നാളറിവ്
ഭൂമിയുടെ ചോരുന്ന കുട
  • ബാലചന്ദ്രന്‍ എരവില്‍
  • 11:00 AM
  • 18/18/2017

സൂര്യപ്രകാശത്തിനൊപ്പം അതിശക്തമായ അൾട്രാവയലറ്റ്​ വികിരണങ്ങളും ഭൂമിയിലേക്ക്​ വരുന്നുണ്ട്​. എന്നാൽ, ഇൗ വികിരണങ്ങളെ തടഞ്ഞുനിർത്തി ഭൂമുഖത്തെ ജീവജാലങ്ങളെ സംരക്ഷിക്കാൻ ഒാസോൺ പാളി എന്ന വാതകപടലമുണ്ട്​. ഒാസോണിനെ സംരക്ഷിക്കേണ്ടതി​െൻറ ആവശ്യകത സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനായി​ എല്ലാ വർഷവും സെപ്​റ്റംബർ 16, ഒാസോൺ ദിനമായി​  ആചരിക്കുന്നു

വൈദ്യുത കാന്തിക വികിരണങ്ങളുടെ സമൂഹമായ വൈദ്യുത കാന്തിക സ്​പെക്​ട്രത്തിലെ ഒരംഗമാണ്​ അൾട്രാവയലറ്റ്​. സൂര്യപ്രകാശത്തിനൊപ്പം അതിശക്തമായ അൾട്രാവയലറ്റ്​ വികിരണങ്ങളും ഭൂമിയിലേക്ക്​ വരുന്നുണ്ട്​. എന്നാൽ, ഇൗ വികിരണങ്ങളെ തടഞ്ഞുനിർത്തി ഭൂമുഖത്തെ ജീവജാലങ്ങളെ സംരക്ഷിക്കാൻ ഒാസോൺ പാളി എന്ന വാതകപടലമുണ്ട്​. മനുഷ്യ​െൻറ പുതിയ ജീവിതരീതികൾ മൂലം ഭൂമിയുടെ കുടയായ ഒാസോണിനും വിള്ളൽ വീണിരിക്കുകയാണ്​. ഒാസോൺ ​നശിച്ചാൽ ഒരു ജീവജാലവും ​പ്രകൃതിയിൽ അവശേഷിക്കില്ല. അതിനാൽ ഒാസോണിനെ സംരക്ഷിക്കേണ്ടതി​െൻറ ആവശ്യകത സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനായി​ എല്ലാ വർഷവും സെപ്​റ്റംബർ 16, ഒാസോൺ ദിനമായി​  ആചരിക്കുന്നു.

ഒാസോൺ
ഒാക്​സിജ​െൻറ ഒരു രൂപമാണ്​ ഒാസോൺ. മൂന്നു ഒാക്​സിജൻ ആറ്റങ്ങൾ ചേർന്നാണ്​ ഒാസോൺ ഉണ്ടാകുന്നത്​. സ്​ട്രാറ്റോസ്​ഫിയർ എന്ന അന്തരീക്ഷപാളിയിലാണ്​ ഒാസോണുള്ളത്​. അന്തരീക്ഷവായുവി​െൻറ 0.001 ശതമാനം മാത്രമാണ്​ ഒാസോൺ പാളിയുള്ളത്​. ഇൗ ഒാസോണാണ്​ സൂര്യപ്രകാശത്തിലെ മാരകമായ അൾട്രാവയലറ്റിനെ തടഞ്ഞുനിർത്തി ഭൂമിയിലെ ജീവജാലങ്ങ​െള രക്ഷിക്കുന്നത്​.

മോൺട്രിയൽ പെരുമാറ്റച്ചട്ടം
വിഷവസ്​തുക്കളായ ​േക്ലാറോഫ്ലൂറോ കാർബണുകളും ഹാലോണുകളും ഒാസോണിന്​ കേടുവരുത്തുന്ന പദാർഥങ്ങളാണെന്ന്​ ശാസ്​ത്രലോകം കണ്ടെത്തിയിരിക്കുന്നു. ഇതി​െൻറ ഫലമായി ഇൗ രണ്ട്​ പദാർഥങ്ങളുടെയും ഉൽപാദനവും ഉപഭോഗവും നിയന്ത്രിക്കുന്നതിന്​ 1989 ജനുവരി 29ന്​ ലോകരാഷ്​ട്രങ്ങളും യൂറോപ്യൻ സാമ്പത്തികസമൂഹവും അംഗീകരിച്ച മോൺട്രിയൽ പെരുമാറ്റച്ചട്ടം നിലവിൽവന്നു. ഒാസോൺ ശോഷണ പദാർഥങ്ങളുടെ 82 ശതമാനം ഉപയോഗിച്ച രാജ്യങ്ങൾ ആഗോളതാപന ഭീഷണിയെ തുടർന്നാണ്​ മോൺട്രിയൽ പെരുമാറ്റച്ചട്ടം അംഗീകരിച്ചത്​. ശേഷം എല്ലാ രാജ്യങ്ങളും ഇൗ പെരുമാറ്റച്ചട്ടം അംഗീകരിച്ചു തുടങ്ങി. 1992 സെപ്​റ്റംബർ 17നാണ്​ ഇന്ത്യ മോൺട്രിയൽ പെരുമാറ്റച്ചട്ടം അംഗീകരിച്ചത്​.

​േക്ലാറോ ഫ്ലൂറോ കാർബൺ (C.F.C)
​​േക്ലാറിൻ, ഫ്ലൂറിൻ, കാർബൺ എന്നിവ ചേർന്ന പദാർഥമാണ്​ ഒാസോണി​െൻറ നാശത്തിന്​ കാരണമായ ​േക്ലാറോ ഫ്ലൂറോ കാർബൺ. ഫ്രീയോൺ എന്നറിയപ്പെടുന്ന ഡൈ​േക്ലാറോ ഡൈഫ്ലൂറോ മീഥേനാണ്​ സി.എഫ്​.സിയിലെ ​പ്രധാനഘടകം. ​െറഫ്രിജറേറ്റർ, എയർകണ്ടീഷനർ എന്നിവയിൽ ശീതീകാരിയായും ചില എയറോ​േസാൾ സ്​പ്രേകളിലും കമ്പ്യൂട്ടർ ക്ലീൻ ചെയ്യാനുള്ള ലായകങ്ങളിലുമെല്ലാം സി.എഫ്​.സിയുണ്ട്​. ഇവ ഉപയോഗിക്കു​േമ്പാൾ പുറത്തുവിടുന്ന സി.എഫ്​.സി ഒാസോണിനെ​ കേടുവരുത്തുന്നു.

ഒാസോൺ വിള്ളൽ
അടുത്തകാലത്ത്​ എടുത്ത ഭൂമിയുടെ ഉപഗ്രഹ ചിത്രങ്ങൾ ഒാസോൺ പാളിയിൽ വിള്ളൽ വീണിരിക്കുന്നത്​ തെളിയിച്ചിട്ടുണ്ട്. അൻറാർട്ടിക്ക മേഖലയിലെ ഒാസോൺപാളിയിൽ രണ്ടുകോടി 83 ലക്ഷം ചതുരശ്ര കി.മീറ്റർ വിസ്​തൃതിയിൽ വിള്ളലുണ്ട്​. കഴിഞ്ഞ ആറുവർഷമായി ഉത്തര​ധ്രുവത്തിലും ഒാസോണിന്​ വിള്ളൽ വീണതായി കണ്ടെത്തിയിട്ടുണ്ട്​.

വൈദ്യുത കാന്തിക സ്​പെക്​ട്രം
വൈദ്യുത കാന്തിക വികിരണങ്ങളുടെ സമൂഹ​ത്തെയാണ്​ വൈദ്യുത കാന്തിക സ്​പെക്​ട്രം എന്നുപറയുന്നത്​. സൂ​ര്യപ്രകാശത്തിൽനിന്നും  പുറപ്പെടുന്ന സ്​പെക്​ട്രത്തിൽ ആറു വികിരണങ്ങളാണ്​ പ്രധാനമായും ഉള്ളത്​. ഇതിലെ ഒരംഗമാണ്​ അൾട്രാവയലറ്റ്​ കിരണങ്ങൾ. റേഡിയോ തരംഗം, മൈക്രോവേവ്​, ദൃശ്യപ്രകാശം, എക്​സ്​ കിരണങ്ങൾ, ഗാമാകിരണങ്ങൾ എന്നിവയാണ്​ മറ്റ്​ അംഗങ്ങൾ.

അൾട്രാവയലറ്റി​െൻറ സാന്നിധ്യം
അൾട്രാവയലറ്റ്​ ഭൂമിയിൽ പതിച്ചത്​ ഫോ​േട്ടാഗ്രാഫിക്​ ​േപ്ലറ്റിൽനിന്നും കണ്ടെത്താം. സൂര്യപ്രകാശത്തി​െൻറ സാന്നിധ്യത്തിൽ ഇൗ ​േപ്ലറ്റിൽ രാസമാറ്റം സംഭവിച്ചുവെങ്കിൽ അൾട്രാവയലറ്റ്​ രശ്​മികൾ പതിച്ചുവെന്ന്​ ഉറപ്പിക്കാം.

അൾട്രാവയലറ്റ്​ രോഗങ്ങൾ
മാരകമായ രോഗങ്ങളാണ്​ ജന്തുക്കൾക്കും സസ്യങ്ങൾക്കും അൾട്രാവയലറ്റ്​ രശ്​മികൾ സമ്മാനിക്കുക. ഇൗ രശ്​മികൾ തുടർച്ചയായി ഏൽക്കുന്നതുമൂലം ത്വക്ക്​ കാൻസർ വരെ ഉണ്ടാകുന്നു. കൂടാതെ, ഇൗ രശ്​മികൾ സൂക്ഷ്​മജീവികൾക്കും സസ്യങ്ങളിലെയും ജന്തുക്കളി​ലെയും മൃദുവായ കലകൾക്കും കേടുപാടുണ്ടാക്കും.
തിമിരം, ജനിതക വൈകല്യം, ത്വഗ്​രോഗം, പ്രതിരോധശക്തി കുറക്കൽ, സാംക്രമിക രോഗങ്ങളുടെ വ്യാപനം, ഉൽപരിവർത്തനം എന്നിവ അൾട്രാവയലറ്റ്​ മനുഷ്യനിലുണ്ടാക്കുന്ന രോഗങ്ങളാണ്​. കാലാവസ്​ഥമാറ്റം ഉണ്ടാകു​േമ്പാൾ മലമ്പനി, ജപ്പാൻ ജ്വരം, എലിപ്പനി എന്നിവയും വ്യാപിക്കുന്നു.

സസ്യങ്ങൾക്കുണ്ടാകുന്ന ദോഷങ്ങൾ
പ്രകാശ സം​​േശ്ലഷണം തടസ്സപ്പെടുത്തുന്നു.
ജൈവ രാസപ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നു.
പ്രത്യുൽപാദനശേഷി ക്ഷയിപ്പിക്കുന്നു.
ആഹാര ശൃംഖലയിലെ ആദ്യ കണ്ണിയായ സസ്യപ്ലവകങ്ങളെ നശിപ്പിക്കുന്നു.
കാർബൺ ഡൈ ഒാക്​സൈഡി​െൻറ ആഗിരണതോത്​ കുറക്കുന്നു.
വിളനാശത്തിനിടയാക്കുന്നു.

കടൽവിഭവം കുറയും
തുടർച്ചയായി അൾട്രാവയലറ്റ്​ ഏൽക്കുന്നത്​ കടൽവിഭവങ്ങളെയും ബാധിക്കും. മത്സ്യസമ്പത്ത്​ ഗണ്യമായി കുറയുകയും മത്സ്യങ്ങളുടെ ​പ്രജന​നതോത്​ ഇല്ലാതാവുകയും ചെയ്യും. കടൽജീവികൾക്ക്​ ഏറെ ദോഷമുണ്ടാക്കുന്നുവെന്ന പഠനങ്ങൾ ഇതിനകം പുറത്തുവന്നിട്ടുമുണ്ട്​.

കുട സംരക്ഷിക്കാൻ ചെയ്യേണ്ടത്​
ഒാസോൺ സൗഹൃദ ഉൽപന്നങ്ങൾ വിപണിയിൽ പ്രചരിപ്പിക്കുക. ഒാസോൺ ഫ്രൻഡ്​ലി, സി.എഫ്​.സി ഫ്രീ തുടങ്ങിയ ലേബലുകളിലുള്ള ഫ്രിഡ്​ജും വാട്ടർ കൂളറുകളും ശീതീകരണികളും മാത്രം വാങ്ങുവാൻ പ്രേരിപ്പിക്കുക.
ഒാസോൺ വിനാശ രാസകീടനാശിനിയായ മീഥൈൽ ബ്രോമൈഡ്​ ഉപയോഗിക്കുന്ന കർഷകരെ അതിൽനിന്നും പിന്തിരിപ്പിക്കണം. ജൈവ കീടനാശിനികളുടെ ഉപയോഗത്തെക്കുറിച്ച്​ ബോധവത്​കരണം നടത്തുക.
പരമ്പരാഗത രീതിയിലുള്ള പരുത്തി തലയിണ, കിടക്ക എന്നിവ ഉപയോഗിക്കുവാൻ ജനത്തെ ബോധവത്​കരിക്കുക. ഫോം കിടക്കകളുടെയും സ്​റ്റെറോ ഫോം പാത്രങ്ങളുടെയും മറ്റും നിർമാണ വേളയിൽ ഒാസോണിനെ നശിപ്പിക്കുന്ന രാസവസ്​തുക്കൾ ധാരാളമായി ഉപയോഗിക്കുന്നുണ്ട്​.
ഫ്രിഡ്​ജ്​, ശീതീകരണികൾ എന്നിവ നന്നാക്കു​േമ്പാൾ ക​മ്പ്രസർ തുറന്ന്​ സി.എഫ്​.സി പുറത്തുപോകുന്നില്ലെന്ന്​ ഉറപ്പുവരുത്തുക.

പരിസ്​ഥിതി നിയമങ്ങൾ
ഒാസോൺ പാളിയുടെ രക്ഷക്കും ഒപ്പം നമ്മുടെ പരിസ്​ഥിതിയുടെ രക്ഷക്കുമായി​ ചില നിയമങ്ങൾ നിലവിൽവന്നിട്ടുണ്ട്​. ഇത്തരം നിയമങ്ങൾ കർശനമായും നടപ്പിലാക്കുക വഴി പ്രകൃതിക്കുമേലുള്ള കടന്നുകയറ്റം ഒരുപരിധിവരെ അവസാനിപ്പിക്കാം.
1986ലാണ്​ പരിസ്​ഥിതി സംരക്ഷണ നിയമം നടപ്പിൽവന്നത്​. ഒാസോൺ പാളിയുടെ ക്ഷയത്തിന്​ കാരണമായ 95ഒാളം മൂലകങ്ങളുടെ ഉൽപാദനം, ഉപഭോഗം, കയറ്റുമതി, ഇറക്കുമതി, വിൽപന, വാങ്ങൽ, ഉപയോഗം, നിക്ഷേപം എന്നിവയെല്ലാം ഇൗ നിയമം കർശനമായി നിരോധിക്കുന്നു. 1989ലെ മോൺട്രിയൽ ഉടമ്പടിയുടെ പ്രധാന നിർദേശം എന്ന നിലയിൽ 119 രാജ്യങ്ങളുമായി ഇൗ നിയമം ബന്ധപ്പെട്ടു കിടക്കുന്നു.

ഇന്ത്യൻ ഫോറസ്​റ്റ്​ ആക്​ടും (1927) വനസംരക്ഷണ നിയമവും (1980)
ജൈവ വൈവിധ്യങ്ങളുടെ കലവറയായ വനങ്ങളെ പൊതുസ്വത്ത്​ എന്നനിലയിൽ സംരക്ഷിക്കുന്നതിനുവേണ്ടി നിലവിൽവന്ന നിയമങ്ങളാണിവ. റിസർവ്​ വനങ്ങളുടെ സംരക്ഷണം, വനവിഭവങ്ങളുടെ സംരക്ഷണം, കാടി​െൻറ ഉപയോഗ നിയന്ത്രണം, വനവിഭവങ്ങളുടെ സംരക്ഷണം തുടങ്ങിയവ ഇൗ നിയമത്തിൽ പ്രതിപാദിച്ചിരിക്കുന്നു.

ജലനിയമം (1974)
ജല മലിനീകരണം തടയുവാനും ഇല്ലാതാക്കുവാനുമായി നിലവിൽവന്ന നിയമമാണിത്​. ഇതി​െൻറ ഭാഗമായി കേന്ദ്ര ^സംസ്​ഥാന തലത്തിൽ മലിനീകരണ നിയന്ത്രണബോർഡുകൾ നടപ്പാവുകയും അവ ജലമലിനീകരണം നിയന്ത്രിക്കാനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്​തു. മലിനീകരണത്തിനു പിന്നിൽ പ്രവർത്തിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ ഇൗ നിയമത്തിൽ അനുശാസിക്കുന്നുണ്ട്​.

കേരള ഭൂഗർഭജല നയം (2002)
ഭൂഗർഭ അറയിലെ ജലസമ്പത്ത്​ സംരക്ഷിക്കുന്നതിനായി​ നിലവിൽവന്ന നിയമമാണിത്​. അമിതമായ ഭൂജല ചൂഷണം പലതരത്തിലുമുള്ള പാരിസ്​ഥിതിക പ്രശ്​നങ്ങൾ ഉണ്ടാക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ്​ ഇൗ നിയമം നടപ്പാക്കിയത്​. ഇൗ നിയമം നടപ്പാക്കുന്നതിന്​ സർക്കാർ തലത്തിലെ ഭൂജല അതോറിറ്റി പ്രവർത്തിക്കുന്നു. ഇതി​െൻറ അധികാരങ്ങൾ താഴെ കൊടുക്കുന്നു.
പൊതു കുടിവെള്ള സ്രോതസ്സുകൾ സംരക്ഷിക്കുക.
ഭൂജല ഉപയോഗത്തി​െൻറ നിയന്ത്രണത്തിനും ക്രമീകരണത്തിനും വേണ്ടി പ്രദേശങ്ങൾ വിജ്ഞാപനം ചെയ്യൽ.
വിജ്ഞാപനം ചെയ്യപ്പെട്ട പ്രദേശത്തെ കിണറുകളുടെ രജിസ്​ട്രേഷൻ.
ഭൂജല ഉപഭോക്താവി​െൻറ  രജിസ്​ട്രേഷൻ.
പെർമിറ്റ്​, സർട്ടിഫിക്കറ്റ്​ റദ്ദാക്കൽ.

വായുസംരക്ഷണ നിയമം (1981)
ശുദ്ധവായു ശ്വസിക്കുവാനുള്ള പൗര​െൻറ അവകാശത്തിന്​ സർവവിധ സംരക്ഷണവും നൽകുന്നതിനുവേണ്ടിയാണ്​ ഇൗ നിയമം നിലവിൽവന്നത്​. കേന്ദ്ര^സംസ്​ഥാന മലിനീകരണ നിയന്ത്രണ ബോർഡുകൾ വായുമലിനീകരിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ എടുക്കാൻ നിർ​േദശിച്ചിട്ടുണ്ട്​.

പരിസ്ഥിതി സംരക്ഷണ നിയമം (1986)
മധ്യപ്രദേശിലെ ഭോപാലിൽ യൂനിയൻ കാർ​ൈബഡ്​ ഫാക്​ടറിയിൽനിന്നും മീ​െഥെ​ൽ ​െഎസോസയനേറ്റ്​ (MIC) എന്ന വിഷവാതകം 1984ൽ ചോർന്നുണ്ടായ മഹാദുരന്ത​ത്തി​െൻറ പശ്ചാത്തലത്തിലാണ്​ 1986ൽ പരിസ്​ഥിതി സംരക്ഷണനിയമം ഉണ്ടായത്​. വായുമലിനീകരണം, ജലമലിനീകരണം, മണ്ണ്​ മലിനീകരണം എന്നിവയിൽനിന്നും ഭൂമിയിലെ ജീവജാലങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമാണ്​ ഇൗ നിയമം നിലവിൽവന്നത്​. വായു, ജലം എന്നിവയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി​ നിരവധി ലബോറട്ടറികളും, വ്യവസായശാലകൾ പ്രവർത്തിക്കുന്നതിനും വർഷത്തിൽ ലൈസൻസ്​ പുതുക്കുന്നതിനും മലിനീകരണ നിയന്ത്രണ ബോർഡുകളും നിലവിൽവന്നു.
 
ദേശീയ പരിസ്​ഥിതി ​
ട്രൈബ്യൂണൽ നിയമം (1995)

1992ൽ റിയോ ​െഡ ​ജനീറോയിൽ നടന്ന അന്താരാഷ്​ട്ര സമ്മേളനത്തി​െൻറ തീരുമാനങ്ങളുടെ അടിസ്​ഥാനത്തിൽ രൂപപ്പെട്ട നിയമമാണിത്​. പരിസ്​ഥിതി സംബന്ധമായ പ്രശ്​നങ്ങൾമൂലം കഷ്​ടനഷ്​ടങ്ങൾ സംഭവിക്കുന്നവർക്ക്​ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തി അർഹമായ നഷ്​ടപരിഹാരം നൽകുക എന്നതാണ്​ ഇതി​െൻറ ഉദ്ദേശ്യം. സുപ്രീംകോടതി, ഹൈകോടതി ജഡ്​ജിയുടെ നേതൃത്വത്തിൽ അഞ്ചുപേർ അടങ്ങിയ ട്രൈബ്യൂണലാണ്​ ഇതിനായി​ പ്രവർത്തിക്കുന്നത്​.

ജൈവവൈവിധ്യ നിയമം (2002)
1992 ജൂൺ അഞ്ചിന്​ റിയോ ഉച്ചകോടിയിലാണ്​ ജൈവവൈവിധ്യ ഉടമ്പടിക്ക്​ തീരുമാനമായത്​. പ്രസ്​തുത ഉടമ്പടിയുടെ ഒരുകക്ഷി എന്നതിനാൽ ഇന്ത്യൻ പാർലമെൻറ്​ 2003 ഫെബ്രുവരി അഞ്ചിന്​ ജൈവവൈവിധ്യ നിയമം പാസാക്കി. കേന്ദ്രത്തിൽ ബയോഡൈവേഴ്​സിറ്റി അതോറിറ്റിയും സംസ്​ഥാനത്തിൽ ജൈവവൈവിധ്യ ബോർഡും പ്രാദേശിക തലത്തിൽ ബയോ ഡൈവേഴ്​സിറ്റി മ​ാനേജ്​മെൻറ്​ കമ്മിറ്റിയും രൂപവത്​കരിക്കുന്നതിന്​ ജൈവവൈവിധ്യ മാനേജ്​മെൻറ്​ കമ്മിറ്റികൾ നിലവിൽവന്നു.
ദേശീയ ബയോ ​ൈഡവേഴ്​സിറ്റിക്ക്​ വിപുലമായ അധികാരങ്ങളാണുള്ളത്​.
വിദേശ കമ്പനികൾക്കും വിദേശ ഇന്ത്യക്കാർക്കും ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുവാൻ അനുവാദം നൽകുക.
ഗവേഷണ വിവരങ്ങൾ വിദേശികൾക്കും സ്​ഥാപനങ്ങൾക്കും കൈമാറുന്നത്​ നിയന്ത്രിക്കുക.
ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശത്തിന്​ അപേക്ഷിക്കുവാനുള്ള അനുവാദം നൽകുക.
സംസ്​ഥാനങ്ങളിലെ ജൈവവൈവിധ്യ പ്രാധാന്യമുള്ള കേന്ദ്രങ്ങളെയും ഹെറിറ്റേജ്​ കേന്ദ്രങ്ങളെയും ജൈവവൈവിധ്യകേന്ദ്രങ്ങളാക്കി പ്രഖ്യാപിക്കുക.
സംസ്​ഥാനത്തെ ബയോഡൈവേഴ്​സിറ്റി ബോർഡുകളുടെ ഏകോപനം നിർവഹിക്കുക.

പരിസ്ഥിതി വകുപ്പ്​
2007 ജൂലൈ 28 ​ലെ സർക്കാർ ഉത്തരവുപ്രകാരം പരിസ്​ഥിതി സംരക്ഷണത്തിനു മാത്രമായി കേരളത്തിൽ ഒരു ഡിപ്പാർട്ട്​മെൻറ്​ നിലവിൽവന്നു. പരിസ്​ഥിതിയുമായി ബന്ധപ്പെട്ട നിയമങ്ങളുടെ നടത്തിപ്പ്​, ​പ്രകൃതിസംരക്ഷണം, പരിസരമലിനീകരണം, നദീതട സംരക്ഷണം, കാലാവസ്​ഥമാറ്റം, പരിസ്​ഥിതി വികസനം, പരിസ്​ഥിതി ഗവേഷണം തുടങ്ങിയ കാര്യങ്ങൾ ഇൗ ഡിപ്പാർട്ട്​മെൻറ്​ ശ്രദ്ധിക്കും.