ബഹിരാകാശത്ത്​ എന്ത്​ കാര്യം?
  • ഇല്ല്യാസ്​ പെരിമ്പലം
  • 11:46 AM
  • 14/08/2019

ഭൂ​മി​യു​ടെ എ​ത്ര കി​ലോ​മീ​റ്റ​ർ മു​ക​ളി​ലെ​ത്തി​യാ​ലാ​ണ് 
വ​സ്​​തു​ക്ക​ൾ​ക്ക് ഭാ​ര​മി​ല്ലാ​യ്മ അ​നു​ഭ​വ​പ്പെ​ടു​ക?

ഇ​ത് അ​ൽ​പം വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​മു​ള്ള ചോ​ദ്യ​മാ​ണ്. ഒ​റ്റ​വാ​ക്കി​ൽ പ​റ​ഞ്ഞാ​ൽ ഭൂ​മി​യു​ടെ എ​ത്ര മു​ക​ളി​ൽ എ​ത്തി​യാ​ലും വ​സ്​​തു​ക്ക​ൾ​ക്ക് ഭാ​ര​മി​ല്ലാ​യ്മ അ​നു​ഭ​വ​പ്പെ​ടി​ല്ല എ​ന്നു പ​റ​യേ​ണ്ടി​വ​രും. ഉ​യ​ര​ത്തി​ന​നു​സ​രി​ച്ച് ഭാ​ര​ത്തി​ൽ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളു​ണ്ടാ​കു​ന്നു എ​ന്ന​താ​ണ് ശ​രി. എ​ന്നാ​ൽ, ബ​ഹി​രാ​കാ​ശ വാ​ഹ​ന​ത്തി​നു​ള്ളി​ലെ സ​ഞ്ചാ​രി​ക​ൾ​ക്ക് ഭാ​ര​മി​ല്ലാ​യ്മ ശ​രി​ക്കും അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ട്. ഈ ​വ്യ​ത്യാ​സ​ങ്ങ​ളു​ടെ കാ​ര​ണം മ​ന​സ്സി​ലാ​ക്കാ​ൻ ആ​ദ്യം എ​ന്താ​ണ് വ​സ്​​തു​ക്ക​ളു​ടെ ഭാ​ര​ത്തിെ​ൻ​റ അ​ടി​സ്​​ഥാ​നം എ​ന്ന് ച​ർ​ച്ച​ചെ​യ്യാം.
ആ​റു കി​ലോ​ഗ്രാം അ​രി ഒ​രു സ​ഞ്ചി​യി​ലാ​ക്കി ച​ന്ദ്ര​നി​ൽ കൊ​ണ്ടു​പോ​യി ഒ​രു സാ​ധാ​ര​ണ ത്രാ​സും തൂ​ക്ക​ക്ക​ട്ടി​ക​ളും ഉ​പ​യോ​ഗി​ച്ച് തൂ​ക്കു​ന്നു എ​ന്ന് സ​ങ്ക​ൽ​പ്പി​ക്കു​ക. ത്രാ​സ്​ ബാ​ല​ൻ​സ്​ ചെ​യ്യാ​ൻ അ​വി​ടെ​യും ആ​റു കി​ലോ​ഗ്രാ​മി​െ​ൻ​റ തൂ​ക്ക​ക്ക​ട്ടി​ക​ൾ ത​ന്നെ ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​രും. എ​ന്നാ​ൽ സ​ഞ്ചി ഒ​രു സ്​​പ്രി​ങ് ത്രാ​സി​ൽ കൊ​ളു​ത്തി​യാ​ണ് തൂ​ക്കു​ന്ന​തെ​ങ്കി​ലോ? ഏ​ക​ദേ​ശം ഒ​രു കി​ലോ​ഗ്രാം ഭാ​ര​മാ​യി​രി​ക്കും സ്​​പ്രി​ങ്ത്രാ​സ്​ കാ​ണി​ക്കു​ക. കാ​ര​ണ​മെ​ന്താ​ണ്? സാ​ധാ​ര​ണ​ത്രാ​സ്​ അ​ള​ക്കു​ന്ന​ത് വ​സ്​​തു​വിെ​ൻ​റ പി​ണ്ഡം (Mass) അ​ഥ​വാ ദ്ര​വ്യ​ത്തിെ​ൻ​റ അ​ള​വാ​ണ്. അ​തി​ന് എ​വി​ടെ​ച്ചെ​ന്നാ​ലും മാ​റ്റം വ​രു​ന്നി​ല്ല. എ​ന്നാ​ൽ, സ്​​പ്രി​ങ്ത്രാ​സ്​ കാ​ണി​ക്കു​ന്ന​ത് വ​സ്​​തു​വി​െ​ൻ​റ ഭാ​ര​മാ​ണ്.  ഇ​തി​നെ നി​ർ​ണ​യി​ക്കു​ന്ന​ത് അ​തി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന ഗു​രു​ത്വാ​ക​ർ​ഷ​ണ​ബ​ല​മാ​ണ്. ഈ ​അ​രി​സ​ഞ്ചി​യി​ൽ ഭൂ​മി പ്ര​യോ​ഗി​ക്കു​ന്ന​തിെ​ൻ​റ ആ​റി​ലൊ​ന്ന് ഗു​രു​ത്വാ​ക​ർ​ഷ​ണ​ബ​ലം (Gravitational force) മാ​ത്ര​മേ ച​ന്ദ്ര​ന് പ്ര​യോ​ഗി​ക്കാ​ൻ ക​ഴി​യൂ എ​ന്ന​താ​ണ് ഈ ​വ്യ​ത്യാ​സ​ത്തി​ന് കാ​ര​ണം. ഇ​ത് ക​ണ​ക്കാ​ക്കാ​ൻ F=mg എ​ന്ന സൂ​ത്ര​വാ​ക്യം ഉ​പ​യോ​ഗി​ക്കാം. gയു​ടെ മൂ​ല്യം ഭൂ​മി​യി​ൽ 9.8 Nഉം ​ച​ന്ദ​നി​ൽ 1.62 Nഉം ​ആ​ണ്. 
പ്ര​പ​ഞ്ച​ത്തി​ലെ എ​ല്ലാ വ​സ്​​തു​ക്ക​ളും പ​ര​സ്​​പ​രം ആ​ക​ർ​ഷി​ക്കു​ന്നു. ഈ ​ആ​ക​ർ​ഷ​ണം കാ​ര​ണം പി​ണ്ഡം കു​റ​വു​ള്ള നി​ശ്ച​ലാ​വ​സ്​​ഥ​യി​ലു​ള്ള വ​സ്​​തു​ക്ക​ൾ പി​ണ്ഡം കൂ​ടു​ത​ലു​ള്ള​വ​ക്ക​ടു​ത്തേ​ക്ക് വ​ലി​ച്ച​ടു​പ്പി​ക്ക​പ്പെ​ടു​ന്നു. ഇ​താ​ണ് ഭാ​ര​മാ​യി പ​രി​ണ​മി​ക്കു​ന്ന​ത്.  ര​ണ്ട് വ​സ്​​തു​ക്ക​ൾ ത​മ്മി​ലു​ള്ള ആ​ക​ർ​ഷ​ണ​ബ​ലം അ​വ​യു​ടെ പി​ണ്ഡ​ങ്ങ​ളു​ടെ ഗു​ണ​ന​ഫ​ല​ത്തി​ന് നേ​ർ അ​നു​പാ​ത​ത്തി​ലും അ​വ ത​മ്മി​ലു​ള്ള അ​ക​ല​ത്തിെ​ൻ​റ വ​ർ​ഗ​ത്തിെ​ൻ​റ വി​പ​രീ​താ​നു​പാ​ത​ത്തി​ലു​മാ​യി​രി​ക്കും. ഇ​താ​ണ് ഐ​സ​ക് ന്യൂ​ട്ട​ൻ ആ​വി​ഷ്ക​രി​ച്ച ഗു​രു​ത്വാ​ക​ർ​ഷ​ണ​സി​ദ്ധാ​ന്ത​ത്തിെ​ൻ​റ (Gravitation theory) കാ​ത​ൽ.  

വീ​ഴാ​ത്ത​തെ​ന്ത്​?
ഭൂ​മി​യു​ടെ അ​ന്ത​രീ​ക്ഷ​ത്തി​ലെ വാ​യു​ക​ണ​ങ്ങ​ൾ ഭൂ​മി​യി​ലേ​ക്ക് വീ​ഴാ​ത്ത​തെ​ന്തു​കൊ​ണ്ടാ​ണ്? അ​വ​ക്ക് ഭാ​ര​മി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണോ? സൂ​ത്ര​വാ​ക്യ​മ​നു​സ​രി​ച്ച് പി​ണ്ഡ​ക്കു​റ​വു​മൂ​ലം അ​വ​യി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന ഭൂ​മി​യു​ടെ ഗു​രു​ത്വാ​ക​ർ​ഷ​ണ​ബ​ലം ന​ന്നേ കു​റ​വാ​ണ് എ​ന്നു കാ​ണാം. വ്യാപ്​തത്തിന്​ ആനുപാതികമായി പിണ്ഡമില്ലാത്തതിനാൽ സാന്ദ്രതക്കുറവ്​ അനുഭവപ്പെടുന്ന വായുകണങ്ങൾക്ക്​ അതിവേഗം കറങ്ങുന്ന ഭൂമിയോട്​ പറ്റിച്ചേർന്ന്​ നിൽക്കാൻ ക​ഴിയില്ല.
 ഒ​രു കി​ലോ​ഗ്രാം പി​ണ്ഡ​മു​ള്ള ഒ​രു ഇ​രു​മ്പ് ക​ട്ടി ബ​ഹി​രാ​കാ​ശ​ത്ത് വെ​ച്ചാ​ലോ? അ​വി​ടെ ആ​ക​ർ​ഷ​ണ​ബ​ല​ത്തെ ആ​പേ​ക്ഷി​ക​മാ​യി പി​ണ്ഡ​ത്തെ​ക്കാ​ൾ സ്വാ​ധീ​നി​ക്കു​ന്ന​ത് ദൂ​ര​മാ​ണ്. അ​ക​ലം കൂ​ടു​ന്ന​തി​നാ​ൽ അ​തിെ​ൻ​റ വ​ർ​ഗ​ത്തി​ന​നു​സ​രി​ച്ച് അ​തി​ൽ ഭൂ​മി​യു​ടെ ആ​ക​ർ​ഷ​ണ​ബ​ലം കു​റ​യു​മ​ല്ലോ. അ​തി​നാ​ൽ ബ​ഹി​രാ​കാ​ശ​ത്ത് വെ​ക്കു​ന്ന ഇ​രു​മ്പ് ക​ട്ടി​ക്കും ഭൂ​മി​ക്ക് തൊ​ട്ടു മു​ക​ളി​ലെ വാ​യു​ക​ണ​ങ്ങ​ളെ​പ്പോ​ലെ ഭാ​ര​ക്കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്നു. എ​ന്നാ​ൽ, പി​ണ്ഡ​മു​ള്ള​തി​നാ​ൽ ഭാ​രം തീ​രെ ഇ​ല്ലാ​താ​വു​ന്നി​ല്ല. 
ബ​ഹി​രാ​കാ​ശം തു​ട​ങ്ങു​ന്ന​താ​യി നാം ​ക​ണ​ക്കാ​ക്കു​ന്ന നൂ​റു കി​ലോ​മീ​റ്റ​റി​ൽ കൂ​ടി​യ ഉ​യ​ര​ത്തി​ൽ​വെ​ച്ചാ​ലും പി​ണ്ഡം കൂ​ടു​ത​ലു​ള്ള വ​സ്​​തു​ക്ക​ൾ ഭൂ​മി​യി​ലേ​ക്ക് വീ​ഴു​ക​ത​ന്നെ ചെ​യ്യും. ആ​ദ്യ​മാ​ദ്യം പ​രി​ഗ​ണ​നീ​യ​മ​ല്ലാ​ത്ത​ത്ര കു​റ​ഞ്ഞ വേ​ഗ​ത്തി​ലും ഭൂ​മി​യോ​ട​ടു​ക്കു​മ്പോ​ൾ ഭൂ​മി​യു​ടെ കൂ​ടി​വ​രു​ന്ന ഗു​രു​ത്വാ​ക​ർ​ഷ​ണ​ബ​ലം ന​ൽ​കു​ന്ന ത്വ​ര​ണം കാ​ര​ണം അ​ത്യ​ധി​ക​മാ​യ വേ​ഗ​ത്തി​ലു​മാ​യി​രി​ക്കും ഈ ​വീ​ഴ്ച.

പ​രി​ധി​യി​ല്ലാ​ത്ത ഗു​രു​ത്വാ​ക​ർ​ഷ​ണ​ബ​ലം
ഭൂ​മി​യു​ടെ ഗു​രു​ത്വാ​ക​ർ​ഷ​ണ​ബ​ലം അ​നു​ഭ​വ​പ്പെ​ടു​ന്ന മേ​ഖ​ല​ക്ക് ഒ​രു പ​രി​ധി​യി​ല്ല എ​ന്ന​താ​ണ് ശ​രി. എ​ന്നാ​ൽ, ഒ​രു വ​സ്​​തു​വി​നെ നാം ​ച​ന്ദ്ര​െ​ൻ​റ സ​മീ​പ​ത്തോ​ളം ഉ​യ​ർ​ത്തി​യാ​ലോ. അ​പ്പോ​ൾ ച​ന്ദ്ര​െ​ൻ​റ ഗു​രു​ത്വാ​ക​ർ​ഷ​ണ​ബ​ല​മാ​കും അ​തി​ൽ പ്ര​ബ​ല​മാ​കു​ക. അ​തി​നാ​ൽ, അ​ത് ച​ന്ദ്ര​നി​ലേ​ക്കാ​ണ് വീ​ഴു​ക. ഈ ​ത​ത്വം നാം ​ച​ന്ദ്ര​യാ​നി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു​ണ്ട്. ശ​രാ​ശ​രി 3,84,402 കി​ലോ​മീ​റ്റ​ർ മു​ക​ളി​ലൂ​ടെ ഭൂ​മി​യെ ചു​റ്റു​ന്ന ച​ന്ദ്ര​നി​ലും ഭൂ​മി​യു​ടെ ഗു​രു​ത്വാ​ക​ർ​ഷ​ണ​ബ​ലം അ​തി​ശ​ക്​​ത​മാ​യി​ത്ത​ന്നെ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് ച​ന്ദ്ര​ൻ ഭൂ​മി​യെ ചു​റ്റു​ന്ന​ത്. അ​ല്ലെ​ങ്കി​ൽ ക​റ​ക്കം ന​ൽ​കു​ന്ന അ​പ​കേ​ന്ദ്ര​ബ​ലം (Centrifugal force –വേ​ഗ​ത്തി​ലു​ള്ള ച​ല​നം കാ​ര​ണം ക​റ​ക്ക​കേ​ന്ദ്ര​മാ​യ ഭൂ​മി​യി​ൽ​നി​ന്ന് തെ​റി​ച്ചു പോ​കാ​ൻ ഇ​ട​യാ​ക്കു​ന്ന ബ​ലം) കാ​ര​ണം അ​ത് ഭൂ​മി​യെ വി​ട്ട് തെ​റി​ച്ചു പോ​യേ​നേ! തി​രി​ച്ച് ച​ന്ദ്ര​െ​ൻ​റ ഗു​രു​ത്വാ​ക​ർ​ഷ​ണ​ബ​ലം ഭൂ​മി​യി​ലും എ​ത്തു​ന്നു​ണ്ട്. അ​തു​കൊ​ണ്ടാ​ണ​ല്ലോ ക​ട​ലി​ൽ വേ​ലി​യേ​റ്റ​ങ്ങ​ൾ (Tides)  ഉ​ണ്ടാ​കു​ന്ന​ത്. ഇ​തു​പോ​ലെ സൂ​ര്യ​നു ചു​റ്റും ഭൂ​മി​യും മ​റ്റു ഗ്ര​ഹ​ങ്ങ​ളും ക​റ​ങ്ങു​ന്ന​തും സൂ​ര്യ​െ​ൻ​റ ഗു​രു​ത്വാ​ക​ർ​ഷ​ണ​ബ​ല​ത്തി​നു വി​ധേ​യ​മാ​യി​ത്ത​ന്നെ. 

ഉ​പ​​ഗ്ര​ഹ​ങ്ങ​ൾ​ക്കും ശ​വ​പ്പ​റ​േ​മ്പാ!
ബഹിരാകാശ​ത്തി​ലൂ​ടെ ഭൂ​മി​യെ ചു​റ്റു​ന്ന എ​ല്ലാ കൃ​ത്രി​മ ഉ​പ​ഗ്ര​ഹ​ങ്ങ​ളി​ലും ഭൂ​മി ചെ​ലു​ത്തു​ന്ന ആ​ക​ർ​ഷ​ണ​ബ​ലം ത​ന്നെ​യാ​ണ് അ​വ​യെ അ​വി​ടെ നി​ല​നി​ർ​ത്തു​ന്ന​ത്. കാ​ര​ണം അ​വ​യു​ടെ അ​ത്യ​ധി​ക​മാ​യ ക​റ​ക്ക​വേ​ഗ​ത ന​ൽ​കു​ന്ന അ​പ​കേ​ന്ദ്ര​ബ​ലം അ​തി​നു മാ​ത്രം വ​ലു​താ​ണ്. ബ​ഹി​രാ​കാ​ശ​ത്ത് ഒ​രു ഉ​പ​ഗ്ര​ഹം ക​റ​ങ്ങാ​തെ നി​ശ്ച​ല​മാ​യി നി​ന്നാ​ൽ അ​ത് ഭൂ​മി​യി​ലേ​ക്ക് വീ​ഴും. ക​റ​ങ്ങു​ന്ന ഉ​പ​ഗ്ര​ഹ​ങ്ങ​ളു​ടെ​പോ​ലും പ​ഥം ഭൂ​മി​യു​ടെ ആ​ക​ർ​ഷ​ണ​ഫ​ല​മാ​യി നേ​രി​യ​തോ​തി​ൽ താ​ഴാ​റു​ണ്ട്. അ​ത് ഇ​ട​ക്കി​ടെ ശ​രി​പ്പെ​ടു​ത്താ​നാ​വ​ശ്യ​മാ​യ ഇ​ന്ധ​നം അ​വ​യി​ലു​ണ്ടാ​വും. ഒ​പ്പം ഈ ​ഇ​ന്ധ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഭ്ര​മ​ണ​പ​ഥം ക്ര​മീ​ക​രി​ക്കാ​നു​ള്ള ഓ​ൺ​ബോ​ഡ് സം​വി​ധാ​ന​ങ്ങ​ളും. ഈ ​ഇ​ന്ധ​നം തീ​രാ​റാ​വു​മ്പോ​ൾ അ​വ​യെ ഔ​ട്ട​ർ സ്​​പേ​സി​ലേ​ക്ക് ത​ള്ളി വി​ടു​ക​യാ​ണ് പ​തി​വ്. ഉ​പ​ഗ്ര​ഹ​ങ്ങ​ളു​ടെ ശ​വ​പ്പ​റ​മ്പ് എ​ന്ന് ഈ ​മേ​ഖ​ല​ക്ക് ആ​ല​ങ്കാ​രി​ക​മാ​യി പ​റ​യാ​റു​ണ്ട്.

പാ​റി​ന​ട​ക്കു​ന്ന സ​ഞ്ചാ​രി​ക​ൾ
ഇ​നി അ​ന്താ​രാ​ഷ്​​ട്ര ബ​ഹി​രാ​കാ​ശ​നി​ല​യ​മ​ട​ക്ക​മു​ള്ള ബ​ഹി​രാ​കാ​ശ വാ​ഹ​ന​ങ്ങ​ൾ​ക്ക​ക​ത്തെ സ​ഞ്ചാ​രി​ക​ൾ​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന ഭാ​ര​മി​ല്ലാ​യ്മ​ക്കു​ള്ള കാ​ര​ണം ച​ർ​ച്ച​ചെ​യ്യാം. ഭൂ​മി​യെ ചു​റ്റു​ന്ന ബ​ഹി​രാ​കാ​ശ​വാ​ഹ​ന​ങ്ങ​ളെ​ല്ലാം ഭൂ​മി​യു​ടെ ഗു​രു​ത്വാ​ക​ർ​ഷ​ണ​ബ​ലം ന​ൽ​കു​ന്ന അ​ഭി​കേ​ന്ദ്ര ബ​ല​ത്തി​നു (Centripetal force) വി​ധേ​യ​മാ​യി നി​ർ​ബാ​ധം താ​ഴേ​ക്കു വീ​ഴു​ന്ന (Free fall) അ​വ​സ്​​ഥ​യി​ലാ​ണ്. എ​ന്നാ​ൽ, റോ​ക്ക​റ്റ് അ​വ​യെ ബ​ഹി​രാ​കാ​ശ​ത്ത് ത​ള്ളി​വി​ടു​മ്പോ​ൾ ല​ഭി​ക്കു​ന്ന അ​ത്യ​ധി​ക​മാ​യ പ്ര​വേ​ഗ​ത്തി​ലു​ള്ള ക​റ​ക്കം ന​ൽ​കു​ന്ന അ​പ​കേ​ന്ദ്ര​ബ​ലം (Centrifugal force) അ​തി​നെ വീ​ഴാ​തെ സം​ര​ക്ഷി​ക്കു​ന്നു. ഈ ​ബ​ല​ങ്ങ​ൾ സം​തു​ലി​ത​മാ​കു​ന്ന​തി​നാ​ലാ​ണ് അ​വ ഭൂ​മി​യെ ചു​റ്റു​ന്ന​ത്.  നി​ർ​ബാ​ധം താ​ഴേ​ക്ക് വീ​ഴു​ന്ന വ​സ്​​തു​ക്ക​ൾ​ക്ക് ഭാ​ര​മി​ല്ലാ​യ്മ അ​നു​ഭ​വ​പ്പെ​ടും. ഗ​ലീ​ലി​യോ ഗ​ലീ​ലി​യാ​ണ് ഇ​ത് തെ​ളി​യി​ച്ച​ത്. അ​തി​നാ​ൽ ബ​ഹി​രാ​കാ​ശ​വാ​ഹ​ന​ത്തി​നും അ​തി​ന​ക​ത്തെ സ​ഞ്ചാ​രി​ക​ൾ​ക്കു​മെ​ല്ലാം ഭാ​ര​മി​ല്ലാ​യ്മ അ​നു​ഭ​വ​പ്പെ​ടു​ന്നു. ബ​ഹി​രാ​കാ​ശ ന​ട​ത്ത​സ​മ​യ​ത്ത് (Space walk)  വാ​ഹ​ന​ത്തി​നു പു​റ​ത്തി​റ​ങ്ങു​ന്ന സ​ഞ്ചാ​രി​യും ച​ല​ന​ജ​ഡ​ത്വ​ത്തി​ന് (Inertia)  വി​ധേ​യ​മാ​യി ഭൂ​മി​യെ ചു​റ്റി​ക്കൊ​ണ്ടി​രി​ക്കും. (അ​തു​കൊ​ണ്ടാ​ണ് മ​ണി​ക്കൂ​റി​ൽ 27,000 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ ഭൂ​മി​യെ ചു​റ്റു​ന്ന അ​ന്താ​രാ​ഷ്​​ട്ര​ബ​ഹി​രാ​കാ​ശ​നി​ല​യ​ത്തി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങു​ന്ന സ​ഞ്ചാ​രി​ക​ൾ ബ​ഹി​രാ​കാ​ശ​ത്ത് ന​ഷ്​​ട​പ്പെ​ട്ടു പോ​കാ​ത്ത​ത്). ഫ​ല​ത്തി​ൽ ബ​ഹി​രാ​കാ​ശ ന​ട​ത്ത​ത്തി​ലേ​ർ​പ്പെ​ട്ട സ​ഞ്ചാ​രി​യും ഭൂ​മി​യെ ചു​റ്റു​ന്ന ഒ​രു ഉ​പ​ഗ്ര​ഹ​ത്തിെ​ൻ​റ അ​വ​സ്​​ഥ​യി​ൽ ത​ന്നെ. അ​തി​നാ​ൽ അ​യാ​ൾ​ക്കും ഭാ​ര​മി​ല്ലാ​യ്മ അ​നു​ഭ​വ​പ്പെ​ടും. ബ​ഹി​രാ​കാ​ശ​ത്തെ ഭാ​ര​മി​ല്ലാ​യ്മ സ​ഞ്ചാ​രി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തും ഇ​തേ ത​ത്വം ഉ​പ​യോ​ഗി​ച്ചാ​ണ്. ജെ​റ്റ് വി​മാ​ന​ത്തെ 20 കി​ലോ​മീ​റ്റ​ർ മു​ക​ളി​ൽ​നി​ന്ന് 10 കി​ലേ​മീ​റ്റ​റി​ലേ​ക്ക് നി​ർ​ബാ​ധം വീ​ഴ്ത്തി, അ​തി​നി​ട​യി​ൽ ല​ഭി​ക്കു​ന്ന 20 സെ​ക്ക​ൻ​ഡ്​ സ​മ​യ​ത്താ​ണ് സ​ഞ്ചാ​രി​ക​ളെ ബ​ഹി​രാ​കാ​ശ​ത്തെ ഭാ​ര​മി​ല്ലാ​യ്മ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്. ഇ​നി ഒ​രു സ​ഞ്ചാ​രി ഭൂ​മി​യെ ചു​റ്റാ​തെ ബ​ഹി​രാ​കാ​ശ​ത്ത് നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ലോ? ഭൂ​മി​യു​ടെ ഗു​രു​ത്വാ​ക​ർ​ഷ​ണ​ത്തി​നു വി​ധേ​യ​മാ​യി ആ​ദ്യം പ​തു​ക്കെ​പ്പ​തു​ക്കെ​യും പി​ന്നീ​ട് അ​ത്യ​ധി​ക​മാ​യ വേ​ഗ​ത​യി​ലും അ​യാ​ൾ ഭൂ​മി​യി​ലേ​ക്ക് പ​തി​ക്കും. വാ​യു​വു​മാ​യു​ള്ള ഘ​ർ​ഷ​ണം കാ​ര​ണം ഒ​രു ഉ​ൽ​ക്ക​യെ​പ്പോ​ലെ ക​ത്തി​ത്തീ​രു​ക​യും ചെ​യ്യും.