പഠനമുറി
ബാർകോഡ്​...
  • വി.കെ. ഹരിദാസ്​
  • 10:40 AM
  • 14/01/2020

അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളെ വ​ർ​ഗീ​ക​രി​ക്കാ​നും അ​വ​യു​ടെ അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ൾ തി​രി​ച്ച​റി​യാ​നു​മാ​ണ്​ ബാ​ർ​കോ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന​ത്. പു​സ്​​ത​ക​ങ്ങ​ൾ, ഭ​ക്ഷ​ണപാ​ക്ക​റ്റു​ക​ൾ, ഇ​ല​ക്​​ട്രോ​ണി​ക്​ ഉ​ൽപന്നങ്ങ​ളു​ടെ പാ​ക്ക​റ്റു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ മു​ക​ളി​ൽ കറു​പ്പും വെ​ളു​പ്പും വ​ര​ക​ളാ​യി ഒ​രു ച​തു​ര​ക്ക​ള​ത്തി​ൽ അ​ച്ച​ടി​ച്ചി​രി​ക്കു​ന്ന​താ​ണ്​ ബാ​ർ​കോ​ഡ്. ബൈ​ന​റി രൂ​പ​ത്തി​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​രി​ക്കു​ന്ന ഈ ​ബാ​ർ​കോ​ഡ്​ ക​മ്പ്യൂ​ട്ട​റും സ്​​കാ​ന​റും ഉ​പ​യോ​ഗി​ച്ചാ​ണ്​ ഡീ​കോ​ഡ്​ ചെ​യ്യു​ന്ന​ത്.
1948ലാ​ണ്​ ബാ​ർ​കോ​ഡി​െ​ൻ​റ ആ​ദ്യ​കാ​ല രൂ​പം ജ​ന്മ​മെ​ടു​ക്കു​ന്ന​ത്. ഒ​രി​ക്ക​ൽ ഒ​രു ക​ട​യു​ട​മ  ത​െ​ൻ​റ ​ക​ട​യി​ൽ​വ​രു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ഒ​രു പ്ര​യാ​സ​വും കൂ​ടാ​തെ വാ​യി​ച്ചെ​ടു​ക്കാ​നു​ള്ള സ​​മ്പ്ര​ദാ​യം നി​ർ​മി​ക്കാ​ൻ വ​ല്ല വ​ഴി​യു​മു​ണ്ടോ​​െയ​ന്ന്​ ചോ​ദി​ച്ച്​ ഫി​ല​​െഡ​ൽ​ഫി​യ​യി​ലെ ഡ്രെ​ക്​​സ​ൽ ഇ​ൻസ്​റ്റി​റ്റ്യൂ​ട്ടി​ൽ എ​ത്തി. ബെ​ർ​നാ​ഡ്​ സി​ൽ​വ​ർ അ​ന്ന്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ലെ ബി​രു​ദവി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു.
അ​ത്ത​ര​മൊ​രു സ​​മ്പ്ര​ദാ​യം വി​ക​സി​പ്പി​ക്കാ​നു​ള്ള ചു​മ​ത​ല സി​ൽ​വ​റി​െ​ൻ​റ ത​ല​യി​ലാ​ണ്​ വ​ന്ന​ത്. അ​ദ്ദേ​ഹം ത​െ​ൻ​റ സു​ഹൃ​ത്താ​യ നോ​ർ​മ​ൻ ജോ​സ​ഫ്​ വു​ഡ്​​ലാ​ൻ​ഡി​നെ ഈ ​വി​വ​രം അ​റി​യി​ച്ചു. വു​ഡ്​​ലാ​ൻ​ഡി​ന്​ ആ​ദ്യ​മേത​ന്നെ ഈ ​ആ​ശ​യം ഏ​റെ പി​ടി​ച്ചു. അ​ൾ​ട്രാ​വ​യ​ല​റ്റ്​ പ്ര​കാ​ശ​ര​ശ്​​മി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ തി​ള​ങ്ങു​ന്ന പ്ര​ത്യേ​ക മ​ഷി ഉ​പ​യോ​ഗി​ച്ചു​ള്ള ഒ​രു പ്ര​വ​ർ​ത്ത​ന​രീ​തി​യാ​ണ്​ വു​ഡ്​​ലാ​ൻ​ഡി​െ​ൻ​റ മ​ന​സ്സി​ൽ ആ​ദ്യം​ത​ന്നെ വ​ന്ന​ത്. വു​ഡ്​​ലാ​ൻ​ഡും സി​ൽ​വ​റും ചേ​ർ​ന്ന്​ ഇ​തി​ന​നു​സൃ​ത​മാ​യ ഒ​രു മാ​തൃ​ക​യു​ണ്ടാ​ക്കി. എ​ന്നാ​ൽ, മ​ഷി​യു​ടെ രൂ​പ​വ്യ​ത്യാ​സ​ങ്ങ​ളും അ​വ ഉ​പ​യോ​ഗി​ച്ച്​ പ്ര​ത്യേ​ക  പാ​റ്റേ​ണു​ക​ൾ ഉ​ണ്ടാ​ക്കാ​നു​ള്ള അ​ധി​ക​ചെ​ല​വും കാ​ര​ണം അ​വ​ർ ഈ ​നീ​ക്കം ഉ​പേ​ക്ഷി​ച്ചു.
ഇ​രു​വരും ചേ​ർ​ന്ന്​ വീ​ണ്ടും ഗ​വേ​ഷ​ണം ആ​രം​ഭി​ച്ചു. 1949ൽ ​അ​വ​ർ ഒ​രു പ്ര​ത്യേ​ക സ​​മ്പ്ര​ദാ​യം രൂ​പ​പ്പെ​ടു​ത്തി​യെ​ടു​ത്തു. ക​റു​ത്ത പ്ര​ത​ല​ത്തി​ലു​ള്ള നാ​ലു​ വെ​ള്ള വ​ര​ക​ളാ​യി​രു​ന്നു ഇ​വ​ർ വി​ക​സി​പ്പി​ച്ച രീ​തി​യു​ടെ പ്ര​ധാ​ന സ​വി​ശേ​ഷ​ത. വെ​ള്ള വ​ര​ക​ളു​ടെ സാ​ന്നി​ധ്യ​മ​നു​സ​രി​ച്ചാ​യി​രു​ന്നു ഇ​വ​ർ വ​സ്​​തു​ക്ക​ളെ വ​ർ​ഗീ​ക​രി​ച്ച​ത്. ഈ ​രീ​തി പ്ര​കാ​രം ഏ​ഴു​ത​ര​ത്തി​ലു​ള്ള വ​ർ​ഗീ​ക​ര​ണം സാ​ധ്യ​മാ​യി​രു​നു. എ​ന്നാ​ൽ, വ​ര​ക​ളു​ടെ എ​ണ്ണം കൂ​ട്ടു​ക​യാ​ണെ​ങ്കി​ൽ കൂ​ടു​ത​ൽ വ​ർ​ഗീ​ക​ര​ണം ന​ട​ത്താ​മെ​ന്നും 10 വ​ര​ക​ളു​ണ്ടെ​ങ്കി​ൽ 1023 വ​രെ വ​ർ​ഗീ​ക​ര​ണം സാ​ധ്യ​മാ​ണെ​ന്നും വു​ഡ്​​ലാ​ൻ​ഡും സി​ൽ​വ​റും സ​മ​ർ​ഥി​ച്ചു. 1952 ഒ​ക്​​ടോ​ബ​ർ ഏഴിന്​ ​ഇ​രു​വ​ർ​ക്കും സം​യു​ക്തമാ​യി ബാ​ർ​കോ​ഡി​െ​ൻ​റ പേ​റ്റ​ൻ​റ്​ ല​ഭി​ച്ചു.
1966ലാ​ണ്​ ബാ​ർ​കോ​ഡ്​ വ്യവ​സാ​യി​കാ​ടി​സ്​​ഥാ​ന​ത്തി​ൽ ഉ​പ​യോ​ഗി​ച്ചുതു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ, ബാ​ർ​കോ​ഡ്​ ആ​ഗോ​ളാ​ടി​സ്​​ഥാ​ന​ത്തി​ൽ ഉ​പ​യോ​ഗി​ച്ചുതു​ട​ങ്ങു​ന്ന​ത്​ കാ​ണാ​നു​ള്ള ഭാ​ഗ്യം ബെ​ർ​നാ​ഡ്​ സി​ൽ​വ​റി​നു​ണ്ടാ​യി​ല്ല. 1962ൽ 38ാം ​വ​യ​സ്സിൽ അ​ദ്ദേ​ഹം അ​കാ​ല​ത്തി​ൽ മ​രി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.
1966ലെ ​ബാ​ർ​കോ​ഡു​ക​ൾ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പാ​ക്ക​റ്റി​നു​മു​ക​ളി​ൽ അ​ച്ച​ടി​ച്ചി​രു​ന്നി​ല്ല. പ​ക​രം അ​വ ഒ​രു  പ്ര​ത്യേ​ക ലേ​ബ​ലാ​യി പാ​ക്ക​റ്റി​ൽ ഇ​ടു​ക​യാ​യി​രു​ന്നു പ​തി​വ്. ഈ ​​രീ​തി പ്രാ​വ​ർ​ത്തി​ക​മ​ല്ലെ​ന്നു ക​ണ്ട വ്യ​വ​സാ​യി​ക​ൾ ബാ​ർ​കോ​ഡു​ക​ൾ ആ​ഗോ​ള​ത​ല​ത്തി​ൽ ഉ​പ​യോ​ഗി​ക്ക​ണ​മെ​ങ്കി​ൽ അ​തി​ന്​ ചി​ല സാ​ർ​വ​ത്രി​ക വ്യവ​സാ​യി​ക മാ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കണ​മെ​ന്ന്​ മ​ന​സ്സിലാ​ക്കു​ക​യും അ​തി​നാ​യി 1970ൽ ​ബ​ഹു​രാ​ഷ്​​ട്ര ക​മ്പ​നി​യാ​യ ലോ​ജി​ക്കോ​ൺ ‘യൂ​നി​വേ​ഴ്​​സ​ൽ ഗ്രോ​സ​റി പ്രൊ​ഡ​ക്​​ട്​​സ്​ ഐ​ഡ​ൻ​റി​ഫി​ക്കേ​ഷ​ൻ കോ​ഡ്​’ (UGPGC) വി​ക​സി​പ്പി​ക്കു​ക​യും ചെ​യ്​​തു. 1970ലാ​യി​രു​ന്നു അ​ത്. ലോ​ജി​ക്കോ​ൺ ക​മ്പ​നി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം 1973ൽ ​ജോ​ർ​ജ്​ ജെ.​ ​ലോ​റ​ർ ‘യൂ​നി​കോം പ്രൊ​ഡ​ക്​​ട്​ കോ​ഡ്​ (UPC) വി​ക​സി​പ്പി​ച്ചു. 1974ൽ ​ഒഹായോ​യി​ലെ ഒ​രു സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ യു.​പി.​സി സ്​​കാ​ന​ർ സ്​​ഥാ​പി​ച്ചു. 1974 ജൂ​ൺ 26ന്​ ​ബാ​ർ​കോ​ഡു​ള്ള ഒ​രു ഉ​ൽ​പ​ന്ന​ത്തി​െ​ൻ​റ സ്​​കാ​നിങ്​​ ആ​ദ്യ​മാ​യി ന​ട​ന്നു. റി​ഗ്ലീ​സി​െ​ൻ​റ ച്യ​ൂയിം​ഗ്​​ഗ​മ്മാ​യി​രു​ന്നു ആ​ദ്യ​മാ​യി ബാ​ർ​കോ​ഡ്​ സ്​​കാ​നിങ്​ ന​ട​ത്തി​യ ഉ​ൽ​പ​ന്നം. പി​ന്നീ​ട്​ ബാ​ർ​കോ​ഡു​ക​ൾ സാ​ർ​വ​ത്രി​ക പ്ര​ചാ​ര​ത്തി​ലാ​യ​ത്​ പെ​​ട്ടെ​ന്നാ​യി​രു​ന്നു. ഇ​പ്പോ​ൾ ബാ​ർ​കോ​ഡു​ക​ൾ അ​നു​വ​ദി​ക്കാ​ൻ പ്ര​ത്യേ​ക അ​ന്താ​രാ​ഷ്​​ട്ര ഏ​ജ​ൻ​സി​ക​ളും അ​വ നി​ർ​മി​ക്കാ​ൻ ക​മ്പ്യൂ​ട്ട​ർ​വ​ത്​​കൃ​ത സം​വി​ധാ​ന​ങ്ങ​ളും ഉ​ണ്ട്.