നാളറിവ്
മലബാർ സ്വാതന്ത്ര്യസമരം 100ാം വാർഷികത്തിലേക്ക്​
  • ഷെബീൻ മഹ്​ബൂബ്​
  • 02:27 PM
  • 19/08/2019
തിരൂർ റെയിൽവേ സ്​റ്റേഷൻ ​ചുമരിൽ പ്രേംകുമാർ കുറ്റിപുറം എന്ന കലാകാരൻ തീർത്ത വാഗൺ കൂട്ടക്കൊലയുടെ ദൃശ്യാവിഷ്​കരണം. ഇൗ ചിത്രം പിന്നീട്​ റെയിൽവേ അധികൃതർ മായ്​ച്ചുകളഞ്ഞു

1921 ആ​ഗ​സ്​​റ്റ്​ 19നാ​യി​രു​ന്നു​ ഖി​ലാ​ഫ​ത്ത്​​ നേ​താ​ക്ക​ളെ പി​ടി​കൂ​ടാ​നും പ്ര​വ​ർ​ത്ത​ക​രെ അ​ടി​ച്ച​മ​ർ​ത്താ​നും ല​ക്ഷ്യം​വെ​ച്ച് ബ്രിട്ടീ​ഷ്​ പ​ട്ടാ​ളം തി​രൂ​ര​ങ്ങാ​ടി​യി​ലേ​ക്കും മറ്റു പ്രദേശങ്ങളിലേക്കും പു​റ​പ്പെ​ട്ട​ത്. ന​മ്മു​ടെ രാ​ജ്യ​ത്തി​െ​ൻ​റ സ്വാ​ത​ന്ത്ര്യ പോ​രാ​ട്ട​ച​രി​ത്ര​ത്തി​ലെ ​െഎ​തി​ഹാ​സി​ക ഏ​ടാ​യ മ​ല​ബാ​ർ സ്വാ​ത​ന്ത്ര്യ സ​മ​രത്തെ കുറിച്ച്​...

ബ്രിട്ടീഷ്​ അധിനിവേശത്തിനെതിരെ ഇന്ത്യയിൽ നടന്ന സ്വാതന്ത്ര്യ​സമരത്തിലെ ​െഎതിഹാസിക അധ്യായമാണ്​ കേരളത്തിലെ മലബാർ ​േ​മഖലയിൽ നടന്ന സായുധ പോരാട്ടങ്ങൾ. മലബാർ കലാപം (Malabar Rebellion), മാപ്പിള ലഹള എന്നിങ്ങനെ പല പേരുകളിൽ ചരിത്രം രേഖപ്പെടുത്തിയ ഇൗ സ്വാതന്ത്ര്യ സമരം അതി​െൻറ നൂറാം വാർഷികത്തിലേക്ക്​ അടുക്കുകയാണ്​. 1921 ​െഫബ്രുവരി മുതൽ 1922 ​െഫബ്രുവരി വരെ മലബാർ ജില്ലയിലെ, പ്രധാനമായും ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകൾ കേന്ദ്രീകരിച്ച് നടന്ന ഇൗ ​സ്വാതന്ത്ര്യ പോരാട്ടങ്ങൾ, നമ്മുടെ രാജ്യത്തെ കൊള്ളയടിക്കാൻ വന്ന അധിനിവേശ ശക്​തികൾ ഇന്ത്യൻ ജനതയിൽനിന്ന്​ നേരിട്ട ഏറ്റവും വലിയ പ്രതിരോധങ്ങളിൽ ഒന്നായിരുന്നു. 1921 ഫെബ്രുവരി 20ന്​ തൃശൂർ തേക്കിൻകാട്​ മൈതാനത്ത്​ നടന്ന ഖിലാഫത്ത്​ സമ്മേളനം ബ്രിട്ടീഷ്​ അനുയായികളായ ഒരു വിഭാഗം അ​ല​േങ്കാലപ്പെടുത്തിയ സംഭവത്തോടെയാണ്​​ ഒരു വർഷം നീണ്ട സമരപരമ്പരകൾക്ക്​ തുടക്കമാവുന്നത്​. മാപ്പിളമാരുടെ നേതൃത്വത്തിലാണ്​ പോരാട്ടങ്ങൾ നടന്നതെങ്കിലും ഹിന്ദു സമുദായത്തിൽപെട്ടവരും ഇതിൽ സജീവ പങ്കാളികളായിരുന്നു. മലബാർ കലാപത്തി​െൻറ ഭാഗമായ വിവിധ പോരാട്ടങ്ങളിലായി 10,000ത്തോളം പേർ രാജ്യത്തിനായി വീരമൃത്യു വരിക്കുകയും 25,000ത്തിലധികം പേർ തുറുങ്കിലടക്കപ്പെടുകയും നാട്​ കടത്തപ്പെടുകയും ചെയ്​തു. 


കർഷകർ തിരികൊളുത്തിയ പോരാട്ടങ്ങൾ
1792ൽ  ടിപ്പു സുൽത്താ​െൻറ പതനത്തോടെ മലബാർ പ്രദേശം ബ്രിട്ടീഷുകാരു​െട അധീനതയിൽ വന്നു. ടിപ്പു സുൽത്താൻ മലബാറിൽ നടപ്പാക്കിയ ഭൂപരിഷ്​കരണ, സാമൂഹിക പരിഷ്​കരണ നടപടികൾ ബ്രിട്ടീഷുകാർ റദ്ദാക്കി. അന്ന് നാടുഭരിച്ച പല രാജാക്കന്മാരും ഭൂപ്രഭുക്കന്മാരും ബ്രിട്ടീഷ് ആധിപത്യത്തിന് വഴങ്ങിക്കൊടുക്കുകയോ അവരുടെ നിയമവ്യവസ്​ഥകൾ അംഗീകരിക്കുകയോ ചെയ്​തു. ബ്രിട്ടീഷുകാരുടെ ഭരണം മലബാർ ഉൾപ്പെടെ കേരളത്തിെൻറ സമ്പദ് വ്യവസ്​ഥയെ ആകെ തകിടം മറിച്ചു. കർഷകരാണ് ഇതിൽ കൊടിയ ദുരിതമനുഭവിച്ചത്. അവരുടെ ജീവിതസാഹചര്യം തീർത്തും പരിതാപകരമായി മാറി. പാട്ടത്തിനെടുത്ത് കൃഷിചെയ്തും തുച്ഛമായ കൂലിക്ക് ജോലിചെയ്തും അവർക്ക് കുടുംബം പുലർത്തേണ്ടിവന്നു. അടിക്കടി നേരിടേണ്ടിവന്ന കുടിയൊഴിപ്പിക്കൽ, അന്യായ നികുതി പിരിവ്, ഉയർന്ന പാട്ടം തുടങ്ങിയവ ബ്രിട്ടീഷുകാരും ഭൂപ്രഭുക്കന്മാരും കർഷകർക്കുമേൽ അടിച്ചേൽപിച്ചു. കടുത്ത ശാരീരിക പീഡനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നു. ഇതിൽ സഹിക്കെട്ട കർഷകരും മറ്റു ജനങ്ങളും ഒരുമിച്ച് ബ്രിട്ടീഷ്​ അധിനിവേശത്തിനെതിരെയും ജന്മിത്വ ചൂഷണത്തിനെതിരെയും പോരാടാൻ തീരുമാനിച്ചു. 1836 മുതൽ 1853വരെ 22 സംഘടിത സ്വാതന്ത്ര്യ പോരാട്ടങ്ങൾ ബ്രിട്ടീഷുകാർക്കെതിരെ നടന്നു. 1843ലെ ചേരൂർ വിപ്ലവവും 1849ലെ മഞ്ചേരി കലാപവുമെല്ലാം ഇതിൽ ​ശ്രദ്ധേയമാണ്​. ഇതിനെ തുടർന്നാണ്​ ബ്രിട്ടീഷുകാർ 1859^ൽ മാപ്പിള ഒൗട്​റേജസ്​ ആക്​റ്റ്​ എന്ന നിയമം മലബാറിൽ നടപ്പാക്കുന്നത്​. ചെറുതും വലുതുമായ പോരാട്ടങ്ങളായി വളർന്ന ഇൗ സായുധ സമരങ്ങൾ ഏറ്റവും സജീവമായത്​ 1921ലാണ്.


ഖിലാഫത്ത്​ പ്രസ്​ഥാനവും സമരങ്ങളും
മഹാത്മാഗാന്ധിയുടെ ആശീർവാദത്തോടെ അലി സഹോദരന്മാരുടെ നേതൃത്വത്തിൽ ദേശീയതലത്തിൽ രൂപംകൊണ്ട ഖിലാഫത്ത്​​ പ്രസ്​ഥാനത്തോട്​ മലബാറിലെ സ്വാതന്ത്ര്യമോഹികൾ കണ്ണിചേരുകയുണ്ടായി. ലോക മുസ്​ലിംകളുടെ ആഗോളനേതൃത്വമായ തുർക്കി ഖിലാഫത്തി​െന ബ്രിട്ടീഷുകാർ അട്ടിമറിച്ചതിനോടുള്ള ഇന്ത്യൻ മുസ്​ലിംകളുടെ പ്രതികരണം ആയിരുന്നു ഖിലാഫത്ത്​ പ്രസ്​ഥാനം. 1920 ജൂൺ 14 ന് മഹാത്മാ ഗാന്ധിയും മൗലാന ഷൗക്കത്തലിയും കോഴിക്കോട് കടപ്പുറത്ത് പ്രസംഗിച്ചതോടെ ഖിലാഫത്ത്​​ പ്രസ്ഥാനം മലബാറിൽ ശക്തിപ്രാപിച്ചു. ഏറനാട്, വള്ളുവനാട് താലൂക്കുകളുൾപ്പെടെ മിക്ക പ്രദേശങ്ങളിലും ഖിലാഫത്ത്​ പ്രസ്ഥാനത്തി​െൻറ താലൂക്ക് സമിതിയും പ്രാദേശിക കമ്മിറ്റികളും രൂപവത്കരിക്കപ്പെട്ടു. ഭൂപ്രഭുക്കളിൽനിന്നും ബ്രിട്ടീഷ്​ ഉദ്യോഗസ്​ഥരിൽനിന്നും കൊടിയ പീഡനം നേരിടുന്ന വെറും പാട്ടക്കുടിയാന്മാരുടെ മനുഷ്യാവകാശങ്ങൾക്കായി ഖിലാഫത്ത്​​ പ്രസ്​ഥാനം ശക്​തമായി നിലകൊണ്ടു. 
 1921ആഗസ്​റ്റ്​ 19ന് ഖിലാഫത്ത്​​ പ്രവർത്തകരെ അടിച്ചമർത്താനും നേതാക്കളെ പിടികൂടാനും ലക്ഷ്യംവെച്ച്,  ഡിസ്​ട്രിക്​റ്റ്​ മജിസ്​ട്രേറ്റ്​ ഒപ്പിട്ട 24 അറസ്​റ്റ്​ വാറൻറുകളുമായി​ കലക്ടർ തോമസി​െൻറയും ക്യാപ്​റ്റൻ ​െമക്ക​േൻറാ യുടെയും ഡിവൈ.എസ്.പി ഹിച്കോക്കി​െൻറയും സൂപ്രണ്ട്​ ആമുവി​െൻറയും നേതൃത്വത്തിൽ പട്ടാളക്കാരുടെ സംഘം ട്രെയിനിൽ മലബാറിലേക്ക്​ പുറപ്പെട്ടു. 500ലധികമുള്ള  ഈ പട്ടാളസംഘം പരപ്പനങ്ങാടിയിൽ ഇറങ്ങി തിരൂരങ്ങാടിയിലേക്ക് മാർച്ച് ചെയ്തു.  20ന് പുലർച്ചയോടെ തിരൂരങ്ങാടി കിഴക്കേ പള്ളിയും ചില ഖിലാഫത്ത്​​ പ്രവർത്തകരുടെ വീടുകളും ഇവർ വളഞ്ഞു. രാവിലെ പള്ളിയും ഖിലാഫത്ത്​ കമ്മിറ്റി ഓഫിസും റെയ്ഡ് ചെയ്​തു. മൂന്നുപേരെ അറസ്​റ്റ്​​ ചെയ്​തു. മമ്പുറം പള്ളിയിൽനിന്ന്​ മൂന്നുപേരെ അറസ്​റ്റ്​ ചെയ്തു. മമ്പുറം പള്ളി ബ്രിട്ടീഷുകാർ കൈയേറിയെന്ന വാർത്ത നാടാകെ പടർന്നതോടെ മാപ്പിളമാർ പലയിടങ്ങളിലായി സായുധരായി ബ്രിട്ടീഷുകാർക്കെതിരെ സംഘടിച്ചു. തിരൂരങ്ങാടിയിൽ സംഘടിച്ച 2000ത്തോളം സമരക്കാർക്കു നേരെ പട്ടാളം വെടിവെച്ചു. 300ഒാളം പേർ രക്​തസാക്ഷികളായി. തിരൂരങ്ങാടി പള്ളിക്കുനേരെയും ബ്രിട്ടീഷ്​ പട്ടാളം ആക്രമണം അഴിച്ചുവിട്ടു. 
ഇതേസമയം, ആഗസ്​റ്റ്​ 22ന്​ പാണ്ടിക്കാട്​ വളരാടുള്ള പാണ്ടിയാട്​ നാരായണൻ നമ്പീശ​െൻറ തെക്കേക്കളം തറവാട്ട്​മുറ്റത്ത്​ 150ഒാളം ഖിലാഫത്ത്​ സമരനേതാക്കളുടെ സുപ്രധാന യോഗം ചേർന്നു. ബ്രിട്ടീഷുകാർക്കെതിരെ രാജ്യത്തെ ഹിന്ദുക്കളും മുസ്​ലിംകളും ഒന്നിക്കണമെന്ന നാഗ്​പൂർ കോൺഗ്രസ്​ സമ്മേളന തീരുമാനം നടപ്പാക്കുന്നതി​െൻറ ഭാഗമായിരുന്നു ആ യോഗം. ഇൗ സമ്മേളനമാണ്​ ബ്രിട്ടീഷുകാർക്കെതിരെ സായുധ സമരത്തിന്​ തീരുമാ​നമെടുക്കുന്നത്​. ഇത്​ ജനങ്ങളെയറിയിക്കാൻ അന്നേദിവസം വൈകീട്ട്​ പാണ്ടിക്കാട്​ അങ്ങാടിയിൽ 4000ത്തിലധികം പേർ പ​െങ്കടുത്ത പൊതുസമ്മേളനവും സംഘടിപ്പിച്ചു. അധിനിവേശ ശക്​തികളെ അക്ഷരാർഥത്തിൽ വിറപ്പിച്ച്​ മലബാറി​െൻറ വിവിധ ഭാഗങ്ങളിൽ മുന്നേറിയ മാപ്പിളമാരുടെ ​പോരാട്ടങ്ങളെ ബ്രിട്ടീഷുകാർ ശക്​തമായിത്തന്നെ നേരിടുകയുണ്ടായി. നിരവധി കൂട്ടക്കൊലകളാണ്​ ഇക്കാലയളവിൽ ബ്രിട്ടീഷ്​ പട്ടാളം നടത്തിയത്​. നിരവധി ഗ്രാമങ്ങൾ അവർ ചു​െട്ടരിച്ചു. സ്​ത്രീകളെയും കുട്ടികളെയും പോലും കൂട്ടക്കൊലക്ക്​ ഇരയാക്കി.

പൂക്കോട്ടൂർ യുദ്ധം
1921 ആഗസ്​റ്റ്​ 26ന് മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരിൽ മാപ്പിള പോരാളികളും ബ്രിട്ടീഷ് സൈന്യവും തമ്മിൽ നടന്ന ​െഎതിഹാസിക പോരാട്ടമാണ് പൂക്കോട്ടൂർ യുദ്ധം. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനു​ ശേഷം ഇന്ത്യക്കാരുമായി ബ്രിട്ടീഷുകാർ നടത്തിയ ഏറ്റവും വലിയ യുദ്ധമായിരുന്നു ഇത്​. 1921 ആഗസ്​റ്റ്​ 20 ന്‌ കണ്ണൂരില്‍നിന്ന്​ തങ്ങളെ നേരിടാൻ പട്ടാളം പുറപ്പെട്ടുവെന്ന വാർത്തയെ തുടർന്ന്​ പൂക്കോട്ടൂരിൽ മാപ്പിളമാർ സായുധരായി സംഘടിച്ചു. കോഴിക്കോട്‌ -പാലക്കാട്‌ റൂട്ടില്‍ നിരവധി സ്ഥലങ്ങളില്‍ പാലം പൊളിച്ചും മരങ്ങള്‍ മുറിച്ചിട്ടും റോഡ്‌ തടസ്സപ്പെടുത്തി. പട്ടാളം ഇൗ തടസ്സങ്ങൾ മാറ്റി പൂക്കോട്ടൂരിൽ ആഗസ്​റ്റ്​ 26ന്​ എത്തി. ഇവർക്കെതിരെ ഗറില പോരാട്ടമാണ്​ മാപ്പിളമാർ കാഴ്​ചവെച്ചത്​. മൂന്നു മണിക്കൂറിലധികം നീണ്ടുനിന്ന ഉഗ്രപോരാട്ടത്തില്‍ 400 ലധികം മാപ്പിളമാര്‍ വീരമൃത്യുവരിച്ചു. നിരവധി മാപ്പിള സ്​ത്രീകളും യുദ്ധത്തിൽ നേരിട്ട്​ പ​െങ്കടുക്കുകയും രക്​തസാക്ഷിത്വംവരിക്കുകയും ചെയ്​തു.  നാല്​ ബ്രിട്ടീഷ്​ പട്ടാള ഒാഫിസർമാരും കൊല്ലപ്പെട്ടു. യുദ്ധം വിജയിച്ച ആഹ്ലാദത്തിൽ മലപ്പുറത്തേക്ക്​ മടങ്ങുകയായിരുന്ന ബ്രിട്ടീഷ്​ പട്ടാളത്തിലെ എ.എസ്​.പി ഗത്​ബർട്​ ബക്​സ്​റ്റൺ ലങ്കാസ്​റ്ററിനെ പോരാളികൾ വഴിക്കുവെച്ച്​ ​ആക്രമിച്ച്​കൊലപ്പെടുത്തുകയുണ്ടായി. ഇയാളുടെ ശവക്കല്ലറ ഇപ്പോഴും മലപ്പുറം കുന്നുമ്മലിലെ സെമിത്തേരിയിൽ കാണാം. 

ഗൂർഖക്യാമ്പ്​ ആക്രമണം
ബ്രിട്ടീഷുകാർക്ക്​ കനത്ത ആഘാതമുണ്ടാക്കിയ സംഭവമായിരുന്നു 1921 നവംബർ 14ന്​ നടന്ന പാണ്ടിക്കാട്​ ഗൂർഖ ക്യാമ്പ്​ ആക്രമണം. പാണ്ടിക്കാട്​ ടൗണിനോട്​ ചേർന്ന വയലിലെ ചന്തപ്പുരയിലാണ്​ ക്യാമ്പ്​ പ്രവർത്തിച്ചിരുന്നത്​. പുലർച്ച അഞ്ചു​ മണിയോടെ മാപ്പിള പോരാളികൾ നടത്തിയ ഗറില ആക്രമണത്തിൽ ക്യാപ്​റ്റൻ ജോൺ എറിക്​ അവറേൽ അടക്കം അമ്പതോളം ഗൂർഖ പട്ടാളക്കാർ കൊല്ലപ്പെട്ടു. 230ലധികം സ്വാതന്ത്ര്യ പോരാളികളും വീരമൃത്യു വരിച്ചു.

വാഗൺ കൂട്ടക്കൊല
മലബാറിലെ സ്വാതന്ത്ര്യസമര പോരാളികൾക്കെതിരെ ബ്രിട്ടീഷുകാർ നടത്തിയ അതിക്രൂര നടപടിയാണ്​ വാഗൺ കൂട്ടക്കൊല (Wagon Massacre). 70 പേരെയാണ്​ ബ്രിട്ടീഷുകാർ ചരക്കുവാഗണിൽ ശ്വാസംമുട്ടിച്ച്​ കൂട്ടക്കൊലചെയ്​തത്​​. 1921 നവംബർ 19ന് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരെ ബ്രിട്ടീഷ്​ പട്ടാളം കോയമ്പത്തൂരിലെ ജയിലിലട​ക്കാൻ തിരൂരിൽനിന്ന് റെയിൽവേയുടെ MSM  LV 1711 നമ്പർ ചരക്കുവാഗണിൽ കുത്തിനിറച്ച് കൊണ്ടുപോയി. വാഗണിൽ അട​ക്കപ്പെട്ട 100ഒാളം പേരിൽ 64 പേരും ശ്വാസം ലഭിക്കാതെ ദാരുണമായി കൊല്ലപ്പെട്ടു. വണ്ടി പുറപ്പെടും മുമ്പുതന്നെ ശ്വാസം കിട്ടാതെ പലരും നിലവിളി തുടങ്ങിയിരുന്നു. കോയമ്പത്തൂരിനടുത്തുള്ള പോത്തന്നൂരിൽ തീവണ്ടിയെത്തിയപ്പോൾ വാഗണിൽനിന്ന് അനക്കമൊന്നും കേട്ടില്ല. തുടർന്ന് വാഗൺ തുറന്നുനോക്കിയപ്പോൾ കണ്ട കാഴ്ച തീർത്തും ഭീകരമായിരുന്നു. ശ്വാസം കിട്ടാതെ പരസ്​പരം കടിച്ചും മാന്തിക്കീറിയും 64 പേർ മരിച്ചിരുന്നു. ആശുപത്രിയിൽ ആറു​ പേരും മരിച്ചു. 

സമരനായകർ
മാപ്പിള സമൂഹത്തി​െൻറ ആത്മീയ നായകരായിരുന്നു മമ്പുറം സയ്യിദ്​ അലവി തങ്ങൾ, മകൻ സയ്യിദ്​ ഫസൽ പൂക്കോയ തങ്ങൾ തുടങ്ങിയവർ. ബ്രിട്ടീഷുകാർക്കെതിരായ മാപ്പിളമാരുടെ സമരങ്ങൾക്ക്​ ആശയാടിത്തറ നൽകുന്നതിലും പ്രചോദനം നൽകുന്നതിലും മമ്പുറം തങ്ങന്മാർ വലിയ പങ്കുവഹിച്ചു.  
ഭരണകൂടത്തിന്​ നിരന്തരം വെല്ലുവളി ഉയർത്തി എന്ന കുറ്റത്തിന്​ 1852 മാർച്ച് 19ന് മമ്പുറം സയ്യിദ്​ ഫസൽ പൂക്കോയ തങ്ങളെ ബ്രിട്ടീഷുകാർ മക്കയിലേക്ക്​ നാട്​കടത്തുകയുണ്ടായി. 
മലബാറിൽ നടന്ന സ്വാതന്ത്ര്യ സമരങ്ങൾക്ക്​ പ്രചോദന കേന്ദ്രമായി പ്രവർത്തിച്ച ഉജജ്വല വ്യക്​തിത്വമാണ്​ മഞ്ചേരി നെല്ലിക്കുത്തുകാരനായിരുന്ന ഏ​രി​കു​ന്ന​ൻ പാ​ല​ത്തുംമൂ​ല​യി​ൽ ആലി മുസ്​ലിയാർ. തി​രൂ​ര​ങ്ങാ​ടി​യി​ൽ ഖിലാഫത്ത്​ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ക്ക​പ്പെ​ട്ടപ്പോൾ മു​സ്​​ലി​യാ​ർ ആയിരുന്നു അതി​െൻറ നേതാവ്. ​അ​ദ്ദേ​ഹ​ത്തി​െ​ൻ​റ ശി​ഷ്യ​രാ​യി​രു​ന്നു മ​ല​ബാ​റി​െ​ൻ​റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ബ്രി​ട്ടീ​ഷ്​​ വി​രു​ദ്ധ പോ​രാ​ട്ട​ങ്ങ​ൾ​ക്ക്​ നാ​യ​ക​ത്വം വ​ഹി​ച്ച​ത്. അ​ധി​നി​വേ​ശവി​രു​ദ്ധ സ​മ​ര​ങ്ങ​ളു​ടെ പേ​രി​ൽ ബ്രി​ട്ടീ​ഷ്​ പ​ട്ടാ​ളം ആ​ലി​ മു​സ്​​ലി​യാ​രെ, 1921 ആഗസ്​റ്റ്​ 31ന്​ തിരൂരങ്ങാടി പള്ളിവളഞ്ഞ്​ പി​ടി​കൂ​ടു​ക​യും കോ​യ​മ്പ​ത്തൂ​ർ ജയിലിൽ 1922 ഫെബ്രുവരി 17ന്​ ​തൂ​ക്കി​ലേ​റ്റു​ക​യും ചെ​യ്​​തു.  
ആ​റു മാ​സ​ക്കാ​ലം ബ്രി​ട്ടീ​ഷ് സാ​മ്രാ​ജ്യ​ത്വ​ത്തി​െ​ൻ​റ ഭീ​ക​ര ഭ​ര​ണം ഏ​റ​നാ​ട്, വ​ള്ളു​വ​നാ​ട് പ്ര​ദേ​ശ​ത്തുനി​ന്ന് കെ​ട്ടുകെ​ട്ടി​ച്ച ധീ​ര ദേ​ശാ​ഭി​മാ​നി​യാ​യി​രു​ന്നു വാ​രി​യം​കു​ന്ന​ത്ത് കു​ഞ്ഞ​ഹ​മ്മദ്​ ഹാ​ജി. അ​ദ്ദേ​ഹ​ത്തി​െ​ൻ​റ നേ​തൃ​ത്വ​ത്തി​ൽ ഏ​റ​നാ​ട്, വ​ള്ളു​വ​നാ​ട്, പൊ​ന്നാ​നി, കോ​ഴി​ക്കോ​ട്​​ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്​​ഥാ​പി​ത​മാ​യ സ​മാ​ന്ത​ര​ഭ​ര​ണം കു​റ​ഞ്ഞ​കാ​ല​ത്തേ​െ​ക്ക​ങ്കി​ലും ബ്രി​ട്ടീ​ഷു​കാ​രെ ഇ​ന്നാ​ട്ടി​ൽ​നി​ന്ന്​ അ​ക​റ്റി​നി​ർ​ത്തി. അ​ദ്ദേ​ഹ​ത്തെ ച​തി​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യാ​ണ്​ ബ്രി​ട്ടീ​ഷു​കാ​ർ അ​റ​സ്​​റ്റ്​ ചെ​യ്യു​ന്ന​ത്. പി​ന്നീ​ട്​ മ​ല​പ്പു​റം കോ​ട്ട​ക്കു​ന്നി​ൽ 1922 ജനുവരി 21ന്​ വെടിവെച്ചുകൊല്ലുകയും മൃ​ത​ദേ​ഹം ക​ത്തി​ച്ചു​ക​ള​യു​ക​യും ചെ​യ്​​തു.