നാളറിവ്
ബഷീറിയൻ ലോകം
  • അസ്​ന ഇളയടത്ത്​
  • 02:51 PM
  • 03/07/2019

ജോ​ലി അ​ന്വേ​ഷി​ച്ച് ​​പ​ത്രാ​ധി​പ​രു​ടെ അ​ടു​ത്തെ​ത്തി​യ ഒ​രാ​ൾ. അ​ദ്ദേ​ഹ​ത്തോ​ട്​ ജോ​ലി ത​രാ​ൻ നി​വൃ​ത്തി​യി​ല്ലെ​ന്നും ക​ഥ എ​ഴു​തി​ത്ത​ന്നാ​ൽ പ്ര​തി​ഫ​ലം ത​രാം എ​ന്നും പ​റ​ഞ്ഞ​പ്പോ​ൾ ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ ഒ​രു ക​ഥ എ​ഴു​തി ന​ൽ​കി​- കോ​ങ്ക​ണ്ണും കൂ​നു​മു​ള്ള യാ​ച​ക​നെ നാ​യ​ക​നാ​ക്കി ഒ​രു ക​ഥ. ‘എ​െൻറ ത​ങ്കം’ എ​ന്ന ക​ഥ​യി​ലൂ​ടെ മ​ല​യാ​ള​ത്തി​ലെ ക​ഥ​ക​ളു​ടെ സു​ൽ​ത്താ​നാ​യി മാ​റി​യ വൈ​ക്കം മു​ഹ​മ്മ​ദ്​ ബ​ഷീ​റി​െ​ൻ​റ 25ാം ച​ര​മ​വാർഷികദി​ന​മാ​ണ്​ ജൂ​ലൈ അഞ്ച്​​. 


മാ​േ​ങ്കാ​സ്​​റ്റി​ൻ മ​ര​ച്ചു​വ​ട്ടി​ലി​രു​ന്ന്​ ഭാ​ഷാവ്യാ​ക​ര​ണ​ങ്ങ​ളെ ത​​െൻറ സ്വ​ന്തം ഭാ​ഷ​യി​ൽ പ​ളു​ങ്കൂ​സാ​ക്കി മാ​റ്റി​യ ഘ​ടാ​ഘ​ടി​യ​നാ​യ എ​ഴു​ത്തു​കാ​ര​നാ​ണ്​ ബ​ഷീ​ർ. അ​തില​ളി​ത​മായി ത​േ​ൻ​റ​താ​യ സ്വ​ന്തം ഭാ​ഷാശൈ​ലി​യിൽ ജി​വി​തയാ​ഥാ​ർ​ഥ്യ​ങ്ങ​ളെ ഒ​രു ക​ല​ർ​പ്പും കൂ​ടാ​തെ ക​ഥാത​ന്തു​വാ​ക്കി ബ​ഷീ​ർ മാ​റ്റി​യി​രു​ന്നു. പ്ര​ണ​യദു​ര​ന്ത​ത്തി​െ​ൻ​റ എ​ക്കാ​ല​ത്തെ​യും ശേ​ഷി​പ്പാ​യ ബാ​ല്യ​​കാ​ലസ​ഖി​യെയും മു​ച്ചീ​ട്ടു​ക​ളി​ക്കാ​ര​നെ​യും എ​ട്ടു​കാ​ലി മ​മ്മൂ​ഞ്ഞി​നെ​യും മ​തി​ലു​ക​ളി​ലെ നാ​രാ​യ​ണി​യെ​യും പാ​ത്തു​മ്മായു​ടെ ആ​ടിനെയും ബ​ഷീ​ർ എ​ന്ന സാ​ഹി​ത്യ ഇ​തി​ഹാ​സം വാ​യ​നാപ്രേ​മി​ക​ൾ​ക്ക്​ സ​മ്മാ​നി​ച്ചു. സ​ഹ​ജീ​വി​ക​ളെ​പ്പ​റ്റി മാ​ത്ര​മാ​യി​രു​ന്നി​ല്ല ബ​ഷീ​ർ പറഞ്ഞത്. ഭൂ​മി​യു​ടെ അ​വ​കാ​ശി​ക​ളെ​പ്പ​റ്റി​യും സു​ൽ​ത്താ​ൻ ര​ചി​ച്ചി​രു​ന്നു. ‘ചൊ​റി​യു​ന്നി​ട​ത്ത്​ മാ​ന്തു​ന്ന​താ​ണ്​ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ആ​ന​ന്ദം’ എ​ന്ന ചെ​റി​യ വ​ലി​യ യാ​ഥാ​ർ​ഥ്യം ന​മ്മെ ബോ​ധ്യ​പ്പെ​ടു​ത്തി​യ​ത്​ ബ​ഷീ​റാ​ണ്. പ്​​ധൂം... പാ​ത്തു​മ്മായു​ടെ ആ​ട്​ പെ​റ്റു -ഒ​രു പ്ര​സ​വം ഇ​ത്ര സിം​പി​ൾ ആ​ക്കി എ​ഴു​തി​യ വേ​റെ​യൊ​രു എ​ഴു​ത്തു​കാ​ര​നെ വി​ശ്വ​സാ​ഹി​ത്യ​ത്തി​ലെ​ങ്ങും കാ​ണാ​ൻ സാ​ധി​ക്കി​ല്ല. ത​െ​ൻ​റ വീ​ട്ടി​ൽ സ്​​ത്രീ​ക​ൾ അ​നു​ഭ​വി​ക്കേ​ണ്ടിവ​ന്ന പ്ര​ശ്​​ന​ങ്ങ​ളെ പാ​ത്തു​മ്മ​ായു​ടെ ആ​ടി​ൽ ബ​ഷീ​ർ വി​വ​രി​ക്കു​ന്നു​ണ്ട്.  

ബ​ഷീ​റി​െ​ൻ​റ കൃ​തി​ക​ൾ
പ്രേ​മ​ലേ​ഖ​നം, ബാ​ല്യ​കാ​ലസ​ഖി, ശ​ബ്​​ദ​ങ്ങ​ൾ, മ​തി​ലു​ക​ൾ, ൻ​റു​പ്പൂ​പ്പാ​ക്കൊ​രാ​നേ​ണ്ടാ​ർ​ന്ന്, ആ​ന​വാ​രി​യും ​പൊ​ൻ​കു​രി​ശും, പാ​ത്തു​മ്മ​ായു​ടെ ആ​ട്, ഭൂ​മി​യു​ടെ അ​വ​കാ​ശി​ക​ൾ, അ​നു​രാ​ഗ​ത്തി​െ​ൻ​റ ദി​ന​ങ്ങ​ൾ, സ്​​ഥ​ല​ത്തെ പ്ര​ധാ​ന ദി​വ്യ​ൻ, വി​ശ്വ​വി​ഖ്യാ​ത​മാ​യ മൂ​ക്ക്, ഭാ​ർ​ഗ​വീനില​യം, മി​സി​സ്​ ജി.​പി​യു​ടെ സ്വ​ർ​ണ​പ്പ​ല്ലു​ക​ൾ, മ​ര​ണ​ത്തി​െ​ൻ​റ നി​ഴ​ൽ, മു​ച്ചീ​ട്ടു​ക​ളി​ക്കാ​ര​െ​ൻ​റ മകൾ, ജീ​വി​തനി​ഴ​ൽ​പാ​ടു​ക​ൾ, വി​ശ​പ്പ്​ (ചെ​റു​ക​ഥ​ക​ൾ), ജ​ന്മ​ദി​നം, ഓ​ർ​മ​യു​ടെ അ​റ​ക​ൾ (ഓ​ർ​മ​ക്കു​റി​പ്പു​ക​ൾ), മാ​ന്ത്രി​ക​പ്പൂ​ച്ച, ചി​രി​ക്കു​ന്ന മ​ര​പ്പാ​വ, ശി​ങ്കി​ടിമു​ങ്ക​ൻ, താ​രാ​സ്​​പെ​ഷ്യ​ൽ​സ്, പൂ​വ​ൻ​പ​ഴം, ആ​ന​പ്പൂട അങ്ങ​െനപോകുന്നു ബഷീർ കൃതികൾ... ബ​ഷീ​റി​െ​ൻ​റ കൃ​തി​ക​ളി​ൽ മി​ക്ക​തും ത​െ​ൻ​റ ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നു​ഭ​വ​ങ്ങ​ളാ​യി​രി​ക്കും. ബ​ഷീ​ർ തി​ര​ക്ക​ഥ എ​ഴു​തി​യ ഏ​കനാ​ട​ക​മാ​യി​രു​ന്നു ക​ഥാ​ബീ​ജം. 

ബ​ഷീ​റും ഫാ​ബി​യും
ബ​ഷീ​റി​െ​ൻ​റ ജീ​വി​ത​ത്തി​ലെ സ​ഹ​യാ​ത്രി​ക​യാ​യി​രു​ന്നു ഫാ​ബി. 10ൽ പ​ഠി​ക്കു​േ​മ്പാ​ഴായി​രു​ന്നു ബ​ഷീ​റു​മാ​യു​ള്ള വി​വാ​ഹം. ഫാ​ത്തി​മ​യു​ടെ ഫാ​യും ബീ​വി​യു​ടെ ബീ​യും ചേ​ർ​ത്താ​ണ്​ ഫാ​ബി​യാ​യ​ത്. റ്റാ​റ്റാ എ​ന്നാ​യി​രു​ന്നു ഫാ​ബി ബ​ഷീ​റി​െ​ന വി​ളി​ച്ചി​രു​ന്ന​ത്.  
ബ​ഷീ​ർ കൃ​തി​ക​ൾ ഇ​ത​ര ഭാ​ഷ​ക​ളി​ൽ
അതി ല​ളി​ത​വും എ​ന്നാ​ൽ, സ്വന്തം ശൈ​ലി​ക​ൾ നി​റ​ഞ്ഞ​തു​മാ​യ ആ ​ര​ച​ന​ക​ൾ മ​ല​യാ​ള വാ​യ​ന​ക്കാ​ർ​ക്ക്​ പാ​രാ​യ​ണസു​ഖമുള്ളതായി​രു​ന്നെ​ങ്കി​ലും അ​വ പ​രി​ഭാ​ഷ​ക​ർ​ക്ക്​ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി. എ​ന്നി​രു​ന്നാ​ലും ബാ​ല്യ​കാ​ലസ​ഖി, പാ​ത്തു​മ്മാ​യു​ടെ ആ​ട്, ൻ​റു​പ്പൂ​പ്പാ​ക്കൊ​രാ​നേ​ണ്ടാ​ർ​ന്ന്​ എ​ന്നീ നോ​വ​ലു​ക​ൾ ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന ഭാ​ഷ​ക​ളി​ലെ​ല്ലാം ത​ർ​ജ​മ ചെ​യ്​​ത്​ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇൗ ​കൃ​തി​ക​ൾ സ്​​കോട്ട്​​​ല​ൻ​ഡി​ലെ എ​ഡി​ൻ​ബ​റ സ​ർ​വ​ക​ലാ​ശാ​ല ഒ​റ്റ​പ്പു​സ്​​ത​ക​മാ​യി പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ഡോ. ​​െ​റാ​ണാ​ൾ​ഡ്​ ആ​ഷ​ർ ആണ്​ ഇ​വ ഇം​ഗ്ലീ​ഷി​​ലേക്ക്​ വി​വ​ർ​ത്ത​നം ചെ​യ്​​ത​ത്. ​ഫ്ര​ഞ്ച്, മ​ലാ​യ്, ജാ​പ്പ​നീ​സ്, ചൈ​നീ​സ്​ ഭാ​ഷ​ക​ളിലും പ​രി​ഭാ​ഷ​ക​ൾ വ​ന്നി​ട്ടു​ണ്ട്. ഇ​തി​നു​ പു​റ​മേ മ​തി​ലു​ക​ൾ, ശ​ബ്​​ദ​ങ്ങ​ൾ, പ്രേ​മ​ലേ​ഖ​നം എ​ന്നീ നോ​വ​ലു​ക​ളും പൂ​വ​ൻ​പ​ഴം ഉ​ൾ​പ്പെ​ടെ 16 ക​ഥ​ക​ളു​ടെ ഒ​രു സ​മാ​ഹാ​ര​വും ഓ​റി​യ​ൻ​റ്​ ലോങ്​മാൻ ഇം​ഗ്ലീ​ഷി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. 

‘പ്ര​ഭ’ എഴുതിയത്​
കേന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ​യും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ​യും ​ഫെ​ലോഷി​പ്​ ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ ഗ​വ​ൺ​മെ​ൻ​റ്​ പ​ത്മശ്രീ ന​ൽ​കി ആ​ദ​രി​ച്ചു. ഒ​രു കാ​ല​ത്ത്​ ‘പ്ര​ഭ’ എ​ന്ന തൂ​ലി​കാ​നാ​മ​ത്തി​ൽ ര​ച​ന​ക​ൾ ന​ട​ത്തി​യി​രു​ന്ന ബ​ഷീ​ർ ആ​രം​ഭി​ച്ച പു​സ്​​ത​കശാ​ല​യാ​യി​രു​ന്നു സ​ർ​ക്കി​ൾ ബു​ക്ക്​ ഹൗ​സ്.

ഒ​ളി​ച്ചോ​ട്ടത്തിലെ വഴിത്തിരിവ്​
തി​രു​വി​താം​കൂ​റി​ലെ ഇ​പ്പോ​ഴ​ത്തെ  കോ​ട്ട​യം ജി​ല്ല​യി​ലെ വൈ​ക്കം താ​ലൂ​ക്കി​ൽ ഉ​ൾ​പ്പെ​ട്ട ത​ല​യോ​ല​പ്പ​റ​മ്പ്​ ഗ്രാ​മ​ത്തി​ൽ ബ​ഷീ​ർ ജ​നി​ച്ചു. പി​താ​വ്​ അ​ബ്​​ദു​റ​ഹ്​​മാ​ൻ, മാ​താ​വ്​ കു​ഞ്ഞാ​ത്തു​മ്മ. സ്​​കൂ​ൾ പ​ഠ​നകാ​ല​ത്ത്​ കേ​ര​ള​ത്തി​ലെ​ത്തി​യ ഗാ​ന്ധി​ജി​യെ കാ​ണാ​ൻ വീ​ട്ടി​ൽ​നി​ന്ന്​ ഒ​ളി​ച്ചോ​ടി​യതാണ്​ ബ​ഷീ​റി​െ​ൻ​റ ജീ​വി​ത​ത്തി​ൽ വ​ഴി​ത്തി​രി​വാ​യ​ത്​. കാ​ൽന​ട​യാ​യി എ​റ​ണാ​കു​ള​ത്തു​ ചെ​ന്ന്​ കാ​ള​വ​ണ്ടി ക​യ​റി കോ​ഴി​ക്കോ​​ട്ടെ​ത്തി​യ ബ​ഷീ​ർ സ്വാ​ത​ന്ത്ര്യസ​മ​രരം​ഗ​ത്തേ​ക്കെത്തി. 1930ൽ ​കോ​ഴി​ക്കോ​ട്​ ഉ​പ്പ്​ സ​ത്യ​ഗ്ര​ഹ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​തി​െ​ൻ​റ പേ​രി​ൽ ജ​യി​ലി​ലാ​യി. ഉ​ജ്ജീ​വ​ന​ത്തി​ലെ​ഴു​തി​യ തീ​പ്പൊ​രി ലേ​ഖ​ന​ങ്ങ​ളാ​ണ്​ ആ​ദ്യ​കാ​ല കൃ​തി​ക​ൾ. വാ​രി​ക പി​ന്നീ​ട്​ ക​ണ്ടു​കെ​ട്ടി. തു​ട​ർ​ന്ന്​ കു​​റെ വ​ർ​ഷ​ങ്ങ​ൾ ഇ​ന്ത്യ​യൊ​ട്ടാ​കെ അ​ല​ഞ്ഞു​തി​രി​ഞ്ഞു.​ അ​തി​സാ​ഹ​സി​ക​മാ​യ ഈ ​കാ​ല​യ​ള​വി​ൽ ബ​ഷീ​ർ കെ​ട്ടാ​ത്ത വേ​ഷങ്ങ​ളി​ല്ല. ഉ​ത്ത​േ​ര​ന്ത്യ​​യി​ൽ ഹി​ന്ദു സ​ന്യാ​സി​മാ​രു​ടെ​യും സൂ​ഫി​മാ​രു​ടെ​യും കൂ​ടെ ജീ​വി​ച്ചു. പാ​ച​ക​ക്കാ​ര​നാ​യും മാ​ജി​ക്കു​കാ​ര​െ​ൻ​റ സ​ഹാ​യി​യാ​യും ക​ഴി​ഞ്ഞു. പ​ല ജോ​ലി​ക​ളും ചെ​യ്​​തു. അ​റ​ബിനാ​ടു​ക​ളി​ലും ആ​ഫ്രി​ക്ക​യി​ലു​മാ​യി തു​ട​ർ​ന്നു​ള്ള സ​ഞ്ചാ​രം. ഏ​ക​ദേ​ശം ഒ​മ്പ​തു​ വ​ർ​ഷ​ത്തോ​ളം നീ​ണ്ട ഈ ​യ​ാ​ത്ര​യി​ൽ അ​ദ്ദേ​ഹം പ​ല ഭാ​ഷ​ക​ളും ഗ്ര​ഹി​ച്ചു. മ​നു​ഷ്യജീ​വി​ത​ത്തി​െ​ൻ​റ എ​ല്ലാ​വ​ശ​ങ്ങ​ളും -തീ​വ്ര ദാ​രി​ദ്ര്യ​വും മ​നു​ഷ്യദു​ര​യും നേ​രി​ട്ടു​ ക​ണ്ടു. ബ​ഷീ​റി​​െൻറ ജീ​വി​തംത​ന്നെ​യാ​ണ്​ അ​ദ്ദേ​ഹ​ത്തി​െ​ൻ​റ സാ​ഹി​ത്യം എ​ന്നു പ​റ​യാം. സ്വ​ത​ന്ത്ര​മാ​യി ലോ​കസ​ഞ്ചാ​രം ന​ട​ത്തി​യ എ​ഴു​ത്തു​കാ​ർ മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ൽ വി​ര​ള​മാ​ണെ​ന്ന്​ പ​റ​യാം. ലോ​കം ചു​റ്റു​ന്ന​തി​നി​ട​യി​ൽ കണ്ടെത്തിയ ഒ​​ട്ടേ​റെ ജീ​വി​തസ​ത്യ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​െ​ൻ​റ കൃ​തി​ക​ളി​ൽ കാ​ണാം. 
 

സി​നി​മ​ക​ളാ​ക്കി​യ ബ​ഷീ​ർ കൃ​തി​ക​ൾ

  • ഭാ​ർ​ഗ​വീനി​ല​യം

ബ​ഷീ​റി​​െൻറ ‘നീല​വെ​ളി​ച്ചം’ എ​ന്ന മൂ​ല​ക​ഥ​യു​ടെ ച​ല​ച്ചി​ത്രാ​വി​ഷ്​​കാ​ര​മാ​ണ്​ ഭാ​ർ​ഗ​വീനി​ല​യം. 

  • മ​തി​ലു​ക​ൾ

ബ​ഷീ​റി​​െ​ൻ​റ മ​തി​ലു​ക​ൾ എ​ന്ന നോ​വ​ൽ അതേപേരിൽതന്നെ സി​നി​മ​യാ​യി​ട്ടു​ണ്ട്.  

  • ബാല്യകാലസഖി

സിനിമയായിത്തീർന്ന ബഷീറി​െൻറ രണ്ടാമത്തെ നോവൽ​.