മഴവില്ലഴകിൽ കാനോ നദി
  • ആഷിഖ്​ മുഹമ്മദ്​
  • 12:13 PM
  • 07/05/2019

മഴവില്ലിനെപ്പോലെ മനുഷ്യ​െൻറ വർണ^സൗന്ദര്യസങ്കൽപങ്ങളെ സ്വാധീനിച്ച മറ്റൊരു പ്രതിഭാസം ഉണ്ടോയെന്ന്  സംശയമാണ്. കവികളെയും കലാകാരന്മാരെയും മാത്രമല്ല സാധാരണക്കാരെയും ആകർഷിക്കുന്ന ചേതോഹരമായ ദൃശ്യമാണത്. എന്നാൽ, മഴവിൽ നിറങ്ങളിൽ ഒഴുകുന്ന നദിയെ കുറിച്ച് കേട്ടിട്ടുണ്ടോ? കൊളംബിയയിലെ കാനോ ക്രിസ്​റ്റൽസ് നദിയാണ് ഇങ്ങനെ  വിവിധ വർണങ്ങളിൽ ഒഴുകുന്നത്.
വ്യത്യസ്ത നിറങ്ങളിലുള്ള ആൽഗകളുടെയും ജലസസ്യങ്ങളുടെയും സാന്നിധ്യവും സമീപപ്രദേശത്തെ കാടി​െൻറ ഇരുട്ടിലൂടെ അരിച്ചിറങ്ങുന്ന പ്രകാശത്തി​െൻറ സാന്നിധ്യവും കാരണം പച്ച, ചുവപ്പ്, നീല, ഓറഞ്ച്, പിങ്ക് എന്നീ നിറങ്ങളിൽ അതീവ സുന്ദരിയായി ഈ നദിയെ കാണപ്പെടുന്നു. ഈ നദീതടത്തിലെ പാറക്കെട്ടുകളിൽ മാര്‍സീനിയ ക്ലാവീജെറ എന്ന് പേരുള്ള അപൂർവയിനം ചെടികൾ വളരുന്നുണ്ട്. മഴ തുടങ്ങുന്ന ജൂലൈ മാസമാകുന്നതോടെ ഈ സസ്യങ്ങളിൽ വിവിധ നിറങ്ങളിലുള്ള പൂക്കളുണ്ടാകും. ഈ പൂക്കളാണ് നദിക്ക് മഴവിൽ അഴക് നൽകുന്നതെന്നാണ് ശാസ്ത്രലോകത്തി​െൻറ കണ്ടെത്തൽ. ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങളും പാറയിടുക്കുകളുമെല്ലാം താണ്ടി നൂറു കിലോമീറ്ററോളം ഒഴുകുന്ന നദി ലോകത്തിന് അത്രയേറെ പരിചിതമല്ലെങ്കിലും തദ്ദേശവാസികൾക്ക് ഇന്നും പ്രിയങ്കരിയാണ്. കൊളംബിയയിലെ സെറാനിയ ഡീ ലാ മക്കാറീന എന്നീ മലനിരകളിലാണ് ഈ നദി സ്ഥിതിചെയ്യുന്നത്. ഒരുകാലത്ത് ഒളിപ്പോരാളികളുടെ കേന്ദ്രമായിരുന്നു ഇവിടം. എത്തിപ്പെടാനുള്ള ബുദ്ധിമുട്ടും വന്യജീവികളുടെ സാന്നിധ്യവും കൊടുംകാടി​െൻറ പശ്ചാത്തലവും കാനോ ക്രിസ്​റ്റൽ ഒളിപ്പോരാട്ട സംഘത്തിന് നല്ലൊരു സങ്കേതമൊരുക്കി. എന്നാൽ, വർഷങ്ങൾക്കു മുമ്പ്​ കൊളംബിയൻ സർക്കാർ ഇവരുമായി സമാധാനക്കരാർ ഒപ്പിട്ടത്തോടെ ഇവിടേക്ക് സഞ്ചാരികളുടെ പ്രവാഹമായി.
എന്നാൽ, നദിയുടെ ജൈവ വൈവിധ്യം ഉറപ്പുവരുത്തുന്നതിനായി ടൂറിസം വകുപ്പ് ദിവസവും 200 പേർക്ക് മാത്രമേ സന്ദർശനം അനുവദിക്കുന്നുള്ളു. കൊളംബിയൻ എയർപോർട്ടിലെത്തുന്ന സഞ്ചാരികൾക്ക് ഗൈഡി​െൻറ സഹായത്തോടെ ഇങ്ങോട്ട്​ യാത്ര തുടരാവുന്നതാണ്. പ്ലാസ്​റ്റിക് കുപ്പി, മത്സ്യങ്ങൾക്കുള്ള ആഹാരം, നദിയിലെ ചില ഇടങ്ങളിലുള്ള നീന്തൽ എന്നിങ്ങനെ നിരവധി നിയന്ത്രണങ്ങൾ ഇതിനകം ഇവിടെ നടപ്പാക്കിയിട്ടുണ്ട്. അഞ്ചു നിറങ്ങളുടെ നദി, മഴവിൽ ദ്രാവകം എന്നൊക്കെ ഈ നദിക്ക് വിളിപ്പേരുകളുണ്ട്.അനക്കോണ്ട, വന്യമൃഗങ്ങൾ എന്നിവയുടെ സാന്നിധ്യം സഞ്ചാരികളെ അൽപം ഭയപ്പെടുത്തുമെങ്കിലും പുൽമേടുകൾ, വിവിധ ഇനങ്ങളിലുള്ള പക്ഷികൾ എന്നിവയെല്ലാം കാനോ യാത്രയെ അവിസ്മരണീയമാക്കും.