എന്റെ പേജ്
ഭ്രാന്തൻ
  • ഷഹനാസ്​ എം, Std: X, എ.എച്ച്​.എസ്​.എസ്​ പാറൽ ​മമ്പാട്ടുമൂല
  • 10:47 AM
  • 02/2/2017

അജ്​ഞാതൻ ആരാഞ്ഞു
ആരാണ്​ ഭ്രാന്തൻ?
കുഞ്ഞു മാരീചം തന്നിലാ^
കുരുന്നു പറഞ്ഞു,
തെരുവിൽ ഭാണ്ഡം പേറുമാ^
തെരുവ്​ തെണ്ടിയാണു ഭ്രാന്തൻ!
അപ്പോഴതാരോ^
അശരീരിയിൽ ചൊല്ലി,
അനാട്ടമി ഹാളിൽ അട്ടഹസിക്കുമാ
അജ്​ഞാത ​പ്രഫസറാണു ഭ്രാന്തൻ!!
ഒരാൾ പറഞ്ഞു അവികാരനായി
ഒട്ടും കൂസാതെ,
അന്ധമാം ലോകത്തെ പാടിപ്പുകഴ്​ത്തുമാ^
അന്ധനാം കവിയാണ്​ ഭ്രാന്തൻ!!!
ആണെന്നോ? ചൊൽക നീ
അജ്​ഞാതനാരാഞ്ഞു ആരാണു ഭ്രാന്തൻ?
പരീക്ഷണശാലയിൽ പട്ടം പറത്തുമാ^
പാവമാം ശാസ്​ത്രജ്​ഞനാണ്​ ഭ്രാന്തൻ!!!
യുവ പരിഷ്​കാരനാം ലോകമേ ഭ്രാന്തനെ^
ന്നവനങ്ങ്​ കൂവി വിളിച്ചീടുന്നു ഹാ!!
എല്ലാം ശ്രവിക്കവെ 
മൗനം ഭുജിച്ചു ചൊല്ലിയേൻ
ആരെന്നോ? എന്തെന്നോ?
പാശ്ചാത്യ പട്ടുറുമാലിലൂയലാടും
പരിഷ്​കാരിയാം മർത്യാ 
നീയാണ്​ ഭ്രാന്തൻ!!