സ്കൂൾ പച്ച
മഞ്ഞ മഞ്ഞ ബള്‍ബുകള്‍ 
  • അനില അവിനാഷ്
  • 10:48 AM
  • 30/11/2019

‘‘മഞ്ഞ മഞ്ഞ മഞ്ഞ മഞ്ഞ ബള്‍ബുകള്‍ മിന്നി മിന്നി മിന്നി മിന്നി കത്തുമ്പോള്‍’’...
പാട്ടി​െൻറ ഒഴുക്കിനെ തടസ്സപ്പെടുത്തിക്കൊണ്ടാണ് ഉണ്ണിക്കുട്ട​െൻറ ചോദ്യം ഉയര്‍ന്നത്. അമ്മേ ബള്‍ബുകള്‍ എങ്ങനെയാണ് പ്രകാശിക്കുന്നത്? മഞ്ഞ ബള്‍ബുകള്‍ ഒക്കെ ഉണ്ടോ? നമ്മള്‍ സ്വിച്ചിടുമ്പോള്‍ എങ്ങനെയാണ് ബള്‍ബ് കത്തുന്നത്... തുടങ്ങി നിരവധി സംശയങ്ങളാണവന്. പാട്ടി​െൻറ ആസ്വാദനത്തിന് തടസ്സം നേരിട്ടെങ്കിലും അവ​െൻറ കുഞ്ഞുമനസ്സില്‍ അറിയാനും പഠിക്കാനുമുള്ള ആഗ്രഹം മൊട്ടിട്ടതില്‍ ഏറെ അഭിമാനവും സന്തോഷവും തോന്നി. ഉണ്ണിക്കുട്ടന്‍ മാത്രമല്ല, എല്ലാ കുട്ടികളും അറിയുകയും പഠിച്ചുവെക്കുകയും ചെയ്യേണ്ടതായ ഒന്നാണ് ബള്‍ബി​െൻറ കണ്ടുപിടിത്തത്തെക്കുറിച്ചും അതിനുപിന്നിലെ കഠിനാധ്വാനത്തെക്കുറിച്ചുമുള്ള കാര്യങ്ങള്‍.

പ്രകാശിച്ചതിങ്ങനെ
മനുഷ്യരാശിയെ അക്ഷരാർഥത്തില്‍ അമ്പരപ്പിച്ച കണ്ടുപിടിത്തമായിരുന്നു ബള്‍ബി​​െൻറത്. വൈദ്യുതിയുടെ കണ്ടുപിടിത്തത്തോടെയായിരുന്നു ബള്‍ബുകളുടെയും ഉദയം. വൈദ്യുതിയെ പ്രകാശമാക്കി മാറ്റുകയാണ് വൈദ്യുതിവിളക്കി​െൻറ അഥവാ ബള്‍ബി​െൻറ പ്രവര്‍ത്തനം. വളരെ നേര്‍ത്ത ഫിലമെൻറ്​ എന്ന കോയിലിലൂടെ വൈദ്യുതി കടത്തിവിട്ടാണ് ഇത് സാധിക്കുന്നത്. ബള്‍ബി​െൻറ വിജയകരമായ കണ്ടുപിടിത്തം മാനവരാശിയുടെ ചരിത്രത്തിലെ ഒരു വിപ്ലവം തന്നെയായിരുന്നു. ആരാണ് ബള്‍ബ് കണ്ടുപിടിച്ചതെന്നറിയുമോ? തോമസ് ആല്‍വ എഡിസണ്‍ ആണെന്നാണ് പലരുടെയും ധാരണ. എന്നാല്‍ ആദ്യത്തെ വൈദ്യുതി ബള്‍ബി​െൻറ കണ്ടുപിടിത്തത്തിനു പിന്നില്‍ എഡിസണ്‍ ആയിരുന്നില്ല.
ബാറ്ററി കണ്ടുപിടിച്ച ഹംഫ്രി ഡേവി ആയിരുന്നു ലോകത്തിലെ ആദ്യത്തെ വൈദ്യുതി ബള്‍ബി​െൻറയും കണ്ടുപിടിത്തത്തിനു പിന്നില്‍. ബാറ്ററിയും കുറച്ചു വയറുകളും ഒരു കഷണം കാര്‍ബണും ആയി ബന്ധിപ്പിച്ചപ്പോള്‍ കാര്‍ബണ്‍ ജ്വലിച്ചു പ്രകാശം പരത്തിയതായിരുന്നു ആദ്യത്തെ വൈദ്യുതി വെളിച്ചം. ഈ കണ്ടുപിടിത്തമാണ് ഇലക്ട്രിക് ആര്‍ക്ക് ലാമ്പ് എന്നറിയപ്പെട്ടത്. ആര്‍ക്ക് ലാമ്പുകളില്‍ പ്രതിരോധം കുറഞ്ഞ ലോഹങ്ങള്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഇതിന് കൂടുതല്‍ വൈദ്യുതി ആവശ്യമായിരുന്നു.
വ്യവസായികാടിസ്ഥാനത്തില്‍ വിജയകരമായ വൈദ്യുതി ബള്‍ബ് നിര്‍മിച്ചെടുക്കുകയെന്ന ദൗത്യമാണ് എഡിസണ്‍ വിജയകരമായി പൂര്‍ത്തീകരിച്ചത്. നിരവധി ശാസ്ത്രജ്ഞന്മാരുടെ അശ്രാന്ത പരിശ്രമത്തി​െൻറ ആകത്തുകയാണ് വൈദ്യുതി ബള്‍ബി​െൻറ കണ്ടുപിടിത്തം.
സി.എഫ്.എല്ലുകളും ട്യൂബ്‌ലൈറ്റുകളും അരങ്ങില്‍ എത്തുന്നതിനു മുമ്പായിരുന്നു ഇന്‍ കാനഡസെൻറ്​ ബള്‍ബുകളുടെ ഉദയം. വൈദ്യുതികടത്തിവിടുന്നതിലൂടെ ടങ്​സ്​റ്റണ്‍കൊണ്ട് നിര്‍മിതമായ ഫിലമെൻറ്​ ചുട്ടുപഴുത്ത് വെളിച്ചം ലഭിക്കുകയാണ് ഇന്‍കാന്‍ഡ​െസൻറ്​ ബള്‍ബില്‍ സംഭവിക്കുന്നത്. ശാസ്ത്രചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പരീക്ഷണം നടന്നത് ബള്‍ബുകളുടെ കണ്ടുപിടിത്തത്തിലാണ്. നിരവധി പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കുമൊടുവില്‍ വൈദ്യുതി ബള്‍ബ് കണ്ടുപിടിച്ചെങ്കിലും അവയെ ഏറെനേരം പ്രവര്‍ത്തന സജ്ജമായി നിലനിര്‍ത്താന്‍ സാധിക്കാതെവന്നത് ശാസ്ത്രജ്​ഞരെ ആശങ്കയിലാഴ്ത്തി. എന്നാല്‍ ഏറെ നാളത്തെ പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് ഒടുവില്‍ ലോകത്തിന് വെളിച്ചം പകര്‍ന്നുകൊണ്ട് യാഥാര്‍ഥ്യമായി.

എഡിസണ്‍ എന്ന കഠിനാധ്വാനി
ഇന്ന് നാം ടങ്​സ്​റ്റണ്‍ എന്ന മൂലകം ഉപയോഗിച്ചാണ് ഫിലമെൻറുകള്‍ നിര്‍മിക്കുന്നത്. കനം കുറഞ്ഞ ലോഹദണ്ഡുകളിലൂടെ വൈദ്യുതി കടന്നു പോകുമ്പോള്‍ ചുട്ടുപഴുത്ത പ്രകാശം പുറത്തുവിടുമെന്ന് ആദ്യകാലത്തുതന്നെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, ഏറെ സമയം നിലനില്‍ക്കുന്ന വൈദ്യുതി ബള്‍ബ് എന്ന ലക്ഷ്യം സാക്ഷാത്​കരിക്കാന്‍ വര്‍ഷങ്ങളെടുത്തു. 1841 ഫ്രെഡറിക് ഡിമോളിന്‍സ് ഇന്നത്തെപോലെയുള്ള ഗ്ലാസ് നിർമിത വൈദ്യുതി ബള്‍ബുകള്‍ കണ്ടെത്തിയെങ്കിലും അത് വിജയിച്ചില്ല. 1879 ജനുവരി ആയപ്പോഴേക്കും ഉയര്‍ന്ന പ്രതിരോധശക്തിയുള്ള ലോഹം ഉപയോഗിച്ച് ബള്‍ബ് ഉണ്ടാക്കുന്നതില്‍ എഡിസണ്‍ വിജയിച്ചു. ഇതേ വര്‍ഷം ഒക്ടോബര്‍ 22ന് അദ്ദേഹം പതിമൂന്നര മണിക്കൂര്‍ ബള്‍ബുകള്‍ പ്രകാശിപ്പിച്ചു.
ഫിലമെൻറ്​ പെട്ടെന്ന് ഉരുകിപ്പോകുന്നതിനാല്‍ സമയദൈര്‍ഘ്യം ലഭിക്കുന്ന ഫിലമെൻറ്​ നര്‍മിക്കാന്‍ സാധിക്കുന്ന വസ്തു കണ്ടെത്താന്‍ ഏറെ കാലമെടുത്തു. ഇതിനായി അനേകം പരീക്ഷണങ്ങള്‍ നടത്തേണ്ടിവന്നു. 6000ത്തോളം വസ്തുക്കളില്‍ അദ്ദേഹം പരീക്ഷണം നടത്തി. കാര്‍ബണ്‍ പൂശിയ കോട്ടണ്‍ തിരി ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തില്‍ വൈദ്യുതി കടത്തി വിട്ടപ്പോള്‍ മങ്ങിയ ഓറഞ്ച് നിറം വന്നെങ്കിലും 15 മണിക്കൂറില്‍ കൂടുതല്‍ അതും പ്രവര്‍ത്തിച്ചില്ല. തുടര്‍ന്ന് നടന്ന പരീക്ഷണങ്ങളിലാണ് ഇന്നത്തെ ബള്‍ബി​െൻറ ജനനം ഉണ്ടായത്. 1847 ഫെബ്രുവരി 11ന് ഒഹിയോയിലെ മിലാനിലെ ദരിദ്ര കാര്‍ഷിക കുടുംബത്തിലാണ് തോമസ് ആല്‍വ എഡിസണ്‍ ജനിച്ചത്. എഡിസണെ ലോകപ്രശസ്ത ശാസ്ത്രജ്ഞനാക്കി വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹത്തി​െൻറ അമ്മ വഹിച്ച പങ്ക് ചെറുതല്ല.
 
പലതരം ബള്‍ബുകള്‍

  1.  ഇന്‍കാന്‍ഡസൻറ്​ ലാമ്പുകള്‍
  2. കോംപാക്ട് ഫ്ലൂറസെൻറ്​ ലാമ്പുകള്‍ അഥവാ സി.എഫ്.എല്‍
  3. ഹാലോജന്‍ ലാമ്പുകള്‍
  4. മെറ്റല്‍ ഹാലൈഡ് ലാമ്പുകള്‍
  5. ലൈറ്റ് എമിറ്റിങ് ഡയോഡ് അഥവാ എല്‍.ഇ.ഡി
  6. ഫ്ലൂറസെൻറ്​ ട്യൂബ്
  7. നിയോണ്‍ ലാമ്പ്
  8. ഹൈ ഇന്‍ഡന്‍സിറ്റി ഡിസ്ചാര്‍ജ് ലാമ്പ്
  9. ലോ പ്രഷര്‍ സോഡിയം ലാമ്പ്‌സ്

ജ്വലിക്കുന്ന ബള്‍ബുകള്‍
ഇന്‍കാന്‍ഡസൻറ്​ ലാമ്പുകളെ ജ്വലിക്കുന്ന ബള്‍ബുകള്‍ എന്നും വിശേഷിപ്പിക്കാം. സാധാരണ വീടുകളില്‍ 2010 വരെയെല്ലാം സജീവമായ ബള്‍ബുകളായിരുന്നു ഇന്‍കാന്‍ഡസൻറ്​. വൈദ്യുതി കടന്നുപോകുന്ന ചാലകത്തി​െൻറ പ്രതിരോധം കൊണ്ടുള്ള താപത്താല്‍ ചാലകം സ്വയം ജ്വലിച്ച് പ്രകാശം തരുന്നതാണ് ഇന്‍കാന്‍ഡസൻറ്​ വിളക്കുകളെന്ന ബള്‍ബുകളുടെ പ്രവര്‍ത്തനം. വൈദ്യുതി പ്രവാഹത്തില്‍ ജ്വലിക്കുന്ന കനംകുറഞ്ഞ നാരുപോലുള്ള ഭാഗത്തെയാണ് ഫിലമെൻറ്​ എന്ന് പറയുന്നത്. ടങ്‌സ്​റ്റണ്‍ എന്ന വസ്തുവാണ് ഇന്‍കാന്‍ഡസൻറ്​ വിളക്കുകളില്‍ ഫിലമെൻറ്​ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്. താപം കൂടി ഫിലമെൻറ്​ കത്തിപ്പോവാതിരിക്കാന്‍ ബള്‍ബില്‍ ആല്‍ഗണ്‍ എന്ന വാതകം നിറച്ചിട്ടുണ്ട്. ഇത്തരം ബള്‍ബുകള്‍ക്ക് ഊര്‍ജ കാര്യക്ഷമത കുറവാണ്. താപോർജത്തിലൂടെ ഊര്‍ജ നഷ്​ടം സംഭവിക്കുന്നുവെന്നതാണ് ഇന്‍കാന്‍ഡസൻറ്​ ലാമ്പി​െൻറ പ്രധാന പോരായ്മ.

സീറോ വാട്ട്​ ബള്‍ബ് 
ഒരു തരം ഇന്‍കാന്‍ഡസൻറ്​ ബള്‍ബാണ് സീറോ വാട്ട്​ ബള്‍ബ്. പേര് കേട്ടിട്ട് ഇവ പൂജ്യം വാട്ടില്‍ പ്രവര്‍ത്തിക്കുന്നവയാണെന്ന് തെറ്റിദ്ധരി​േക്കണ്ട കേട്ടോ. പൂജ്യം വാട്ടില്‍ ഒരു ബള്‍ബിനും പ്രകാശം പകരാന്‍ സാധ്യമല്ല. സീറോ വാട്ട് ബള്‍ബ് 15 വാട്ടിലാണ് പ്രവര്‍ത്തിക്കുന്നത്. ഇന്നത്തെ ഇലക്ട്രിക് മീറ്ററുകള്‍ക്ക് മുമ്പുണ്ടായിരുന്ന എനര്‍ജി മീറ്ററുകളില്‍ സീറോ വാട്ട് ബള്‍ബി​െൻറ ചെറിയ വോൾ​േട്ടജ് രേഖപ്പെടുത്താന്‍ കഴിവില്ലായിരുന്നു. അതിനാലാണ് ഇത്തരം ബള്‍ബുകളെ സീറോ വാട്ട് എന്ന് വിളിച്ചത്.

സി.എഫ്.എല്‍ 
ഇന്‍കാന്‍ഡസൻറ്​ ലാമ്പി​െൻറ ഊര്‍ജനഷ്​ടം പരിഹരിച്ചുകൊണ്ടാണ് കോംപാക്ട് ഫ്ലൂറസൻറ്​ ലാമ്പ് അഥവാ സി.എഫ്.എല്‍ വിപണി കീഴടക്കിയത്. 1890കളില്‍ പീറ്റര്‍ കൂപ്പര്‍ ഹെവിറ്റ് ആണ് പുതിയ കോംപാക്ട് ഫ്ലൂറസൻറ്​ ലാമ്പുകളുടെ ആദ്യ രൂപമായ ഫ്ലൂറസൻറ്​ ലാമ്പ് വികസിപ്പിച്ചെടുത്തത്. ഫോട്ടോഗ്രഫി സ്​റ്റുഡിയോകളിലും വ്യവസായസ്ഥാപനങ്ങളിലുമായിരുന്നു ആദ്യകാലത്ത് ഇവ ഉപയോഗിച്ചിരുന്നത്. പിന്നീട് 1976ല്‍ എഡ്വാര്‍ഡ് ഇ. ഹാമര്‍ എന്ന എന്‍ജിനീയറാണ് കോംപാക്ട് ഫ്ലൂറസൻറ്​ ലാമ്പ് വികസിപ്പിച്ചെടുത്തത്. ഇലക്‌ട്രോ ലൂമിനന്‍സ് എന്ന പ്രതിഭാസത്തിലൂടെയാണ് ഫ്ലൂറസൻറ്​ ലാമ്പില്‍ പ്രകാശമുണ്ടാകുന്നത്. ചില അര്‍ധ ചാലകങ്ങളിലൂടെയോ ഫോസ്ഫര്‍ സംയുക്തങ്ങളിലൂടെയോ വൈദ്യുതി പ്രവഹിക്കുമ്പോള്‍ അവ പ്രകാശം പുറപ്പെടുവിക്കുന്നതാണ് പ്രവര്‍ത്തനം.
ഫ്ലൂറസൻറ്​ ലാമ്പുകളെ പോലെതന്നെ വീടുക​െളയും ഓഫിസുക​െളയും പ്രകാശിതമാക്കിയ ഒന്നാണ് ഫ്ലൂറസൻറ്​ ട്യൂബ്. സ്വിച്ചിടുമ്പോള്‍ ട്യൂബിലെ ഇലക്‌ട്രോഡുകളിലേക്ക് വൈദ്യുതി പ്രവഹിക്കുകയും ഇതുമൂലം ഒരറ്റത്തുനിന്ന് മറുവശത്തേക്ക് ഇലക്‌ട്രോണുകള്‍ സഞ്ചരിക്കുകയും ഇവ ട്യൂബിലെ മെര്‍ക്കുറി ആറ്റങ്ങളുമായി കൂട്ടിയിടിക്കുകയും ചെയ്യുന്നു. ഈ കൂട്ടിയിടിയുടെ ഭാഗമായി മെര്‍ക്കുറി ആറ്റത്തില്‍നിന്ന് അള്‍ട്രാ വയലറ്റ് രശ്മികള്‍ പുറപ്പെടുകയും ട്യൂബിലെ ഫോസ്ഫര്‍ ഈ അള്‍ട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്ത് പ്രകാശം പുറപ്പെടുവിക്കുകയുമാണ് ഫ്ലൂറസൻറ്​ ട്യൂബി​െൻറ പ്രവര്‍ത്തനം. സി.എഫ്.എല്ലി​െൻറയും ഫ്ലൂറസൻറ്​ ട്യൂബി​െൻറയും പ്രവര്‍ത്തന തത്ത്വം സമാനമാണ്.

എല്‍.ഇ.ഡി
സി.എഫ്.എല്ലിനുംശേഷം വിപണി കൈയടക്കുകയാണ് ലൈറ്റ് എമിറ്റിങ് ഡയോഡ് അഥവാ എല്‍.ഇ.ഡി. പ്രകാശം പുറപ്പെടുവിക്കുന്ന ഒരു തരം ഡയോഡാണിത്. വൈദ്യുതി പ്രവാഹത്തി​െൻറ ഫലമായി ഇലക്‌ട്രോണുകള്‍ ഉത്തേജിപ്പിക്കപ്പെട്ട് ഊര്‍ജം സ്വതന്ത്രമാവുകയും അത് പ്രകാശമായി പുറത്തുവരുകയുമാണ് എല്‍.ഇ.ഡിയുടെ പ്രവര്‍ത്തനം. കുറഞ്ഞ ഊര്‍ജ ഉപയോഗവും ഏറക്കാലം നിലനില്‍ക്കുന്നതുമാണ് എല്‍.ഇ.ഡി ബള്‍ബുകളെ ജനപ്രിയമാക്കുന്നത്. മാത്രവുമല്ല, പരിസ്ഥിതി പ്രശ്‌നങ്ങള്‍ സൃഷ്​ടിക്കുന്ന മെര്‍ക്കുറി എന്ന മൂലകത്തി​െൻറ സാന്നിധ്യമില്ലെന്നത് സി.എഫ്.എല്ലില്‍നിന്ന് എല്‍.ഇ.ഡി ബള്‍ബുകളെ വേറിട്ടുനിര്‍ത്തുന്ന ഘടകമാണ്.
ഏറ്റവും ആധുനികമെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് സൗരോര്‍ജ വിളക്കുകളുടെ കടന്നുവരവ്. ഒരു സോളാര്‍ പാനലും റാന്തലുമാണ് ഇവയുടെ ഭാഗങ്ങള്‍. പകല്‍ പാനല്‍ സൂര്യപ്രകാശത്തില്‍ ചാര്‍ജ്ജ് ചെയ്ത് അത് പ്രകാശമാക്കി മാറ്റുകയാണ് സൗരോര്‍ജ വിളക്കുകള്‍ ചെയ്യുന്നത്.