സ്കൂൾ പച്ച
മാർക്ക്​ കുറഞ്ഞാൽ ശകാരിക്കല്ലേ...
  • മിനില ചെറിയാൻ
  • 11:59 AM
  • 16/05/2019

ഇൗ ലക്കം കൂട്ടുകാർക്കുള്ളതല്ല, മറിച്ച്​ മാതാപിതാക്കൾക്കും അധ്യാപകർക്കുമുള്ളതാണ്​. സ്​കൂളിൽ ചില സഹപാഠികൾ പഠനത്തിൽ പിന്നാക്കം ​േപാകുന്നത്​ കണ്ടിട്ടി​ല്ലേ? അവരിൽ ചിലരെങ്കിലും പഠിക്കാത്തതുകൊണ്ടല്ല, മറിച്ച്​  ചില ​പ്രശ്​നങ്ങൾ കാരണമാണ്​. ഇൗ പ്രശ്​നത്തെക്കുറിച്ചും പരിഹാരങ്ങളെക്കുറിച്ചുമാണ്​ ഇൗ ലക്കം. കൂട്ടുകാർ അധ്യാപകരുടെയും മാതാപിതാക്കളുടെയും ശ്രദ്ധയിലേക്ക്​ ഇൗ വിവരങ്ങൾ എത്തിക്കണേ...

മു​െമ്പന്നെത്തേക്കാളേറെ കുഞ്ഞുങ്ങളുടെ പഠനത്തിന്​ പ്രാധാന്യം നൽകുന്ന ഒരു സമൂഹത്തിലാണ്​ നാമിന്ന്​ ജീവിക്കുന്നത്​. നഴ്​സറി ക്ലാസ് മുതൽ പ്രഫഷനൽ കോളജുകൾവരെയുള്ള പഠനത്തിന്​ വലിയതോതിലുള്ള ശ്രദ്ധയും ഉൗർജവുമാണ്​ മാതാപിതാക്കൾ ചെലവിടുന്നത്​. ഇതിൽ ഒരുവിഭാഗം നന്നായി പഠിച്ച്​ ഉയരത്തിലെത്തു​േമ്പാൾ മറ്റൊരുവിഭാഗം പരാജയത്തി​െൻറ പാതയിലേക്ക്​ നീങ്ങുന്നു. വിദ്യാർഥികൾ പഠനത്തിൽ പിന്നാക്കം പോകുന്നതിനും പരീക്ഷകളിൽ പരാജയപ്പെടുന്നതിനും നിരവധി കാരണങ്ങളുണ്ട്​. ഇതിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ്​ പഠനവൈകല്യം. നിരവധി പ്രശ്​നങ്ങൾ സൃഷ്​ടിക്കുന്ന ഇൗ അവസ്​ഥയെക്കുറിച്ച്​ ഒരുപ​േക്ഷ, സമൂഹത്തിൽ ഇനിയും വേണ്ടത്ര ബോധവത്​കരണം നടന്നിട്ടില്ല. 

എന്താണ്​ പഠനവൈകല്യം?
വിദ്യാഭ്യാസം നേടാനുള്ള സാഹചര്യവും പിന്തുണയും പരിശ്രമവും ഉണ്ടായിട്ടും ചില വിദ്യാർഥികൾ പഠനത്തിൽ പിന്നാക്കം പോകുന്നുണ്ട്​. കൃത്യമായി സ്​​കൂളിൽ പോകുകയും വീട്ടിലിരുന്ന്​ പഠിക്കുകയും ചെയ്​തിട്ടും പ്രതീക്ഷിച്ചതിൽനിന്ന്​ വളരെ താഴ്​ന്ന നിലവാരം മാത്രം നേടുന്ന വിദ്യാർഥികളിൽ ചിലർക്കെങ്കിലും പഠനവൈകല്യം എന്ന അവസ്​ഥക്ക്​ സാധ്യതയുണ്ട്​.  വിവരങ്ങളും അറിവുകളും കണ്ടും കേട്ടും വായിച്ചും മനസ്സിലാക്കാനും അവ ആവശ്യത്തിനനുസരിച്ച്​ ഉപയോഗപ്പെടുത്താനുമുള്ള കഴിവ്​ ഒരു പരിധിയിൽ കുറയു​േമ്പാൾ അതിനെ പൊതുവായി പഠനവൈകല്യം (Learning Disability) എന്നു​ പറയാം. തലച്ചോറി​െൻറ  ശേഷിയെ ബാധിക്കുന്ന ഒരു നാഡീസംബന്ധമായ അവസ്ഥയാണിത്. ഡിസ്​ലെക്​സിയ (Dyslexia), ഡിസ്​കാൽകുലിയ (Dyscalculia), ഡിസ്​ഗ്രാഫിയ (Dysgraphia), ലാംഗ്വേജ്​ പ്രോസസിങ്​​ ഡിസോഡർ (Language Processing Disorder), നോൺ വെർബൽ ലേണിങ്​​ ഡിസെബിലിറ്റി (Non-Verbal Learning Disability) തുടങ്ങിയ നിരവധി അവസ്​ഥകൾ പഠനവൈകല്യം എന്ന പ്രശ്​നത്തിൽ ഉൾപ്പെടുന്നതാണ്​. അവ എന്തൊക്കെയാണെന്നുനോക്കാം.  

വായനാവൈകല്യം 
അക്ഷരങ്ങളും വാക്കുകളും വായിക്കാനുള്ള ബുദ്ധിമുട്ട്​ അനുഭവപ്പെടുന്ന അവസ്​ഥയാണിത്. തപ്പിത്തടഞ്ഞ്​ വായിക്കുക, കോമയും കുത്തുകളും അവഗണിച്ച്​ വാചകങ്ങൾ തുടർച്ചയായി വായിക്കുക എന്നിവക്കു പുറമെ അക്ഷരങ്ങള്‍ തിരിച്ച് വായിക്കുന്നതും ഇതി​െൻറ ലക്ഷണമാണ്​. ഉദാഹരണമായി ‘തല’ എന്നതിനെ ‘ലത’ എന്നും 6 എന്ന അക്കത്തെ 9 എന്നും d യെ b എന്നും മറ്റും വായിക്കുക. വായിക്കു​​​​േമ്പാൾ വാക്കുകൾ വിട്ടുകളയുക, വാചകങ്ങൾ മുഴുവനാക്കാതെയിരിക്കുക, ആദ്യ അക്ഷരം കാണു​േമ്പാഴേക്കും വാക്കുകൾ ഉൗഹിച്ച്​ പറയുക എന്നിവയും ഇൗ പ്രശ്​നമുള്ളവരുടെ ലക്ഷണങ്ങളാണ്​. 
 

എഴുത്തിലെ  വൈകല്യങ്ങള്‍
എഴുതാനുള്ള മടിയാണ്​ ഇവരുടെ പ്രധാന ലക്ഷണം. വളരെ മോശം കൈയക്ഷരം, വലിയതോതിൽ അക്ഷരത്തെറ്റ്​, സാമ്യമുള്ള അക്ഷരങ്ങള്‍ തമ്മില്‍ മാറിപ്പോവുക, (ഉദാഹരണമായി മലയാളത്തിൽ ‘ന’ ക്ക്​ പകരം ‘ധ’എന്നും ഇംഗ്ലീഷിൽ b എന്ന അക്ഷരം d എന്നും p എന്നും എഴുതുക) സ്വന്തം കൈയക്ഷരം വായിക്കാനാവാത്ത അവസ്​ഥ, അക്ഷരങ്ങൾ അടുപ്പിച്ചും വാക്കുകൾക്കിടയിൽ സ്​ഥലം വിടാതെയും എഴുതുക തുടങ്ങിയവ ഇതി​െൻറ ലക്ഷണങ്ങളാണ്​. 

ഗണിത വൈകല്യം 
കണക്കി​​െൻറ അടിസ്​ഥാനക്രിയകളായ കൂട്ടൽ, കിഴിക്കൽ, ഗുണിക്കൽ, ഹരിക്കൽ എന്നിവ എത്രതവണ പഠിപ്പിച്ചാലും മനസ്സിലാവാതിരിക്കുക, വാച്ചിൽ സമയം നോക്കി പറയാൻ കഴിയാതിരിക്കുക, നാല്​ ദിക്കുകളും മാറിപ്പോകുകയോ അറിയാതെയിരിക്കുയോ ചെയ്യുക, ഇടത്ത്-വലത്ത് എന്നിവ മനസ്സിലാക്കാൻ ക​ഴിയാതെയിരിക്കുക. സംഖ്യകൾ എഴുതു​േമ്പാൾ മാറിപ്പോകുക തുടങ്ങിയ പ്രശ്​നങ്ങൾ ഉണ്ടെങ്കിൽ ഗണിതവൈകല്യമാണെന്ന്​ കരുതാം.

രചനാവൈകല്യം
ഒരു വിഷയത്തെക്കുറിച്ച്​ ചെറിയ വാക്യം പോലും എഴുതാനോ പറയാനോ കഴിയാതിരിക്കുക. ചോദ്യങ്ങളിലെ വിട്ട ഭാഗങ്ങൾ പൂരിപ്പിക്കാൻ കഴിയാതിരിക്കുക, ചോദ്യങ്ങൾക്ക്​ ഉത്തരം അറിയാമെങ്കിലും അത്​ എഴുതിഫലിപ്പിക്കാനോ പറയാനോ കഴിയാതിരിക്കുക തുടങ്ങിയ ​പ്രശ്​നങ്ങളാണ്​ രചനാവൈകല്യത്തിൽ കണ്ടുവരുന്നത്​. 

തിരിച്ചറിയൽ വൈകല്യം 
പറയുന്നതിനപ്പുറമുള്ള കാര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവി​െൻറ​ കുറവാണിത്​. മുഖഭാവം, ശരീരഭാഷ, ആംഗ്യം എന്നിവയിലൂടെ ആശയവിനിമയം നടത്താൻ ഇവർക്ക്​ കഴിയില്ല. ഒരാളുടെ മുഖഭാവത്തിൽ നിന്നോ ആംഗ്യത്തിൽ നിന്നോ അയാൾ ഉദ്ദേശിക്കുന്ന കാര്യം മനസ്സിലാക്കാനോ മുഖഭാവത്തിലൂടെയോ  ആംഗ്യത്തിലൂടെയോ കാര്യങ്ങൾ പ്രകടിപ്പിക്കാനോ കഴിയാത്ത അവസ്​ഥയാണിത്​. ദ്വയാർഥ പ്രയോഗങ്ങൾ ഇൗ പ്രശ്​നമുള്ളവർക്ക്​ മനസ്സിലാവില്ല. കൂടാതെ, തമാശകൾ പറഞ്ഞാൽ അവർ അത്​ ഗൗരവത്തിലെടുക്കാനും സാധ്യതയുണ്ട്​.

അധ്യാപകർ ശ്രദ്ധിക്കണം
പലപ്പോഴും കുട്ടികളിലെ പഠനവൈകല്യം ആദ്യഘട്ടത്തിൽ തിരിച്ചറിയാൻ കഴിയുന്നത്​ അധ്യാപകര്‍ക്കാണ്. വായിക്കാനും എഴുതാനും കണക്കുകൂട്ടാനുമൊക്കെ ഒരു വിദ്യാർഥി പതിവിൽക്കവിഞ്ഞ പ്രയാസം നിരന്തരം നേരിടുന്നുണ്ടെങ്കിൽ അത്​ തിരിച്ചറിയാന്‍ ഒരു അധ്യാപകന് കഴിയേണ്ടതാണ്​. തിരിച്ചറിഞ്ഞാൽ ശിക്ഷിക്കുന്നതിനു​പകരം കുട്ടിയെ ശാസ്​ത്രീയമായ പരിഹാരമാർഗങ്ങളിലേക്ക്​ കൊണ്ടുപോകുകയും വിദ്യാർഥിക്കും മാതാപിതാക്കൾക്കും ആവശ്യമായ പിന്തുണ നൽകുകയും വേണം.

കാരണം എന്തെല്ലാം?
പഠനവൈകല്യത്തി​െൻറ അടിസ്​ഥാനകാരണം കൃത്യമായി ​ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല. പാരമ്പര്യം ചിലരിൽ കാരണമാവുന്നുണ്ടെങ്കിലും അക്കാര്യത്തിനും ശാസ്​ത്രീയ പിൻബലമില്ല. ഗർഭാവസ്​ഥയിലും പ്രസവസമയത്തുമുണ്ടാകുന്ന പ്രശ്​നങ്ങൾമൂലം ശിശുവി​െൻറ മസ്​തിഷ്​കത്തിന്​ സംഭവിക്കുന്ന കുഴപ്പങ്ങൾ പഠനവൈകല്യത്തിന്​ കാരണമാകാറുണ്ട്​. അപകടങ്ങൾമൂലം തലക്കും തുടർന്ന്​ മസ്​തിഷ്​കത്തിനും സംഭവിക്കുന്ന പരിക്കും പ്രശ്​നങ്ങൾ സൃഷ്​ടിക്കാറുണ്ട്. 
ഗർഭാവസ്​ഥയിലെ വൈറസ്​ അണുബാധപോ​ലുള്ള ചില രോഗങ്ങളും ചില മരുന്നുകളും ശിശുക്കളുടെ മസ്​തിഷ്​ക വളർച്ചയെ ബാധിക്കാറുണ്ട്​. ഗർഭിണിക്കും ശിശുക്കൾക്കും നേരിടേണ്ടിവരുന്ന പോഷകാഹാരക്കുറവും ഇത്തരം അവസ്​ഥക്ക്​ കാരണമാവും. 

പ്രശ്​നം എങ്ങനെ ക​ണ്ടെത്താം?
നമ്മുടെ രാജ്യത്ത്​ പഠനവൈകല്യങ്ങൾ തുടക്കത്തിൽ കണ്ടെത്തുന്നത്​ വളരെ കുറവാണ്​. അധ്യാപകർക്ക്​ ഇക്കാര്യത്തിൽ ശാസ്​ത്രീയ പരിശീലനം ലഭിക്കാത്തതും മാതാപിതാക്കളും കുടുംബാംഗങ്ങളും കുട്ടിയോടുള്ള അമിതവാത്സല്യം മൂലം ഇതൊരു വൈകല്യമായി അംഗീകരിക്കാൻ മടിക്കുന്നതുമാണ്​ പ്രശ്​നം തുടക്കത്തിൽ കണ്ടെത്താൻ കഴിയാത്തത്​. അതുകൊണ്ടുതന്നെ തുടക്കത്തിലേ നൽകേണ്ട ചികിത്സ വൈകുന്നതിനും കാരണമാവുന്നു. ​ഉയർന്ന ക്ലാസുകളിൽ എത്തുന്നതിനനുസരിച്ച്​ പാഠ്യവിഷയങ്ങളിലെ അടിസ്​ഥാന കാര്യങ്ങൾപോലും മനസ്സിലാക്കാൻ കഴിയാതെയാവുകയും ചികിത്സ കഠിനമാകുകയും ചെയ്യും. 10ാംതരംവരെ എല്ലാവരെയും പാസാക്കുന്ന സ​മ്പ്രദായം കുട്ടികളിലെ പഠനവൈകല്യം കണ്ടെത്താൻ വൈകുന്നതിന്​ കാരണമാണെന്ന്​ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്​. നഴ്​സറി അധ്യാപകർ മുതലുള്ളവർക്ക്​ ഇത്തരം വിഷയത്തിൽ ശാസ്​ത്രീയമായ അറിവ്​ നൽകുകയും ​പഠനവൈകല്യമുള്ള കുട്ടികളെ കണ്ടെത്താനുള്ള പരിശീലനം നൽകുകയുംവേണം. ശിശുരോഗ വിദഗ്​ധർക്കും കുടുംബ ഡോക്​ടർമാർക്കും ഇക്കാര്യത്തിൽ ചെറുതല്ലാത്ത ഉത്തരവാദിത്തമുണ്ട്​. 


ഇവയൊന്നും പഠനവൈകല്യമല്ല
കാഴ്ചയിലോ കേള്‍വിയിലോ നേരിടുന്ന പ്രയാസം, അപസ്​മാരം മുതലായ ശാരീരിക കാരണങ്ങളും അമിതമായ ഉത്​കണ്ഠ, വിഷാദം മുതലായ വൈകാരിക പ്രശ്‌നങ്ങളും ജീവിത സാഹചര്യങ്ങളിലുള്ള വിവിധ കാരണങ്ങളും സാമൂഹിക പ്രശ്‌നങ്ങളും എല്ലാം കുട്ടികളുടെ പഠനത്തെ ബാധിക്കുന്ന​ുണ്ടെങ്കിലും ഇവ പഠനവൈകല്യത്തിൽ ഉൾപ്പെടുത്തിയിട്ടില്ല​. ബുദ്ധിമാന്ദ്യം പോലെ ബുദ്ധിശക്തിയുടെ കുറവു മൂലമുള്ള പഠന പിന്നാക്കാവസ്ഥയെയും പഠന വൈകല്യമായി കണക്കാക്കാനാവില്ല.

ഇവർ മണ്ടന്മാരല്ല... 
ഒരിക്കലും!

മിഷൻ ഇംപോസിബ്​ൾ എന്ന പ്രശസ്​ത ഹോളിവുഡ്​​ സിനിമയിലെ നടൻ ടോം ക്രൂയിസ്, ജൂറാസിക്​ പാർക്ക്​ പോലുള്ള സിനിമകൾ സംവിധാനംചെയ്​ത വിഖ്യാതനായ സ്​റ്റീവൻ സ്​പിൽബർഗ്​, സി.എൻ.എൻ ടി.വി ചാനലിലെ പ്രമുഖ പത്രപ്രവർത്തകനായ ആൻഡേഴ്​സൺ കൂപ്പർ, ശാസ്​ത്രീയ കണ്ടുപിടിത്തങ്ങളിലൂടെ ലോകത്തെ മാറ്റിമറിച്ച ശാസ്​ത്രജ്​ഞനായ തോമസ് ആല്‍വാ എഡിസണ്‍, ആപേക്ഷിക സിദ്ധാന്തത്തി​െൻറ ഉപജ്ഞാതാവ് ആല്‍ബര്‍ട്ട്  ഐൻസ്​ൈ​റ്റന്‍, വിശ്വപ്രശസ്​ത ചിത്രകാരന്മാരായ ലിയനാഡോ ഡാവിഞ്ചി, വിൻസൻറ്​ വാൻഗോഗ്​,  ​െനാ​േബല്‍സമ്മാന ജേതാവും മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ വിൻസ്​റ്റണ്‍ ചര്‍ച്ചില്‍ എന്നിവര്‍ക്കെല്ലാം പഠനവൈകല്യം ഉണ്ടായിരുന്നു.
പഠനത്തിൽ പിന്നാക്കംനിൽക്കുന്നവർ മറ്റു​ ചില മേഖലകളിൽ വളരെ മുന്നിലാണ്​. സ്​പോർട്​സ്​, കല, സംഗീതം തുടങ്ങി എല്ലാ മേഖലയിലും കഴിവുതെളിയിക്കാൻ ഇക്കൂട്ടർക്കാവും. അതുകൊണ്ടുതന്നെ പരീക്ഷകളിൽ തോറ്റുപോയതുകൊണ്ട്​ ഇവരെ അവഗണിക്കരുത്​. മറിച്ച്​ ഇവരിലെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കണം. ഒരുപ​േക്ഷ, ഇന്ന്​ പരീക്ഷയിൽ തോറ്റവർ നാളെ ലോകത്തെ തോൽപിച്ചേക്കാം...

എ.ഡി.എച്ച്.ഡി 
മറ്റൊരു  വില്ലൻ

പഠനത്തിൽ പിന്നാക്കംനിൽക്കുന്ന ചില കുട്ടികളിൽ കാണുന്ന പ്രശ്​നമാണ്​​ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോഡർ (ADHD)എന്ന അവസ്ഥ. അക്ഷമയാണ് ഇൗ പ്രശ്നമുള്ളവരുടെ പ്രധാന ലക്ഷണം. ഒന്നിലും കുറച്ചു സമയത്തേക്ക് ശ്രദ്ധിക്കാനോ  ഒരു സ്ഥലത്ത് അടങ്ങിയിരിക്കാനോ കഴിയാത്ത അവസ്ഥ. ക്ലാസിൽ ശ്രദ്ധിച്ചിരിക്കാനോ ഒരു കഥ പോലും മുഴുവനായി കേട്ടിരിക്കാനോ ഇക്കൂട്ടർക്ക് കഴിയില്ല. പുസ്തകത്തിനു മുന്നിൽ അൽപനേരം പോലും ഇരിക്കില്ല. സിനിമാ തിയറ്ററിലോ ടെലിവിഷനുമുന്നിലോ തുടർച്ചയായി ഇരിക്കാൻ കഴിയാതെയിരിക്കുക എന്നിവ ലക്ഷണങ്ങളാണ്. ഇതിനോടൊപ്പം സ്വസ്ഥമായി ഒരിടത്ത് ഇരിക്കാനും ഇത്തരക്കാർക്ക് കഴിയില്ല. തലച്ചോറിലുണ്ടാകുന്ന ചില തകരാറുകള്‍ മൂലം സംഭവിക്കുന്ന ഈ അവസ്ഥക്ക് അര്‍ഹിക്കുന്ന ചികിത്സ പലപ്പോഴും ലഭിക്കാതെ പോകുന്നതായാണ് കണ്ടുവരുന്നത്. ​അതേസമയം ഇൗ അവസ്​ഥയെ പഠനവൈകല്യത്തി​െൻറ ഗണത്തിലല്ല മനഃശാസ്​ത്രം ഉൾപ്പെടുത്തിയരിക്കുന്നത്​.

പരിഹാരം ഒട്ടും വൈകാതെ
ശിശുരോഗ വിദഗ്​ധൻ, സൈക്കോളജിസ്​റ്റ്, അധ്യാപകർ, പ്രത്യേക പരിശീലനം നേടിയ അധ്യാപകർ, മനോരോഗ വിദഗ്​ധർ തുടങ്ങിയവരുടെ കൂട്ടായ ശ്രമാണ്​ ഫലപ്രദമായ ​പ്രശ്​നപരിഹാരത്തിന്​​ ആവശ്യം. ചെറിയ ക്ലാസുകളിൽ തന്നെ പ്രശ്​നങ്ങളുണ്ടെന്ന്​ സംശയമുള്ള കുട്ടികളെ പരിശോധനകൾക്ക്​ വിധേയമാക്കണം. അധ്യാപകർ മാതാപിതാക്കളുമായി പ്രശ്​നം ചർച്ചചെയ്യുകയും ​ഇൗ അവസ്​ഥയെ അതിജീവിക്കാനുള്ള ശാസ്​ത്രീയ പരിശീലനങ്ങൾക്കും കൗൺസലിങ്ങിനും​ പ്രേരിപ്പിക്കുകയും വേണം. ​​ 

പ്രശ്​നം നിസ്സാരമല്ല
പഠനവൈകല്യമുള്ള കുട്ടികൾ എല്ലായ്​പ്പോഴും ശകാരത്തിനും താരതമ്യത്തിനും വിധേയരാകുന്നതിനാൽ അവർ വലിയതോതിലുള്ള മാനസികസംഘർഷം അനുഭവിക്കുന്നവരായിരിക്കും. പഠനവൈകല്യം തുടക്കത്തിലേ കണ്ടെത്തി പരിഹരിച്ചില്ലെങ്കിൽ അത്​ പെരുമാറ്റവൈകല്യമായി മാറുകയും കുട്ടി വലുതാകുന്നതിനനുസരിച്ച്​ സമൂഹത്തിൽനിന്ന്​ ഒറ്റപ്പെട്ടുപോകുകയും ചെയ്യുന്നു. ഇത്​ കുട്ടിയുടെ ജീവിതത്തി​െൻറ ഗതിതന്നെ മാറ്റിമറിക്കുന്നു.

(ലേഖിക കോഴിക്കോട് ​േപ്രാവിഡൻസ് കോളജ് ഒാഫ് ടീച്ചർ എജുക്കേഷൻ ഫോർ വിമനിലെ അസിസ്​റ്റൻറ്​ പ്രഫസറും സൈക്കോളജിസ്​റ്റുമാണ്​)

തയാറാക്കിയത്​: 
രാധാകൃഷ്​ണൻ തിരൂർ