സ്കൂൾ പച്ച
വിദ്യാഭ്യാസ മാഗ്​നാകാർട്ടയുടെ 200 വർഷങ്ങൾ
  • പ്രഫ. ടി. സഖരിയ
  • 12:26 PM
  • 11/11/2017

പ​ണ്ടു​കാ​ല​ത്ത് വി​ദ്യാ​ഭ്യാ​സ​മെ​ന്ന​ത് എ​ല്ലാ​വ​ർ​ക്കും ല​ഭി​ച്ചി​രു​ന്ന ഒ​ന്നാ​യി​രു​ന്നി​ല്ല. അ​തി​ന് ഉ​യ​ർ​ന്ന കു​ടും​ബ​ങ്ങ​ളി​ൽ ജ​നി​ക്ക​ണം. പ​ണ​മോ പാ​രി​തോ​ഷി​ക​മോ കൊ​ടു​ത്ത് ഗു​രു​ക്ക​ന്മാ​രെ നി​യോ​ഗി​ക്കാ​ൻ പ​ക്ഷേ, സാ​ധാ​ര​ണ​ക്കാ​ർ​ക്ക് സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​നി ആ​രെ​ങ്കി​ലും സ്വ​മ​ന​സ്സാ​ൽ വി​ദ്യ പ​ക​ർ​ന്നു​ന​ൽ​കാ​ൻ മു​തി​ർ​ന്നാ​ൽ​ത​ന്നെ ജാ​തി​പ​ര​മാ​യ തൊ​ട്ടു​കൂ​ടാ​യ്മ നി​ല​നി​ന്നി​രു​ന്ന​തി​നാ​ൽ അ​വ​ർ സ്വ​ന്തം സ​മു​ദാ​യാം​ഗ​ങ്ങ​ളെ മാ​ത്ര​മേ വി​ദ്യ അ​ഭ്യ​സി​പ്പി​ച്ചി​രു​ന്നു​ള്ളൂ. ഇ​തി​ന് വി​പ​രീ​ത​മാ​യി പ്ര​വ​ർ​ത്തി​ച്ച​ത് ക്രി​സ്​​തീ​യ മി​ഷ​ന​റി​മാ​ർ മാ​ത്ര​മാ​യി​രു​ന്നു. അ​വ​ർ ജാ​തി​മ​ത വ്യ​ത്യാ​സ​ങ്ങ​ൾ നോ​ക്കാ​തെ ത​ങ്ങ​ളെ തേ​ടി​യെ​ത്തു​ന്ന​വ​രെ  ഇം​ഗ്ലീ​ഷ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പ​ഠി​പ്പി​ച്ചി​രു​ന്നു. 

വി​ദ്യാ​ല​യ​ങ്ങ​ൾ സ്​​ഥാ​പി​ക്ക​പ്പെ​ടു​ന്നു
19ാം നൂ​റ്റാ​ണ്ടിെ​ൻ​റ തു​ട​ക്ക​ത്തി​ലാ​ണ് തി​രു​വി​താം​കൂ​റി​ൽ കേ​ണ​ൽ മ​ൺ​റോ എ​ന്ന ഇ​ംഗ്ലീ​ഷ് ​െറ​സി​ഡ​ൻ​റ്​ ഉ​ദ്യോ​ഗ​സ്​​ഥ​നാ​യി എ​ത്തു​ന്ന​ത്. അ​ദ്ദേ​ഹം ജ​ന​ങ്ങ​ൾ​ക്ക് വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന​തി​നാ​യി വി​ദ്യാ​ല​യ​ങ്ങ​ൾ സ്​​ഥാ​പി​ക്കു​ന്ന​തി​ന് വേ​ണ്ട​ത് ചെ​യ്യാ​ൻ തി​രു​വി​താം​കൂ​ർ ഭ​ര​ണാ​ധി​കാ​രി​ക​ളോ​ട്​  ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടി​രു​ന്നു. കു​റ​ച്ചു​നാ​ൾ തി​രു​വി​താം​കൂ​റി​ലെ​യും കൊ​ച്ചി​യി​ലെ​യും ദി​വാ​നാ​യും അ​ദ്ദേ​ഹം ജോ​ലി ചെ​യ്​​തു (തി​രു​വി​താം​കൂ​ർ എ​ന്ന നാ​ട്ടു​രാ​ജ്യം ക​ന്യാ​കു​മാ​രി മു​ത​ൽ  ആ​ലു​വ വ​രെ വ്യാ​പി​ച്ചു​കി​ട​ന്നി​രു​ന്നു). തി​രു​വി​താം​കൂ​ർ, കൊ​ച്ചി, മ​ല​ബാ​ർ  എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളാ​യി വി​ഭ​ജി​ക്ക​പ്പെ​ട്ട് കി​ട​ന്നി​രു​ന്ന കേ​ര​ള​ത്തി​ൽ, കൊ​ച്ചി​യും തി​രു​വി​താം​കൂ​റും നാ​ട്ടു​രാ​ജ്യ​ങ്ങ​ളും മ​ല​ബാ​ർ ബ്രി​ട്ടീ​ഷു​കാ​രു​ടെ നേ​രി​ട്ടു​ള്ള ഭ​ര​ണ​ത്തി​ൻ കീ​ഴി​ലു​മാ​യി​രു​ന്നു എ​ന്ന കാ​ര്യം ഓ​ർ​ക്കു​മ​ല്ലോ?


15ാം വ​യ​സ്സി​ലെ ച​രി​ത്ര വി​ളം​ബ​രം 
കേ​ണ​ൽ മ​ൺ​റോ​യു​ടെ ആ​വ​​ശ്യ​പ്ര​കാ​രംകൊ​ണ്ടാ​ണോ എ​ന്ന​റി​യി​ല്ല, 1817 ജൂ​ൺ 17ന് (​കൊ​ല്ല​വ​ർ​ഷം 992 ഇ​ട​വം19) അ​ന്ന​ത്തെ തി​രു​വി​താം​കൂ​ർ ഭ​ര​ണാ​ധി​കാ​രി റീ​ജ​ൻ​റ് റാ​ണി ഉ​ത്ര​ട്ടാ​തി തി​രു​നാ​ൾ ഗൗ​രി പാ​ർ​വ​തീ​ഭാ​യി ഒ​രു വി​ളം​ബ​രം പു​റ​പ്പെ​ടു​വി​ച്ചു (പ്രാ​യ​പൂ​ർ​ത്തി​യാ​യ പു​രു​ഷ​ന്മാ​ർ രാ​ജ്യ​ഭ​ര​ണം ഏ​ൽ​ക്കാ​ൻ ഇ​ല്ലാ​തെ​വ​രു​മ്പോ​ൾ രാ​ജ​കു​ടും​ബ​ത്തി​ലെ സ്​​ത്രീ​ക​ൾ അ​ധി​കാ​രം നി​ർ​വ​ഹി​ക്കു​ന്ന​തി​നെ​യാ​ണ് റീ​ജ​ൻ​റ്​ ഭ​ര​ണ​മെ​ന്ന് പ​റ​യു​ന്ന​ത്).  എ​ല്ലാ പൗ​ര​ന്മാ​രെ​യും വി​ദ്യാ​സ​മ്പ​ന്ന​രാ​ക്കി രാ​ജ്യ​സേ​വ​ക​ന്മാ​രും സ്വ​രാ​ജ്യ​സ്​​നേ​ഹി​ക​ളു​മാ​ക്കി തീ​ർ​ക്കാ​ൻ തി​രു​വി​താം​കൂ​റിെ​ൻ​റ  വി​ദ്യാ​ഭ്യാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ണ്ടു​ന്ന​ സ​ഹാ​യം സ​ർ​ക്കാ​ർ വ​ഹി​ക്കു​മെ​ന്ന് റാ​ണി പ്ര​ഖ്യാ​പി​ച്ചു. ഈ ​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ റാ​ണി വെ​റും 15 വ​യ​സ്സു​കാ​രി മാ​ത്ര​മാ​ണെ​ന്ന​ത് കൗ​തു​ക​ക​ര​മാ​ണ്. 
ഏ​വ​ർ​ക്കും വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന​തി​നു​ള്ള ആ​ദ്യ പ​ടി​യാ​യി വി​ദ്യാ​ഭ്യാ​സ​ത്തെ സ​ർ​ക്കാ​റിെ​ൻ​റ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​ന്ന ഒ​ന്നാ​യി ഈ ​വി​ളം​ബ​ര​ത്തെ  ക​ണ​ക്കാ​ക്കു​ന്നു​ണ്ട്. തി​രു​വി​താം​കൂ​റി​ലെ വി​ദ്യാ​ഭ്യാ​സ​ത്തിെ​ൻ​റ മാ​ഗ്​​നാ​കാ​ർ​ട്ട എ​ന്ന​റി​യ​പ്പെ​ട്ട ഈ ​പ്ര​ഖ്യാ​പ​ന​ത്തി​ന് 2017ൽ 200 ​വ​യ​സ്സ്​ തി​ക​ഞ്ഞു. അ​താ​യ​ത് ആ​റി​നും 14നും ​ഇ​ട​യി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള അ​വ​കാ​ശം മൗ​ലി​കാ​വ​കാ​ശ​മാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ  സാ​ധി​ച്ച​ത്  2002ൽ  ​മാ​ത്ര​മാ​ണെ​ന്ന​ത്  ഓ​ർ​ക്കു​മ്പോ​ൾ  ഈ ​വി​ളം​ബ​ര​ത്തിെൻറ മ​ഹ​ത്ത്വം എ​ത്ര​യെ​ന്ന് മ​ന​സ്സി​ലാ​ക്കാ​ൻ സാ​ധി​ക്കും. 

വി​ദ്യാ​ഭ്യാ​സ വി​പ്ല​വ​വും മ​ൺ​റോ തു​രു​ത്തും
1817ലെ ​വി​ദ്യാ​ഭ്യാ​സ വി​പ്ല​വ​ത്തെ തു​ട​ർ​ന്ന് രാ​ജ്യ​ത്തിെ​ൻ​റ വാ​ർ​ഷി​ക ബ​ജ​റ്റി​ൽ​നി​ന്ന്​ ഒ​രു​വി​ഹി​തം വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മാ​റ്റി​െ​വ​ച്ചു​തു​ട​ങ്ങി. കൂ​ടാ​തെ, സാ​മ്പ​ത്തി​ക​സ​ഹാ​യം നേ​ടി​യ പ​ള്ളി​ക്കൂ​ട​ങ്ങ​ൾ ന​ട​ത്തു​ന്ന മാ​നേ​ജു​മെ​ൻ​റു​ക​ളു​ടെ കാ​ര്യ​പ്രാ​പ്തി, വി​ദ്യാ​ഭ്യാ​സ പ്ര​ക്രി​യ​യു​ടെ നി​ല​വാ​രം എ​ന്നി​വ ര​ണ്ടാ​ഴ്ച കൂ​ടു​മ്പോ​ൾ പ​രി​ശോ​ധി​ച്ച് ഹ​ജൂ​ർ ക​ച്ചേ​രി​യി​ലേ​ക്ക് (സെ​ക്ര​േ​ട്ട​റി​യ​റ്റ്) റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ അ​ത​ത് ത​ഹ​സി​ൽ​ദാ​ർ​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തി​രു​ന്നു. ഇം​ഗ്ലീ​ഷ് വി​ദ്യാ​ഭ്യാ​സം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നാ​യി മി​ഷ​ന​റി സം​ഘ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക് അ​നു​മ​തി​ന​ൽ​കി​യ​തും കോ​ട്ട​യ​ത്ത് ആ​രം​ഭി​ച്ച ച​ർ​ച്ച് മി​ഷ​ൻ സൊ​സൈ​റ്റി​യു​ടെ സെ​മി​നാ​രി കോ​ള​ജി​ന് (1816) സ്​​ഥ​ല​മു​ൾ​പ്പെ​ടെ​യു​ള്ള സാ​മ്പ​ത്തി​ക​സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യ​തും മ​ൺ​റോ​യു​ടെ അ​ഭ്യ​ർ​ഥ​ന​പ്ര​കാ​രം കു​ണ്ട​റ​ക്ക​ടു​ത്ത് കി​ഴ​ക്കേ ക​ല്ല​ട പ്ര​വ​ൃത്തി​യി​ൽ ഒ​രു ദ്വീ​പ് ത​ന്നെ സി.​എം.​എ​സ്​ മി​ഷ​ന​റി​മാ​രു​ടെ സാ​മ്പ​ത്തി​കാ​വ​ശ്യ​ത്തി​ന് പ​തി​ച്ചു​ന​ൽ​കി​യ​തും റാ​ണി​യാ​ണ്. ഈ ​തു​രു​ത്ത് മ​ൺ​റോ​യു​ടെ ഓ​ർ​മ നി​ല​നി​ർ​ത്തി മ​ൺ​റോ തു​രു​ത്തെ​ന്ന് അ​റി​യ​പ്പെ​ടു​ന്നു. 1834ൽ ​സ്വാ​തി തി​രു​നാ​ളിെ​ൻ​റ കാ​ല​ത്ത്  തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ദ്യ​മാ​യി സ​ർ​ക്കാ​ർ വ​ക ഇം​ഗ്ലീ​ഷ് പ​ള്ളി​ക്കൂ​ടം സ്​​ഥാ​പി​ച്ച് കു​ട്ടി​ക​ൾ​ക്ക് സ​ർ​ക്കാ​ർ ​െച​ല​വി​ൽ സൗ​ജ​ന്യ ഇം​ഗ്ലീ​ഷ് വി​ദ്യാ​ഭ്യാ​സം  ന​ൽ​കാ​ൻ തു​ട​ങ്ങി​യ​തും ഈ ​വി​ളം​ബ​ര​ത്തിെ​ൻ​റ ചു​വ​ടു​പി​ടി​ച്ചാ​യി​രു​ന്നു. കേ​ര​ള​ത്തിെ​ൻ​റ വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​യു​ടെ​യും സാ​ക്ഷ​ര​ത​നി​ര​ക്കിെ​ൻ​റ​യും ആ​ധാ​ര​ശി​ല​യാ​യി  മാ​റി​യ​ത് ഒ​രു​പ​ക്ഷേ, ഇ​ത്ത​രം വി​ളം​ബ​ര​ങ്ങ​ളാ​കാം. സാ​ർ​വ​ത്രി​ക വി​ദ്യാ​ഭ്യാ​സം രാ​ജ്യ​ത്തിെ​ൻ​റ ക​ട​മ​യാ​ണെ​ന്ന് ലോ​ക​ത്തി​നു മ​ന​സ്സി​ലാ​ക്കി​ക്കൊ​ടു​ത്ത വി​ദ്യാ​ഭ്യാ​സ ച​രി​ത്ര​ത്തി​ലെ ആ​ദ്യ വി​ളം​ബ​രം വ​ന്ന​ത് ന​മ്മു​ടെ  കൊ​ച്ചു​കേ​ര​ള​ത്തി​ൽ​നി​ന്നാ​യി​രു​ന്നു​വെ​ന്ന​തി​ൽ ന​മു​ക്ക് അ​ഭി​മാ​നി​ക്കാം.