സ്കൂൾ പച്ച
ബാൻഡ്​ എയ്​ഡ്​ ഉണ്ടായ കഥ...
  • വി.കെ. ഹരിദാസ്​
  • 10:45 AM
  • 30/12/2019
ആ​ദ്യ​ത്തെ ബാ​ൻ​ഡ്​ എ​യ്​​ഡി​െൻറ പരസ്യം​

ചെ​റി​യ ഒ​രു മു​റി​വി​ന്​ വ​ലി​യ കെ​ട്ടും​കെ​ട്ടി ന​ട​ക്കാ​നു​ള്ള മ​നഃ​പ്ര​യാ​സ​ത്താ​ലാ​ണ​ല്ലോ ന​മ്മി​ൽ മി​ക്ക​വ​രും ബാ​ൻ​ഡ്​​എ​യ്​​ഡ്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ന​മ്മു​ടെ സൗ​ക​ര്യ​ത്തി​നു​വേ​ണ്ടി​യു​ള്ള ഒ​രു വൈ​ദ്യ​ശു​ശ്രൂ​ഷ. എ​ന്നാ​ൽ, ബാ​ൻ​ഡ്​​എ​യ്​​ഡി​െ​ൻ​റ ക​ണ്ടു​പി​ടി​ത്തം വെ​റും സൗ​ക​ര്യ​ത്തി​നു​വേ​ണ്ടി​യാ​യി​രു​ന്നി​ല്ല. മ​റി​ച്ച്​ പൊ​റു​തി​കേ​ടി​ൽനി​ന്നാ​യി​രു​ന്നു! അ​മേ​രി​ക്ക​യി​ലെ ജോ​ൺ​സ​ൺ ആ​ൻ​ഡ്​​ ജോ​ൺ​സ​ൺ ക​മ്പ​നി​യി​ൽ ജോ​ലി​ചെ​യ്​​തു​വ​രു​ക​യാ​യി​രു​ന്ന ഏ​ർ​ലി ഡി​ക്​​സ​ൺ 1917ലാ​ണ്​ വി​വാ​ഹം ക​ഴി​ക്കു​ന്ന​ത്​്​. എ​വി​ടെ തൊ​ട്ടാ​ലും മു​റി​യു​ന്ന​താ​യി​രു​ന്നു ഭാ​ര്യ ​ജോ​സ​ൈ​ഫ​ൻ ഡി​ക്​​സ​െ​ൻ​റ ശ​രീ​ര​പ്ര​കൃ​തി. രാ​ത്രി ജോ​ലി​യും ക​ഴി​ഞ്ഞ്​ തി​രി​ച്ചെ​ത്തു​ന്ന ഏ​ർ​ലി​ക്ക്​ രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കി​വെ​ക്കു​ന്ന​തോ​ടൊ​പ്പം ജോ​സ​ഫൈ​ൻ കൈ​യി​ലും മ​റ്റും ഒ​​ട്ടേ​റെ മു​റി​വു​ക​ളും പ​റ്റി​ച്ചു​വെ​ച്ചി​ട്ടു​ണ്ടാ​കും. ഭ​ക്ഷ​ണം പാ​ച​കംചെ​യ്യു​ന്ന​തി​നി​ട​യി​ൽ അ​ടു​ക്ക​ള​യി​ൽ​വെ​ച്ച്​ ക​ത്തി​കൊ​ണ്ട്​ മു​റി​ഞ്ഞ​താ​യി​രി​ക്കും അ​വ.
വി​വാ​ഹം ക​ഴി​ഞ്ഞ ആ​ഴ്​​ച​യി​ൽത​ന്നെ തു​ട​ങ്ങി​യ ഈ ​മു​റി​വു​ക​ൾ തു​ട​​ർ​ന്നു​കൊ​ണ്ടേ​യി​രു​ന്നു. മു​റി​വു​പ​റ്റു​േ​മ്പ​ാ​ഴെ​ല്ലാം മ​രു​ന്ന്​ തേ​ടി​പ്പോ​കാ​നും ബാ​ൻ​ഡേ​ജ്​ കെ​ട്ടാ​നും ഇ​രു​വ​രും ഏ​റെ ബു​ദ്ധി​മു​ട്ടി. ചി​ല​പ്പോ​ൾ മു​റി​വു​ക​ൾ മാ​ര​ക​മാ​വു​ക​യും ചെ​യ്​​ത​തോ​ടെ പ്ര​ശ്​​ന​ത്തി​ന്​ പ​രി​ഹാ​രം കാ​ണാ​ൻത​ന്നെ ഏ​ർ​ലി തീ​രു​മാ​നി​ച്ചു. 1920ലെ ​ഒ​രൊ​ഴി​വു ദി​വ​സം​ ടേ​പ്പ്​ മു​റി​ച്ച്​ അ​തി​ൽ കോ​ട്ട​ൺ തു​ണി​യു​ടെ ഒ​രു ച​തു​ര​ക്ക​ഷ​​ണം ഒ​ട്ടി​ച്ച്​ മ​രു​ന്നു പു​ര​ട്ടി അ​ദ്ദേ​ഹം ആ​ദ്യ​ത്തെ ബാ​ൻ​ഡ്​എ​യ്​​ഡ്​ ഉ​ണ്ടാ​ക്കി. പി​ന്നീ​ട്​ ജോ​സ​ഫൈ​ന്​ മു​റി​വ്​ പ​റ്റു​േ​മ്പാ​ഴെ​ല്ലാം ഈ ​റെ​ഡി​മെ​യ്​​ഡ്​ ബാ​ൻ​ഡ്​​എ​യ്​​ഡ്​ മു​റി​വി​ൽ ഒ​ട്ടി​ച്ച്​ ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്​​തു.
കു​റെ ദി​വ​സ​ത്തെ ഉ​പ​യോ​ഗ​ത്തി​നു​ശേ​ഷം ഏ​ർ​ലി ക​മ്പ​നി മു​ത​ലാ​ളി​യോ​ട്​ ത​െ​ൻ​റ ക​ണ്ടു​പി​ടിത്ത​ത്തെ​ക്കു​റി​ച്ച്​ പ​റ​ഞ്ഞു. ജോ​ൺ​സ​ൺ ആ​ൻ​ഡ്​​ ജോ​ൺ​സ​ൺ ക​മ്പ​നി​ക്ക്​ ആ​ദ്യം ഇ​തി​ൽ വ​ലി​യ താ​ൽ​പ​ര്യം തോ​ന്നിയി​ല്ലെ​ങ്കി​ലും ഏ​ർ​ലി സ്വ​യം അ​തു​പ​യോ​ഗി​ച്ച്​ കാ​ണി​ച്ചു​െ​കാ​ടു​ത്ത​തോ​ടെ അ​വ​ർ​ക്ക്​ താ​ൽ​പ​ര്യം തോ​ന്നി. തു​ട​ർ​ന്ന്​ ബാ​ൻ​ഡ്​​എ​യ്​​ഡ്​ എ​ന്ന ലേ​ബ​ലി​ൽ ക​മ്പ​നി ബാ​ൻ​ഡ്​​എ​യ്​​ഡു​ക​ൾ നി​ർ​മി​ച്ച്​ വി​ൽ​പ​ന തു​ട​ങ്ങി.
ര​ണ്ട​ര ഇ​ഞ്ച്​ വീ​തി​യും 18​ ഇഞ്ച്​ നീ​ള​വു​മു​ള്ള​താ​യി​രു​ന്നു ആ​ദ്യ​കാ​ല​ത്ത്​ നി​ർ​മി​ച്ച ബാ​ൻ​ഡ്​​എ​യ്​​ഡ്​! ഇ​ത്ര​യും വ​ലു​പ്പ​മു​ള്ള​തി​നാ​ൽ അ​ന്ന്​ വെ​റും 3000​ ഡോ​ള​റി​െ​ൻ​റ ബാ​ൻ​ഡ്​​എ​യ്​​ഡു​ക​ളേ വി​റ്റു​പോ​യു​ള്ളൂ. 1924ൽ ​യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്​ കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യ ബാ​ൻ​ഡ്​​എ​യ്​​ഡു​ക​ൾ നി​ർ​മി​ച്ച​തോ​ടെ അ​വ​യു​ടെ വി​ൽ​പ​ന കു​ത്ത​നെ ഉ​യ​രാ​ൻ തു​ട​ങ്ങി. 2001ലെ ​ക​ണ​ക്ക​നു​സ​രി​ച്ച്​ വ​ർ​ഷം​തോ​റും 100 കോ​ടി​യി​ല​ധി​കം ബാ​ൻ​ഡ്​​എ​യ്​​ഡു​ക​ൾ നി​ർ​മി​ച്ചു​വ​രു​ന്നു!
ത​െ​ൻ​റ ക​ണ്ടു​പി​ടി​ത്തം ക​മ്പ​നി​ക്ക്​ ദാ​നംചെ​യ്​​ത  ഏ​ർ​ലി​യെ ജോ​ൺ​സ​ൺ ആ​ൻ​ഡ്​​ ജോ​ൺ​സ​ൺ അ​വ​സാ​നം വ​രെ കൈ​വി​ട്ടി​ല്ല. സ​ർ​വിസി​ൽ​നി​ന്ന്​ വി​ര​മി​ക്കു​ന്ന​തു​വ​രെ അ​ദ്ദേ​ഹ​ത്തെ വൈ​സ് ​​പ്ര​സി​ഡ​ൻ​റ്​ സ്​​ഥാ​ന​ത്തും വി​ര​മി​ച്ച​ശേ​ഷം ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡി​ലും ക​മ്പ​നി നി​യ​മി​ച്ചു. 1961 സെ​പ്​​റ്റം​ബ​ർ 22ന്​ 68ാം ​വ​യ​സ്സി​ൽ ഏ​ർ​ലി ഡി​ക്​​സ​ൺ അ​ന്ത​രി​ച്ചു.