നാളറിവ്
യു.എൻ: മ​ധ്യ​സ്​​ഥ​ത​യു​ടെ ലോ​കം
  • സന്ദീപ്​ ഗോവിന്ദ്
  • 01:47 PM
  • 22/10/2018

ഒക്ടോ​ബർ 24 യു.​എ​ൻ ദിനം

വീ​ട്ടി​ലു​ള്ള​വ​രോ​ടും കൂ​ട്ടു​കാ​രോ​ടും നാം ​വ​ഴ​ക്കി​ടാ​റി​ല്ലേ​? ചി​ല ക​ശ​പി​ശ​ക​ളെ​ങ്കി​ല​ും ഇ​ല്ലാ​തി​രി​ക്കി​ല്ല. അ​പ്പോ​ൾ പ്ര​ശ്​​നം തീ​ർ​ക്കാ​നാ​യി മാ​താ​പി​താ​ക്ക​ളും അ​ധ്യാ​പ​ക​രും രം​ഗ​ത്തെ​ത്തും അ​ല്ലേ. ചി​ല​പ്പോ​ൾ സു​ഹൃ​ത്തു​ക്ക​ൾത​ന്നെ​യാ​യി​രി​ക്കും പ്ര​ശ്​​ന​ങ്ങ​ൾ ത​ണു​പ്പി​ക്കു​ന്ന​ത്. പി​ണ​ക്കം മാ​റി നാം ​വീ​ണ്ടും ഇ​ണ​ക്ക​ത്തി​ലാ​കും... രാ​ജ്യ​ങ്ങ​ൾ ത​മ്മി​ൽ പ്ര​ശ്​​ന​മു​ണ്ടാ​കു​േ​മ്പാ​ൾ ആ​രാ​കും പ​റ​ഞ്ഞു​തീ​ർ​ക്കു​ക എ​ന്ന്​ എ​പ്പോ​ഴെ​ങ്കി​ലും ആ​ലോ​ചി​ച്ചി​ട്ടു​ണ്ടോ? ലോ​ക​ത്തി​െ​ൻ​റ ര​ക്ഷി​താ​ക്ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്​ ​െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭയാ​ണ് (യു​നൈ​റ്റ​ഡ്​ നാ​ഷ​ൻ​സ്​ ഒാ​ർ​ഗ​നൈ​സേ​ഷ​ൻ)​. വാ​ർ​ത്ത​ക​ളി​ലും മ​റ്റും ഇൗ ​പേ​ര്​ കേ​ട്ടി​രി​ക്കു​മ​ല്ലേ. മ​ക്ക​ളാ​യ രാ​ജ്യ​ങ്ങ​ൾ ത​മ്മി​ൽ പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​കു​േ​മ്പാ​ൾ അ​വ​ർ​ക്കി​ട​യി​ൽ പ്ര​ശ്​​ന​പ​രി​ഹാ​ര​ത്തി​നാ​യി യു.​എ​ൻ എ​ത്തും. ലോ​ക​രാ​ഷ്‌​ട്ര​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​വും സ​മാ​ധാ​ന​വും ല​ക്ഷ്യ​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന്താ​രാ​ഷ്‌​ട്ര ​സം​ഘ​ട​ന​യാ​ണ്‌ ഐ​ക്യ​രാ​ഷ്‌​ട്ര സം​ഘ​ട​ന‍. രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ലു​ണ്ടാ​കു​ന്ന സം​ഘ​ർ​ഷ​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കു​ന്ന മ​ധ്യ​സ്ഥ​നാ​യും അ​രി​കു​വ​ത്​കരി​പ്പെ​ട്ട ജ​ന​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക​വും സാ​മൂ​ഹി​ക​വും വി​ദ്യാ​ഭ്യാ​സ​പ​ര​വു​മാ​യ വി​കാ​സ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​ണി​ത്.

യു​ദ്ധ​ത്തി​ൽ ജ​ന​നം
സ​മാ​ധാ​ന​ത്തി​നാ​യി നി​ല​കൊ​ള്ളു​ന്ന ​െഎ​ക്യ​രാ​ഷ്​​ട്ര സ​ഭ ജ​നി​ക്കു​ന്ന​ത്​ യു​ദ്ധ​മു​ഖ​ത്തി​ലാ​ണ്. യു​നൈ​റ്റ​ഡ്​ നാ​ഷ​ൻ​സ്​ എ​ന്ന വാ​ക്ക്​ ഉ​പ​യോ​ഗി​ച്ച​ത്​ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ഫ്രാ​ങ്ക്‌​ലി​ന്‍ ഡി ​റൂ​സ്‌​വെ​ൽ​റ്റാ​ണ്. 1942 ജ​നു​വ​രി ഒ​ന്നി​ന്‌ 26 സ​ഖ്യ​രാ​ഷ്​​ട്ര​ങ്ങ​ള്‍ ചേ​ർ​ന്ന്​ ന​ട​ത്തി​യ യു​ദ്ധ​ല​ക്ഷ്യ​ങ്ങ​ളു​ടെ വി​ശ​ദീ​ക​ര​ണ​ത്തെ ഐ​ക്യ​രാ​ഷ്​​ട്ര​ങ്ങ​ളു​ടെ പ്ര​ഖ്യാ​പ​നം എ​ന്നാ​ണ്‌ വി​ശേ​ഷി​പ്പി​ച്ച​ത്. ര​ണ്ടാം ലോ​ക​യു​ദ്ധ​ത്തി​ൽ ജ​ർ​മ​നി, ഇ​റ്റ​ലി, ജ​പ്പാ​ന്‍ എ​ന്നീ രാ​ജ്യ​ങ്ങ​ള്‍ക്കെ​തി​രെ ഒ​ത്തു​ചേ​ർ​ന്ന്​പോ​രാ​ടി​യ സ​ഖ്യ​രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്​​മ​യാ​ണി​ത്. 1941 ആ​ഗ​സ്​​റ്റി​ൽ ബ്രി​ട്ടീ​ഷ്‌ പ്ര​ധാ​ന​മ​ന്ത്രി വി​ൻ​സ്​​റ്റ​ണ്‍ ച​ർ​ച്ചി​ലും അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ൻ​റ്​ ഫ്രാ​ങ്ക്‌​ലി​ന്‍ ഡി ​റൂ​സ്‌​വെ​ൽ​റ്റും ഒ​പ്പി​ട്ട അ​റ്റ്​​ലാ​ൻറിക്‌ ചാ​ർ​ട്ട​റി​ൽ ആ​ഗോ​ള ത​ർ​ക്ക​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ഒ​രു പു​തി​യ സ​മി​തി രൂ​പവത്​ക​രി​ക്കും എ​ന്ന സ​ഖ്യ​രാ​ഷ്​ട്ര​ങ്ങ​ളു​ടെ തീ​രു​മാ​ന​ത്തെ തു​ട​ർ​ന്നാ​ണ്​ സം​ഘ​ട​ന​യു​ടെ പി​റ​വി. 1945 ഒ​ക്​​ടോ​ബ​ർ 24ന്​ ​50 ​രാ​ജ്യ​ങ്ങ​ളു​മാ​യി െഎ​ക്യ​രാ​ഷ്​​ട്ര സ​ഭ ഒൗ​ദ്യോ​ഗി​ക​മാ​യി സാ​ൻ​ഫ്രാ​ൻ​സി​സ്​​കോ​യി​ൽ നി​ല​വി​ൽ വ​ന്നു. അമേരിക്ക, റഷ്യ, ബ്രിട്ടൻ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ്​ െഎ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​ടെ പി​റ​വി​യി​ൽ മു​ൻ​കൈ​യെ​ടു​ത്ത​ത്. സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തി​ല്ലെ​ങ്കി​ലും സ്ഥാ​പ​കാം​ഗ​മാ​യി പോ​ള​ണ്ടി​നെ പി​ന്നീ​ട്​ കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യാ​യി​രു​ന്നു. യു.എ​ൻ ഭ​ര​ണ​ഘ​ട​ന അം​ഗീ​ക​രി​ക്കു​ന്ന, ലോ​ക​സ​മാ​ധാ​ന​ത്തി​ൽ താ​ൽ​പ​ര്യ​മു​ള്ള ഏ​തു രാ​ജ്യ​ത്തി​നും അം​ഗ​മാ​കാം. 

ആ​ലോ​ച​ന​ക​ൾ ​പ​ണ്ടേ തു​ട​ങ്ങി
ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള സം​ഘ​ർ​ഷ​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കാ​നും വി​ക​സ​ന​ത്തി​നാ​യി അ​ന്താ​രാ​ഷ്​ട്ര സ​ഹ​ക​ര​ണം ല​ഭ്യ​മാ​ക്കാ​നും ഒ​രു പൊ​തു​ഇ​ടം വേ​ണ​മെ​ന്ന്​ വ​ർ​ഷ​ങ്ങ​ൾ​ക്കു മ​ുേ​മ്പ ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്ക്​ തോ​ന്നി​യി​രു​ന്നു. നി​ല​ക്കാ​ത്ത യു​ദ്ധ​ങ്ങ​ളും ക​ട​ന്നു​ക​യ​റ്റ​ങ്ങ​ളും അ​ര​ക്ഷി​താ​വ​സ്​​ഥ​യും ഇ​തി​ന്​ കാ​ര​ണ​മാ​യി. അ​ത്ത​ര​ത്തി​ൽ വ​ർ​ഷ​ങ്ങ​ൾ നീ​ണ്ടു​നി​ന്ന ശ്ര​മ​ങ്ങ​ളു​ടെ ഫ​ല​മാ​യാ​ണ്​ ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ പി​റ​ക്കു​ന്ന​ത്. 1865ൽ ​സ്ഥാ​പി​ത​മാ​യ ഇ​ൻ​റ​ർ​നാ​ഷ​നൽ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ന്‍ യൂ​നി​യ​നാ​ണ്​ ഇൗ ​ചി​ന്ത​ക​ളു​ടെ ആ​ദ്യ സം​രം​ഭം. 1874ൽ ​സ്ഥാ​പി​ത​മാ​യ യൂ​നി​വേ​ഴ്​സ​ൽ പോ​സ്​​റ്റ​ൽ യൂ​നി​യ​നും ഇൗ ​ബോ​ധം ഉൗ​ട്ടി ഉ​റ​പ്പി​ച്ചു.1899​ൽ ഹേ​ഗി​ൽ ന​ട​ന്ന അ​ന്ത​ർ​ദേ​ശീ​യ സ​മാ​ധാ​ന സ​മ്മേ​ള​ന​ത്തി​ൽ അ​ന്താ​രാ​ഷ്​​ട്ര ത​ർ​ക്ക​ങ്ങ​ള്‍ സൗ​മ്യ​മാ​യും കാ​ര്യ​ക്ഷ​മ​മാ​യും പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള രീ​തി​ക​ളും യു​ദ്ധ​നി​യ​മ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചും ച​ർ​ച്ച​യു​ണ്ടാ​യി. അ​ങ്ങ​നെ​യാ​ണ്​ അ​ന്ത​ർ​ദേ​ശീ​യ ത​ർ​ക്ക​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ഇ​ൻ​റ​ർ​നാ​ഷ​നൽ കോ​ർ​ട്ട്‌ ഒാ​ഫ്‌ ആ​ർ​ബി​​േട്ര​ഷ​ന്‍ 1904ൽ ​സ്ഥാ​പി​ച്ച​ത്. എ​ന്നാ​ൽ, ഒ​ന്നാം ലോ​ക​യു​ദ്ധ​ം ന​ൽ​കി​യ പാ​ഠ​ങ്ങ​ൾ ഇൗ ​സം​വി​ധാ​ന​ങ്ങ​ളു​ടെ പോ​രാ​യ്​​മ​ക​ളെ തു​റ​ന്നു​കാ​ണി​ച്ചു. കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു​തീ​ർ​ക്കാ​നും വി​ഷ​യ​ങ്ങ​ളി​ൽ തീ​ർ​പ്പു​ക​ൽ​പിക്കാ​നും ഒ​രു ഇ​ടം വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തമാ​യി. 1919ൽ ​രൂ​പം കൊ​ണ്ട ലീ​ഗ്‌ ഒാ​ഫ്‌ നേ​ഷ​ന്‍സ്‌ ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെ ആ​ദ്യ​രൂ​പ​മാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​തും പ​രാ​ജ​യ​ത്തി​െ​ൻ​റ രു​ചി​യ​റി​ഞ്ഞു. ര​ണ്ടാം ലോ​ക​യു​ദ്ധം ഒ​ഴി​വാ​ക്കു​ന്ന​തി​ൽ ലീ​ഗ്‌ ഒാ​ഫ്‌ നേ​ഷ​ന്‍സ്‌ തീ​ർ​ത്തും പ​രാ​ജ​യ​പ്പെ​ട്ടു. ഇ​തി​െ​ൻ​റ​യൊ​ക്കെ ആ​കത്തു​ക​യാ​ണ് ​െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെ പി​റ​വി. ​ 


ലോ​ക​ത്തി​െ​ൻ​റ ഭാ​ഷ
​െഎ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​ടെ ഒൗ​ദ്യോ​ഗി​ക ഭാ​ഷ​ക​ളാ​യി അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള​ത് ആറു ഭാഷകളാണ്​. ചൈ​നീ​സ്, ഇം​ഗ്ലീ​ഷ്, ഫ്ര​ഞ്ച്, റ​ഷ്യ​ൻ, സ്പാ​നി​ഷ്, അ​റ​ബി​ക് എ​ന്നി​വ​യാ​ണ്​ ഇവ. യു​നെ​സ്കോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 2010 മു​ത​ൽ എ​ല്ലാ​വ​ർ​ഷ​വും ഭാ​ഷാ​ദി​ന​മാ​യും ആ​ച​രി​ക്കു​ന്നു​ണ്ട്. എ​പ്രി​ൽ 23- ഇം​ഗ്ലീ​ഷ്, ജൂ​ൺ ആ​റ്​ -റ​ഷ്യ​ൻ, എ​പ്രി​ൽ 20 -ചൈ​നീ​സ്, ഡി​സം​ബ​ർ 18 -അ​റ​ബിക്​, മാ​ർ​ച്ച് 20 -ഫ്ര​ഞ്ച്, ഒ​ക്ടോ​ബ​ർ 12 -സ്പാ​നി​ഷ് എ​ന്നി​ങ്ങ​നെ​യാ​ണ്​ വി​വി​ധ ഭാ​ഷാദി​ന​ങ്ങ​ൾ.  


മ​ലാ​ല​യും ​െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യും
ഐ​ക്യ​രാ​ഷ്​​ട്ര സം​ഘ​ട​ന​യു​ടെ സ​മാ​ധാ​ന​ദൂ​ത പ​ദ​വി​യി​ലെ​ത്തു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ്യ​ക്തി​യാ​ണ് മ​ലാ​ല യൂ​സ​ുഫ്​​സാ​യ്. 19ാം​ വ​യസ്സി​ലാ​ണ്​ മലാ​ല​യെ ഇൗ ​നേ​ട്ടം തേ​ടി​യെ​ത്തി​യ​ത്. മലാ​ല​യോ​ടു​ള്ള ആ​ദ​ര​വാ​യി ഐ​ക്യ​രാ​ഷ്​ട്ര സ​ഭ​യു​ടെ ആ​ഹ്വാ​നപ്ര​കാ​രം 2012 ന​വം​ബ​ർ 10 അ​ന്താ​രാ​ഷ്​​ട്ര മ​ലാ​ല ദി​ന​മാ​യി ആ​ച​രി​ച്ചു. ലോ​ക​ത്തെ എ​ല്ലാ പെ​ൺ​കു​ട്ടി​ക​​യും വി​ദ്യാ​ല​യ​ത്തി​ലെ​ത്തി​ക്കാ​നു​ള്ള ഐ​ക്യ​രാ​ഷ്​​ട്ര പ്ര​ചാ​ര​ണ പ​രി​പാ​ടി​യു​ടെ മു​ദ്രാ​വാ​ക്യം ‘ഞാ​നും മ​ലാ​ല’ എ​ന്നാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​ന് കൂ​ടു​ത​ൽ ഊ​ന്ന​ൽ ന​ൽ​കു​മെ​ന്നാ​ണ്​ സ​മാ​ധാ​ന​ദൂ​ത പ​ദ​വി ഏ​റ്റെ​ടു​ത്ത്​ മ​ലാ​ല പ​റ​ഞ്ഞ​ത്. പെ​ണ്‍കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി നി​ല​കൊ​ണ്ട​തി​െ​ൻ​റ പേ​രി​ൽ​ ഭീ​ക​ര​രു​ടെ​ വ​ധ​ശ്ര​മ​ത്തി​ൽ നി​ന്ന്​ ര​ക്ഷ​പ്പെ​ട്ട ത​െ​ൻ​റ ഇ​നി​യു​ള്ള ജീ​വി​തം വി​ദ്യാ​ഭ്യാ​സ​പു​രോ​ഗ​തി​ക്കാ​യി ഉ​പ​യോ​ഗി​ക്കു​മെ​ന്ന്​ മ​ലാ​ല പ​റ​ഞ്ഞ​ത്​ ഇ​രു​കൈ​യും നീ​ട്ടി​യാ​ണ്​ ലോ​കം സ്വീ​ക​രി​ച്ച​ത്.

യു.​എ​ൻ ദി​നം
1945 ജൂ​ണ്‍ 25ന്​ ​ഐ​ക​ക​ണ്‌​ഠ്യേ​ന അം​ഗീ​ക​രി​ച്ച്‌ അം​ഗ​രാ​ഷ്​​ട്ര പ്ര​തി​നി​ധി​ക​ള്‍ ഒ​പ്പു​വെ​ച്ച ചാ​ർ​ട്ട​ർ 1945 ഒക്​ടോബർ 24​നാ​ണ്​ നി​ല​വി​ൽ വ​ന്ന​ത്‌. ഈ ​ദി​വ​സ​മാ​ണ്‌ യു.​എ​ൻ ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്‌. 1948 മു​ത​ലാ​ണ്​ ദി​നാ​ച​ര​ണം തു​ട​ങ്ങി​യ​ത്. 1971ൽ ​അം​ഗ​രാ​ജ്യ​ങ്ങ​ൾ യു.​എ​ൻ ദി​നം അ​വ​ധി​ദി​ന​മാ​യി ആ​ച​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. 

ത​ല​സ്​​ഥാ​നം 
405 East 42nd Street, New York, NY, 10017, USA യു.​എ​ൻ ആ​സ്​​ഥാ​ന​ത്തെ വി​ലാ​സം. 

നി​ര​വ​ധി കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​കൊ​ണ്ട്​ ശ്ര​ദ്ധേ​യ​നാ​യ ജോ​ൺ ഡി. ​റോ​ക്ഫെ​ല്ല​ർ എ​ന്ന മ​നു​ഷ്യ​സ്​​നേ​ഹി സം​ഭാ​വ​ന ചെ​യ്ത, അ​മേ​രി​ക്ക​യി​ലെ ന്യൂ​യോ​ർ​ക്കി​ലെ മാ​ൻ​ഹ​ാട്ട​ൻ ദ്വീ​പി​ലെ 17 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് ഐ​ക്യ​രാ​ഷ്​​ട്ര സം​ഘ​ട​ന​യു​ടെ ആ​സ്ഥാ​ന​മ​ന്ദി​രം. ന്യൂയോ​ർ​ക്കി​ലാ​ണെ​ങ്കി​ലും ഇൗ ​സ്​​ഥ​ലം അ​ന്താ​രാ​ഷ്​​ട്ര ഭൂ​പ്ര​ദേ​ശ​മാ​യാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. ന്യൂ​യോ​ർ​ക്കി​ലെ കോ​ടീ​ശ്വ​ര​നാ​യി​രു​ന്ന ജെ.​പി. മോ​ർ​ഗ​െ​ൻ​റ മ​ക​ൾ ആ​ൻ മോ​ർ​ഗ​നുവേ​ണ്ടി 1921ൽ ​നി​ർ​മി​ച്ച കെ​ട്ടി​ട​മാ​ണ് യു.​എ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി. 1971ലാ​ണ് ഈ ​കെ​ട്ടി​ടം സം​ഭാ​വ​ന​യാ​യി ല​ഭി​ച്ച​ത്.

യു.​എ​ന്നി​ലെ പ്ര​സം​ഗം 
ആ​ദ്യ​മാ​യി തു​ട​ർ​ച്ച​യാ​യി എ​ട്ടു മ​ണി​ക്കൂ​ർ യു.​എ​ന്നി​ൽ ഇം​ഗ്ലീ​ഷി​ൽ പ്ര​സം​ഗി​ച്ച്​ റെ​ക്കോ​ഡി​ട്ട​ത്​ മ​ല​യാ​ളി​യാ​യ വി.​കെ. കൃ​ഷ്​​ണ​ മേ​നോ​നാ​ണ്. 1957ൽ ​കശ്​​മീ​ർ വി​ഷ​യ​ത്തി​ലാ​ണ്​ മേ​നോ​ൻ സം​സാ​രി​ച്ച​ത്. ആ​ദ്യ​മാ​യി ഹി​ന്ദി​യി​ൽ പ്ര​സം​ഗി​ച്ച​ത്​ മു​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ട​ൽ ബി​ഹാ​രി വാ​ജ്​​പേ​യിയാണ്. 1977ൽ ​യു.​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി​യി​ലാ​ണ്​ വാ​ജ്​​പേ​യിയു​ടെ പ്ര​സം​ഗം. 1978ലും 1998​ലും വാ​ജ്​​പേ​യിയു​ടെ ശ​ബ്​​ദം​ യു.​എ​ന്നി​ൽ മു​ഴ​ങ്ങി. ന​മ്മു​ടെ മ​ല​യാ​ളം ആ​ദ്യ​മാ​യി യു.​എ​ന്നി​ൽ എ​ത്തി​ച്ച​ത്​​ അ​മൃ​താ​ന​ന്ദ​മ​യി​യാ​ണ്. 2000ൽ ​മി​ല്ലേ​നി​യം വേ​ൾ​ഡ്​ പീ​സ്​ സ​മ്മി​റ്റി​ലാ​ണ്​ അ​മൃ​താ​ന​ന്ദ​മ​യി സം​സാ​രി​ച്ച​ത്. 

ഒ​ലി​വ്​ ചി​ല്ല​ക​ൾ​ക്കി​ട​യി​ലെ ​േലാ​കം
ഒ​ലി​വ​ർ ലി​ങ്ക​ൺ ല​ൻ​റ്​​ക്വി​സ്​​റ്റ്​ എ​ന്ന ഡി​സൈ​ന​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്​ യു.​എ​ൻ പ​താ​ക ത​യാ​റാ​ക്കി​യ​ത്. ര​ണ്ട് ഒ​ലി​വ് ചി​ല്ല​ക​ൾ​ക്കി​ട​യി​ൽ ലോ​ക​രാ​ഷ്​ട്ര​ങ്ങ​ളു​ടെ ഭൂ​പ​ട​മാ​ണ് പ​താ​ക​യു​ടെ മ​ധ്യ​ത്തി​ലു​ള്ള ചി​ഹ്നം. ഇ​ളം​നീ​ല പ​ശ്ചാ​ത്ത​ല​ത്തി​ൽ വെ​ളു​ത്ത യു.​എ​ൻ ചി​ഹ്നം പ​താ​ക​യി​ൽ ആ​ലേ​ഖ​നം ചെ​യ്തി​രി​ക്കു​ന്നു. 1946 ഡി​സം​ബ​ർ ഏ​ഴി​നാ​ണ്​ പ​താ​ക അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​ത്. 


ഐ​ക്യ​രാ​ഷ്​ട്ര​സ​ഭ​യെ ആ​റ്‌ ഘ​ട​ക​ങ്ങ​ളാ​യി തി​രി​ച്ചി​ക്കു​ന്നു

  • പൊ​തു​സ​ഭ
  • സു​ര​ക്ഷാ​സ​മി​തി
  • സാ​മ്പ​ത്തി​ക-​സാ​മൂ​ഹി​ക സ​മി​തി
  • ട്ര​സ്​റ്റീ​ഷി​പ്‌ കൗ​ൺ​സി​ൽ
  • സെ​ക്ര​ട്ടേ​റി​യ​റ്റ്‌
  • അ​ന്താ​രാ​ഷ്​​ട്ര നീ​തി​ന്യാ​യ കോ​ട​തി

ജ​ന​റ​ൽ അ​സം​ബ്ലി
വി​വി​ധ രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ആ​ശ​യ​വി​നി​മ​യ​ത്തി​െ​ൻ​റ പ്ര​ധാ​ന​വേ​ദി​യാ​ണ്‌ ജ​ന​റ​ൽ അ​സം​ബ്ലി. ന​യ​രൂ​പവത്​ക​ര​ണ​വും അ​ന്ത​ർ​ദേ​ശീ​യ പ്ര​ശ്‌​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ളും കൂ​ടി​യാ​ലോ​ച​ന​ക​ളും ന​ട​ക്കു​ന്ന​ത്‌ ഇ​വി​ടെ​യാ​ണ്‌. അ​ന്ത​ർ​ദേ​ശീ​യ നി​യ​മ​ങ്ങ​ള്‍ നി​ർ​മി​ക്കു​ന്ന​തി​ലും സു​പ്ര​ധാ​ന പ​ങ്കു​ണ്ട്‌. ഐ​ക്യ​രാഷ്​ട്ര സ​ഭ​യു​ടെ ബ​ജ​റ്റി​െ​ൻ​റ ചു​മ​ത​ല​യും സെ​ക്യൂ​രി​റ്റി കൗ​ണ്‍സി​ലി​ലെ താ​ൽക്കാ​ലി​ക അം​ഗ​ങ്ങ​ളെ നി​യ​മി​ക്കു​ന്ന​തും ജ​ന​റ​ൽ അ​സം​ബ്ലി​യാ​ണ്‌. എ​ല്ലാ അം​ഗ​രാ​ഷ്​​ട്ര​ങ്ങ​ള്‍ക്കും പ്രാ​തി​നി​ധ്യ​മു​ള്ള ഘ​ട​ക​മാ​ണി​ത്‌. സെ​പ്​റ്റം​ബ​ർ മു​ത​ൽ ഡി​സം​ബ​ർ വ​രെ എ​ല്ലാ വ​ർ​ഷ​വും ജ​ന​റ​ൽ അ​സം​ബ്ലി​യു​ടെ സ്ഥി​രം സെ​ഷ​ന്‍ ചേ​രും. വോ​ട്ടെ​ടു​പ്പി​ലൂ​ടെ​യാ​ണ്‌​ തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ക്കു​ക‌. ജ​ന​റ​ൽ അ​സം​ബ്ലി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ സ​ഹാ​യി​ക്കാ​നാ​യി 30 ക​മ്മി​റ്റി​ക​ള്‍, ഏ​ഴ്​ ക​മീ​ഷ​നു​ക​ള്‍, ആ​റ്‌ ബോ​ർ​ഡു​ക​ള്‍, അ​ഞ്ച്‌ കൗ​ണ്‍സി​ലു​ക​ളും പാ​ന​ലു​ക​ളും എ​ന്നി​ങ്ങ​നെ അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളു​ണ്ട്‌.

സെ​ക്യൂ​രി​റ്റി കൗ​ണ്‍സി​ൽ
രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലെ സ​മാ​ധാ​ന​വും സു​ര​ക്ഷ​യും മു​ൻ​നി​ർ​ത്തി, ​െഎ​ക്യം ഉ​റ​പ്പു​വ​രു​ത്താ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന ഘ​ട​ക​മാ​ണ്‌ സെ​ക്യൂ​രി​റ്റി കൗ​ണ്‍സി​ൽ അ​ഥ​വാ ര​ക്ഷാ​സ​മി​തി. 15 അം​ഗ​ങ്ങ​ളാ​ണ്‌ സു​ര​ക്ഷാ സ​മി​തി​യി​ലു​ള്ള​ത്‌. ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ ചാ​ർ​ട്ട​ർ പ്ര​കാ​രം സൈ​നി​ക ന​ട​പ​ടി​ക​ൾ തീ​രു​മാ​നി​ക്കു​ന്ന​ത്​ ഇൗ ​ഘ​ട​ക​മാ​ണ്. സ​മാ​ധാ​ന സേ​ന​യെ നി​യോ​ഗി​ക്കു​ന്ന​തും ഉ​പ​രോ​ധ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും അ​ട​ക്ക​മു​ള്ള സു​പ്ര​ധാ​ന​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ള്‍ വേ​റെ​യു​മു​ണ്ട്. സ്​​ഥി​ര​മാ​യ സ​മ്മേ​ള​ന വേ​ദി​യി​ല്ല. സു​ര​ക്ഷാ​സ​മി​തി പ്ര​സി​ഡ​ൻ​റ്​ അം​ഗ​ങ്ങ​ളു​ടെ അ​ക്ഷ​ര​മാ​ല ക്ര​മ​ത്തി​ൽ മാ​സന്തോ​റും മാ​റി​ക്കൊ​ണ്ടി​രി​ക്കും. 1950ൽ ​കൊ​റി​യ​യി​ലും 1991ൽ ​ഇ​റാ​ഖി​ലും കു​വൈത്തി​ലും 2011ൽ ​ലി​ബി​യ​യി​ലും സെ​ക്യൂ​രി​റ്റി കൗ​ണ്‍സി​ൽ ഇ​ട​പെ​ട്ട്​ സൈ​നി​ക ന​ട​പ​ടി ന​ട​ത്തി​യി​ട്ടു​ണ്ട്‌.

ഇ​ക്ക​ണോ​മി​ക്‌​സ്‌ ആ​ൻ​ഡ്​ സോ​ഷ്യ​ൽ കൗ​ണ്‍സി​ൽ
സാ​മ്പ​ത്തി​ക, സാ​മൂ​ഹി​ക കാ​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ചു​ള്ള ഘ​ട​ക​മാ​ണി​ത്. പ്ര​ശ്‌​ന​ങ്ങ​ള്‍ ച​ർ​ച്ചചെ​യ്യു​ന്ന​തി​നും ന​യ​ങ്ങ​ൾ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തി​നും നേ​തൃ​ത്വം ന​ൽ​കു​ന്നു. ഇക്കോ​സോ​ക്‌ എ​ന്ന ചു​രു​ക്ക​പ്പേ​രി​ലാ​ണ്​​ സാ​മ്പ​ത്തി​ക സ​ാമൂ​ഹി​ക സ​മി​തി അ​റി​യ​പ്പെ​ടു​ന്ന​ത്. 54 അം​ഗ​ങ്ങ​ളു​ള്ള​ത്. എ​ല്ലാ വ​ർ​ഷ​വും ജൂ​​ൈലയി​ൽ  മു​ഖ്യ സ​മ്മേ​ള​നം ചേ​രും‌. ഇൗ ​ഘ​ട​ക​ത്തി​െ​ൻ​റ നേ​തൃ​ത്വ​ത്തി​ലു​ള്ള  ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ സ​വി​ശേ​ഷ സ്ഥാ​പ​ന​ങ്ങ​ളാ​യ യു​നെ​സ്‌​കോ, ലോ​ക​ബാ​ങ്ക്‌, ഫു​ഡ്‌ ആ​ന്‍ഡ്‌ അ​ഗ്രി​ക്ക​ൾച​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ന്‍, അ​ന്ത​ർ​ദേ​ശീ​യ നാ​ണയനി​ധി എ​ന്നി​വ ആ​ധു​നി​ക ലോ​ക​ത്തി​െ​ൻ​റ വി​കാ​സ​ത്തെ ഏ​റെ സ്വാ​ധീ​നി​ച്ച​വ​യാ​ണ്‌.  

ട്ര​സ്​​റ്റി​ഷി​പ്​ കൗ​ണ്‍സി​ൽ
ട്ര​സ്​​റ്റ്​ പ്ര​ദേ​ശ​ങ്ങ​ളു​ടെ ഭ​ര​ണ​വും നി​യ​മാ​നു​സൃ​ത​മാ​യ പ​രി​പാ​ല​ന​വും ല​ക്ഷ്യ​മാ​ക്കി​യു​ള്ള ന​ട​പ​ടി​ക​ളാ​ണ്‌ 1945ൽ ​രൂ​പ​വ​ത്​​ക​രി​ച്ച ട്ര​സ്​​റ്റി​ഷി​പ്​ കൗ​ണ്‍സി​ലി​െ​ൻ​റ പ​രി​ധി​യി​ലു​ള്ള​ത്. സു​ര​ക്ഷാ​സ​മി​തി​യി​ലെ അ​ഞ്ച്‌ സ്ഥി​രാം​ഗ​ങ്ങ​ളോ​ടൊ​പ്പം ട്ര​സ്​​റ്റ്​ പ്ര​ദേ​ശ​ങ്ങ​ള്‍ ഭ​രി​ക്കു​ന്ന അം​ഗ​ങ്ങ​ളും മ​റ്റ്‌ അം​ഗ​ങ്ങ​ളും തു​ല്യ എ​ണ്ണ​ത്തി​ലു​ള്ള ഒ​രു സ​മി​തി​യാ​ണി​ത്. ര​ണ്ടാം ലോ​ക​യു​ദ്ധ​ത്തി​ൽ തോ​ൽ​പി​ക്ക​പ്പെ​ട്ട ചി​ല രാ​ഷ്​​ട്ര​ങ്ങ​ളി​ൽ​നി​ന്ന്‌ ഏ​റ്റെ​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളും ലീ​ഗ്‌ ഒാ​ഫ്‌ നേ​ഷ​ന്‍സി​ന്​ കീ​ഴി​ലു​ണ്ടാ​യി​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളും ട്ര​സ്​​റ്റ്​ ടെ​റി​ട്ട​റി​ക​ള്‍ എ​ന്നാ​ണ്‌ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്‌. ഇ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രു​ടെ താ​ൽ​പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന രീ​തി​യി​ലും അ​ന്ത​ർ​ദേ​ശീ​യ സു​ര​ക്ഷ​യും സ​മാ​ധാ​ന​വും അ​നു​സ​രി​ച്ചു​മു​ള്ള ഭ​ര​ണ നി​ർ​വ​ഹ​ണം ന​ട​ക്കു​ന്നു എ​ന്നു​റ​പ്പു​വ​രു​ത്തേ​ണ്ട​ത്​ ട്ര​സ്​​റ്റി​ഷി​പ്​ കൗ​ണ്‍സി​ലാ​ണ്​‌. ട്ര​സ്​​റ്റി​ഷി​പ് കൗ​ണ്‍സി​ൽ നി​ല​വി​ൽ​വ​ന്ന​തി​നെ തു​ട​ർ​ന്ന്‌ 11 പ്ര​ദേ​ശ​ങ്ങ​ളാ​ണ്‌ ട്ര​സ്​​റ്റ്​ ടെ​റി​ട്ട​റി​ക​ളാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​ത്‌. ഇ​വ​യി​ൽ ഏ​ഴും ആ​ഫ്രി​ക്ക​യി​ലാ​യി​രു​ന്നു. ഇ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ളൊ​ന്നും ഇ​ന്നു നി​ല​വി​ലി​ല്ല. ട്ര​സ്​​റ്റ്​ ടെ​റി​ട്ട​റി​യാ​യ പ​ലാ​വു 1994ൽ ​സ്വ​ത​ന്ത്ര​രാ​ജ്യ​മാ​യ​തോ​ടെ ട്ര​സ്​​റ്റി​ഷി​പ്​ കൗ​ണ്‍സി​ൽ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി.
 
ലോ​ക​നീ​തി​ന്യാ​യ കോ​ട​തി (ഇ​ൻ​റ​ർ​നാ​ഷ​നൽ കോ​ർ​ട്ട്‌ ഒാ​ഫ്‌ ജ​സ്​​റ്റി​സ്‌)
കോ​ട​തി​യു​െ​ട ചു​മ​ത​ല​യാ​ണ്​ ഇ​ൻ​റ​ർ​നാ​ഷ​നൽ കോ​ർ​ട്ട്‌ ഒാ​ഫ്‌ ജ​സ്​​റ്റി​സ്‌ വ​ഹി​ക്കു​ന്ന​ത്. അം​ഗ​രാ​ഷ്​ട്ര​ങ്ങ​ള്‍ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ അ​ന്ത​ർ​ദേ​ശീ​യ നി​യ​മ​വും ഐ​ക്യ​രാ​ഷ്​​ട്ര​ സ​ഭ​യു​ടെ ല​ക്ഷ്യ​പ്ര​മാ​ണ​ങ്ങ​ള്‍ക്കും അ​നു​സ​രി​ച്ച്​ പ​രി​ശോ​ധി​ച്ച്‌ തീ​ർ​പ്പു​ക​ൽ​പി​ക്കു​ന്ന സം​വി​ധാ​ന​മാ​ണ്‌ ലോ​ക​നീ​തി​ന്യാ​യ കോ​ട​തി അ​ഥ​വ ഇ​ൻ​റ​ർ​നാ​ഷ​നൽ കോ​ർ​ട്ട്‌ ഒ​ഫ്‌ ജ​സ്​​റ്റി​സ്‌. നെ​ത​ർ​ല​ന്‍ഡ്​സിലെ ഹേ​ഗി​ലാ​ണ്‌ അ​ന്താ​രാ​ഷ്​​ട്ര കോ​ട​തി​യു​ടെ ആ​സ്ഥാ​നം. ജ​ന​റ​ൽ അ​സം​ബ്ലി​യോ മ​റ്റ്‌ യു.​എ​ന്‍ ഏ​ജ​ന്‍സി​ക​ളോ സ​മ​ർ​പ്പി​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ളി​ൽ നി​യ​മോ​പ​ദേ​ശം ന​ൽ​കു​ന്ന​തും ലോ​ക​നീ​തി​ന്യാ​യ കോ​ട​തി​യാ​ണ്. ഐ​ക്യ​രാ​ഷ്‌​ട്ര സ​ഭ ചാ​ർ​ട്ട​ർ പ്ര​കാ​രം 1945ലാ​ണ്‌ നി​ല​വി​ൽ വ​ന്ന​ത്‌. 
ഒ​മ്പ​തു​ വ​ർ​ഷ​ത്തേ​ക്ക്​ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 15 ന്യാ​യാ​ധി​പ​രാ​ണ്‌ അ​ന്താ​രാ​ഷ്​​ട്ര കോ​ട​തി​യി​ലു​ള്ള​ത്‌. ഇ​ന്ത്യ​യി​ൽനി​ന്നു​ള്ള ജ​സ്​​റ്റി​സ്‌ വി.​എ​സ്‌. മ​ളീ​മ​ഠ്‌ ഇ​ത്ത​ര​ത്തി​ൽ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്​‌.

സെ​ക്ര​ട്ടേ​റി​യ​റ്റ്‌
ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെ ഭ​ര​ണം ന​ട​ത്തു​ന്ന​ത്​ സെ​ക്ര​ട്ടേ​റി​യ​റ്റാ​ണ്. സെ​ക്ര​ട്ട​റി ജ​ന​റ​ലും വി​വി​ധ​ത​ല​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​​രും അ​ട​ങ്ങു​ന്ന​താ​ണ്‌ ഇ​ത്​‌. ലോ​ക​ത്താ​കെ പ​ര​ന്നുകി​ട​ക്കു​ന്ന 8900 ഉ​ദ്യോ​ഗ​സ്ഥ​​രും അ​ട​ങ്ങു​ന്ന​താ​ണ് സെ​ക്ര​ട്ടേ​റി​യ​റ്റ്. സു​ര​ക്ഷാ​സ​മി​തി​യു​ടെ ശി​പാ​ർ​ശ​യ​നു​സ​രി​ച്ച്‌ ജ​ന​റ​ൽ അ​സം​ബ്ലി​യാ​ണ്‌ സെ​ക്ര​ട്ട​റി ജ​ന​റ​ലി​നെ നി​യ​മി​ക്കു​ന്ന​ത്‌. ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെ മു​ഖ്യ​ഭ​ര​ണ നി​ർ​വ​ഹ​ണോ​ദ്യോ​ഗ​സ്ഥ​നാ​യാ​ണ്‌ സെ​ക്ര​ട്ട​റി ജ​ന​റ​ലി​നെ സ​ഭ​യു​ടെ ചാ​ർ​ട്ട​ർ വി​ശേ​ഷി​പ്പി​ച്ചി​രി​ക്കു​ന്ന​ത്‌. അ​ന്താ​രാ​ഷ്​​ട്ര ത​ർ​ക്ക​ങ്ങ​ളി​ലെ മു​ഖ്യ മ​ധ്യ​സ്ഥ​നും ലോ​ക​ത്തി​െ​ൻ​റത​ന്നെ ന​യ​ത​ന്ത്ര​പ്ര​തി​നി​ധി​യു​മാ​ണ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ‌. ജ​ന​റ​ൽ അ​സം​ബ്ലി, ര​ക്ഷാ​സ​മി​തി, എ​ക്കോ​സോ​ക്​, ട്ര​സ്​​റ്റി​ഷി​പ്​ കൗ​ണ്‍സി​ൽ എ​ന്നി​ങ്ങ​നെ എ​ല്ലാ യോ​ഗ​ങ്ങ​ളി​ലും അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന​തും സെ​ക്ര​ട്ട​റി ജ​ന​റ​ലാ​ണ്‌. അ​ഞ്ചു വ​ർ​ഷ​മാ​ണ്‌ കാ​ലാ​വ​ധി. കാ​ലാ​വ​ധി ഒ​രു ടേം ​കൂ​ടി നീ​ട്ടാ​വു​ന്ന​താ​ണ്‌. ര​ക്ഷാ​സ​മി​തി​യി​ലെ സ്ഥി​രാം​ഗ​രാ​ഷ്​​ട്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ​ക്ക്​ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ആ​വാ​നാ​കി​ല്ല. നോ​ർ​വെ​യു​ടെ ട്രി​ഗ്‌​വേ ലീ​യാ​ണ്​ ആ​ദ്യ സെ​ക്ര​ട്ട​റി ജ​ന​റ​ൽ. പോ​ർ​ചു​ഗ​ൽ​കാ​ര​നാ​യ  അ​േ​ൻ​റാ​ണി​യോ ഗ​ു​െട്ട​റ​സാ​ണ്​ നി​ല​വി​ലെ സെ​ക്ര​ട്ട​റി ജ​ന​റ​ൽ. 2022  ഡി​സം​ബ​ർ 31വ​രെ​യാ​ണ്​ ഇ​ദ്ദേ​ഹ​ത്തി​െ​ൻ​റ കാ​ലാ​വ​ധി. ഡാ​ഗ് ഹാ​മ​ര്‍ ഷോ​ള്‍ഡാ​ണ്​ പ​ദ​വി​യി​ലി​രി​ക്കെ മ​രി​ച്ച യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ.

സെക്രട്ടറി ജനറൽമാർ
1. ട്രിഗ്​വേലെയ്​
2. ഡാഗ്​ ഹാമർഷോൾഡ്​
3. യു താണ്ട്​
4. ഡോ. കുൾട്ട് വാൾസ് ഹൈം
5. ജാവിയർ ​െപരസ് ഡിക്വയർ
6. ബുട്രോസ്​ ബുട്രോസ്​ ഖാലി
7. കോഫി അന്നാൻ
8. ബാൻ കി മൂൺ
9. അ​േൻറാണിയോ ഗു​െട്ടറസ്​