വരയും ചിന്തയും
  • ഹസൻ കോ​േട്ടപ്പറമ്പിൽ
  • 02:42 PM
  • 14/14/2018

കണ്ണിലൂടെ മനസ്സിലേക്കിറങ്ങുന്ന ആഹ്ലാദത്തി​െൻറ കലയാണ്​ ചിത്രകല. മണ്ണിലൂടെയും മനസ്സി​ലൂടെയുമുള്ള ആഹ്ലാദത്തിനെ പൊട്ടിച്ചിരിയിലൂടെ പുറത്തുവരുത്തുന്ന കലയാണ്​ കാർട്ടൂൺ. ആരെയും ചിരിപ്പിക്കുകയെന്നതാണ്​ കാർട്ടൂണി​െൻറ മുഖ്യധർമം. സാമൂഹിക വിമർശനം പരിഹാസത്തിലൂടെ നിർവഹിക്കുകയെന്നതാണ്​ കാർട്ടൂണുകളെ ലോകത്തെവിടെയും പ്രിയങ്കരമാക്കുന്നത്​.  വരയിൽ വിരിയുന്ന ചിരി അഥവാ ചിരിയിൽ വിരിയുന്ന വരയാണ്​ കാർട്ടൂണെന്നും ഒരു പക്ഷമുണ്ട്​. ചിരിയും ചിന്തയും കൃത്യമായ അനുപാതത്തിൽ ലയിപ്പിച്ചെടുത്തതാണ്​ ഉദാത്ത കാർട്ടൂണുകൾ. സാമൂഹിക വിമർശനത്തിന്​ ഇത്രയും ജനകീയമായൊരു മാധ്യമം വേറെയില്ലെന്ന്​ തന്നെ പറയേണ്ടിവരും.
കാർട്ടൂണി​െൻറ ഉത്ഭവകാലത്ത്​ ഇൗ കല ചിത്രത്തറവാട്ടിന്​ പുറത്തായിരുന്നു. ചിത്രകലയുടെ ദിവ്യപരിവേഷത്തെ മുടിക്കുമെന്നായിരുന്നു കലാസ്വാദകരുടെ വിശ്വാസം. ആദ്യമൊക്കെ  വ്യക്​തികളെ ഇകഴ്​ത്തിക്കാട്ടാനായിരുന്നു കാർട്ടൂണുകൾ ഉപയോഗിച്ചിരുന്നത്​. വ്യക്​തികളിൽനിന്ന്​ സമൂഹത്തിലേക്ക്​ ശ്രദ്ധ  തിരിഞ്ഞപ്പോഴാണ്​ കാർട്ടൂൺ ശക്​തിയുള്ള ഒരു പ്രസ്​ഥാനമായി മാറിയത്​. 17ാം നൂറ്റാണ്ടി​െൻറ അവസാനകാലത്താണ്​ ഇൗ മാറ്റം സംഭവിച്ചത്​. 1841ൽ ഹെൻട്രി മേഹ്യം ‘പഞ്ച്​’ കാർട്ടൂണി​െൻറ ചരിത്രത്തിലെ തിളക്കമുള്ള സംഭാവനയായിരുന്നു. രാഷ്​ട്രീയ പരിഹാസം  ‘പഞ്ചി’​െൻറ ഒരു സവിശേഷതയായിരുന്നു. ന്യൂസിലൻഡുകാരനായ ഡേവിഡ്​ ലോയുടെ അഭിപ്രായത്തിൽ മനുഷ്യർക്ക്​ പന്നിമുഖം, പക്ഷിമുഖം, പട്ടിമുഖം, കുതിരമുഖം എന്നിങ്ങനെ നാലുമുഖമുണ്ട്​ എന്ന്​ പറഞ്ഞിരുന്നു.

കാർട്ടൂൺ എന്ന വാക്ക്​
Carten എന്ന ഇറ്റാലിയൻ വാക്കിൽനിന്നോ Cartoo എന്ന ഫ്രഞ്ച്​ വാക്കിൽനിന്നോ ആവണം കാർട്ടൂൺ എന്ന ഇംഗ്ലീഷ്​ വാക്കി​െൻറ ഉത്ഭവം. ‘കട്ടിക്കടലാസ്​’ അച്ചടി മാധ്യമമല്ലാതിരുന്ന കാലത്താണ്​ ഇതിൽ ചിത്രം വരച്ചു പ്രദർശിപ്പിച്ചിരുന്നത്​. കട്ടിക്കടലാസിൽ (കാർട്ടൂൺ) വരച്ച ചിത്രമായതിനാൽ പിൽക്കാലത്ത്​ ഇതിന്​ കാർട്ടൂൺ എന്ന പേര്​ വന്നു. അപൂർണമായ ചിത്രം എന്ന അർഥത്തിലാണ്​ അന്ന്​ ‘കാർട്ടൂൺ’ എന്ന്​ ഇൗ ചിത്രങ്ങളെ വിളിച്ചത്​.

ചിരിവരയുടെ ചരിത്രം
ഇറ്റാലിയൻ ചിത്രകാരന്മാർ ചിത്രകലയിൽ പുതുമകൾ വരുത്തുന്നതി​െൻറ ഭാഗമായി പരീക്ഷണാർഥം അനാട്ടമിയിൽ വക്രീകരണവും അതിശയോക്​തിയും കലർത്തി ചിത്രീകരിക്കാൻ ശ്രമിച്ചു. 
ആസ്വാദകരിൽ ചിരിയുണർത്തിയ ഇത്തരം ചിത്രങ്ങളാണ്​ ആദ്യകാല കാർട്ടൂണുകൾ. കാർട്ടൂണിന്​ വേറി​െട്ടാരു വ്യക്​തിത്വം നൽകിയതിനെ അടിസ്​ഥാനപ്പെടുത്തിയ ബ്രിട്ടീഷ്​ കാർട്ടൂണിസ്​റ്റായ വില്യം ഹെഗാർത്തിനെ (1697^1764) കാർട്ടൂൺ കലയുടെ പിതൃസ്​ഥാനീയനായി കരുതുന്നവരുണ്ട്​.

മലയാളത്തിലെ കാർട്ടൂണിന്​ നൂറി​െൻറ തിളക്കം
 1914ൽ കൊല്ലത്ത്​ പ്രകാശിതമായ വിദൂഷകനിൽ ആദ്യത്തെ കാർട്ടൂൺ പ്രസിദ്ധീകൃതമായി. 1919ൽ ഒക്​ടോബർ ലക്കത്തിൽ ‘മഹാക്ഷാമദേവത’ എന്ന കാർട്ടൂൺ പ്രത്യക്ഷപ്പെട്ടു. ചിത്രകാരൻ ആരെന്ന്​ വ്യക്​തമല്ല.
ഇന്ത്യയുടെ ലോകോത്തര കാർട്ടൂണിസ്​റ്റായിരുന്നു കാർട്ടൂണിസ്​റ്റ്​ ശങ്കർ. കേരളം ലോകത്തിന്​ നൽകിയ സംഭാവനയാണ്​ കാർട്ടൂണിസ്​റ്റ്​ ശങ്കർ. ശ​േങ്കഴ്​സ്​ വീക്കിലിയിലും മറ്റു പ്രസിദ്ധീകരണത്തിലുമായി ശങ്കർ വരച്ച കാർട്ടൂണുകൾ ജവഹർലാൽ നെഹ്​റുവിനെ പോലുള്ള മഹാന്മാരുടെ പ്രശംസക്ക്​ പാത്രമായി. 1948 മുതൽ 1975 വരെയാണ്​ ശ​​േങ്കഴ്​സ്​ വീക്കിലി പ്രസിദ്ധീകരിച്ചത്​. മലയാളികളായ കാർട്ടൂണിസ്​റ്റുകളെ കണ്ടെത്തിയതും ശങ്കറായിരുന്നു. ചിൽഡ്രൻസ്​ ബുക്ക്​ ട്രസ്​റ്റി​െൻറ സ്​ഥാപകനായിരുന്നു ശങ്കർ. ഇന്ത്യൻ കാർട്ടൂൺ ചരിത്രത്തിലെ മറ്റൊരു അതികായനായിരുന്നു ആർ.കെ. ലക്ഷ്​മണൻ. 
ശങ്കരൻകുട്ടി എന്ന ‘കുട്ടി’ ശങ്കറി​െൻറ ശിക്ഷണത്തിൽ വളർന്ന കാർട്ടൂണിസ്​റ്റായിരുന്നു. 1941ൽ ഹെറാൾഡ്​ പത്രത്തിൽ കാർട്ടൂണിസ്​റ്റായി. 1945ൽ പ്രീ പ്രസ്​ ജേണലിൽ ചേർന്നു.
ഒ.വി. വിജയനെന്ന കഥാകാരനിലെ കാർട്ടൂണിസ്​റ്റിനെ കണ്ടെടുത്തതും ശങ്കറായിരുന്നു. 1948ൽ ശ​േങ്കഴ്​സ്​ വീക്കിലിയിലൂടെ വിജയനും രംഗത്തുവന്നു.
ശ​േങ്കഴ്​സ്​ വീക്കിലിയിൽ വരച്ച പ്രശസ്​ത കാർട്ടൂണിസ്​റ്റായിരുന്നു അബു എബ്രഹാം. ബ്രിട്ടനിൽ ഒന്നര ദശാബ്​ദത്തോളം അബു എബ്രഹാം കാർട്ടൂണിസ്​റ്റായിരുന്നു.
അധ്യാപകനായിരുന്ന കാർട്ടൂണിസ്​റ്റായിരുന്നു കാർട്ടൂണിസ്​റ്റ്​ മന്ത്രി. പി.കെ. മന്ത്രിയുടെ കാർട്ടൂണുകൾ അക്കാലത്ത്​ ഭരണാധികാരികളുടെ ഉറക്കംകെടുത്തിയിരുന്നു.  
ചെറിയ മനുഷ്യരും വലിയ ലോകവുമായി മാതൃഭൂമിയിൽ കാർട്ടൂൺ കൈകാര്യം ചെയ്യുകയും ചെയ്​ത അരവിന്ദൻ റബർ ബോർഡിലെ ഉദ്യോഗസ്​ഥനായിരുന്നു.
പ്രശസ്​ത സാഹിത്യകാരനായിരുന്ന മലയാറ്റൂർ രാമകൃഷ്​ണനും  ധാരാളം ചിത്രങ്ങൾ വരച്ചിട്ടുണ്ട്​. മാതൃഭൂമിയിലെ ‘കുഞ്ഞമ്മാൻ’ എന്ന പംക്​തി കൈകാര്യം ചെയ്​ത ബി.എം. ഗഫൂർ ശ​േങ്കഴ്​സ്​ വീക്കിലിയിലും പ്രവർത്തിച്ചിട്ടുണ്ട്​.
1959ൽ ‘കുട്ടമ്മാൻ’ എന്ന കാർട്ടൂൺ കോളവുമായി പ്രത്യക്ഷപ്പെട്ട കാർട്ടൂണിസ്​റ്റ്​ യേശുദാസനും ശങ്കറി​െൻറ ശിഷ്യന്മാരിലൊരാളായിരുന്നു. 
കാർട്ടൂൺ അക്കാദമി ചെയർമാൻ സുകുമാർ കാർട്ടൂണുകൾക്കൊപ്പം വിനോദകഥകളും എഴുതിയിരുന്നു. ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രായം കൂടിയ കാർട്ടൂണിസ്​റ്റുകളിൽ ഒരാളാണ്​ സുകുമാർ.

പോക്കറ്റ്​ കാർട്ടൂണുകൾ
4x2 സൈസിൽ പത്രങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ഒറ്റക്കോളം കാർട്ടൂണുകളാണ്​ പോക്കറ്റ്​ കാർട്ടൂണുകൾ. 1896 ൽ ‘ന്യൂയോർക്​ വേൾഡിൽ’ ദിനപത്രത്തിൽ അടിച്ചുവന്ന ‘yello kid’ ആണ്​ ആദ്യ പോക്കറ്റ്​ കാർട്ടൂൺ.
ഇന്ത്യയിലെയും കേരളത്തിലെയും മിക്കദിനപത്രങ്ങളിലും പോക്കറ്റ്​ കാർട്ടൂണുകൾ നിലവിലുണ്ട്​.

സീരീസ്​ കാർട്ടൂൺ
പ്രശസ്​ത കാർട്ടൂണിസ്​റ്റ്​ ടോംസ്​ മലയാള മനോരമയിൽ വരച്ച കാർട്ടൂണായ ‘ബോബനും മോളിയും’ തുടർ കാർട്ടൂണുകളാണ്​. ഏകദേശം എട്ട്​ കോളങ്ങളിലായി തുടർച്ചയായിവരുന്ന കാർട്ടൂണുകളാണ്​ ഇത്​. മലയാളികളെ ഇത്രയധികം ചിരിപ്പിച്ച കാർട്ടൂൺ ബോബനും മോളിയുമല്ലാതെ മറ്റൊന്നുമില്ല.

അനിമേഷൻ കാർട്ടൂൺ
കാർട്ടൂണുകളിലെ ചലനരൂപമാണ്​ അനിമേഷൻ ചിത്രങ്ങൾ. സിനിമയുടെ കണ്ടുപിടിത്തമാണ്​ ഇൗ ശാഖക്ക്​ വഴിയൊരുക്കിയത്​. മിക്കി മൗസ്​, ടോം ആൻഡ്​ ജെറി, ജങ്കിൾബുക്ക്​ എന്നിവ ലോക പ്രസിദ്ധമാണ്​. അനിമ എന്ന ലാറ്റിൻ പദത്തിൽനിന്നാണ്​ അനിമേഷൻ ചിത്രങ്ങളുണ്ടായത്​. ഷബി കരുവറ്ററ, പ്രതാപൻ പുളിമത്ത്​, എ.കെ. സൈ​െബർ, അഭിലാഷ്​ നാരായണൻ തുടങ്ങി നിരവധിപേർ കാർട്ടൂൺ അനിമേഷനിൽ കേരളത്തി​െൻറ സംഭാവനകളാണ്.

എഡിറ്റോറിയൽ കാർട്ടൂൺ
പത്രത്തി​െൻറ ​േപജുകളിൽ പ്രത്യക്ഷപ്പെടുന്ന കാർട്ടൂൺ ആണ്​ എഡിറ്റോറിയൽ കാർട്ടൂൺ. സമകാലീന രാഷ്​ട്രീയ സാമൂഹിക സംഭവങ്ങളാണ്​ ഇതിലെ പ്രതിപാദ്യ വിഷയം. ഗോപീകൃഷ്​ണൻ, വേണു, രാജു നായർ, 
ടി.കെ. സുജിത്ത്​, ഉണ്ണിക്കൃഷ്​ണൻ, സഗീർ, ബൈജു പൗ
ലോസ്​, വി.ആർ. രാഗേഷ്​, അബ്​ദുൽ അസീഷ്​, ഗിരീഷ്​ തുടങ്ങിയവരെല്ലാം രാഷ്​ട്രീയക്കാരെ ഉപയോഗിച്ചുകൊണ്ടുള്ള കാർട്ടൂണുകൾ കൊണ്ട് നമ്മളെ നിരന്തരമായി ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.


കാർട്ടൂൺ അക്കാദമി
കേരളത്തിലെ കാർട്ടൂണിസ്​റ്റുകളുടെ സംഘടനയാണ്​ കേരള കാർട്ടൂൺ അക്കാദമി. കേരളത്തിലുടനീളം കളരികൾ നടത്തി പുതിയ കാർട്ടൂൺ പ്രതിഭകളെ കണ്ടെത്തുന്നതിൽ ഇൗ അക്കാദമി മുഖ്യ പങ്കുവഹിക്കുന്നുണ്ട്​

കാരിക്കേച്ചർ
നിരവധി കാരിക്കേച്ചറുകൾ ചേരുമ്പോഴാണ്  ഒരു കാർട്ടൂൺ  ഉണ്ടാവുന്നത്. ഒരു വ്യക്തിയുടെ പ്രത്യേകതകൾ എടുത്തുകാണിച്ച നർമരസത്തിൽ  വരക്കുന്നതിനെ കാരിക്കേച്ചർ എന്ന് പറയുന്നു.
തോമസ്​ ആൻറണി, രതീഷ്​ രവി, സജിവ്​ ബാലകൃഷ്​ണൻ, വിനീത്​ എസ്​. പിള്ള, ദിലീഫ്​ ഗിന്നസ്​, മദൂസ്​, ബഷിർ കിഴിശ്ശേരി, നൗഷാദ്​ വെള്ളിയാശേരി, സിനിലാൽ, ശങ്കർ, സുനിൽ പങ്കജ്​, ഇബ്രാഹിം ബാദുഷ, നിഷാദ്​ ഷാ, ​േജാഷി ജോർജ്​, സന്തോഷ്​ തുടങ്ങിയവർ കാരിക്കേച്ചറിസ്​റ്റുകളാണ്​. അതിശയോക്​തിയും പൊരുത്തക്കേടുകളെ വക്രീകരിച്ചും വരക്കുന്ന ചിത്രങ്ങൾ കാണു​േമ്പാൾ ആസ്വാദക​െൻറ മനസ്സിൽ 
പൊട്ടിച്ചിരി വിരിയും. വ്യക്​തിയുടെ ഹാസ്യാത്​മകമായ ചിത്രീകരണമാണ്​ കാരിക്കേച്ചർ. പതിനേഴാം നൂറ്റാണ്ടിൽ ഇറ്റലിയിലെ മോസിനി പ്രസിദ്ധീകരിച്ച ‘ഡൈവേഴ്​സ്​ ഫിഗറിൽ’ കാരിക്കേച്ചർ എന്ന പദം ഉപയോഗിച്ചിട്ടുണ്ട്​. ചിത്രകലയുടെ ദിവ്യപരിവേഷത്തെ കാർട്ടൂണും കാരിക്കേച്ചറുകളും മുടിക്കുമെന്നുമായിരുന്നു ആദ്യകാലത്ത്​ ചിത്രകലാസ്വാദകരുടെ വിശ്വാസം. അതുകൊണ്ട്​ ഇൗ കല ചിത്രകലയുടെ വേലിക്കെട്ടിന്​ പുറത്തായിരുന്നു. വ്യക്​തിയുടെ ഹാസ്യചിത്രം എന്ന നിലയിൽ കാരിക്കേച്ചറുകൾ ആദ്യം വരച്ചത്​ അനിബേൽ കരാച്ചിയാണ്​. ഇറ്റലിയിലെ മിഥ്യാഡംബര ശീലക്കാരെ പരിഹസിക്കാൻ ഇൗ ശൈലി നിലവിൽ വന്നപ്പോൾ സാമൂഹിക പരിഷ്​കരണത്തിനുപോലും ഇൗ കല പ്രയോജനപ്പെടുമെന്നായി.

ഫ്രീലാൻസ്​ കാർട്ടൂണിസ്​റ്റുകൾ
കേരളത്തിൽ ഏറ്റവും കൂടുതൽ ഫ്രീലാൻസ്​ കാർട്ടൂണിസ്​റ്റുകളാണ്. ആദ്യകാലത്ത് ധാരാളം ഹാസ്യ മാസികകളും വാരികകളും ഇക്കൂട്ടർക്ക് അവസരം നൽകിയിരുന്നെങ്കിൽ ഈ കാലഘട്ടത്തിൽ സമൂഹമാധ്യമങ്ങൾ ആണ് ഫ്രീലാൻസ്​ കാർട്ടൂണിസ്​റ്റുകളുടെ വിളനിലം. പ്രസന്നൻ ആനിക്കാട് കൈകാര്യം ചെയ്യുന്ന ഓണംകേറാമൂല, പി.വി. കൃഷ്​ണ​െൻറ പ്രതിഭാധനരെ സാക്ഷി എന്നീ കാർട്ടൂൺ കോളവും സാധാരണക്കാരുടെ ഇടയിൽ വലിയ സ്വാധീനമാണ് ചെലുത്തിയിട്ടുള്ളത്. ഹ കു എന്ന ഹരികുമാർ ഫ്രീലാൻസ് കാർട്ടൂണിസ്​റ്റുകളിൽ അതികായകൻ ആണ്. നവാസ്​ കോണംപാറ, വിഷ്​ണു, ഷാജി അബ്രഹാം, നിപിൻ നാരായൺ, ബുഖാരി ധർമഗിരി, മനോജ്​ മുഖാംതോട്ടം, അനൂപ്​ രാധാകൃഷ്​ണൻ, അർജുൻ വിജയ്​, ഷദാബ്​ സി.എൽ, ബിനോയ്​ മട്ടന്നൂർ എന്നിവർ സോഷ്യൽ മീഡിയയിലൂടെ നിരന്തരമായ കാർട്ടൂൺ കലയിൽ ഏർപ്പെടുന്നവരാണ്.