മേളകൾ വരവായ്​...
  • ബാലചന്ദ്രൻ എരവിൽ
  • 10:48 AM
  • 09/9/2017

മേളകൾ തുടങ്ങുകയായി. 201718 അധ്യയനവർഷത്തെ 
സംസ്​ഥാന സ്​കൂൾ ശാസ്​ത്രോത്സവം നവംബർ അവസാനവാരം കോഴിക്കോട് ജില്ലയിൽ നടക്കാനൊരുങ്ങുന്നു. 
അതിനു മുമ്പ് കൂട്ടുകാർക്കായി ഇതാ മേളയുടെ ചില മുന്നൊരുക്കങ്ങളും അറിഞ്ഞിരിക്കേണ്ടണ്ട പ്രധാന കാര്യങ്ങളും

 

വിദ്യാർഥികളിലെ കൊച്ചു ശാസ്​ത്രജ്​ഞരെയും കലാനൈപുണിയുള്ളവരെയും കണ്ടെത്താനായി വിദ്യാഭ്യാസ വകുപ്പ്​ വർഷംതോറും സംഘടിപ്പിക്കുന്ന മേളകൾ വരവായി​. ‘ശാസ്​ത്ര, ഗണിതശാസ്​ത്ര, സാമൂഹിക ശാസ്​ത്ര, പ്രവൃത്തിപരിചയ, ​െഎ.ടി മേള, വൊക്കേഷനൽ എക്​സ്​പോ ആൻഡ്​ കരിയർ ഫെസ്​റ്റ്​’ ആണ്​ മേളയുടെ ഭാഗമായി നടക്കുക. 2017^18 അധ്യയനവർഷത്തെ സംസ്​ഥാന സ്​കൂൾ ശാസ്​​ത്രോത്സവം നവംബർ അവസാനവാരം കോഴിക്കോട്​ ജില്ലയിൽ നടക്കും.14 ജില്ലകളിലെയും റവന്യൂ ജില്ല മേളകൾ നവംബർ 20നുള്ളിൽ നടക്കും. ഒക്​ടോബറിലാണ്​ സ്​കൂൾ ഉപജില്ല ശാസ്​ത്രമേളകൾ നടത്തേണ്ടത്​.
എൻ.സി.ഇ.ആർ.ടി നൽകുന്ന വിഷയങ്ങൾക്കനുസരിച്ച്​ ഇന്ത്യയിലെ മുഴുവൻ സംസ്​ഥാനങ്ങളിലും വിദ്യാർഥികൾക്കായി ശാസ്​ത്രോത്സവം നടത്തുന്നുണ്ട്​. 

ഇൗ വർഷത്തെ വിഷയങ്ങൾ
A. പ്രധാന വിഷയം
സുസ്​ഥിര വികസനത്തിനുള്ള നൂതന ആശയം 
    (Innovation for sustainable development)
B. ഉപ വിഷയങ്ങൾ 
    1. ആരോഗ്യ^ക്ഷേമം (Health and well being)
    2. വിഭവ പരിപാലനവും ഭക്ഷ്യ സുരക്ഷയും 
    (Resourse Management and food security)
    3. മാലിന്യ സംസ്​കരണവും ജലാശയ സംരക്ഷണവും 
    (Waste Management and water body conservation)
    4. ഗതാഗതവും വാർത്താ വിനിമയവും (Transport 
    and communication.)
    5. ഡിജിറ്റൽ^ടെക്​നോളജിക്കൽ സൊല്യൂഷൻസ്​.
    6. മാത്തമാറ്റിക്കൽ മോഡലിങ്​.
ഇൗ വിഷയങ്ങളെ ആസ്​പദമാക്കി വേണം സയൻസ്​ മേളയിൽ ഏത്​ വിഭാഗത്തിലും മത്സരാർഥികൾ പ​െങ്കടുക്കാൻ.

സയൻസ്​ സെമിനാർ മത്സരം
സ്വച്ഛ്​​ ഭാരത്​^ശാസ്​​ത്ര സാ​േങ്കതിക വിദ്യയുടെ കടമ ^വാഗ്​ദാനങ്ങളും വെല്ലുവിളിയും (Role of Science and Technology ^Promises and Challenges) എന്ന  വിഷയത്തിലാണ്​ ഹൈസ്​കൂൾ വിഭാഗം വിദ്യാർഥികൾക്കായി സയൻസ്​ സെമിനാർ മത്സരം നടക്കുക.

അന്വേഷണാത്​മക പ്രോജക്​ട്​
മേൽ പറഞ്ഞ വിഷയങ്ങളെ ആസ്​പദമാക്കി വേണം അന്വേഷണാത്​മക പ്രോജക്​ട്​ രൂപപ്പെടുത്താൻ. ഉപജില്ല^ജില്ല മത്സരങ്ങളിൽ ആദ്യ രണ്ട്​ സ്​ഥാനങ്ങൾ നേടുന്നവർക്ക്​ സംസ്​ഥാനതല മത്സരത്തിൽ പ​െങ്കടുക്കാം. സംസ്​ഥാനതല മത്സരത്തിൽ പ്രോജക്​ട്​ മാത്രം അയച്ചുകൊടുത്താൽ മതി. വിദ്യാർഥികൾ പ​െങ്കടുക്കേണ്ടതില്ല. പക്ഷേ, ആദ്യ രണ്ട്​ സ്​ഥാനങ്ങൾ നേടിയതാണെന്ന സാക്ഷ്യപത്രം ഉണ്ടെങ്കിൽ മാത്രമേ പരിഗണിക്കുകയുള്ളൂ. നവംബർ 20നുള്ളിൽ ജിമ്മി കെ. ജോസ്​, പൊതുവിദ്യാഭ്യാസ അഡീഷനൽ ഡയറക്​ടർ (അക്കാദമിക്​) പൊതു വിദ്യാഭ്യാസ ഡയറക്​ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം എന്ന വിലാസത്തിലേക്കാണ്​ അയക്കേണ്ടത്​.

ശാസ്​ത്ര നാടക മത്സരം
ഹൈസ്​കൂൾ വിദ്യാർഥികൾക്കാണ്​ ശാസ്​ത്ര നാടക മത്സരം നടത്തുന്നത്​. സംസ്​ഥാനതല നാടക മത്സരം ഒക്​ടോബർ 14ന്​ കോഴിക്കോട്ടാണ്​ നടത്തുക. സംസ്ഥാനതല ശാസ്​ത്ര നാടകത്തിൽ ആദ്യ രണ്ട്​ സ്​ഥാനങ്ങൾ നേടുന്ന നാടകങ്ങൾക്ക്​ നവംബർ ആദ്യവാരം ബംഗളൂരുവിലെ വിശേശ്വരയ്യ ഇൻഡസ്​ട്രിയൽ ആൻഡ്​ ടെക്​നോളജി മ്യൂസിയത്തിൽ നടക്കുന്ന ദക്ഷിണേന്ത്യൻ ശാസ്​ത്രനാടക മത്സരത്തിൽ പ​െങ്കടുക്കാം.

നാടക മത്സര വിഷയങ്ങൾ
A.  പ്രധാന വിഷയം
    ശാസ്ത്രവും സമൂഹവും (science and society)
B.  ഉപ വിഷയങ്ങൾ
    1 സ്വച്ഛ്​​ ഭാരത്​
    2. പുഴ ശുചീകരണം (cleaning of rivers)
    3. ഡിജിറ്റൽ ഇന്ത്യ
    4. ഗ്രീൻ എനർജി

ശാസ്​ത്ര ക്വിസ്​ മത്സരം
യു.പി, ഹൈസ്​കൂൾ, ഹയർ സെക്കൻഡറി വിഭാഗം ശാസ്​ത്ര ക്വിസ്​ മത്സരം ഒക്ടോബറിൽ സ്​കൂൾ, ഉപജില്ല എന്നിവ പൂർത്തിയാക്കണം. സംസ്​ഥാനത്തുനിന്ന്​ നൽകുന്ന ചോദ്യ​േപപ്പർ ​വെച്ച്​ നവംബർ എട്ടിന്​ റവന്യൂ ജില്ലതല ക്വിസ്​മത്സരം നടക്കും.

യു.പി     നവംബർ എട്ടിന്​ രാവിലെ 10.30ന്​
എച്ച്​.എസ്​    നവംബർ എട്ടിന്​ രാവിലെ 11.30ന്​
എച്ച്​.എസ്​/ വി.എച്ച്​.എസ്​.എസ്​     നവംബർ എട്ടിന്​ ഉച്ചക്ക്​ 2.30ന്​

സയൻസ്​ ടാലൻറ്​ സെർച്​ പരീക്ഷ
ഹൈസ്​കൂൾ വിഭാഗം വിദ്യാർഥികൾക്കാണ്​ സയൻസ്​ ടാല
ൻറ്​ സെർച്​ പരീക്ഷ നടത്തുന്നത്​. സ്​കൂൾ മത്സരത്തി​െൻറ 
ചോദ്യപേപ്പർ ഉപജില്ല സെക്രട്ടറിമാരും  ഉപജില്ല മത്സരത്തി​െൻറ  ചോദ്യ​േപപ്പർ റവന്യൂ ജില്ല സെക്രട്ടറിമാരും തയാറാക്കി നൽകണം. റവന്യൂ ജില്ല മത്സരം നവംബർ എട്ടിന്​ രാവിലെ 10.30ന്​ നടക്കും.

ശാസ്​ത്ര^ഗണിതശാസ്​ത്ര മാഗസിൻ മത്സരം
മാന്വലിലെ നിർദേശങ്ങൾക്കനുസരിച്ചാണ്​ മാഗസിൻ തയാറാക്കി സമർപ്പിക്കേണ്ടത്​. ഹൈസ്​കൂളുകളിൽനിന്നും തയാറാക്കുന്നവ ഉപജില്ല മത്സരത്തിനായി അയക്കണം. സംസ്​ഥാനതല മത്സരത്തിൽ ആദ്യ മൂന്ന്​ സ്​ഥാനം നേടുന്ന വിദ്യാലയങ്ങൾക്കാണ്​ സർട്ടിഫിക്കറ്റ്​ ലഭിക്കുക.

സി.വി. രാമൻ ഉപന്യാസ രചന മത്സരം
ഇൗ വർഷത്തെ സി.വി. രാമൻ ഉപന്യാസ രചന മത്സരത്തി​െൻറ സംസ്​ഥാനതലം നവംബർ ഏഴിനാണ്​ നടക്കുക. അതിനാൽ സ്​കൂൾ, ഉപജില്ല, ജില്ല മത്സരങ്ങൾ ഇൗ തീയതിക്ക്​ മുമ്പ്​ പൂർത്തീകരിക്കണം.
വിഷയം
1. ശാസ്​ത്രവും ശാസ്​ത്രബോധവും മനുഷ്യനന്മക്ക്​.
2. മനുഷ്യ ജീവിതത്തിൽ ജൈവ വൈവിധ്യത്തി​െൻറ 
പ്രാധാന്യം.
3. ജനപങ്കാളിത്ത മാലിന്യ നിർമാർജനം ^സാധ്യതകളും 
പരിമിതികളും.

ശ്രീനിവാസ രാമാനുജൻ സ്​മാരക പ്രബന്ധാവതരണ മത്സരം ^(എച്ച്​.എസ്​)
ഹൈസ്​കൂൾ വിഭാഗത്തിനാണ്​ ഇൗ മത്സരം. റവന്യൂ ജില്ലയിലെ ആദ്യ രണ്ട്​ സ്​ഥാനക്കാർക്ക്​ സംസ്​ഥാന തല മത്സരത്തിൽ പ​​െങ്കടുക്കാം. വിഷയം: പ്രശ്​നപരിഹാരം ബീജഗണിതത്തിലൂടെ (Problem solving using Algebra).

ഗണിതശാസ്​ത്ര ക്വിസ്​ മത്സരം
എൽ.പി, യു.പി, ഹൈസ്​കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കായി ഇൗ മത്സരം നടക്കും.സ്​കൂൾ ഉപജില്ല മത്സര 
ചോദ്യങ്ങൾ ബന്ധപ്പെട്ട സെക്രട്ടറിമാർ സംഘടിപ്പിക്കണം. റവന്യൂ ജില്ല മത്സരത്തി​െൻറ ചോദ്യം സംസ്​ഥാനതലത്തിൽനിന്ന്​ തരും. നവംബർ നാലിനാണ്​ റവന്യൂജില്ല തല ഗണിതക്വിസ്​ മത്സരം നടക്കുക.
എൽ.പി    രാവിലെ 10.30
യു.പി     10.30
എച്ച്​.എസ്​     ഉച്ചക്ക്​ 1.30ന്​
എച്ച്​.എസ്​.എസ്​ / വി.എച്ച്​.എസ്​.എസ്​     ഉച്ചക്ക്​ 3.00ന്​

ഭാസ്കരാചാര്യ സെമിനാർ
യു.പി, ഹൈസ്​കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കായി ഇൗ മത്സരം നടക്കും.
വിഷയങ്ങൾ
യു.പി     കലണ്ടർ ഗണിതം (Calender Maths)
എച്ച്​.എസ്​    പ്രകൃതിയിലെ അനുപാതങ്ങൾ 
        (Proportion in Nature)
എച്ച്​.എസ്.എസ്​/ വി.എച്ച്​.എസ്.എസ് Definite Integrates

സാമൂഹിക ശാസ്​ത്ര ക്വിസ്​
എൽ.പി, യു.പി, ഹൈസ്​കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കായി  ഇൗ മത്സരം സംഘടിപ്പിക്കും. രണ്ട്​ പേരടങ്ങുന്ന ടീമാണ്​ മത്സരത്തിൽ പ​െങ്കടുക്കേണ്ടത്​. റവന്യൂ ജില്ല തല മത്സരം നവംബർ ആറിന്​ നടക്കും.
എൽ.പി/ യു.പി      രാവിലെ 10.30ന്​
എച്ച്​.എസ്​    ഉച്ചക്ക്​ 1.30ന്​
എച്ച്​.എസ്​.എസ്​/ വി.എച്ച്​.എസ്​.എസ്​     ഉച്ചക്ക്​ 2.30ന്​

സാമൂഹിക ശാസ്​ത്ര ടാലൻറ്​ സെർച്​ പരീക്ഷ
ഹൈസ്​കൂൾ വിദ്യാർഥികൾക്കായാണ്​ ഇൗ പരീക്ഷ നടക്കുന്നത്​. സ്​കൂൾ ഉപജില്ല മത്സരങ്ങൾ നവംബറിനുള്ളിൽ നടത്തണം. റവന്യൂ ജില്ലതല മത്സരം ഡിസംബർ ഒമ്പതിനാണ്​ നടക്കുക.

പ്രവൃത്തി പരിചയമേള
ശാസ്​ത്രമേളയോടൊപ്പം തന്നെയാണ്​ പ്രവൃത്തിപരിചയ മേളയും നടക്കുക. ഇൗവർഷം മുതൽ മേള സുഖമമായി നടത്തുന്നതിനും വിദ്യാർഥികളുടെയും സംഘാടകരുടെയും അധ്വാനഭാരം കുറക്കുന്നതിനുമായി ചില തീരുമാനങ്ങൾ വിദ്യാഭ്യാസ വകുപ്പ്​ ​ൈ​കക്കൊണ്ടിട്ടുണ്ട്​. ആ തീരുമാനങ്ങൾ അറിഞ്ഞുവേണം മത്സരാർഥികൾ മേളക്കൊരുങ്ങുവാൻ.

മുത്തുകൊണ്ടുള്ള ഉൽപന്നങ്ങൾക്ക്​ (Beads Work) വിധികർത്താക്കൾ നൽകുന്ന ഡിസൈൻ തന്നെ തയാറാക്കണം. കുട്ടികൾക്ക്​ ഇഷ്​ടമുള്ളവ തയാറാക്കുന്ന അവസരം ഇല്ലാതായി. ബുക്ക്​ ബൈൻഡിങ്ങിനായി 43cm x 69cm വലുപ്പത്തിലുള്ള 60 ഷീറ്റുകൾ അല്ലെങ്കിൽ 43 സെ.മീ X 34.5 സെ.മീ വലുപ്പമുള്ള 120 ഷീറ്റുകൾ വേണം മത്സരാർഥികൾ കൊണ്ടുവരാൻ. വിധികർത്താക്കൾ ഒപ്പിട്ടുനൽകുന്ന പേപ്പർ ഒാരോ  വർക്കിലും ഉണ്ടാവണം. പരമാവധി എട്ടിൽ കൂടുതൽ ബുക്കുകൾ നിർമിക്കാൻ പാടില്ല. മത്സരാർഥികൾക്ക്​ വാചാ പരീക്ഷയുമുണ്ടാകും.
മുകുളം ഒട്ടിക്കൽ (Budding), പതിവെക്കൽ (Layering), കമ്പുകൾ ഒട്ടിക്കൽ (Grafting) ഒാരോ ഇനത്തിലും നേരത്തെ ചെയ്​തവ (ആകെ മൂന്ന്​ എണ്ണം പ്രദർശിപ്പിക്കാം). പരമാവധി രണ്ട്​ എണ്ണം വീതമാണ്​ ചെയ്​തുകാണിക്കേണ്ടത്​. നഴ്​സറി പ്രദർശനം പാടില്ല.
ചെലവ്​ ചുരുങ്ങിയ പോഷകാഹാര വിഭവങ്ങളുടെ നിർമാണത്തിൽ പരമാവധി പത്ത്​ ഇനങ്ങൾ മാത്രമേ തയാറാക്കി പ്രദർശിപ്പിക്കാൻ പാടുള്ളൂ. വൈദ്യുതി വയറിങ്ങിന്​ ഒരു ബോർഡ്​ മാത്രമേ വേണ്ടൂ. ബോർഡ്​ വലുപ്പം 150 സെ.മീ X 105 സെ.മീറ്ററിൽ കൂടരുത്​. വെജിറ്റബ്​ൾ പ്രിൻറിങ്​ മത്സരത്തിൽ എൽ.പി^ ഒരു 

പില്ലോ കവറും ഒരു ടേബിൾ ​േക്ലാത്തും
യു.പി^100 സെ.മീ. x 100 സെ.മീ വലുപ്പമുള്ള ടേബിൾ ​േക്ലാത്ത്​. 160 സെ.മീ X 212 സെ.മീറ്റർ വലുപ്പമുള്ള ഒരു ബെഡ്​ഷീറ്റും പ്രിൻറ്​ ചെയ്യണം.
എച്ച്​.എസ്​/എച്ച്​.എസ്​.എസ്​ ^ ഒരു സാരിയും 160 സെ.മീ. x 212 സെ.മീ. വലുപ്പവുമുള്ള ഒരു ബെഡ്​ഷീറ്റും പ്രിൻറ്​ ചെയ്യണം.
പച്ചക്കറി^പഴവർഗ സംസ്​കരണത്തിന്​ (Food Preservation)  പരമാവധി പത്ത്​ ഇനങ്ങൾ മാത്രം തയാറാക്കി പ്രദർശിപ്പിക്കണം. ബാഡ്​മിൻറൺ നെറ്റ്​/​വോളിബാൾ നെറ്റ്​ നിർമാണത്തിന്​ ഉപയോഗിക്കുന്ന നൂലുകളുടെ നമ്പർ,ബാഡ്​മിൻറൺ നെറ്റ്​ രണ്ടും വോളിബാൾ നെറ്റ്​ 10,486 cmഉം ആയിരിക്കണം.
പാഴ്​വസ്​തുക്കൾ ഉപയോഗിച്ചുള്ള നിർമാണ മത്സരത്തിൽ (Products Using waste Materials) കൗതുകവസ്​തുക്കൾ, പഠനസഹായികൾ, സാമൂഹിക പ്രസക്​തിയുള്ള വസ്​തുക്കൾ അവയിൽ ഒാരോ ഇനത്തിലും പരമാവധി മൂന്ന്​ എണ്ണം മാത്രം നിർമിക്കണം. പാവകളിക്കുള്ള പാവ നിർമാണത്തിന്​ സ്​റ്റേജ്​ പാടില്ല. സ്​റ്റേജില്ലാതെ അവതരണം വേണം. മരത്തിൽ കൊത്തുപണികൾ നടത്തേണ്ടത്​ വിധികർത്താക്കൾ നൽകുന്ന ചിത്രത്തിന്​ അനുസരിച്ചാകണം. 40 സെ.മീറ്റർ x40 സെ.മീറ്റർ അളവിലുള്ള പലകയാണിതിന്​ ഉപയോഗിക്കേണ്ടത്​. എഴുതുന്ന ചോക്ക്​ 48 എണ്ണമുള്ള ഒരു സ്​റ്റാ​ൻഡേർഡ്​ മോൾഡ്​ മാത്രം ഉപയോഗിച്ച്​ വേണം നിർമിക്കാൻ. രണ്ട്​ മോൾഡുകൾ മാത്രം ഉപയോഗിച്ച്​ അഞ്ച്​ രൂപങ്ങൾ വീതം നിർമിച്ച്​ ആകെ പത്ത്​ രൂപങ്ങൾ മാത്രമേ പ്ലാസ്​റ്റർ ഒാഫ്​ പാരിസ്​ രൂപങ്ങൾക്ക്​ ഉപയോഗിക്കാൻ പാടുള്ളൂ. 

ശ്രദ്ധിക്കേണ്ടവ
^^ശാസ്​ത്ര, ഗണിതശാസ്​ത്ര, സാമൂഹിക ശാസ്​ത്ര, പ്രവൃത്തിപരിചയ, ​െഎ.ടി മേളകളിൽ ഒരു കുട്ടിക്ക്​ ഏതെങ്കിലും ഒരു മത്സരത്തിൽ മാത്രമേ പ​െങ്കടുക്കാവൂ.
^^മേളകളിൽ പ​െങ്കടുക്കാനെത്തുന്ന വിദ്യാർഥികൾ സ്​കൂൾ യൂനിഫോം ധരിക്കരുത്​.
^^സംസ്​ഥാന മേളയുടെ ആദ്യ ദിനം തൊട്ട്​ അവസാനം വരെ മത്സരാർഥികൾക്ക്​ നിർദേശങ്ങൾ നൽകുന്നതിന്​ റവന്യൂ ജില്ല സെക്രട്ടറിമാർ കൂടെയുണ്ടാകും.
^^ജില്ലതല മത്സര വിധികർത്താക്കളുടെ പാനൽ തയാറാക്കി വിദ്യാഭ്യാസ ഉപ ഡയറക്​ടർമാർ നവംബർ പത്തിനുമുമ്പ്​ പൊതുവിദ്യാഭ്യാസ ഡയറക്​ടർക്ക്​ സമർപ്പിക്കണം.
^^ക്വിസ്​ മത്സരങ്ങളുടെ പോയൻറ്​ കൂടി ചേർത്താണ്​ ഒാവറോൾ ചാമ്പ്യന്മാരെ ​നിർണയിക്കുക.
^^സ്​റ്റിൽ മോഡൽ, വർക്കിങ്​ മോഡൽ എന്നിവയുടെ വലുപ്പം 122 സെ.മീ. x 122 സെ.മീ.  x 100 സെ.മീ കൂടാൻ പാടില്ല.
^^ഏത്​ Exhibitനൊപ്പവും പ്രദർശിപ്പിക്കാവുന്ന ചാർട്ടുകളുടെ എണ്ണം പരമാവധി അഞ്ചാണ്​.
^^Improvised Experimentൽ  ഒരേ ആശയവുമായി ബന്ധപ്പെട്ട പരമാവധി അഞ്ച്​ പരീക്ഷണങ്ങൾ വരെയാവാം.