പഠനമുറി
ലോകത്തി​െൻറ നെറുകയിൽ...
  • വി.കെ. ഹരിദാസ്​
  • 03:03 PM
  • 29/05/2019

1953 ​േമയ്​ 29നാണ്​ എവറസ്​റ്റ്​ കൊടുമുടിയിൽ മനുഷ്യസ്​പർശമേറ്റത്​

ഹിമാലയ പർവതത്തി​െൻറ മധ്യനിരകളിലുള്ള 14 കൊടിമുടികളിൽവെച്ച്​ ഏറ്റവും വലുതും ലോകത്തിലെ ഏറ്റവും ഉയരംകൂടിയതുമായ കൊടുമുടിയാണ്​ എവറസ്​റ്റ്​. സമുദ്രനിരപ്പിൽനിന്ന്​ 8848 മീറ്ററാണ്​ എവറസ്​റ്റി​െൻറ ഉയരം. ഭാരതീയ പുരാണങ്ങളിൽ പരാമൃഷ്​ടമായിട്ടുള്ള ‘ഗൗരീശങ്കരം’ എവറസ്​റ്റ്​ കൊടുമുടിയാണെന്ന്​ കരുതപ്പെടുന്നു. തിബത്തിൽ ഇതിന്​ ​ചോമലുങ്​മ (Chomolungma) എന്നാണ്​ പേര്​. ‘ഭൂലോക മാതാവ്​’ എന്നാണ്​ ഇൗ പദത്തിനർഥം. ചൈനയിൽ ചുമുലാങ്​മ ഫെങ്​ (chu-ma-lang-ma Feng) എന്നപേരിലാണ്​ എവറസ്​റ്റ്​ അറിയപ്പെടുന്നത്​. 

പേരിനു പിന്നിൽ
ബ്രിട്ടീഷ്​ ഭൂസർവേ വിദഗ്​ധനായിരുന്ന സർ ജോർജ് എവറസ്​റ്റ്​ 30 വർഷം ഇന്ത്യയിൽ സേവനമനുഷ്​ഠിച്ചിരുന്നു. 1813ൽ ട്രിഗനോമെട്രിക്കൽ സർവേ ഒാഫ്​ ഇന്ത്യയുടെ സ്​ഥാപകനായ കേണൽ പബ്ല്യു ലാംബ്​ട​െൻറ സഹായിയായിരുന്നു. ലാംബ്​ടൻ വിരമിച്ചതി​നെ തുടർന്ന്​ 1823ൽ എവറസ്​റ്റ്​ അതി​െൻറ മേധാവിയായി. എവറസ്​റ്റ്​ കൊടുമുടിയുടെ കൃത്യമായ സ്​ഥാനവും ഉയരവും മറ്റും നിർണയിച്ച സർ ജോർജ് എവറസ്​റ്റിനോടുള്ള ആദരസൂചകമായാണ്​ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിക്ക്​ ‘എവറസ്​റ്റ്​’ എന്ന പേരു ലഭിച്ചത്​. 

കീഴടക്കുക അല്ലെങ്കിൽ മരിക്കുക
കീഴടക്കുക അല്ലെങ്കിൽ മരിക്കുക എന്ന ലക്ഷ്യത്തോടെയാണ്​ 1953 ഏപ്രിൽ 13ന്​ കേണൽ ജോൺ ഹണ്ടി​െൻറ നേതൃത്വത്തിൽ ​എവറസ്​റ്റ്​ പര്യടനമാരംഭിച്ചത്. 14 പേരാണ്​ സംഘത്തിലുണ്ടായിരുന്നത്​. ന്യൂസിലൻഡുകാരനായ എഡ്​മണ്ട്​ ഹിലരിയും ടെൻസിങ് നോർഗെയും ഉൾപ്പെ​ട്ടിരുന്നു. 1953 മേയ്​ 29ന്​ രാവിലെ മുതലുള്ള യാത്ര ഏറ്റവും പ്രയാസം നിറഞ്ഞതായിരുന്നു. അവസാനം പകൽ 11.30ന്​ ആദ്യം എഡ്​മണ്ട്​ ഹിലരിയും തൊട്ടുപിന്നാലെ ടെൻസിങ്​ നോർഗെയും ഭൂലോകത്തി​െൻറ നെറുകയിലെത്തി. ​െഎക്യരാഷ്​ട്ര സഭയുടെയും ഇന്ത്യ, ഇംഗ്ലണ്ട്​, നേപ്പാൾ എന്നീ രാജ്യങ്ങളുടെയും ദേശീയപതാകകൾ അവർ എവറസ്​റ്റ്​ കൊടുമുടിയിൽ നാട്ടി. 

ജൂ​േങ്കാ താബി
എവറസ്​റ്റ്​ കൊടുമുടി കീഴടക്കിയ ലോകത്തിലെ ആദ്യ വനിതയാണ്​ ജൂ​േങ്കാ താബി. 1939 സെപ്​റ്റംബർ 22ന്​ ജപ്പാനിലെ ഫുക്​ഷിമ പ്രിഫെക്​ചറിലാണ്​ ജൂ​േങ്കാ താബി ജനിച്ചത്​. 1972 അവസാനിക്കും മുമ്പുതന്നെ ജപ്പാനിലെ ഏറ്റവും വലിയ പർവതാരോഹകയായി അവർ മാറിയിരുന്നു. 1975ലാണ്​ ജൂ​േങ്കാ താബി എവറസ്​റ്റ്​ കൊടുമുടി കീഴടക്കിയത്​. 

ബചേന്ദ്രിപാൽ
എവറസ്​റ്റ്​ കീഴടക്കിയ ആദ്യ ഇന്ത്യൻ വനിതയാണ്​ ബചേന്ദ്രിപാൽ. 1954ലാണ്​ ​ബചേന്ദ്രിപാൽ ജനിച്ചത്​. 1984 മേയ്​ 23ന്​ രാത്രി 1.07ന്​ ബചേന്ദ്രിപാൽ എവറസ്​റ്റ്​ കീഴടക്കി. അതോടെ അവർ ലോകരാഷ്​ട്രങ്ങൾക്കിടയിൽ എവറസ്​റ്റ്​ കീഴടക്കിയ അഞ്ചാമത്തെ വനിത എന്ന സ്​ഥാനത്തിനും അർഹയായി.

ഒറ്റക്കാലിൽ ചരിത്രം കുറിച്ചു
എവറസ്​റ്റ്​ കീഴടക്കിയ അംഗപരിമിതയായ ആദ്യ വനിതയെന്ന ​റെക്കോഡ്​ ഇന്ത്യക്കാരിയായ അരുണിമ സിൻഹക്കാണ്​. 2013ലാണ്​ ദേശീയ വോളിബാൾ താരമായിരുന്ന അരുണിമ എവറസ്​റ്റ്​ കീഴടക്കിയത്​. 2011ലാണ്​ അവരുടെ ഒരു കാൽ നഷ്​ടമായത്​. ​ട്രെയിൻയ​ാത്രക്കിടെ കൊള്ളസംഘം അവരുടെ മാല പിടിച്ചുപറിക്കാൻ ശ്രമിക്കവെ ചെറുക്കുന്നതിനിടയിൽ താഴെ വീണാണ്​ കാൽ നഷ്​ടമായത്​. മാസങ്ങൾക്കുമുമ്പ്​ അൻറാർട്ടിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട്​ വിൻസൻ കീഴടക്കുന്ന അംഗപരിമിതയായ ആദ്യ വനിതയെന്ന നിലയിലും അരുണിമ ചരിത്രം കുറിച്ചിരിക്കുകയാണ്​. 

80ാം വയസ്സിൽ എവറസ്​റ്റ്​ കീഴടക്കി!
ജപ്പാൻകാരനായ യുയിച്ചിറോ മീയൂര എന്ന പർവതാ​േരാഹകൻ മൂന്നാം തവണയും എവറസ്​റ്റ്​ കീഴടക്കു​േമ്പാൾ വയസ്സ്​ 80! നാലുപ്രാവശ്യം ഹൃദയശസ്​ത്രക്രിയക്ക്​ വിധേയനായ മീയൂര ആദ്യമായി എവറസ്​റ്റ്​ കീഴടക്കിയത്​ 2003ലായിരുന്നു. 2008ൽ രണ്ടാം തവണയും ലക്ഷ്യംകണ്ടു. മൂന്നാമത്തേത്​ 2013ലായിരുന്നു.

എവറസ്​റ്റിൽ സൗദി വനിത
2013ലാണ്​ 25കാരിയായ റഹാ മഹ്​റഖ്​ എവറസ്​റ്റ്​ ​െകാടുമുടി കീഴടക്കിയത്​. ഏറ്റവും പ്രായംകുറഞ്ഞ അറബ്​ വംശജ എന്നതിനു പുറമേ, എവറസ്​റ്റ്​ കീഴടക്കിയ ആദ്യ സൗദി വനിതയെന്ന ബഹുമതിയും റഹാ അൽമഹ്​റഖ്​ സ്വന്തമാക്കി.

24 തവണ എവറസ്​റ്റ്​ കീഴടക്കി ഒരാൾ!
ഒരുതവണ കയറാൻപോലും കഠിനപ്രയത്​നം ആവശ്യമുള്ള എവറസ്​റ്റ്​ കൊടുമുടിയിൽ 24 തവണ കയറി ഒരാൾ റെക്കോഡിട്ടു! 48 വയസ്സുള്ള റിത ഷെർപ്പ​.
നെറു​കയിൽ ഇന്ത്യൻ വീട്ടമ്മയും!
2011ൽ എവറസ്​റ്റ്​ കീഴടക്കു​േമ്പാൾ ഝാർഖണ്ഡ്​ സ്വദേശിനി പ്രേംലത അഗർവാളിന്​ വയസ്സ്​ 45. രണ്ടു കുട്ടികളുടെ അമ്മയായ പ്രേംലത അഗർവാളിന്​, എവറസ്​റ്റ്​ കൊടുമുടി കീഴടക്കിയ ഇന്ത്യയിലെ പ്രായംകൂടിയ വനിത എന്ന ബഹുമതി സ്വന്തം. 

ലോകറെക്കോഡുമായി നേപ്പാൾ യുവതി
ഒരാഴ്​ചക്കിടയിൽ രണ്ടുതവണ എവറസ്​റ്റ്​ കൊടുമുടി കീഴടക്കി നേപ്പാൾ യുവതി ലോകറെക്കോഡ്​ നേടി. വടക്കുകിഴക്കൻ നേപ്പാളിലെ സൊലുഖുമ്പു ജില്ലക്കാരിയായ ചുരിം ഷെർപ്പയാണ്​ ലോകചരിത്രത്തിലേക്ക്​ നടന്നുകയറിയത്​. 2012 മേയ്​ 12, 19 തീയതികളിലാണിത്​.

ലോകറെക്കോഡുമായി ഒരു കൗമാരക്കാരൻ
ലണ്ടനിലെ സർബിറ്റൺ സ്വദേശിയായ ജോർജ്​ ആറ്റ്​ കിൻസൺ, കിളിമഞ്ചാരോ കൊടുമുടി കീഴടക്കിയത്​ 2005ൽ 11ാം വയസ്സിലാണ്​! തുടർന്ന്​ യൂറോപ്പിലെ എൻബ്രസ്​ കൊടുമുടി, ആസ്ട്രേ​ലിയയിലെ പൻഷാക്​ ജയ, തെ​േക്ക അമേരിക്കയിലെ ആകോൺ കാഗ്വ, അൻറാർട്ടിക്കയിലെ വിൻസൻ, ദിനാലി എന്നീ കൊടുമുടികളും കീഴടക്കി. 2011 മേയിൽ എവറസ്​റ്റ്​ കാൽക്കീഴിലാക്കു​േമ്പാൾ ജോർജ്​ ആറ്റ്​ കിൻസണ്​ പ്രായം 17!

ആദ്യ ബംഗ്ലാദേശുകാരി
അക്കൗണ്ടൻറായി ജോലിചെയ്യവെ 2012ൽ എവറസ്​റ്റ്​ കീഴടക്കിയതോടെ നിശാത്​ എന്ന വനിത എവറസ്​റ്റിന്​ മുകളിലെത്തുന്ന ആദ്യ ബംഗ്ലാദേശുകാരിയായി. 6000 മീറ്ററിലധികമുള്ള മൂന്നു ഹിമാലയൻ കൊടുമുടികൾ ആദ്യമായി കീഴടക്കിയ ബംഗ്ലാദേശ്​ വനിതയുമാണ്​ നിശാത്​.

ഏറ്റവും പ്രായമേറിയ വനിത
ജപ്പാൻകാരിയായ തമേവതനബേ എന്ന 73കാരി എവറസ്​റ്റ്​ കീഴടക്കി ചരിത്രം സൃഷ്​ടിച്ചത്​ 2012 മേയിലാണ്​. എവറസ്​റ്റ്​ കീഴടക്കുന്ന ഏറ്റവും പ്രായമേറിയ സ്​ത്രീ എന്ന റെക്കോഡാണ്​ ഇവർ സ്​ഥാപിച്ചത്​.

ഏഴുതവണ ഇന്ത്യക്കാരൻ
2018 മേയിൽ ഏഴാം തവണയും എവറസ്​റ്റ്​ കീഴടക്കിയ ഉത്തരാഖണ്ഡിലെ ബോണ സ്വദേശി ലവ്​രാജ്​ സിങ്​ ധരംശക്​തു തിരുത്തിയത്​ സ്വന്തം പേരിലുള്ള റെക്കോഡ്​ തന്നെയാണ്​. 2014ൽ രാഷ്​ട്രം പത്​മശ്രീ നൽകി ആദരിച്ച ധരംശക്​തു, 1998ലാണ്​ ആദ്യം എവറസ്​റ്റ്​ കീഴടക്കിയത്​. പിന്നീട്​ 2006, 2009, 2012, 2013, 2016 വർഷങ്ങളിലും ലക്ഷ്യം നേടി.