നാളറിവ്
മറക്കാനാവാത്ത സമ്മാനം
  • റമീസ്​ കെ. കൊട്ടുകാട്​
  • 10:48 AM
  • 13/13/2017
ജപ്പാനിലേക്ക്​ സമ്മാനമായി നൽകിയ ആനക്കൊപ്പം നെഹ്​റ​ുവും ഇന്ദിരാഗാന്ധിയും

നവംബർ 14 ശിശുദിനം

ജവഹർലാൽ നെഹ്​റു, കുട്ടികളുടെ സ്വന്തം ചാച്ചാജി. കുട്ടികളോട്​ ഇത്രയധികം സ്​നേഹം കാണിച്ച ഒരു ​പ്രധാനമന്ത്രിയും ഇന്ത്യയിലുണ്ടായിട്ടില്ല. പ്രധാനമന്ത്രിയായിരുന്നിട്ടും കുട്ടികളെ അ​േദ്ദഹം ചേർത്തുപിടിച്ചു. കുട്ടികൾക്കും അദ്ദേഹത്തെ വളരെ ഇഷ്​ടമായിരുന്നു, അതിനാൽ സ്​നേഹത്തോടെ കുട്ടികൾ അദ്ദേഹത്തെ ‘ചാച്ചാജി’ എന്നു വിളിച്ചു.​വയസ്സാകു​േമ്പാ​ ഴ​​ും അദ്ദേഹത്തി​െൻറ ​ഉള്ളിലെ ക​ുട്ടിത്തം വളർന്നുകൊണ്ടേയിരുന്നു. കുട്ടികളുമായി സമയം ചെലവിടാൻ എന്നും ഇഷ്​ട​െപ്പട്ടിരുന്ന അദ്ദേഹം അവർ പറയുന്നത് ​ശ്രദ്ധയോടെ കേൾക്കുമായിരുന്നു. അതുകൊണ്ടാണ്​ അദ്ദേഹത്തി​െൻറ മരണ ​േശഷം അദ്ദേഹത്തി​െൻറ ജന്മദിനമായ നവംബർ 14 ശിശ​ുദിനമായി ആചരിക്ക​ുന്നത്​. അദ്ദേഹം ഒരിക്കൽ കുട്ടികളെക്കുറിച്ച്​ പറഞ്ഞത്​ ഇങ്ങനെയാണ് ‘‘കുട്ടികൾ ​പൂന്തോട്ടത്തിലെ മൊട്ടുകൾപോലെയാണ്​. അവരെ സ്​നേഹത്തോടെ, ​​​ശ്രദ്ധയോടെ പരിപാലിക്കണം. കാരണം അവരാണ്​ രാജ്യത്തി​െൻറ ഭാവി, നാളത്തെ പൗരൻമാർ’’. കുട്ടികളോടുള്ള സ്​നേഹത്തി​െൻറ ആഴം ഇൗ വാക്കുകളിൽനിന്ന്​ നമുക്കു മനസ്സിലാക്കാം. ​െനഹ്​റുവിന്​ ഏറ്റവും ഇഷ്​ടപ്പെട്ട രണ്ട്​ വസ്​തുക്കൾ റോസാപൂവും കുട്ടികളുമാണ്​. അദ്ദേഹത്തി​െൻറ കോട്ടിൽ എന്നും റോസാപ്പൂ കാണാമായിരുന്നു. അതിനെക്കുറിച്ച്​ ധാരാളം കഥകളുണ്ടെങ്കിലും അതൊരു കുട്ടി സമ്മാനമായി നൽകിയതാണെന്നു വിശ്വസിക്കാനാണ്​ നമുക്കിഷ്​ടം. 
കുട്ടികളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനുമായി അദ്ദേഹം ധാരാളം പദ്ധതികൾ ആവിഷ്​കരിച്ചു. കുട്ടികളുടെ അവസരസമത്വത്തിനായി എന്നും വാദിച്ച വ്യക്തിയായിരുന്നു ജവഹർലാൽ നെഹ്​റു. അ​േദ്ദഹം ദിവസവും കത്തുകൾ എഴ​ുതാൻ കുറച്ചു സമയം മാറ്റിവെക്കുമായിരുന്നു. ത​െൻറ കുടുംബക്കാർക്കും സുഹൃത്തുക്കൾക്കും മാത്രമായിരുന്നില്ല കുട്ടികൾക്കും അദ്ദേഹം കത്തുകളെഴുതിയിരുന്നു. ഒരിക്കൽ അദ്ദേഹത്തിനു ഒരു കത്തുകിട്ടി. ​അദ്ദേഹം അതു തുറന്നു നോക്കിയപ്പോൾ അത്ഭുതപ്പെട്ടുപോയി. കാരണം ആ കത്ത്​ ജപ്പാനിലെ സ്​കൂൾകുട്ടികളുടേതായിരുന്നു. വ​ളരെ കൗതുകത്തോടെ അദ്ദേഹം ആ കത്തു വായിച്ചു. വളരെ രസകരമായ ഒരുസമ്മാനം ആവശ്യപ്പെട്ടായിരുന്നു ആ കത്ത്​. നമുക്കൊരിക്കലും ഉൗഹിക്കാൻ പറ്റാത്ത സമ്മാനമായിരുന്നു കുട്ടികൾ നെഹ്​റുവിനോട്​ ചോദിച്ചത്​. അവർ ചോദിച്ചതെന്താ​െണന്നറിയാമോ? ഒരു ആനയെ!.
അവർ അങ്ങനെയൊരു സമ്മാനം ചോദിക്കാനുള്ള കാരണമെന്തന്നോ? ജപ്പാനിൽ യുദ്ധസമയത്ത്​ മൃഗശാലയിലുണ്ടായിരുന്ന രണ്ട്​ ആനകൾ ചെരിഞ്ഞു പോയി. ഇപ്പോൾ മൃഗശാലയിൽ ആനകളില്ല. അതവരെ സങ്കടത്തിലാഴ്​ത്തി. അതു
കൊണ്ടായിരുന്നു ഇൗ ആവശ്യം പറഞ്ഞ്​ കുട്ടികൾ കത്തെഴുതിയത്​. താൻ ഇൗ സമ്മാനം നൽകാൻ പരമാവധി ശ്രമിക്കാമെന്ന്​ നെഹ്​റു കുട്ടികൾക്കു മറുപടിയും അയച്ചു. 
അങ്ങനെ അന്വേഷണങ്ങൾക്കൊടുവിൽ അദ്ദേഹം 15 വയസ്സുള്ള ‘ഇന്ദിര’ എന്ന ആനയെ കണ്ടെത്തി ജപ്പാനിലേക്ക്​ അയച്ചുകൊടുത്തു. ആ സമ്മാനത്തോടൊപ്പം അദ്ദേഹമിങ്ങനെയെഴുതി, ‘‘ഇന്ദിരയെ ഞാൻ നിങ്ങൾക്ക​ുനൽ​കിയ സമ്മാനമായിട്ടല്ല പരിഗണിക്കേണ്ടത്​, ഇന്ത്യയിലെ കുട്ടികൾ ജപ്പാനി​െല കുട്ടികൾക്ക്​ നൽകുന്ന സമ്മാനമായാണ്​.​ ഇന്ത്യയിലെ ജനങ്ങൾക്ക്​ ഒരുപാടിഷ്​ടമുള്ള ജീവിയാണ്​ ആന. അത്​ സൗമ്യതയുടെയും ശക്തിയുടെയും ക്ഷമയുടെയും ബുദ്ധിയുടെയും പ്രതീകമാണ്​. ഇൗ ഗുണങ്ങൾ നിങ്ങളും പിന്തുടരുമെന്നു ഞാൻ  പ്രതീക്ഷിക്കുന്നു’’. അങ്ങനെ ഇന്ദിര ടോക്കിയോയിലെ ‘ഉഎനോ’ മൃഗശാലയിൽ എത്തി. ഇന്ത്യയും ജപ്പാനും തമ്മിലുള്ള സൗഹൃദത്തി​െൻറ പ്രതീകമായിരുന്നു ‘ഇന്ദിര’. അദ്ദേഹത്തിന്​ കുട്ടികളോടുള്ള സ്​നേഹത്തി​െൻറ നേർസാക്ഷ്യമ​ായ ഒരു സംഭവം മാത്രമാണിത്​. ഇതു​േപാലെ നിരവധി സംഭവങ്ങൾ അദ്ദേഹത്തി​െൻറ ജീവിതത്തിലുണ്ടായിട്ടുണ്ട്​. 
നവംബർ 14ന്​ ഇന്ത്യയി​​ലൊട്ടാകെ ശി
ശ​ുദിനം വിവിധ പരിപാടികളോടെ ആ
ഘോഷിക്കാറുണ്ട്​. സ്​കൂളുകളിലും മറ്റും വ്യത്യസ്​ത സാംസ്​കാരിക പരിപാടികൾ സംഘടിപ്പിച്ച്​ ആ സ്​നേഹനിധിയായ മനുഷ്യനെ നാം ഒാർക്കുന്നു. കുട്ടികളോടുള്ള അതിക്രമത്തി​
െൻറയും അവരുടെ അവകാശ ലംഘനത്തി​െൻറയും ഇൗ കാലഘട്ടത്തിൽ ഒാരോ ശിശുദിനങ്ങളും ഒാരോ ഒാർമപ്പെടുത്തലുകളാണ്​. അവർ സ്വർഗത്തിലെ പൂക്കൾപോലെയാണ്​, അവരെ സംരക്ഷിക്കുക എന്നത്​ സമൂഹത്തി​െൻറ കടമയാണ്​.