വരുന്നു, കലയുടെ ഉത്സവം
  • ബാലചന്ദ്രൻ എരവിൽ
  • 11:41 AM
  • 23/23/2017


പൊതുവിദ്യാലയങ്ങളിൽ ഒന്നു മുതൽ പ്ലസ്​ടു വരെ ക്ലാസുകളിൽ പഠിക്കുന്ന സർഗധനരായ പ്രതിഭകളെ കണ്ടെത്താനുള്ള കേരള സ്​കൂൾ കലോത്സവം വന്നെത്തി. സ്​കൂൾതല കലോത്സവം ഒക്​ടോബർ, ഉപജില്ല കലോത്സവം നവംബർ, ജില്ല മത്സരം ഡിസംബർ, സംസ്​ഥാന കലോത്സവം ജനുവരി മാസങ്ങളിലാണ്​ നടക്കുക. എൽ.പി വിഭാഗം കുട്ടികൾക്ക്​ ഉപജില്ല തലം വരെയും യു.പി വിഭാഗത്തിന്​ ജില്ല തലം വരെയുമാണ്​ മത്സരങ്ങൾ. കേവലം അറിവുൽപാദന പ്രക്രിയ മാത്രമല്ല വിദ്യാഭ്യാസം എന്നത്​. ഒപ്പം കുട്ടികളിൽ അന്തർലീനമായിക്കിടക്കുന്ന സർഗവാസനകളുടെ പരിപോഷണവും സാധ്യമാക്കണമെന്ന ലക്ഷ്യത്തിനുവേണ്ടിയാണ്​ ഏറെ പ്രൗഢിയോടെ കലോത്സവങ്ങൾ സംഘടിപ്പിക്കുന്നത്​.

1957ൽനിന്ന്​ 2018ലേക്ക്​
1957ൽ എറണാകുളം ഗവ. ഗേൾസ്​ ഹൈസ്​കൂളിലാണ്​ ആദ്യമായി സംസ്​ഥാന സ്​കൂൾ കലോത്സവം അരങ്ങേറിയത്​. അന്ന്​ ഏതാനും ക്ലാസ്​മുറികളിലായിരുന്നു മത്സരം. 12 ഇനങ്ങളിലായി 18 മത്സരങ്ങൾ മാത്രമേ അന്നുണ്ടായിരുന്നുള്ളൂ. എന്നാൽ , ഏഷ്യയിലെതന്നെ ഏറ്റവും വലിയ ജനകീയ ഉത്സവമായി സംസ്​ഥാന സ്​കൂൾ കലോത്സവം വളർന്നുകഴിഞ്ഞു.

മാന്വൽ പരിഷ്​കരണം
സ്​കൂൾ കലോത്സവ മാന്വൽ ആധികാരികമായി പരിഷ്​കരിച്ചത്​ 2008ലാണ്​. 2012ൽ സർക്കാർ ഉത്തരവിലൂടെ ഭേദഗതികൾ വരുത്തി ചിലയിനങ്ങൾ കൂട്ടിച്ചേർത്തു. കലോത്സവം വിദ്യാർഥി കേന്ദ്രീകൃതമാക്കി, പഠന പ്രക്രിയയുടെ ഭാഗമായി നടത്തുന്നതിനുവേണ്ടിയാണ്​ പരിഷ്​കരണം സാധ്യമാക്കിയത്​. ആദ്യ മൂന്ന്​ സ്​ഥാനങ്ങൾ ഒഴിവാക്കി എ, ബി, സി ഗ്രേഡുകൾ നടപ്പാക്കി.

എൽ.പി വിഭാഗം പഞ്ചായത്തു തലത്തിലേക്ക്​
എൽ.പി വിഭാഗം കലോത്സവം പഞ്ചായത്തു തലത്തിലേക്ക്​ മാറ്റുന്നതിനെ കുറിച്ചുള്ള ആലോചനകൾ സജീവമാണ്​. ഇക്കുറി നൃത്തേതര മത്സരങ്ങൾ പഞ്ചായത്തുകളിൽ സംഘടിപ്പിക്കുവാനുള്ള അനുമതി നൽകിയിട്ടുണ്ട്​. ഇതുമൂലം ഉപജില്ലയിലേക്കെത്തുന്ന മത്സരാർഥികളിൽ അരിക്കൽ പ്രക്രിയ നടക്കുകയും ഉപജില്ലകളിലെ മത്സരത്തി​െൻറ സമയക്രമം നിലനിർത്താനും സാധിക്കും. പഞ്ചായത്തുതല മത്സരങ്ങൾ അടുത്ത അധ്യയനവർഷത്തിൽ സജീവമാകുമെന്നാണ്​ കരുതുന്നത്​. പഞ്ചായത്തു തലത്തിൽ ആദ്യ മൂന്ന്​ സ്​ഥാനം നേടുന്നവർക്ക്​ ഉപജില്ല മത്സരത്തിൽ പ​െങ്കടുക്കാൻ അർഹത ലഭിക്കും.

മംഗലംകളിയും വട്ടക്കളിയും ഇത്തവണയുമില്ല
മംഗലം കളി, വട്ടക്കളി എന്നീ നാടൻ കലാരൂപങ്ങൾ ഇൗ വർഷം സ്​കൂൾ കലോത്സവത്തിലെ ഒരു വിഷയമാക്കുവാൻ തീരുമാനിച്ചിരുന്നു. ബന്ധപ്പെട്ട കലകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനകളുടെ ഇടപെടല​ിനെ തുടർന്നായിരുന്നു സർക്കാർ ഇക്കാര്യം പരിഗണിച്ചത്​. ഇതിനായി ഇൗ കലാരൂപങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ അധികൃതർക്ക്​ കൈമാറുകയും ചെയ്​തിരുന്നു. എന്നാൽ, പ്രതീക്ഷ തെറ്റിച്ച്​ ഇൗ രണ്ട്​ കലാരൂപങ്ങളെയും മാന്വലിൽ ഉൾപ്പെടുത്തിയില്ല.

എൽ.പിക്ക്​ കൂടുതൽ മത്സരങ്ങൾ
പ്രസംഗം മലയാളത്തിന്​ പുറമെ തമിഴ്​, കന്നട എന്നിവയിലും പദ്യം ചൊല്ലൽ തമിഴ്​, കന്നട, ഇംഗ്ലീഷ്​ എന്നിവയിലും ആംഗ്യപ്പാട്ട്​, ആംഗ്യപ്പാട്ട്​ ഇംഗ്ലീഷ്​ എന്നീ വിഭാഗങ്ങളിലും എൽ.പി വിഭാഗം കുട്ടികൾക്ക്​ മത്സരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്​. ആകെ 23 മത്സരങ്ങളാണ്​ എൽ.പി വിഭാഗത്തിന്​ ഇക്കുറി ഉപജില്ല കലോത്സവത്തിൽ നടക്കുക.
യു.പിക്കാർക്ക്​
പ്രസംഗം മലയാളം, ഇംഗ്ലീഷ്​, ഹിന്ദി എന്നിവയാണ്​ മുൻവർഷങ്ങളിൽ നടന്നതെങ്കിൽ ഇക്കുറി തമിഴ്​, കന്നട എന്നീ വിഭാഗങ്ങളിലും മത്സരമുണ്ട്​. പദ്യം ചൊല്ലലിൽ ഉർദു, ഹിന്ദി, തമിഴ്​, കന്നട എന്നിവ പുതുതായി ഉൾപ്പെടുത്തി. ഉർദു ക്വിസ്​ മത്സരം നടക്കും. അഞ്ചു മിനിറ്റ്​ ദൈർഘ്യമുള്ള ഇംഗ്ലീഷ്​ സ്​കിറ്റും ഉർദു സംഘഗാനവും യു.പിക്കാർക്ക്​ ഇക്കുറി പുതുതായി കൂട്ടിച്ചേർത്ത മത്സരയിനങ്ങളാണ്​.

സ്​കിറ്റ്​
ഹൈസ്​കൂൾ വിഭാഗത്തിന്​ ഇത്തവണ ഇംഗ്ലീഷ്​ സ്​കിറ്റിൽ മത്സരം ഉണ്ടാകും. മുമ്പ്​ ഹയർ​ സെക്കൻഡറിക്ക്​ മാത്രമായി നടത്തിവന്ന മത്സരം ഇക്കുറി യു.പി, ഹൈസ്​കൂൾ വിഭാഗത്തിലേക്കും മാറുകയാണ്​. 10 മിനിറ്റ്​ദൈർഘ്യമുള്ള ഒരു കഥയെ വളരെ ഭാവാത്​മകമായി അഭിനയമുഹൂർത്തങ്ങൾ കോർത്തിണക്കിവേണം അവതരിപ്പിക്കുവാൻ. ഒരു നാടകത്തി​െൻറ സാ​േങ്കതികതലം മുഴുവൻ സ്​കിറ്റിലും പരിശോധിക്കപ്പെടും. ആനുകാലിക സംഭവങ്ങളുടെ പ്രതിഫലനമായാൽ നന്ന്​.

കലകളുടെ സമ്മേളനം
കലോത്സവമെന്നത്​ സമഗ്ര കലകളുടെയും സമ്മേളനമാണെങ്കിലും സമയബന്ധിതമായി നടത്തിത്തീർക്കേണ്ടതിനാൽ മുമ്പ്​ ചർച്ച ചെയ്​തതുപോലെ പല കലകളെയും ഇക്കുറിയും പരിഗണിക്കുവാൻ സ്​കൂൾ കലോത്സവത്തിന്​ സാധിച്ചിട്ടില്ല. കലകളിലെ പ്രാദേശിക വ്യത്യാസങ്ങളെയും അവാന്തര വിഭാഗങ്ങളെയും പുതിയ മത്സരയിനമാക്കി പരിഗണിച്ചിട്ടില്ല. കലക്ക്​ മുൻതൂക്കം നൽകി, ധനവ്യയം കുറച്ച്​ ബഹുജനപങ്കാളിത്ത​േത്താടെ വിവാദങ്ങൾ ഒഴിവാക്കി കലോത്സവം ജനകീയ പങ്കാളിത്തത്തോടെയാണ്​ ഇൗ വർഷവും നടത്തുക.

ഗ്രീൻ പ്രോ​േട്ടാക്കോൾ
സ്​കൂൾ കലോത്സവത്തിൽ ഇൗ വർഷം മുതൽ ഹരിത പെരുമാറ്റച്ചട്ടം (ഗ്രീൻ പ്രോ​േട്ടാക്കോൾ) നിർബന്ധമാക്കിയിരിക്കുകയാണ്​. പ്ലാസ്​റ്റിക്​ മാലിന്യങ്ങൾ ഉയർത്തുന്ന പാരിസ്​ഥിതിക വെല്ലുവിളികൾ പരിഹരിക്കുന്നതിനായാണ്​ ഗ്രീൻ പ്രോ​േട്ടാക്കോൾ നിർബന്ധമാക്കിയത്​. അതിനാൽ മിനറൽ വാട്ടർ, മറ്റ്​ കൂൾ ഡ്രിങ്ക്​സ്​ എന്നിവയുടെ ബോട്ടിലുകൾ, ബിസ്​കറ്റ്​, മിഠായി എന്നിവയുടെ കവറുകൾ, മറ്റ്​ പ്ലാസ്​റ്റിക്​ എന്നിവ വലിച്ചെറിയരുത്​. ഇവ പരമാവധി ഒഴിവാക്കണം. അവശ്യം വേണ്ടുന്നവ ഉപയോഗശേഷം വേസ്​റ്റ്​ബിന്നുകളിൽ നിക്ഷേപിക്കണം. ഇത്​ ഉറപ്പാക്കുന്നതിന്​ സ്​കൗട്ട്​സ്, ഗൈഡ്​സ്​, എൻ.സി.സി, എൻ.എസ്​.എസ്​, കുട്ടിപ്പൊലീസ്​ എന്നിവരുടെ സേവനം ഉപയോഗപ്പെടുത്തണം.

മത്സരാർഥികൾ
പൊതുവിദ്യാഭ്യാസ വകുപ്പിന്​ കീഴിൽ വരുന്ന സർക്കാർ, എയ്​ഡഡ്​, അംഗീകൃത അൺ എയ്​ഡഡ്​ വിദ്യാലയങ്ങളിലെ എൽ.പി, യു.പി, ഹൈസ്​കൂൾ, ഹയർ സെക്കൻഡറി, ​െവാക്കേഷനൽ ഹയർ സെക്കൻഡറി ക്ലാസുകളിലെ കുട്ടികൾക്കായാണ്​ സ്​കൂൾ കലോത്സവം നടത്തുന്നത്​. അറബിക്​, സംസ്​കൃത കലോത്സവങ്ങളും ഇതി​െൻറ ഭാഗമായി നടക്കും.

ഗ്രേഡുകൾ

മത്സരത്തിൽ 60 ശതമാനത്തിന്​ മുകളിൽ മാർക്ക്​ നേടുന്ന ഇനങ്ങൾക്ക്​ മാത്രമേ ഗ്രേഡ്​ 
രേഖപ്പെടുത്തൂ. 60 ശതമാനത്തിന്​ മുകളിൽ മാർക്ക്​ ലഭിക്കുന്നവയെ എ, ബി, സി 
എന്നീ മൂന്ന്​ ഗ്രേഡുകളാക്കി തിരിക്കുന്നു. ഒാരോന്നിനും സംസ്​ഥാനതലത്തിൽ 
ലഭിക്കുന്ന മാർക്കുകൾ കാണുക.