വൈറസുകളുടെ ലോകം; ഭീതിയല്ല, ജാഗ്രതയാവാം
  • 12:08 PM
  • 28/28/2018

വൈറസ്​, ബാക്​ടീരിയ എന്നെല്ലാം​ കേൾക്കാത്തവരുണ്ടാവില്ല. ഭൂമിയിൽ ഏകദേശം എല്ലായിടത്തും കാണപ്പെടുന്ന അതിസൂക്ഷ്​മ ജീവകണങ്ങളെയാണ്​ പൊതുവിൽ വൈറസുകൾ, ബാക്ടീരിയ എന്നെല്ലാം​ പറയുന്നത്​. ജൈവവസ്​തുക്കളിൽ രാസമാറ്റത്തിന്​ സഹായിക്കുന്ന ഏകകോശ ജീവികളായ ബാക്​ടീരിയകളെക്കാൾ വലുപ്പത്തിൽ എത്രയോ ചെറുതാണ്​ വൈറസുകൾ. ബാക്​ടീരികളെക്കാൾ നൂറിലൊന്ന്​ ചെറുതാണ്​ ഇവയുടെ വലുപ്പം. അതുകൊണ്ടുതന്നെ സാധാരണ സൂക്ഷ്​മദർശിനികൾ ഉപയോഗിച്ച്​ ഇവയെ കാണാനാകില്ല. 
പൊതുവിൽ രോഗങ്ങളുമായി ബന്ധപ്പെട്ടാണ്​ നാം ബാക്​ടീരിയ, വൈറസ്​ എന്നിവയെക്കുറിച്ച്​ കേൾക്കുന്നത്. എന്നാൽ, മനുഷ്യനും പ്രകൃതിക്കും ഉപകാരപ്രദമായ ബാക്​ടീരിയകളും വൈറസുകളും ഇൗ ഭൂമിയിലുണ്ട്​. പാൽ തൈരാകുന്നത്​ ഒരുതരം ബാക്​ടീരിയകളുടെ ​പ്രവർത്തനം മൂലമാണ്. ശവശരീരങ്ങളടക്കമുള്ള ജൈവവസ്​തുക്കൾ മണ്ണിൽ അഴുകി അലിഞ്ഞുചേരുന്നതും ബാക്​ടീരിയകളുടെ സഹായത്താലാണ്. അതുപോലെ ചിലതരം വൈറസുകൾ മനുഷ്യർക്ക്​ ഉപദ്രവമില്ലാത്തതും മറ്റുചിലത്​ ഉപകാരമുള്ളവയുമാണ്. ചിലതരം വൈറസുകൾ ശരീരത്തെ ബാക്​ടീരിയകളുടെ ​ആക്രമണത്തിൽനിന്ന്​ പ്രതിരോധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്​.

വൈറസുകൾ
ലാറ്റിൻ ഭാഷയിലെ വിഷം എന്നർഥം വരുന്ന വാക്കിൽ നിന്നാണ്​ വൈറസ്​ (Virus) എന്ന പദം ഉണ്ടായത്​. ഒരു നൂറ്റാണ്ട്​ മുമ്പുതന്നെ മനുഷ്യൻ വൈറസുകളെ കണ്ടെത്തിയിട്ടുണ്ട്​. കൃത്യമായി പറഞ്ഞാൽ 1899ലാണ്​ വൈറസ്​ എന്ന സൂക്ഷ്​മജീവിയെ ശാസ്ത്രലോകം തിരിച്ചറിഞ്ഞത്​. 1884ൽതന്നെ ഫ്രഞ്ച്​ മൈക്രോ ബയോളജിസ്​റ്റായ ചാൾസ്​ ചേമ്പർ ലാൻഡ്​ ത​െൻറ പരീക്ഷണങ്ങളിലൂടെ ബാക്​ടീരിയകളെക്കാൾ ചെറിയ സൂക്ഷ്​മജീവികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നെങ്കിലും 1892 ൽ തുടർപരീക്ഷണങ്ങൾ നടത്തിയ റഷ്യൻ ശാസ്​ത്രജ്​ഞൻ ദിമിത്രി ഇവാ​നോവ്​സ്​കിയാണ്​ വൈറസുകളെക്കുറിച്ച്​ കൂടുതൽ വിവരങ്ങൾ കണ്ടെത്തിയത്​. എങ്കിലും 1899ൽ ഡച്ച്​ സൂക്ഷ്​മ ജൈവശാസ്​ത്രജ്​ഞനായ മാർട്ടിനസ്​ ബീജറിക്ക്​ ബാക്​ടീരിയകൾക്ക്​ പുറമെ രോഗബാധക്ക്​ കാരണമാകുന്ന സൂക്ഷ്​മജീവികളുടെ മറ്റൊരു രൂപമുണ്ടെന്ന്​ സ്​ഥിരീകരിക്കുകയും ചെയ്​തു. പുകയിലകളിലെ രോഗത്തിന്​ കാരണമായി പുകയില മൊസെയ്ക്ക് വൈറസ് (Tobacco Mosaic Virus) എന്നാണ്​ ഇദ്ദേഹം കണ്ടെത്തിയ വൈറസിന്​ പേരിട്ടത്​. 
ഇൗ വൈറസാണ്​ ശാസ്​ത്രലോകം തിരിച്ചറിഞ്ഞ ആദ്യത്തെ വൈറസ്​. അവിടന്നി​ങ്ങോട്ട്​ ശാസ്​ത്രത്തി​െൻറ വളർച്ചക്ക്​ അനുസൃതമായി ആയിരക്കണക്കിന്​ വൈറസുകളെ തിരിച്ചറിയാൻ മനുഷ്യന്​ കഴിഞ്ഞെങ്കിലും ഇവക്കെതിരെ പൂർണമായും ഫലപ്രദമായ മരുന്നുകൾ വികസിപ്പിച്ചെടുക്കാൻ ശാസ്​ത്രത്തിന്​ കഴിഞ്ഞിട്ടില്ല. 

വൈറസുകളുടെ ഘടന
മറ്റൊരു ജീവകോശത്തിനുള്ളിലല്ലാതെ ജീവൻ നിലനിർത്താനോ പ്രത്യുൽപാദനം നടത്താനോ വൈറസുകൾക്ക്​ കഴിയില്ല. പൊതുവെ 20 നാനോമീറ്റർ മുതൽ 1,400 നാനോമീറ്റർ വരെയാണ് ഇവയുടെ വലുപ്പം. വൈറസുകൾക്ക്​ മറ്റു ജീവിവർഗങ്ങളെപ്പോലെ കോശരൂപത്തിലല്ല ഇവയുടെ ഘടന. ഒരു വൈറസിൽ  ഏറ്റവും പ്രധാനപ്പെട്ടത് ന്യൂക്ലിയോയിഡ് എന്ന ഭാഗമാണ്. ഏതെങ്കിലും തരത്തിലുള്ള പ്രത്യേക ആകൃതി ഇവക്കില്ല. വ്യത്യസ്തങ്ങളായ പലതരത്തിലുള്ള രൂപങ്ങളിലും ഇവയെ കണ്ടുവരുന്നു.  
ഒരു ജീവിയിൽനിന്ന്​ മറ്റൊരു ജീവിയിലേക്ക്​ പടരാൻ  പലതരം വഴികളാണ് ഒാരോതരം വൈറസുകളും ഉപയോഗിക്കുന്നത്. മനുഷ്യരിലെ രോഗകാരികളായ പല വൈറസുകളും അടുത്ത സമ്പർക്കത്തിലുടെ പകരുന്നവയാണ്​. ചിലത്​ തുമ്മൽ, ചീറ്റൽ തുടങ്ങിയവയിലൂടെയും മറ്റുചിലവ ഉമിനീർ, കൈകൾ, ഭക്ഷണം, വെള്ളം തുടങ്ങിയവയിലൂടെയും ചിലത്​ ശാരീരിക സമ്പർക്കത്തിലൂടെയും പകരുന്നു.

വൈറസ്​ മൂലമുണ്ടാകുന്ന രോഗങ്ങൾ
നിസ്സാരമായ ജലദോഷം മുതൽ മാരകമായ പേവിഷബാധ വരെ വൈറസുകൾ മൂലമുണ്ടാകുന്ന രോഗങ്ങളാണ്​. ശരീരത്തിലെ നിരുപദ്രവകാരിയായ അരിമ്പാറകളും ഒരുതരം വൈറസ്​ മൂലമുണ്ടാകുന്നതാണ്​. അഞ്ചാംപനി, ഡെങ്കിപ്പനി, പക്ഷിപ്പനി, പന്നിപ്പനി, എലിപ്പനി എന്നിവക്ക്​ പുറമെ ചികുൻഗുനിയ, ചിക്കൻപോക്സ്, ജർമൻ മീസിൽസ്, ഇബോള, പോളിയോ, മുണ്ടിനീര് തുടങ്ങി നമുക്ക്​ പരിചിതമായ രോഗങ്ങളെല്ലാം വൈറസ്​ രോഗങ്ങളിൽ ചിലതു​ മാത്രമാണ്​. ഇത്തരത്തിൽ നൂറുകണക്കിന്​ വൈറസ്​ രോഗങ്ങൾ ലോകത്തി​െൻറ പലഭാഗത്തായുണ്ട്​.

വൈറസുകളിൽനിന്ന്​ രക്ഷനേടാൻ
രോഗകാരികളായി ശരീരത്തിൽ വളരുന്ന വൈറസുകളെ പൂർണമായി നശിപ്പിക്കാനുള്ള ഫലപ്രദമായ മരുന്നുകൾ ശാസ്​ത്രം ഇനിയും വികസിപ്പിച്ചിട്ടില്ല. എന്നാൽ, നമ്മുടെ ശരീരത്തി​െൻറ പ്രതിരോധ സംവിധാനത്തിന്​ ഇവയെ ചെറുക്കാനുള്ള കഴിവുണ്ട്​. എന്നാൽ, ചില അവസരങ്ങളിൽ നമ്മുടെ പ്രതിരോധ സംവിധാനങ്ങളെ തകർത്തുകൊണ്ട്​ ഇവ രോഗങ്ങൾ സൃഷ്​ടിക്കാറുണ്ട്​. ഇവയിൽ പലരോഗങ്ങളും വിശ്രമത്തിലൂ​ടെ പ്രതിരോധശേഷി വീണ്ടെടുക്കുന്നതോടെ നിയ​ന്ത്രണവിധേയമാകാറുമുണ്ട്​. ഒരിക്കൽ ഒരുതരം വൈറസ്​ മൂലം രോഗമുണ്ടായാൽ അത്തരം വൈറസിനെതിരെ നമ്മുടെ ശരീരം പ്രതിരോധശേഷി ആർജിക്കുകയും വീണ്ടും അതേ രോഗമുണ്ടാകാതെ സംരക്ഷിക്കുകയും ചെയ്യും. 
അതുകൊണ്ടാണ്​ ഒരിക്കൽ ചിക്കൻ പോക്​സുണ്ടായാൽ ആ വ്യക്തിക്ക്​ വീണ്ടും ഇൗ ​േരാഗമുണ്ടാവാനുള്ള സാധ്യത കുറവാണെന്ന്​ പറയുന്നത്​. അതേസമയം, സ്വയം മാറ്റത്തിന്​ വിധേയമായ വൈറസുകൾ പ്രതിരോധശേഷിയെ അതിജീവിച്ച്​ സമാനമായ രോഗങ്ങൾ ഉണ്ടാക്കാറുമുണ്ട്​.  വൈറസുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് വൈറോളജി. ഗവേഷണങ്ങളുടെ മുന്നേറ്റത്തെതുടർന്ന്​ ചിലതരം വൈറസുകളെ നിയന്ത്രണവിധേയമാക്കുന്ന ഒൗഷധങ്ങൾ ഇന്ന്​ ഉപയോഗത്തിലുണ്ട്​. 

നിപ​ ൈവറസ്​
ഏതാനും ദിവസങ്ങളായി സംസ്​ഥാനത്തെയാകെ ഭീതിയിലാഴ്​ത്തിയിരിക്കുകയാണല്ലോ നിപ വൈറസും അവമൂലമുണ്ടായ പനിമരണങ്ങളും. കോഴിക്കോട്​ ജില്ലയിലെ പേരാ​മ്പ്രക്കടുത്ത്​ കുടുംബത്തിലെ മൂന്നുപേർ പനി ബാധിച്ച്​ മരിച്ചതോടെയാണ്​ സംഭവം സമൂഹത്തി​െൻറ ശ്രദ്ധയിലേക്ക്​ വന്നത്​. തുടർന്ന്​ നിരവധി പേരിലേക്ക്​ പനി ബാധിക്കുകയും ഏതാനും​ പേർകൂടി മരണത്തിന്​ കീഴടങ്ങുകയും ചെയ്​തു. ഇപ്പോഴും കുറെ പേർ ചികിത്സയിലാണ്​. 

എന്താണ്​ നിപ (Nipah) വൈറസ്​?
രോഗകാരിയായ നിരവധി വൈറസുകളിൽ ഒന്നാണിത്​. 1998ൽ മലേഷ്യയിലെ നിപ (Kampung Baru Sungai Nipah) എന്ന സ്ഥലത്താണ്​ ഇത്തരം വൈറസുകളെ ആദ്യമായി കണ്ടെത്തിയത്. പ്രദേശത്ത്​ മാരകമായ പനി പടർന്നുപിടിച്ചതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ്​ ഇൗ ​വൈറസിനെ തിരിച്ചറിഞ്ഞത്​. ഇവയെ കണ്ടെത്തിയ പ്രദേശത്തി​​െൻറ പേരുതന്നെ വൈറസിന്​ നൽക​ുകയും ചെയ്​തു.
വൈറസുകളുടെ ശ്രേണിയിൽ പാരമിക്സോ വിറിഡേ (Paramyxoviridae) ക​ുടുംബത്തിലെ ഹെനിപാവൈറസ് (Henipavirus) വിഭാഗത്തിൽപെട്ടവയാണ്​ നിപ വൈറസുകൾ​. മലേഷ്യക്ക്​ പുറമെ സിംഗപ്പൂരിലും ഇൗ രോഗം താമസിയാതെ കണ്ടെത്തി. പഴവർഗങ്ങൾ മാത്രം തിന്നുന്ന വവ്വാലുകൾ, നരിച്ചീറുകൾ എന്നിവയുടെ ശരീരത്തിൽ കാണപ്പെടുന്ന ഇൗ വൈറസുകൾ ചില പ്രത്യേക സാഹചര്യത്തിൽ അപകടകാരികളാവുകയും മറ്റു ജീവികളിലേക്ക്​ പടർന്ന്​ മരണകാരണമായിത്തീരുകയും ചെയ്യുന്നു. 

പകരുന്നത്​ എങ്ങനെ?
വവ്വാലുകളിൽനിന്ന്​ പന്നി, മുയൽ, കുരങ്ങ്​, കുതിര, ആടുമാടുകൾ തുടങ്ങിയ മൃഗങ്ങളിലേക്കും അവയിൽ നിന്ന്​ മനുഷ്യരിലേക്കും ഇവ പടരാം. വവ്വാലുകൾ കടിച്ചിട്ട പഴങ്ങൾ കഴിക്കുകവഴി നേരിട്ടും മനുഷ്യരിലേക്ക്​ പകരാം. മൃഗങ്ങളിൽനിന്ന്​ മൃഗങ്ങളിലേക്കും മനുഷ്യരിൽനിന്ന്​ മനുഷ്യരിലേക്കും രോഗം പകരാനിടയുണ്ട്​. 

ലക്ഷണങ്ങൾ എന്തൊക്കെ?
നിപ രോഗാണു ഏതെങ്കിലും വിധത്തിൽ ശരീരത്തിൽ പ്രവേശിച്ചാൽ മൂന്നു മുതൽ 15 ദിവസത്തിനകം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. വിട്ട​ുമാറാത്ത പനിയോടൊപ്പം തലവേദനയും പേശിവേദനയും അനുഭവപ്പെടും. കൂടാതെ ചുമ, ശ്വാസതടസ്സം, ബോധക്ഷയം, തലചുറ്റൽ, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളും പ്രത്യക്ഷപ്പെടും. ഇത്തരം ലക്ഷണങ്ങൾ ആരിലെങ്കിലും കണ്ടാൽ ഉടനെ വിദഗ്​ധ ചികിത്സ നൽകണം.

എന്തൊക്കെയാണ്​ ചികിത്സ?
വൈറസുകളെ നശിപ്പിക്കാനുള്ള മരുന്നുകൾ പൂർണമായ തോതിൽ ഇതുവരെ വികസിപ്പിച്ചെടുക്കാൻ കഴിയാത്തതിനാൽ രോഗം സ്​ഥിരീകരിച്ചാലുടൻ രോഗ ലക്ഷണങ്ങൾക്ക​ുള്ള മരുന്നുകൾ നൽകി രോഗിയെ മറ്റുള്ളവരിൽനിന്ന്​ മാറ്റിനിർത്തി ചികിത്സിക്കുകയാണ്​ പതിവ്​. ഉദാഹരണത്തിന്​ പനി കുറയാനും വേദന കുറയാനുമുള്ള മരുന്നുകൾ നൽകണം. രോഗം മസ്​തിഷ്​കത്തെ ബാധിച്ചിട്ടുണ്ടെങ്കിൽ മസ്​തിഷ്​കവീക്കത്തിനുള്ള മരുന്നുകളും നൽകും. ശ്വസിക്കാൻ പ്രയാസമുള്ള രോഗികൾക്ക്​ വെൻറിലേറ്റർ പോലുള്ള ഉപകരണങ്ങൾ ഘടിപ്പിച്ച്​ ശ്വാസതടസ്സം ഒഴിവാക്കാം. മറ്റുതരത്തിലുള്ള അണുബാധകൾ കണ്ടെത്തിയാൽ അതിനുവേണ്ട ആൻറിബയോട്ടിക്​ ചികിത്സയും നൽകണം. വാക്​സിനുകൾ കണ്ടെത്താത്തതിനാൽ രോഗം വരാതിരിക്കാനുള്ള കുത്തിവെപ്പുകളും ലഭ്യമല്ല. എങ്കിലും വിദഗ്​ധവും കൃത്യവുമായ ചികിത്സ ഉടൻ നൽകിയാൽ കഴിയുന്നത്ര രോഗികളെ രക്ഷപ്പെടുത്താനാവും. 

കൂട്ടുകാർ ശ്രദ്ധിക്കേണ്ടത് 
വഴിയിൽ വീണുകിടക്കുന്ന പഴങ്ങൾ ഒരിക്കലും കഴിക്കരുത്​. മാങ്ങ, പേരക്ക, ചക്ക, ചാമ്പക്ക തുടങ്ങിയ പഴവർഗങ്ങൾ രോഗവാഹിയായ വവ്വാലുകളടക്കമുള്ള പക്ഷികൾ കൊത്തിത്താഴെയിടു​േമ്പാൾ അവയുടെ ഉമിനീരിൽ വൈറസ്​ ഉണ്ടെങ്കിൽ അവ ഇൗ ഫലങ്ങളിലൂടെ കഴിക്കുന്ന വ്യക്തികളുടെ ശരീരത്തിൽ എത്തും. വവ്വാലുകളുടെ മൂത്രത്തിലും കാഷ്​ഠത്തിലും വൈറസ്​ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ പക്ഷികൾ കൊത്താത്ത പഴങ്ങളും കഴിക്കു​േമ്പാൾ സൂക്ഷിക്കണം. ഇവ നല്ലവണ്ണം കഴുകിയശേഷം അവയുടെ തൊലിപ്പുറം പരിശോധിച്ച്​ കുഴപ്പമില്ലെന്ന്​ ബോധ്യപ്പെട്ടാൽ മാത്രം കഴിക്കുക.
ഇൗത്തപ്പഴം നല്ലവണ്ണം കഴുകി ശുചിയാക്കിയശേഷം മാത്രം ഉപയോഗിക്കുക.
പുറത്തുനിന്ന്​ പഴങ്ങളുടെ ജ്യൂസുകൾ കഴിക്കുന്നത്​ ഒഴിവാക്കുക.
റോഡരികിൽ മുറിച്ചുവെച്ച പഴങ്ങളും വാങ്ങിക്കഴിക്കരുത്​. 
രോഗികളെ കാണാനും മറ്റുമുള്ള ആശുപത്രി സന്ദർശനങ്ങൾ കഴിയുന്നത്ര ഒഴിവാക്കണം.
രോഗത്തി​െൻറ ഗൗരവത്തെക്കുറിച്ച്​ ബോധവാന്മാരല്ലാത്ത കുടുംബാംഗങ്ങളോടും സ്​നേഹിതരോടും അയൽക്കാരോടും രോഗത്തെക്കുറിച്ച്​ വിശദീകരിച്ചുകൊടുക്കുക. മുൻകരുതലെടുക്കാൻ നിർബന്ധിക്കുക.
 

ചികിത്സകരും പരിചരിക്കുന്നവരും ശ്രദ്ധിക്കേണ്ടത്​
ചികിത്സിക്കുന്നതിനോ പരിചരിക്കുന്നതിനോ വേണ്ടി രോഗിയുമായി അടുത്ത്​ ഇടപഴകേണ്ടിവന്നാൽ ഉടൻതന്നെ കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് ശ്രദ്ധയോടെ കഴുകി വൃത്തിയാക്കണം. 
രോഗിയുടെ അടുത്തേക്ക്​ പോകു​േമ്പാൾ ഫലപ്രദമായ മാസ്​ക്കുകളും കൈയുറകളും ധരിച്ചിരിക്കണം. കഴിയുന്നത്ര രോഗിയുമായി അകലം പാലിക്കാൻ ശ്രദ്ധിക്കുക. 
രോഗിയുടെ സ്രവങ്ങൾ ശരീരത്തിൽ പുരളാതെ സൂക്ഷിക്കണം. അഥവാ പുരണ്ടാൽ ഉടൻ സോപ്പ്​ ഉപയോഗിച്ച്​ കഴുകിക്കളയണം.
രോഗി കിടക്കുന്ന മുറി, ടോയ്​ലറ്റ്​ എന്നിവ അണുനാശിനികൾ ഉപയോഗിച്ച്​ ശുചിയാക്കണം.
രോഗിയുടെ വസ്ത്രങ്ങൾ, കിടക്കവിരി, മറ്റ്​ നി​ത്യോപയോഗ സാധനങ്ങൾ എന്നിവ പ്രത്യേകം സൂക്ഷിക്കണം. തുണികൾ ശ്രദ്ധയോടെ കഴുകി ഉണക്കണം. 
രോഗംമൂലം മരിച്ചവരു​ടെ ശവശരീരങ്ങൾ കൈകാര്യം ചെയ്യു​േമ്പാഴും പ്രത്യേകം ശ്രദ്ധിക്കണം. മൃതദേഹം എടുത്തുമാറ്റുന്ന വ്യക്​തികൾ മാസ്​ക്കുകളും കൈയുറകളും നിർബന്ധമായും ധരിച്ചിരിക്കണം. രോഗിയുടെ ശരീരത്തിൽ നേരിട്ടുള്ള സ്​പർശനം ഒഴിവാക്കണം. മൃതദേഹം കുളിപ്പിക്കുകയും എടുത്തുമാറ്റുകയും ചെയ്​ത വ്യക്തികള്‍ വേഗത്തിൽ ശരീരം മുഴുവന്‍ സോപ്പ് തേച്ച് കുളിക്കണം.

പനി ഒരു രോഗമല്ല; അരുത്​ സ്വയം ചികിത്സ
വൈദ്യശാസ്​ത്രത്തി​െൻറ കണ്ണിൽ പനി ഒരു രോഗമല്ല; മറിച്ച്​ ഒരു രോഗലക്ഷണം മാത്രമാണ്​. ശരീരത്തിൽ എതെങ്കിലും തരത്തിലുള്ള അണുബാധയുണ്ടാകു​േമ്പാൾ ശരീരം പ്രതികരിക്കുന്ന രീതിയാണ്​ പനിയുടെ രൂപത്തിൽ അനുഭവപ്പെടുന്നത്​. വൈറസ്​, ബാക്​റ്റീരിയ തുടങ്ങി എത്​തരത്തിലുള്ള അണുബാധയെ തുടർന്നും, നിസാരമായ ജലദോഷം മുതൽ മാരകമായ മസ്​തിഷ്​കജ്വരത്തിവരെ പനിയുണ്ടാകാം. എന്നാൽ പനി വരു​​േമ്പാൾ തന്നെ അതി​െൻറ കാരണമന്വേഷിക്കാതെ സ്വയം ചികിത്സ നടത്തി മരുന്നുകൾ ഉപയോഗിക്കുന്ന ഒരു ശീലം നമ്മുടെ സമൂഹത്തിൽ വ്യാപകമാണ്​. നേരത്തെ പനിക്ക്​ ഡോക്​ടർ എഴുതിത്തന്ന മരുന്നോ, മെഡിക്കൽഷാപ്പിലെ ഫാർമസിസ്​റ്റിനോട്​ പറഞ്ഞ്​ വാങ്ങു​ന്ന മരുന്നോ അതി​െൻറ പ്രത്യാഘാതങ്ങൾ കണക്കിലെടുക്കാതെ കഴിക്കുന്നവരാണ്​ സമൂഹത്തിൽ പലരും. ഇത്തരം സ്വയം ചികിത്സയാണ്​ പലപ്പോഴും പനിമരണങ്ങളിലേക്ക്​ നയിക്കുന്നത്​. സ്വയം ചികിത്സക്ക്​ ശേഷം തന്നെ സമീപിക്കുന്ന വ്യക്​തിയുടെ രോഗനിർണയം ശരിയായി നടത്താൻ ഡോക്​ടർക്കും ബുദ്ധിമുട്ടായിരിക്കും. ഇതും ഫലപ്രദമായ ചികിത്സയെ ബാധിക്കും. അതുകൊണ്ട്​ പനി വന്നാൽ ഒരു വിദഗ്​ധനായ ഡോക്​ടറെ സമീപിച്ച്​ നിർദ്ദേശപ്രകാരം മാത്രം മരുന്ന്​ കഴിക്കുക. 

വവ്വാൽ ഭീകരജീവിയല്ല
നി​പ വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്ന്​ ചോ​ദ്യ​വും ഉ​ത്ത​ര​വും ഇ​ല്ലാ​തെ ആ​ർ​ക്കും കൊ​ല്ലാ​വു​ന്ന ഭീ​ക​ര​നാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​വ്വാ​ലു​ക​ളെ ചി​ത്രീ​ക​രി​ച്ചു​തു​ട​ങ്ങി. എ​ന്നാ​ൽ, ജൈ​വ​വ്യ​വ​സ്ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വ​വ്വാ​ല​​​ു​ക​ളു​ടെ ജീ​വി​ത​ച​ക്രം മു​ന്നി​ൽ​വെ​ച്ച്​ മ​റി​ച്ചൊ​രു ചി​ത്ര​മാ​ണ്​ ഗ​വേ​ഷ​ക​േ​ലാ​കം ന​ൽ​കു​ന്ന​ത്. നി​പ വൈ​റ​സി​െൻറ വാ​ഹ​ക​രാ​യി തി​രി​ച്ച​റി​ഞ്ഞി​രി​ക്കു​ന്ന​ത്​ പ​ഴം​തീ​നി വ​വ്വാ​ലു​ക​ളെ​യാ​ണ്. ഇ​തി​ന്​ പ​രി​ഹാ​രം വ​വ്വാ​ലു​ക​ളു​ടെ ഉ​ന്മൂ​ല​ന​മ​ല്ല. വ​വ്വാ​ലു​ക​ളി​ൽ​നി​ന്ന്​ വൈ​റ​സ്​ മ​നു​ഷ്യ​രി​ലേ​ക്ക്​ നേ​രി​ട്ട്​ പ​ക​രി​ല്ലെ​ന്നി​രി​ക്കെ ആ​രോ​ഗ്യ​വ​കു​പ്പ്​ നി​ർ​ദേ​ശി​ച്ച മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കു​ക​യാ​ണ്​ ഉ​ത്ത​മം. വ​വ്വാ​ലി​െൻറ കാ​ഷ്​​ഠം, ഉ​മി​നീ​ര്​ എ​ന്നി​വ​യു​മാ​യി നേ​രി​ട്ട്​ ബ​ന്ധ​പ്പെ​ടാ​തി​രി​ക്കു​ക​യും അ​വ ഭ​ക്ഷി​ക്കു​ന്ന ഫ​ല​ങ്ങ​ളു​ടെ ഭാ​ഗ​ങ്ങ​ൾ ഉ​പേ​ക്ഷി​ക്കു​ന്ന​തു​മാ​ണ്​ ന​ല്ല​ത്. 
അ​തേ​സ​മ​യം, വ​വ്വാ​ലു​ക​ളു​ടെ വാ​സ​സ്ഥ​ല​ത്തു​നി​ന്ന്​ അ​വ​യെ ഒ​ഴി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്​ വി​പ​രീ​ത​ഫ​ല​മു​ണ്ടാ​ക്കും. ഇ​ത്ത​രം പ്ര​കോ​പ​ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന സ​മ്മ​ർ​ദം ബാ​ക്​​ടീ​രി​യ​ക​ളും വൈ​റ​സു​ക​ളും വ​ൻ​തോ​തി​ൽ പു​റ​ത്തു​വ​രാ​ൻ വ​ഴി​യൊ​രു​ക്കി​യേ​ക്കാം.


നിപ വിവരങ്ങൾക്ക്​ കടപ്പാട്​:
ഡോ. ടി.പി. മെഹ്​റൂഫ്​ രാജ്​
(കോഴിക്കോട്​ ബീച്ച്​ ജനറൽ ആശുപത്രി 
ജനറൽ മെഡിസിൻ വിഭാഗം മുൻ മേധാവി​)