യന്ത്രമനുഷ്യനും കൃത്രിമ ബുദ്ധിയും
  • സൗമ്യ ആർ. കൃഷ്​ണ
  • 01:53 PM
  • 16/16/2017
സോഫിയയും നിർമാതാവ്​ ഡോ. ഡേവിഡ്​ ഹാൻസണും

ലോകം മുഴുവൻ സോഫിയയെക്കുറിച്ചാണ്​ ചർച്ച ചെയ്യുന്നത്​. സോഫിയക്ക്​ സൗദി അറേബ്യ പൗരത്വം നൽകിയതിനെക്കുറിച്ച്​. അത്ഭുതപ്പെടേണ്ട കാര്യം തന്നെയാണ്. ചരിത്രത്തിൽ ആദ്യമായല്ലേ റോബോട്ടിന്​ ഒരു രാജ്യം പൗരത്വം കൊടുക്കുന്നത്. അതെ, ഹാൻസൺ റോ
ബോട്ടിക്​സ്​ എന്ന കമ്പനി വികസിപ്പി​​െച്ചടുത്ത ഹ്യൂമനോയ്​ഡ്​ ​േറാബോട്ടാണ് സോഫിയ. സോഫിയയുടെ പൗരത്വവും ​തുടർന്നുണ്ടായ വിവാദങ്ങളും ഒക്കെ മാറ്റിനിർത്താം. ഇതിനുപിന്നിലെ സാ​േങ്കതികവിദ്യയും അതി​െൻറ ശാസ്​ത്രവും പഠിച്ചാൽ ഒരുപക്ഷേ കേരളത്തിനും ലഭിച്ചേക്കാം സ്വന്തമായൊരു റോബോട്ട്​്. പൗരത്വം നൽകാതെ തന്നെ നമ്മുടെ കൃഷിയിലും ആരോഗ്യ മേഖലയിലുമൊക്കെ  ഇത്തരം റോബോട്ടുകൾ ഉപയോഗിക്കാമ​േല്ലാ.
സോഫിയ നിർമിത ബുദ്ധിയുള്ള (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​) റോബോട്ടാണ്. 
റോബോട്ടിക്​സും ആർട്ടിഫിഷ്യൽ ഇൻറലിജൻസും ചേർന്നാണ്​ സോഫിയ ‘ഹ്യൂമനോയ്​ഡ്​’ അതായത്​ മനുഷ്യസദൃശമായത്​.​ റോ
ബോട്ടിക്​സും ആർട്ടിഫിഷ്യൽ  ഇൻറലിജൻസും  ഒരേ ​സാ​േങ്കതികവിദ്യ ആണെന്നാണ്​ പലരുടെയും തെറ്റിദ്ധാരണ. ഇവ എന്താണെന്നും തമ്മിലുള്ള വ്യത്യാസമെ​ന്താണെന്നും നോക്കാം.

റോ റോ റോബോട്ടിക്​സ്​
‘എന്തിരൻ’ എന്ന സിനിമയിൽ ‘ചിത്തി’ എന്ന റോബോട്ടിനെ നിർമിച്ചുകൊണ്ടാണ്​ രജനികാന്തി​െൻറ കഥാപാ​ത്രം ഹീറോ ആവുന്നത്​. അ​േപ്പാൾ റോബോട്ടിക്​സ്​ എന്ന ഇൗ ശാസ്ത്രശാഖ പഠിച്ചാൽ നിങ്ങൾക്ക്​ റിയൽ ലൈഫ്​ ഹീറോ/ ഹീറോയിൻ ആവാം. റോ​േബാട്ടുകൾ വികസിപ്പിക്കുന്നതിനെയും അത്​ പ്രവർത്തിക്കുന്നതിനെയും കുറിച്ച്​ പഠിക്കുന്ന ശാസ്​ത്രശാഖയാണ്​ റോബോട്ടിക്​സ്​. എൻജിനീയറിങ്ങിലെ വിവിധ ശാഖകളെ ഏകീകരിപ്പിച്ചുകൊണ്ടാണ്​ റോബോട്ടിക്​സ്​ പ്രവർത്തിക്കുന്നത്​. മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്​ട്രിക്കൽ എൻജിനീയറിങ്​, കമ്പ്യൂട്ടർ സയൻസ്​ തുടങ്ങിയ ശാഖകളിൽനിന്നെല്ലാം വിവരങ്ങൾ ഉൾക്കൊള്ളിച്ചാണ്​ റോബോട്ടിക്​സ്​ നിലകൊള്ളുന്നത്​.
 ‘റോബോട്ട്​’ എന്ന വാക്കിൽനിന്നാണ്​ റോബോട്ടിക്​സ്​ ഉണ്ടായത്​. ‘റോബോട്ട്​’ എന്ന വാക്കുണ്ടാവുന്നത്​   ‘റോബോട്ട’ എന്ന വാക്കി​ൽനിന്ന്​. ‘അധ്വാനം’ എന്നാണതി​െൻറ അർഥം. 1954ൽ ജോർജ് ഡവൽ ആണ്​ ആദ്യ​െത്ത റോബോട്ടിനെ നിർമിക്കുന്നത്​. ‘യൂനിമേറ്റ്​’ എന്നായിരുന്നു ആദ്യത്തെ റോബോട്ടി​െൻറ പേര്​. ‘റോബോട്ട്​സ്​ കമ്പ്യൂട്ടർ’ എന്ന്​ വിളിക്കുന്ന ഒരു സെൻട്രൽ കമ്പ്യൂട്ടറാണ്​ 
റോബോട്ടി​െൻറ എല്ലാ സർക്യൂട്ടുകളും  
നിയന്ത്രിക്കുന്നത്​.

റോബോട്ടുകൾ നടത്തുന്ന വെയർഹൗസ്
ചൈനയിലെ ഏറ്റവും വലിയ  ഒാൺലൈൻ ​സ്​റ്റോറായ ‘ജെഡി ഡോട്ട്​ കോമി’െൻറ വെയർഹൗസിങ്​ ചെയ്യുന്നത്​ മുഴുവൻ റോബോട്ടുകളാണ്​. മണിക്കൂറിൽ 20,000 പാക്കേജുകളാണ്​ ഇവി​െട തയാറാക്കുന്നത്​. സോർട്ടിങ്ങും പാക്കിങ്ങും ട്രാക്ക്​ ചെയ്യുന്നതുമെല്ലാം കമ്പ്യൂട്ടറുകളും റോ​ബോട്ടുകളുമാണ്​. ഇതുപോലെ റോബോട്ടുകളെ ഉപയോഗിക്കുന്ന ഹോട്ടലുകളും സൂപ്പർ മാർക്കറ്റുകളും കൃഷിക്കാരു
മൊക്കെ ലോകത്തിൽ ഒരുപാടുണ്ട്​. 

ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​
മനുഷ്യ​െൻറ സ്വാഭാവിക ബുദ്ധിക്ക്​ പകരം യന്ത്രങ്ങളിൽ വികസിപ്പിച്ചെടുക്കുന്ന ബുദ്ധിയെയാണ്​ കൃത്രിമബുദ്ധി (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​) എന്ന്​ വിളിക്കുന്നത്​. ആപ്പിളി​െൻറ ​െഎ ഫോണോ ​െഎ പാഡോ പോലുള്ളവ ഉപയോഗിക്കാൻ അവസരം കിട്ടിയാൽ അതി​ൽ ‘സിറി’ എന്ന ഇൻറലിജൻറ്​ പേഴ്​സനൽ  അസിസ്​റ്റൻറുമായി സംസാരിച്ചു നോക്കുക. ആർട്ടിഫിഷ്യൽ ഇൻറലിജൻസി​െൻറ ഒരു ചെറിയ സാധ്യത മാത്രമാണ്​​ സിറി. ഫേസ്​ബുക്കിൽ ‘പീപ്​ൾ യു മേ നോ’യിൽ നിങ്ങൾക്ക്​ അറിയാൻ സാധ്യതയുള്ളവരെ കാണിച്ച്​ തരുമ്പോൾ തോന്നിയിട്ടില്ലേ ഇതിവർക്കെങ്ങനെ മനസ്സിലായി എന്ന്​. എല്ലാം ആർട്ടിഫിഷ്യൽ ഇൻറലിജൻസി​െൻറ കളിയാണ്​.
 ലോകത്തിലെ ഏറ്റവും സങ്കീർണമായ നെറ്റ്​വർക്​ നമ്മുടെ തലക്കകത്തു തന്നെയാണ്​. ​പ്രശ്​നപരിഹാരം (problem solving), ഭാഷാ ധാരണ (language understanding) പോലെ മനുഷ്യ മസ്​തിഷ്​കത്തിന്​ മാത്രം സാധിക്കുന്ന കാര്യങ്ങളാണ്​ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​ ലക്ഷ്യമിടുന്നത്​. തലച്ചോറി​െൻറ അതേ കപ്പാസിറ്റിയുള്ള യന്ത്രങ്ങളെ സൃഷ്​ടിക്കുകയാണ്​ ആർട്ടിഫിഷ്യൽ ഇൻറലിജൻസി​െൻറ ഉദ്ദേശ്യം. കമ്പ്യൂട്ടർ സയൻസ്​, സ്​റ്റാറ്റിസ്​റ്റിക്കൽ ലേണിങ്,​ ഗണിതശാസ്​ത്രം എന്നിങ്ങനെ പല മേഖലകളിലൂടെയാണ്​ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​ വികസിപ്പിക്കുന്നത്​.

രണ്ടും ഒന്നല്ല...
 ആളുകൾ പലപ്പോഴും റോബോട്ടിക്സും ആർട്ടിഫിഷ്യൽ ഇൻറലിജൻസും ഒന്നാണെന്നോ അല്ലെങ്കിൽ ഒന്ന്​ മറ്റൊന്നി​െൻറ ഉപവിഭാഗമാണെന്നും ഒക്കെ തെറ്റിദ്ധരിക്കാറുണ്ട്​. എല്ലാ റോബോട്ടുകളും ആർട്ടിഫിഷ്യലി ഇൻറലിജൻറ്​ അല്ല. ഉദാഹരണത്തിന്,​ സിമ്പിൾ 
കൊളാബറേറ്റിവ്​ റോബോട്ടിനെ നിയന്ത്രിക്കുന്നത്​ ആർട്ടിഫിഷ്യൽ ഇൻറലിജൻറ്​ പ്രോഗ്രാമുകളല്ല. ആർട്ടിഫിഷ്യൽ ഇൻറലിജൻസും 
റോബോട്ടിക്​സും രണ്ട്​ വ്യത്യസ്​ത ശാസ്​ത്രശാഖകളാണ്​. സോഫിയയുടെ കാര്യത്തിൽ സംഭവിച്ചപോലെ രണ്ടും ഉപയോഗിച്ച്​ നല്ല യന്ത്രങ്ങളും  യന്ത്രമനുഷ്യന്മാരെയും  വികസിപ്പിക്കാൻ കഴിയും.  
റോബോട്ടിക്​സ്​ പരീക്ഷണങ്ങളിൽ നമ്മുടെ കൊച്ചു കേരളവും ഒട്ടും പിന്നിലല്ല. കേരളത്തിലെ പല സർവകലാശാലകളിലായി പല  പഠനങ്ങളും നടക്കുകയും പല തരം റോബോട്ടുകളെ വികസിപ്പിക്കുകയും ചെയ്യുന്നു.