്കുകയാണെങ്കിൽ ബ്രൗസർ ആ സൈറ്റിലെ വിവരങ്ങൾ നമ്മുടെ സ്​ക്രീനിലെത്തിക്കും.

ഇൻട്രാനെറ്റ്​, എക്​സ്​ട്രാനെറ്റ്​
ഇൻറർനെറ്റ്​ സാ​​​േങ്കതികവിദ്യ ഒരു സ്ഥാപനത്തി​െൻറ ആന്തരിക ശൃംഖലയിൽ ഉപയോഗിക്കു​​​േമ്പാൾ അതിനെ ഇൻട്രാനെറ്റ്​ എന്ന്​ വിളിക്കുന്നു. വെബ്​സൈറ്റുകളും ഇ^മെയിലും മറ്റ്​ അടിസ്ഥാന ഇൻറർനെറ്റ്​ സേവനങ്ങളുമെല്ലാം ഇതിൽപെടും. ഇൻറർനെറ്റ്​ ആഗോള ജനതയെ സേവിക്കു​േമ്പാൾ ഇൻട്രാനെറ്റ്​ അത്​ വ്യാപിച്ചിരിക്കുന്ന സ്ഥാപനത്തിലെ അംഗങ്ങളെ സേവിക്കുന്നു എന്നുമാത്രം.
സ്ഥാപനത്തിന്​ പുറത്തുള്ള വ്യക്തികൾക്കും കൂടി (ഉദാ: ഉപഭോക്താക്കൾ, വിതരണക്കാർ) ചില വെബ്​സൈറ്റുകൾ പരിശോധിക്കാനുള്ള അനുവാദം തുടങ്ങി പരിമിതമായ സേവനങ്ങൾ നൽകുന്ന സംവിധാനത്തെ എക്​സ്​ട്രാനെറ്റ്​ എന്ന്​ വിളിക്കുന്നു.

ചില സാ​േങ്കതിക പദങ്ങൾ
• അനോണിമസ്​ എഫ്​.ടി.പി
ഇൻറർനെറ്റിലെ അനുവദനീയമായ മറ്റു കമ്പ്യൂട്ടറുകളിൽനിന്നുള്ള ഫയലുകൾ നമ്മുടെ കമ്പ്യൂട്ടറിലേക്ക്​ പകർത്താനുള്ള അവകാശം.
• ആർച്ചി
അനോണിമസ്​ എഫ്​.ടി.പി സൈറ്റുകൾ കണ്ടുപിടിക്കാൻ സഹായിക്കുന്ന ഒരു ഇൻറർനെറ്റ്​ സേവനം. 
• ബ്രൗസിങ്​​
ബ്രൗസർ ഉപയോഗിച്ച്​ വിവിധ വെബ്​സൈറ്റുകൾ പരിശോധിക്കുന്ന പ്രക്രിയ.
• സൈബർ സ്​പേസ്​
ഇൻറർനെറ്റ്​ പോലുള്ള സംവിധാനങ്ങൾ സാധ്യമാക്കുന്ന ഇൻഫർമേഷൻ പാതയെ പരാമർശിക്കുന്ന ഒരു പദം.
• ഹൈപർ ടെക്​സ്​റ്റ്​ മാർക്കപ്​​ ലാം​േഗ്വജ്​ ​
(H.​T.M.L)
വെബ്​ പേജുകൾക്കുള്ള സ്​ക്രിപ്​​റ്റുകൾ തയാറാക്കാൻ ഉപയോഗിക്കുന്ന നിർദേശഭാഷ.
• െഎ.എസ്​.ഡി.എൻ (ഇൻറഗ്രേറ്റഡ്​ സർവിസസ്​ ഡിജിറ്റൽ നെറ്റ്​വർക്ക്​)
ഡിജിറ്റൽ സാ​േങ്കതികവിദ്യ ​ഉപയോഗിക്കുന്ന അതിശീഘ്ര കമ്യൂണിക്കേഷൻ സംവിധാനം.
• െഎ.എസ്​.പി (ഇൻറർനെറ്റ്​ സർവിസ്​  പ്രൊവൈഡർ)
ഇൻറർനെറ്റ്​ സൗകര്യം ലഭ്യമാക്കുന്ന ഏത്​ സ്ഥാപനത്തെയും സൂചിപ്പിക്കുന്ന പദം.
• ലാൻ (LAN)
​​​​ലോക്കൽ ഏരിയ നെറ്റ്​വർക്ക്​ എന്നതി​െൻറ ചുരുക്കപ്പേര്​. സർവർ എന്ന പേരിൽ ഒരു കേന്ദ്രീകൃത കമ്പ്യൂട്ടറും അത്​ നിയന്ത്രിക്കുന്ന നോഡുകളും ചേർന്ന വ്യവസ്ഥ.
• ലിങ്ക്​
​​​വെബ്​സൈറ്റ്​ ദൃശ്യത്തിൽ കാണുന്നവയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണെന്ന്​ സൂചിപ്പിക്കുന്ന പദങ്ങൾ. ഇവ സാധാരണ അടിവരയിട്ടിട്ടുണ്ടാവും.
• സെർച്​​ എൻജിൻ
വേൾഡ്​ വൈഡ്​ വെബിലെ രേഖകൾ പരിശോധിക്കാൻ സഹായിക്കുന്ന ഒരു വെബ്​സൈറ്റ്​.
• സർവർ
ലോക്കൽ ഏരിയ നെറ്റ്​വർക്കിൽ പ്രമുഖ സ്ഥാനമുള്ള കമ്പ്യൂട്ടർ. ഇതാണ്​ മറ്റ്​ കമ്പ്യൂട്ടറുകൾക്ക്​ വേണ്ട സഹായങ്ങൾ ചെയ്​തുകൊടുക്കുന്നത്.​
• സർഫ്​
വെബിൽ ഒരു രേഖയിൽനിന്ന്​ മറ്റൊന്നിലേക്ക്​ മാറി പേജുകളിലൂടെ ഒഴുകിനടക്കുന്നതിനെ സൂചിപ്പിക്കുന്ന പദം.

വിവിധതരം പ്രോട്ടോകോളുകൾ
ഒരു കമ്പ്യൂട്ടർ ശൃംഖലയിലെ ആശയ വിനിമയവും സംവേദനവും നിയന്ത്രിക്കുന്ന ഒരുകൂട്ടം പ്രമാണങ്ങളാണ് നെറ്റ്​വർക്ക്​ പ്രോട്ടോകോൾ എന്ന പേരിൽ അറിയപ്പെടുന്നത്. വിവിധയിനം നെറ്റ്​വർക്ക് പ്രോട്ടോകോളുകൾ നിലവിലുണ്ട്.
1. ട്രാൻസ്മിഷൻ കൺട്രോൾ പ്രോട്ടോ
കോൾ / ഇൻറർനെറ്റ് പ്രോട്ടോകോൾ 
(TCP^IP)
ഇൻറർനെറ്റിൽ വിവിധ ‘ഹോസ്​റ്റ്​’ കമ്പ്യൂട്ടറുകൾക്കിടയിലുള്ള വിവര വിനിമയത്തിന് സഹായിക്കുന്ന നെറ്റ്​വർക്ക്​ പ്രോട്ടോകോൾ ആണ് TCP/ IP.
2. സിംപ്​ൾ മെയിൽ ട്രാൻസ്ഫർ പ്രോട്ടോകോൾ (SMTP)
പേര് സൂചിപ്പിക്കുന്നതുപോലെ ഇ-മെയിൽ സംവേദനത്തിന്​ ഉപയോഗിക്കുന്ന നെറ്റ്​വർക്ക്​ പ്രോട്ടോകോളാണിത്​.
3. ടെൽ നെറ്റ്
വിദൂര കമ്പ്യൂട്ടറുകളുമായി സമ്പർക്കം സാധ്യമാക്കുന്ന നെറ്റ്​വർക്ക്​ പ്രോട്ടോകോൾ.
4.ഹൈപർ ടെക്​സ്​റ്റ്​ ട്രാൻസ്ഫർ പ്രോട്ടോകോൾ (HTTP)
വേൾഡ് വൈഡ് വെബിൽ വിവരവിനിമയ സഹായിയായി പ്രവർത്തിക്കുന്ന പ്രായോഗിക നെറ്റ്​വർക്ക്​ പ്രോട്ടോകോൾ.
5. പോസ്​റ്റ്​ ഒാഫിസ്​ പ്രോ​േട്ടാകോൾ (POP)
മെയിലുകൾ സ്വീകരിക്കാൻ സഹായിക്കുന്ന തരം പ്രോ​േട്ടാകോൾ.
6. ഫയൽ ട്രാൻസ്​ഫർ പ്രോ​േട്ടാകോൾ (FTP)
ഒ​രു കമ്പ്യൂട്ടർ ശൃംഖലയിലെ കമ്പ്യൂട്ടറുകൾക്കിടയിൽ ഫയൽ കൈമാറ്റം ചെയ്യപ്പെടാനുതകുന്ന പ്രോ​േട്ടാകോൾ.
7. പോയൻറ്​ ടു പോയൻറ്​ പ്രോ​േട്ടാകോൾ (PPP)
ഒരു കമ്പ്യൂട്ടർ ശൃംഖലയിലെ രണ്ട്​ നോഡുകൾ തമ്മിൽ നേരിട്ട്​ സമ്പർക്കം സാധ്യമാക്കുന്ന പ്രോ​േട്ടാകോൾ.
8. സെക്യുയർ​ സോക്കറ്റ്​ ലെയർ (SSL)
കമ്പ്യൂട്ടറുകൾ തമ്മിലുള്ള ആശയ വിനിമയത്തിന്​ സുരക്ഷിതപാതയൊരുക്കുന്ന തരം നെറ്റ്​വർക്ക്​ പ്രോ​േട്ടാകോളുകൾ.
9.നെറ്റ്​വർക്ക്​ ന്യൂസ്​ ട്രാൻസ്​ഫർ പ്രോ​േട്ടാകോൾ (NNTP)
ന്യൂസ്​ സർവറുകൾ തമ്മിലും ന്യൂസ്​ സർവറുകളും പ്രയോജകരും തമ്മിലുള്ള ആശയ വിനിമയം സാധ്യമാക്കുന്ന നെറ്റ്​വർക്ക്​ പ്രോ​േട്ടാകോൾ.
10. ഇൻറർനെറ്റ്​ ​മെസേജ്​ ആക്​സസ്​ പ്രോ​േട്ടാകോൾ (IMAP)
ഒരു വിദൂര മെയിൽ സർവറിലെ മെയിലുകൾ ആക്​സസ്​ ചെയ്യാൻ ഒരു പ്രയോക്താവിനെ സഹായിക്കുന്ന ​െനറ്റ്​വർക്ക്​ പ്രോ​േട്ടാകോൾ.

നെറ്റ് ന്യൂട്രാലിറ്റി
എല്ലാ ഇൻറർനെറ്റ് ഉപയോക്താക്കൾക്കും ഇൻറർനെറ്റിൽ ലഭ്യമായ എല്ലാ ഉള്ളടക്കവും ഒരു നിയന്ത്രണവുമില്ലാതെ സദാസമയവും ലഭ്യമാകുന്ന അവസ്ഥയാണ് നെറ്റ് ന്യൂട്രാലിറ്റി. അഥവാ ഇൻറർനെറ്റിലെ ഉള്ളടക്കത്തോട് ടെലികോം സേവന ദാതാവ് തികഞ്ഞ നിഷ്പക്ഷത പുലർത്തുകയും സൈബർ സ്​പേസിലെ ഉള്ളടക്കത്തോട് ഒരുവിധ വിവേചനവും കാണികാതിരിക്കുകയും വേണം. നിശ്ചിത സമയപരിധിക്കോ അല്ലെങ്കിൽ ഡാറ്റാ അളവിനോ ഒരു ഉപഭോക്താവ് ഇൻറർനെറ്റ് സേവനം വാങ്ങിയാൽ അതിനുള്ളിൽ ടെലികോം സേവനദാതാവ് ഒരുതരത്തിലുള്ള നിയന്ത്രണവും ഏർപ്പെടുത്താൻ പാടില്ല.

സമൂഹമാധ്യമങ്ങൾ
ഫേസ്​ബുക്ക്
ലോകത്ത് ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന സമൂഹമാധ്യമമാണ് ഫേസ്​ബുക്ക്. സമൂഹത്തിെൻറ വിവിധഭാഗങ്ങളിലുള്ളവരുമായി ആശയ വിനിമയം നടത്താനും ബന്ധങ്ങൾ ഈട്ടിയുറപ്പിക്കാനും ഫേസ്​ബുക്ക് സഹായിക്കുന്നു. മുഖം നോക്കാതെ വിമർശിക്കാനും കാര്യങ്ങൾ വിളിച്ചു പറയാനുമുള്ള ഒരു നവ ഉപാധികൂടിയാണ് ഫേസ്​ബുക്ക്. 2004ൽ മാർക്ക് സുക്കർബർഗും ഏതാനും സഹപാഠികളും ചേർന്നാണ് ഫേസ്​ബുക്ക് ആരംഭിച്ചത്.

ട്വിറ്റർ
ഓൺലൈൻ സോഷ്യൽ നെറ്റ്​വർക്ക്​ ലോകത്തെ മൈേക്രാ ബ്ലോഗിങ്​ സേവനമാണ് ട്വിറ്റർ. ഇൻറർനെറ്റിലെ എസ്.എം.എസ് എന്ന പേരിലാണ് ട്വിറ്റർ അറിയപ്പെടുന്നത്. 2006ലാണ് ട്വിറ്റർ സേവനം ആരംഭിക്കുന്നത്. ജാക്ക്ഡോർസെ, ഇവാൻ വില്യംസ്, നോഹ ഗ്ലാസ്, ബിസ് സ്​റ്റോൺ എന്നിവരാണ് ട്വിറ്ററിെൻറ ഉപജ്ഞാതാക്കൾ.

യൂട്യൂബ്
2005ൽ ആണ് പ്രമുഖ സമൂഹമാധ്യമമായ യൂട്യൂബ് സേവനം ആരംഭിച്ചത്. ജാവദ്കരിം, സ്​റ്റിവ് ചെൻ, ചാട്ഹാർലെ എന്നിവരായിരുന്നു യൂട്യൂബിെൻറ പിറവിക്ക് ചുക്കാൻപിടിച്ചവർ. വിഡിയോ ഷെയറിങ്​ രംഗത്ത് ഒരു വിപ്ലവംതന്നെ സൃഷ്​ടിക്കാൻ യൂട്യൂബിന് സാധിച്ചു. 

വാട്​സ്​ആപ്
അതിവേഗം വളർച്ച പ്രാപിച്ച ‘ഇൻസ്​റ്റൻറ് മെസഞ്ചർ’ സേവനമാണ് വാട്​സ്​ആപ്. 2009ൽ വാട്​സ്​ആപ് പ്രവർത്തനം ആരംഭിച്ചു. 2014ൽ 19 ബില്യൺ യു.എസ് ഡോളറിന് വാട്​സ്​ആപ്പിനെ ഫേസ്​ബുക്ക് ഏറ്റെടുക്കുകയുണ്ടായി.

ഇൻസ്​റ്റഗ്രാം
2010ൽ സാൻഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ചു. ഫേസ്​ബുക്കിന് സമാന സംവിധാനങ്ങളുണ്ടായിരുന്ന ഇൻസ്​റ്റഗ്രാം 2012ൽ ഫേസ്​ബുക്ക് ഏറ്റെടുത്തു. 
                                                                                ●