എന്റെ പേജ്
ബഷീറി​െൻറ ചിത്രമതിലുകൾ
  • അപർണ std VI, എ.എം.യു.പി.എസ് വെങ്ങാട്​
  • 10:30 AM
  • 17/17/2017

ഏറെ സമകാലിക പ്രാധാന്യമുള്ള ‘ഭൂമിയുടെ അവകാശികൾ’ എന്ന ബഷീറി​െൻറ പ്രസിദ്ധകൃതിയാണ്​ വെങ്ങാട്​ എ.എം.യു.പി സ്​കൂളിലെ ചുമരുകളിൽ ചിത്രമതിലായി പ്രത്യക്ഷപ്പെട്ടത്​. ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും ഭൂമിയിൽ അവകാശമുണ്ടെന്നും അവരാണ്​ ഭൂമിയുടെ യഥാർഥ അവകാശികളെന്നും ചെറുകഥയിലൂടെ പറഞ്ഞയാളാണ്​ ബഷീർ. ഇൗ കഥ നൽകുന്ന സന്ദേശം എല്ലാ ജീവജാലങ്ങളെയും ഒരുപോലെ സ്​നേഹിക്കണമെന്നാണ്​. ഇൗ ചുമർ ചിത്രങ്ങളിൽ തങ്ങളുടെ പറമ്പിൽനിന്ന്​ കരിക്ക്​ നശിപ്പിക്കുന്ന വവ്വാലിനെ വെടിവെക്കാൻ ബഷീറി​െൻറ ഭാര്യയും ഭാര്യാസഹോദരനും തയാറായിനിൽക്കുന്നതും പ്രതിഫലിപ്പിക്കുന്നു. പ്രധാനമായും ഭൂമിയുടെ അവകാശികളാണ്​ പ്രമേയമെങ്കിലും ചിത്രമതിലുകളിൽ പകർത്തിയിട്ടുള്ള പാത്തുമ്മയും ആടും വളരെ മനോഹരമാണ്​. 
ബാല്യകാലസഖി, ശബ്​ദങ്ങൾ എന്നീ പുസ്​തകങ്ങളിലെ കഥാപാത്രങ്ങളെയും ബഷീറി​െൻറ ചിത്രമതിലുകളിൽ കാണാം. ഭൂമിയുടെ അവകാശികൾ എന്ന ചെറുകഥയിലെ ബഷീർ വാങ്ങിയ സ്​ഥലം മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്​. ഇൗ ചിത്രങ്ങൾ മൃഗങ്ങൾക്കും പക്ഷികൾക്കും കൂടാതെ എല്ലാ ജീവജാലങ്ങൾക്കും ഭൂമിയിൽ അവകാശമുണ്ടെന്ന്​ വരച്ചുകാട്ടുന്നു. ബഷീർ വളരെ ലാളിത്യമുള്ള മനുഷ്യനാണെന്ന്​ ചിത്രത്തിലൂടെതന്നെ മനസ്സിലാക്കാം. 
ബഷീറി​െൻറ പ്രകൃതിസ്​നേഹവും ജന്തുസ്​നേഹവും അവതരിപ്പിക്കുന്ന ഇൗ ചിത്രങ്ങളിൽ ശ്രദ്ധപതിപ്പിക്കാനായി ബഷീർ ഇരുന്നിരുന്ന ചാരുകസേരയും ഗ്രാമഫോണും മാ​േങ്കാസ്​റ്റിൻ മരവും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്​. ബഷീർ എഴുതിയിരിക്കുന്ന പുസ്​തകങ്ങളെല്ലാം സാധാരണ മനുഷ്യജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണെന്ന്​ ഇൗ ചിത്രീകരണത്തിൽനിന്ന്​ മനസ്സിലാകും.