നാളറിവ്
മലമുകളിൽ...
  • സുബൈർ പി. ഖാദർ
  • 11:37 AM
  • 12/12/2017

ഡിസംബർ 11 ലോക പർവതദിനം

ഭൂവിസ്​തൃതിയുടെ 27 ശതമാനവും പർവതങ്ങളാണ്. പർവത വർത്തമാനങ്ങളറിയാം...


വിസ്മയക്കാഴ്ചകളാല്‍ പ്രകൃതി നമ്മെ ആശ്ചര്യപ്പെടുത്തുന്നു. അത്തരം കാഴ്ചകളില്‍ മുന്നില്‍ നിൽക്കുന്നവയാണ് പർവതങ്ങള്‍. ഭൂവിസ്തൃതിയുടെ 27 ശതമാനവും പർവതങ്ങളാണ്. ലോകത്തിലെ 22ശതമാനം ജനങ്ങളും ശുദ്ധജലത്തിനായി മലനിരകളെയാണ് ആശ്രയിക്കുന്നത്. ലോകത്തിലെ ഭക്ഷണത്തി​െൻറ 80 ശതമാനം പ്രദാനം ചെയ്യുന്ന 20 സസ്യവർഗങ്ങളിൽ ആറ് ഇനങ്ങളും (ചോളം, ഉരുളക്കിഴങ്ങ്, ബാർലി, സോർഗം, തക്കാളി, ആപ്പിൾ) മലകളിൽനിന്നു കണ്ടെത്തിയതാണ്. സസ്തനികളുടെ വലിയൊരു വിഭാഗമായ -ആടുകൾ, യാക്, ലാമ (ഒട്ടകം പോല​െത്ത മൃഗം), അൽപാക്ക (ഒരിനം നേർത്ത രോമമുള്ള ആട്) എന്നീ മൃഗങ്ങളും -മലനിരകളിൽനിന്ന് ഉത്ഭവിച്ചതുതന്നെ.
എന്നാൽ ഭൂഗർഭ ഭീഷണികൾ, തീപിടിത്തം, കാലാവസ്ഥാ മാറ്റം, മരുഭൂവത്​കരണം, ഭൂമി അമിതമായി ചൂഷണംചെയ്​തുകൊണ്ടുള്ള വികസനം എന്നിവയെല്ലാം പർവതനിരകൾക്ക് നിരന്തരം ഭീഷണിയാവുന്നുണ്ട്. 
പർവതനിരകളിൽ നിത്യഹരിത വനങ്ങൾ മുതൽ ആൽപൈൻ വനങ്ങളും വൈവിധ്യമാർന്ന സസ്യജാലങ്ങളും കാണപ്പെടുന്നു. കടുത്ത മഞ്ഞുവീഴ്ചയും ചെങ്കുത്തായ ചരിവും കാരണം ഇവിടത്തെ ജനങ്ങൾക്ക് കൃഷിചെയ്യാൻ ബുദ്ധിമുട്ട്​ നേരിടുന്നുണ്ട്​. എന്നാൽ, തട്ടുകളായി തിരിക്കാൻ അനുയോജ്യമായ സ്ഥലങ്ങളിൽ ഇവർ കൃഷി ചെയ്യുന്നുണ്ട്. ലോകത്തെ ഭൂരിഭാഗം നദികളുടെ സ്രോതസ്സും പർവതങ്ങളാണ്. 

ഡിസംബർ 11 
ലോക പർവതദിനം

2003 മുതലാണ് ഐക്യരാഷ്​ട്ര സംഘടന (UNO) ഡിസംബർ 11 ലോക പർവതദിനമായി ആചരിക്കാൻ തുടങ്ങിയത്. ഭൂമിയിൽ ജീവൻ നിലനിർത്തുന്നതിൽ പർവതങ്ങൾ വഹിക്കുന്ന പങ്കിനെക്കുറിച്ചും പർവതങ്ങൾ നിലനിൽക്കേണ്ട ആവശ്യകതകളെക്കുറിച്ചും പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുക എന്നതാണ് ഇൗ ദിനാചരണത്തിലൂടെ യു.എൻ ലക്ഷ്യമിടുന്നത്. 2002 അന്താരാഷ്​ട്ര പർവത വർഷമായിരുന്നു.

എന്താണ് പർവതം? 
ചുറ്റുപാടുമുള്ള പ്രദേശങ്ങളേക്കാൾ വളരെ ഉയർന്ന ഭൂവിഭാഗമാണ് പർവതങ്ങൾ. പർവതത്തെ നിർവചിക്കാനുള്ള അളവുകോലുകൾ അതി​െൻറ ഉയർച്ച, വ്യാപ്തി, ചരിവ്‌, അകലം, തുടർച്ച തുടങ്ങിയവയാണ്. നിരപ്പായ പ്രദേശങ്ങളിൽനിന്ന് 2000മോ അതിലേറെയോ ഉയരമുള്ള പ്രദേശങ്ങളെയാണ് പർവതങ്ങളായി കണക്കാക്കുന്നത്. സമുദ്രനിരപ്പിൽനിന്നുള്ള അളവ്​ അടിസ്​ഥാനമാക്കിയാണ് ​പർവതങ്ങളുടെ ഉയരം കണക്കാക്കുന്നത്.

കടലിലുമുണ്ട് പർവതങ്ങൾ
കരയിൽ മാത്രമല്ല കടലിലുമുണ്ട് പർവതങ്ങൾ. ഒരുപാട് ദ്വീപുകളെക്കുറിച്ച് കൂട്ടുകാർ കേട്ടിട്ടില്ലേ? ഇതിൽ പല ദ്വീപുകളും സ്ഥിതിചെയ്യുന്നത് കടലിലെ പർവതങ്ങളിലാണ്. ലോകത്തിലെ ഏറ്റവും നീളമുള്ള പർവതനിരകൾ അറ്റ്​ലാൻറിക് സമുദ്രത്തിലാണ്. ‘അറ്റ്​ലാൻറിക് റിഡ്ജ്’ എന്നാണ് ഇത് അറിയപ്പെടുന്നത്. എന്നാൽ, സൗരയൂഥത്തിലെ ഏറ്റവും വലിയ പർവതം ചൊവ്വാഗ്രഹത്തിൽ സ്ഥിതിചെയ്യുന്ന ‘ഒളിമ്പസ് മോൺസ്’ ആണ്. ഉയരം 21,171 മീറ്റർ (69,459 അടി).

പർവതങ്ങൾ പലതരം
മണ്ണും പാറയും മറ്റ് അനുബന്ധവസ്തുക്കളും കൊണ്ട് നിർമിക്കപ്പെട്ടവയാണ് പർവതങ്ങൾ. ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളി ആറ് ഫലകങ്ങൾകൊണ്ട് നിർമിക്കപ്പെട്ടിരിക്കുന്നു. ഇവയിൽ ഏതെങ്കിലും രണ്ടെണ്ണം ചലിക്കുകയോ, പരസ്പരം കൂട്ടിയിടിക്കുകയോ ചെയ്യുമ്പോൾ വളരെയധികം പ്രദേശങ്ങൾ ഉയർത്തപ്പെടുകയും പർവതങ്ങൾ രൂപപ്പെടുകയും ചെയ്യുന്നു. ഉത്ഭവത്തെ അടിസ്ഥാനമാക്കി ഇവയെ നാലായി തിരിക്കാം.


1. മടക്ക് പർവതം (Fold mountains)
ഇന്ന് ​േലാകത്ത് കാണുന്ന ഭൂരിഭാഗം പർവതങ്ങളും മടക്ക് പർവതങ്ങളാണ്. മറ്റ് പർവതങ്ങളെ അ​​േപക്ഷിച്ച് ഇവക്ക്​ ഉയരം കൂടുതലാണ്​. ഹിമാലയം (ഏഷ്യ), ആൽ‌പ്സ് (യൂറോപ്പ്) എന്നിവ മടക്കു പർവതങ്ങൾക്ക് ഉദാഹരണങ്ങളാണ്. ചലന പ്രക്രിയകളുടെ ഫലമായി രൂപംകൊള്ളുന്ന പർവതങ്ങളാണ് ഇവ.


2. ഖണ്ഡപർവതം (Block mountains)
ഭൂവൽക്കത്തിലുണ്ടാകുന്ന പലവിധ മർദങ്ങളുടെയും ഫലമായി കാലക്രമേണ ഉയർത്തപ്പെടുന്ന ഭൂവിഭാഗമാണ്​ ഖണ്ഡപര്‍വതങ്ങൾ. പരന്ന, പാർശ്വവശം ചെങ്കുത്തായ മലനിരകളാണിവ. ഉദാഹരണം^ വോസ്‌ഗസ് (ഫ്രാൻസ്), ബ്ലാക്ക് ഫോറസ്​റ്റ്​ (ജർമനി).


3. അവശിഷ്​ട പർവതം (Erosion)
അപക്ഷയ പ്രവർത്തനത്തി​െൻറ ഫലമായി രൂപം​െകാള്ളുന്നവയാണിത്.​ വർഷങ്ങളായി ഉണ്ടായേക്കാവുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ ഫലമായി പർവതങ്ങളിലെ  കടുപ്പം കുറഞ്ഞ ശിലകള്‍ നീക്കംചെയ്യപ്പെടുകയും ദൃഢമായ ശിലാഭാഗങ്ങള്‍ അവശേഷിക്കുകയും ചെയ്യും. ഇത്തരത്തിലുള്ളവയാണ്​ അവശിഷ്​ട പർവതങ്ങള്‍. ഉദാഹരണം- ആരവല്ലി നിരകള്‍, നീലഗിരിക്കുന്നുകള്‍.


4. അഗ്​നിപർവതം (Volcanoes)
ഫലകങ്ങളുടെ ചലനത്തി​െൻറ ഫലമായി ഒരു ഫലകം മറ്റൊരു ഫലകത്തി​െൻറ അടിയിലേക്ക്​ പോകും. ഇതെത്തുടർന്ന്​ മാഗ്​മ ഭൂമിക്ക്​ പുറത്തേക്കൊഴുകും. ഇൗ പ്രവർത്തനം തുടരു​േമ്പാൾ ഒഴുകുന്ന ശിലാദ്രവം പുറത്തുവന്ന്​ അടിഞ്ഞുകൂടി പർവതം രൂപപ്പെടും. ഇവയാണ്​ അഗ്​നിപർവതങ്ങൾ. ഉദാഹരണം: കിളിമഞ്ചാ​േരാ, എറ്റ്ന, വെസുവിയസ്.

ലോകത്തിലെ വലിയ പർവതങ്ങൾ
1. എവറസ്​റ്റ്​ ^Mount Everest
ഭൂമിയിലെ ഏറ്റവും വലിയ പർവതം എവറസ്​റ്റ്​ കൊടുമുടിയാണ്. എവറസ്​റ്റ്​ ഉൾപ്പെടെ മിക്ക കൊടുമുടികളും ഹിമാലയത്തിലാണുള്ളത്. ഭൂമിയുടെ താഴികക്കുടം എന്നാണ് എവറസ്​റ്റ്​ അറിയപ്പെടുന്നത്. ഉയരം 8848 മീറ്റർ (29,029 അടി). 
2. മൗണ്ട്​ കെ2
കെ2 അഥവാ മൗണ്ട് ഗോഡ്​വിൻ ഓ​സ്​റ്റൻ അല്ലെങ്കിൽ ചൊഗോരി എന്നറിയപ്പെടുന്നു. എവറസ്​റ്റ്​ കഴിഞ്ഞാൽ ലോകത്തെതന്നെ രണ്ടാമത്തെ വലിയ പർവതം​. 8611 മീറ്റർ (28,251 അടി) ഉയരമുള്ള ഈ കൊടുമുടി ഇന്ത്യയിലും പാക്‌-അധീന കശ്മീരിലുമായി നിലകൊള്ളുന്നു. 
3. കാഞ്ചൻജംഗ (Kangchenjunga)
ലോകത്തെ മൂന്നാമത്തെ വലിയ പർവതം. നേപ്പാൾ^ഇന്ത്യ അതിർത്തിയിൽ സ്ഥിതിചെയ്യുന്നു. ഉയരം 8586 മീറ്റർ. ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയും 8000 മീറ്ററിൽ കൂടുതൽ ഉയരമുള്ള കൊടുമുടികളിൽ ഏറ്റവും കിഴക്കായി സ്ഥിതിചെയ്യുന്നതും കാഞ്ചൻജംഗയാണ്. 
4. ലോറ്റ്​സ്​ (Lhotse),
ലോകത്തെ നാലാമത്തെ വലിയ പർവതം. 8516 മീറ്ററാണ്​ ഇതി​െൻറ ഉയരം. എവറസ്​റ്റ്​ പർവത നിരകളുടെ ഭാഗമാണ്. തിബറ്റ്^നേപ്പാൾ അതിർത്തിയിലെ കുംഭു എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
5. മക്കാലു (Makalu)
8485 മീറ്ററാണ്​ ഉയരം. ലോകത്തെ അഞ്ചാമത്തെ വലിയ പർവതം. എവറസ്​റ്റി​െൻറ 19 കി.മീറ്റർ തെക്കു^കിഴക്കായി നേപ്പാൾ^ചൈന അതിർത്തിയിൽ സ്ഥിതിചെയ്യുന്നു.
6. ചോ^ഓയു (Cho Oyu)
8188 മീറ്റർ ഉയരം. ചൈന^നേപ്പാൾ അതിർത്തിയിൽ സ്ഥിതിചെയ്യുന്നു.
7. ദുലാഗിരി (Dhaulagiri)
ഉയരം 8167 മീറ്റർ. ഏഴാമത്തെ വലിയ പർവതം. നേപ്പാളിൽ സ്ഥിതി ചെയ്യുന്നു. 
8. മാനസ്​ലു (Manaslu)
സമുദ്രനിരപ്പിൽനിന്ന്​ 8163 മീറ്റർ ഉയരത്തിൽ സ്​ഥിതി ചെയ്യുന്നു. ലോകത്തിലെ എട്ടാമത്തെ വലിയ പർവതമാണ്​ നേപ്പാളിലെ മാനസ്​ലു. 
9. നംഗ പർവതം (Nanga Parbat) 
ഒമ്പതാമത്തെ വലിയ പർവതം. ഉയരം 8126 മീറ്റർ. പാകിസ്​താനിലെ ഗിൽഗിത് ബാലിസ്​താൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്നു.
10. അന്ന പൂർണ (Annapurna)
ഹിമാലയൻ പർവതനിരയിൽ കാണപ്പെടുന്നു. 8091^6000 മീറ്ററുകളിലായി 30 കുന്നുകൾ ഉൾക്കൊള്ളുന്നതാണ് ഇൗ പർവതം.  

-ആദ്യമായി എവറസ്​റ്റ്​ കീഴടക്കിയവർ ^ടെൻസിങ്​ നോർഗെ, എഡ്മണ്ട് ഹിലരി
-ഏറ്റവും കൂടുതൽ പ്രാവശ്യം എവറസ്​റ്റ്​ കീഴടക്കിയ വ്യക്തി ^അപ്പ ഷെർപ്പ
-എവറസ്​റ്റ്​ കീഴടക്കിയ ആദ്യ വനിത^ജുങ്കോ താ​െബ
-എവറസ്​റ്റ്​  കീഴടക്കിയ ഇന്ത്യൻ വനിത^ബച്ചേന്ദ്രിപാൽ
-എവറസ്​റ്റ്​  കീഴടക്കിയ ആദ്യ അന്ധൻ^എറിക് വെയിൻ മേയർ
-എവറസ്​റ്റ്​  കീഴടക്കിയ 
-ആദ്യ വികലാംഗൻ^ടോം വിറ്റാകെർ
-എവറസ്​റ്റ്​ കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി^ജോർദൻ റെമേറോ
-എവറസ്​റ്റ്​ കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി^മലാവത് പൂർണ
-എവറസ്​റ്റ്​ കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ^രാഘവ് ജുനേജ
-എവറസ്​റ്റ്​ കീഴടക്കിയ ആദ്യ മലയാളി^സി. ബാലകൃഷ്ണൻ
-ആയിരം മലകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം^ റുവാണ്ട
-ഏഴ് മലകളുടെ നാടായി അറിയപ്പെടുന്നത് ^ജോർഡൻ
-ഏഴ് കുന്നുകളുടെ നഗരം (സപ്തശൈല നഗരം) എന്നറിയപ്പെടുന്നത് ^റോം
-തടാകങ്ങളുടെയും പർവതങ്ങളുടെയും നാട് എന്നറിയപ്പെടുന്നത് ^മാസിഡോണിയ
-ലോകത്തി​െൻറ മേൽക്കൂര എന്നറിയപ്പെടുന്ന പർവതനിര ^പാമീർ
-കൈലാസ പർവതം, കൂൺലൂൺ പർവതം എന്നിവ സ്​ഥിതിചെയ്യുന്നത്​ ^ചൈനയിൽ
-ഇന്ത്യയിലെ പഴക്കം ചെന്ന പർവതനിര ^രാജസ്ഥാനിലെ ആരവല്ലി
-ഖാസി, ഗാരോ, ജയന്തിയ കുന്നുകൾ സ്ഥിതി ചെയ്യുന്നത് ^മേഘാലയയിൽ
-ഏറ്റവും ഉയരം കൂടിയ പർവത നിരയായ ഹിമാലയം പ്രായം കുറഞ്ഞ പർവത നിരയാണ്.
-2016ലെ ഒളിമ്പിക്സ് ലോഗോയിൽ പ്രത്യക്ഷപ്പെടുന്ന പർവതം ^ഷുഗർലോഫ്
-ഏറ്റവും നീളം കൂടിയ പർവതനിരയാണ് തെക്കേ അമേരിക്കയിലെ ആൻഡീസ്‌.